കാഞ്ഞിരപ്പളളി: ദുഖവെള്ളി ദിനത്തിൽ വിശ്വാസി സമൂഹത്തിനൊപ്പം കുരിശിൻ്റെ വഴിയിൽ എൻ ഡി എ സ്ഥാനാർഥി ജോർജ് കുര്യൻ പങ്കെടുത്തു. ഇന്ന് രാവിലെ മണിമല പള്ളിയിൽ നടന്ന കുരിശിൻ്റെ വഴിയിൽ ആണ് അദ്ദേഹം പങ്കെടുത്തത്. തുടർന്ന് വെള്ളാവൂർ, കറുകച്ചാൽ , വാഴൂർ പ്രദേശങ്ങളിൽ മരണ വീടുകളിൽ സന്ദർശനം നടത്തി, കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു . വൈകിട്ട് നെത്തല്ലൂരിൽ നടന്ന കുടുംബ സംഗമത്തിലും പങ്കെടുത്തു.
Politics
യു ഡി.എഫ്. അധികാരത്തിൽ വരും; പൂഞ്ഞാറിൽ നിന്നും സെബാസ്റ്റ്യൻ എം.ജെ. ജനപ്രതിനിധിയായി ഉണ്ടാവും: ഷാഫി പറമ്പിൽ എം.പി
ഈരാറ്റുപേട്ട : കഴിഞ്ഞ പത്ത് വർഷത്തെ ഭരണം തകർത്ത കേരളത്തെ പുന സൃഷ്ടിക്കുക എന്നതാണ് യു.ഡി.എഫിന്റെ ആദ്യ കടമ. സ്ത്രീകൾക്ക് കെ.എസ്.ആർ.ടി സി ബസിൽ സൗജന്യ യാത്രയും, കോളേജ് വിദ്യാർത്ഥികൾക്കുള്ള പ്രതിമാസം ആയിരം രൂപയുടെ സഹായവും ഒരു കുടുബത്തിന് ഇരുപത്തിയഞ്ച് ലക്ഷത്തിന്റെ ഉമ്മൻ ചാണ്ടിയുടെ നാമ ദേയത്തിലുള്ള ഇൻഷറൻസ് പദ്ധതിയും ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. പൂഞ്ഞാർ ഇത്തവണ.യു.ഡി.എഫിനുള്ളതാണ്, ഷാഫി പറമ്പിൽ പറഞ്ഞു. ചേന്നാട് കവലയിൽ നിന്നും ആരംമ്പിച്ച റോഡ് ഷോ മുട്ടം കവലയിൽ സമാപിച്ചു. ജനബാഹുല്യം കൊണ്ട് Read More…
ഷോൺ രാഷ്ട്രീയ കേരളത്തിൻ്റെ വാഗ്ദാനം: അൽഫോൻസ് കണ്ണന്താനം
പാലാ: എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ് രാഷ്ട്രീയ കേരളത്തിന് പാലാ നിയോജക മണ്ഡലം നൽകുന്ന വാഗ്ദാനം ആണെന്നും കേരളത്തിൽ ഉദിച്ചുയരുന്ന പുതിയ രാഷ്ട്രീയ താരോദയം ആണെന്നും ബിജെപി ദേശീയ നിയോജകമണ്ഡലം സമിതി അംഗവും മുൻ കേന്ദ്ര മന്ത്രിയുമായ അൽഫോൻസ് കണ്ണന്താനം. എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ മണ്ഡല പര്യടനം കരൂർ പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏറ്റെടുത്ത വിഷയങ്ങൾ എല്ലാം കൃത്യമായി പഠിച്ച് അവതരിപ്പിക്കുന്നതിനും അവ പൂർത്തീകരിക്കുന്നതിനും Read More…
ആരവങ്ങളിൽ നിന്നൊഴിഞ്ഞ് പെസഹയുടെ ആത്മീയതയിൽ ജോസ് കെ മാണി
പാലാ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആരവങ്ങളിൽ നിന്നും സമ്പൂർണ്ണമായും ഒഴിഞ്ഞ നിന്ന് ആത്മീയ ദിനമായിരുന്നു ഇന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണിക്ക്. ഉച്ചവരെ വ്യക്തികളെ ഫോണിലൂടെ ബന്ധപ്പെട്ടുള്ള പ്രവർത്തനമാണ് ജോസ് കെ മാണി നടത്തിയത്. പെസഹാ ദിനത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ നടത്തേണ്ടെന്ന തീരുമാനം എൽഡിഎഫ് എടുത്തിരുന്നു. വോട്ടർ പട്ടിക പരിശോധിച്ചുള്ള വിശകലനങ്ങളും വ്യഖ്യാധിഷ്ഠിത ബന്ധപ്പെടലുകൾക്കും മാത്രമാണ് ബൂത്ത് തല സമിതികൾക്കുള്ള നിർദ്ദേശം. മുഴുവൻ പ്രചാരണ വാഹനങ്ങളും നിശബ്ദത പുലർത്തി.വീട് കയറിയുള്ള പ്രവർത്തനങ്ങളും നടത്തിയില്ല. വൈകുന്നേരം ഇടവക Read More…
യുഡിഎഫ് അധികാരത്തിൽ എത്തിയാൽ തലപ്പലവും ഭരണങ്ങാനവും പാലാ ഗ്രീൻ ടൂറിസം, പിൽഗ്രിം ടൂറിസം സർക്യൂട്ടിന്റെ ഭാഗമാകും: മാണി സി കാപ്പൻ
യുഡിഎഫ് അധികാരത്തിൽ എത്തുന്നതോടെ സംസ്ഥാനത്തുണ്ടാകാൻ പോകുന്നത് വികസനത്തിന്റെ സുവർണ്ണ നാളുകൾ ആകുമെന്നും അത് ജനപക്ഷ വികസനത്തിന്റെ പുതിയ മാതൃക രാജ്യത്തിനും ലോകത്തിനു മുൻപിൽ തുറക്കുമെന്നും യുഡിഎഫ് സ്ഥാനാർത്ഥിയും പാലാ എംഎൽഎയുമായ മാണിസി കാപ്പൻ. സാധാരണക്കാരിൽ സാധാരണക്കാരായവരുടെ ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാകും പാലായെ താൻ മുന്നോട്ടു നയിക്കുക എന്നും കാപ്പൻ വ്യക്തമാക്കി. നഗര കേന്ദ്രീകൃത വികസനം അല്ല മറിച്ച് ഗ്രാമങ്ങളെ നഗരങ്ങൾ ആക്കുന്ന ദീർഘവീക്ഷണമുള്ള വികസന സങ്കൽപ്പങ്ങളാണ് പാലായ്ക്ക് വേണ്ടി യുഡിഎഫ് ആവിഷ്ക്കാരിക്കാനിരിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. Read More…
ആവേശം വാനോളമുയർത്തി ഇടത് യുവജന സംഘടനകളുടെ ഡിജെ വിത്ത് റോഡ് ഷോ
പാലാ: ഇടത് യുവജന സംഘടനകൾ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പാലാ പട്ടണത്തിൽ ഡിജെ വിത്ത് റോഡ് ഷോ നടത്തി. റോഡ് ഷോയുടെ തുടക്കം മുതൽ ജോസ് കെ മാണി യുവാക്കൾക്കൊപ്പം പങ്കാളിയായപ്പോൾ ആവേശം വാനോളമുയർന്നു. പാലാ കൊട്ടാരമറ്റം ജംഗ്ഷനിൽ നിന്നുമാണ് റോഡ് ഷോ ആരംഭിച്ചത്. ളാലം പാലം ജംഗ്ഷനിൽ സമാപിച്ചു. തോമസ്കുട്ടി വരിക്കയിൽ, വിഷ്ണു NR, അനീഷ് തോമസ്,സുനിൽ പയ്യപ്പള്ളിൽ, രഞ്ജിത്ത് സന്തോഷ്,അഞ്ചു സെബാസ്റ്റ്യൻ, അനിൽ ചാക്കോ, ജെയിംസ് പൂവത്തോലി,ജെറി വർഗീസ്, Read More…
പിസി ജോർജിന്റെ വാഹന പര്യടനം വൻ ആവേശത്തിലേക്ക്
തിടനാട് : NDA സ്ഥാനാർഥി പിസി ജോർജിന്റെ വാഹന പര്യടനം തിടനാട് പഞ്ചായത്തിൽ നടന്നു. രാവിലെ മൂന്നാം തോടിൽ നിന്നും ആരംഭിച്ച പര്യടന പരിപാടി ബിജെപി ദേശീയ സമിതി അംഗം ജെ.പ്രമീളാ ദേവി ഉദ്‌ഘാടനം ചെയ്തു. തുടർന്ന് പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ നടന്ന പര്യടനം വലിയ ആവേശമായിരുന്നു. ഓരോ സ്വീകരണ പോയിന്റുകളിലും പുഷ്പ വൃഷ്ടി യോടെ അമ്മമാരും, കൊച്ചു കുട്ടികളും സ്വീകരിച്ചു. ഏകദേശം എട്ട് മണിയോടെ പര്യടനം പിണ്ണാക്കനാട് ടൗണിൽ സമാപിച്ചു.പര്യടന പരിപാടികൾക്ക് Read More…
സെബാസ്റ്റ്യൻ.എം.ജെ. പൂഞ്ഞാർ, തിടനാട് പഞ്ചായത്തുകളിൽ പര്യടനം നടത്തി
ഈരാറ്റുപേട്ട: നമ്മുടെ നാടിന്റെ പ്രധാന കൃഷിയായ റബർ വിലയിടിവ് മൂലം കഷ്ടതയനുഭവിക്കുന്ന കർഷകർക്ക് യു.ഡി.എഫ്.ആശ്വാസ നടപടികൾ പ്രഖ്യാപിച്ചു. അധികാരത്തിലേറിയാൽ ഉമ്മൻ ചാണ്ടി സർക്കാർ നൽകിവന്നതും, പിന്നീട് ഇടതു സർക്കാർ അട്ടിമറിച്ചതുമായ താങ്ങുവില 250 ആദ്യ പടിയായി നൽകും. തുടർന്ന് അതിന് വർദ്ധനവ് ഉണ്ടാകുമെന്നും സ്ഥാനാർഥി സെബാസ്റ്റ്യൻ എം.ജെ. പ്രഖ്യാപിച്ചു. മണ്ഡലത്തിൽ മൂവായിരം കോടിയുടെ വികസനം നടത്തിയെന്ന് ഫ്ളക്സ് ബോർഡ് വെക്കുന്നവർ അത് എവിടെയാണ് എന്ന് കൂടി ചൂണ്ടികാണിച്ചാൽ കൊള്ളമെന്നും അദ്ദേഹം പറഞ്ഞു. വിവിധ സ്വീകരണങ്ങളിലായി യു.ഡി.എഫ്. നേതാക്കളായ Read More…
മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം യുഡിഎഫ് മീനച്ചിൽ മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു
പാലാ :യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം യുഡിഎഫ് മീനച്ചിൽ മണ്ഡലം കമ്മിറ്റി കിഴപ്പറയാർ ഫിലിപ്പ് ജോസഫ് പുത്തൻപുരയുടെ വസതിയിൽ കൺവെൻഷൻ സംഘടിപ്പിച്ചു. യുഡിഎഫ് ചെയർമാൻ രാജൻ കൊല്ലം പറമ്പലിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൽ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ സ്ഥാനാർത്ഥി മാണി സി കാപ്പൻ, യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ ജോർജ് പുളിങ്കാട് ഷിബു പൂവേലിൽ പഞ്ചായത്ത് പ്രസിഡണ്ട് സുബി സുരേഷ് വൈസ് പ്രസിഡണ്ട് വിജയകുമാരി പഞ്ചായത്ത് Read More…
പാലായെ എ ക്ലാസ് മണ്ഡലമാക്കും : ജോസ് കെ മാണി
പാലാ :വികസന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിൽ സംസ്ഥാനത്തെ ക്ലാസ് മണ്ഡലമാക്കി പാലായെ മാറ്റിയെടുക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി.എംഎൽഎ ഫണ്ട് വിനിയോഗം മാത്രമല്ല ഒരു ജനപ്രതിനിധിയുടെ ചുമതലയെന്ന ഉറച്ച ബോധ്യത്തോടെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കും. വിദ്യാഭ്യാസ ആരോഗ്യ_ ടൂറിസം മേഖലകളിൽ പുതിയ കാലഘട്ടം തുറന്നിടുന്ന അനന്ത സാധ്യതകൾ പാലായിൽ എത്തിക്കുന്നതിന് ജനപ്രതിനിധി എന്ന നിലയിൽ കഠിനാധ്വാനം ചെയ്യും. ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾ പഠിക്കാൻ എത്തുന്ന ആധുനിക സ്ഥാപനങ്ങളുള്ള കേരളത്തിലെ മുഖ്യ മേഖലയായി പാലാ വളരണം എന്ന കാഴ്ചപ്പാടോടെ പദ്ധതികൾ Read More…











