പാലാ: ബിജെപി വിജയിച്ചാൽ പാലായിൽ കാർഷിക വ്യവസായ രംഗത്ത് വൻ കുതിച്ചുചാട്ടം ഉണ്ടാകും എന്ന് എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ്. സുഗന്ധവ്യഞ്ജന, കാർഷിക വ്യാപാരത്തിലൂടെ ലോക ഭൂപടത്തിൽ ഇടം പിടിച്ച പാലായുടെ സംരഭകത്വം തിരിച്ചു പിടിക്കാൻ ആവശ്യമായ പദ്ധതികൾ കേന്ദ്ര സർക്കാരിൻ്റെ സഹായത്തോടെ ആവിഷ്‌ക്കരിച്ച് നടപ്പാക്കും. ജോലി തേടുന്നവർക്ക് പകരം ജോലി നൽകുന്നവരെ സൃഷ്‌ടിക്കാനുള്ള സാഹചര്യം ഒരുക്കും. കുരുമുളക്, റബർ തുടങ്ങിയ കാർഷിക ഉത്പനങ്ങളെ കേവലം അസംസ്‌കൃത വസ്‌തുക്കളായി വിൽക്കാതെ മൂല്യ വർദ്ധനവ് നടത്തുന്ന അഗ്രോ Read More…
Politics
പാലായിൽ ഇൻഫോസിറ്റി എന്നത് പ്രതിജ്ഞയാണ് : ജോസ് കെ മാണി
തലപ്പലം: പാലായിൽ ഇൻഫോസിറ്റി എന്നത് തെരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമല്ല പ്രതിജ്ഞയാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി.ഇൻഫോസിറ്റിയും ട്രിപ്പിൾ ഐടിയും സയൻസ് സിറ്റിയും ഒരു ശൃംഖല പോലെ പ്രവർത്തിക്കുന്ന മേഖലയാക്കിഈ പ്രദേശത്തെ മാറ്റിയെടുക്കും. പ്രാദേശിക സാധ്യതകൾ കണ്ടെത്തി പിൽഗ്രിം ടൂറിസവും മൗണ്ടൻ ടൂറിസവും സംയോജിപ്പിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കും. പൂഞ്ഞാർ മണ്ഡലത്തിൻ്റെ ഭാഗമായിരുന്ന തലപ്പലവും, തലനാടും, മൂന്നിലവും, മേലുകാവിലും വികസനമെത്തിയത് ഈ പഞ്ചായത്തുകൾ പാലായോട് കൂട്ടി ചേർത്തതിനു ശേഷം മാത്രമാണ്.നല്ല റോഡുകളോ ഗതാഗത സൗകര്യങ്ങളോ ഇല്ലാതെ സാധാരണ ജനജീവിതം Read More…
എഫ്സിആർഎ രജിസ്ട്രേഷൻ നിയന്ത്രണം; കേന്ദ്രസർക്കാർ നീക്കം അപലപനീയം : മാണി സി കാപ്പൻ
എഫ്സിആർഎ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്ന പുതിയ നിയമങ്ങളും മാനദണ്ഡങ്ങളും സാമൂഹ്യനീതിക്ക് വെല്ലുവിളിയാണെന്ന് മാണി സി കാപ്പൻ എംഎൽഎ. കേന്ദ്രം നീക്കം ചാരിറ്റി പ്രവർത്തനം നടത്തുന്ന സ്ഥാപനങ്ങൾക്ക് മേൽ അതീശത്വം സ്ഥാപിക്കുവാനും, അവയുടെ നിയന്ത്രണം ഏറ്റെടുക്കുവാനുമുള്ള ശ്രമങ്ങളാണ്. കോടിക്കണക്കിന് രൂപയുടെ വിദേശ ഫണ്ട് ഉപയോഗിച്ച് കത്തോലിക്കാ സഭ ഉൾപ്പെടെ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുവാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ഈ നീക്കം എന്നും മാണി സി കാപ്പൻ ആരോപിച്ചു. ഇത്തരം പദ്ധതികളുടെ ഗുണഭോക്താക്കളായ ലക്ഷക്കണക്കിന് ആളുകൾ കേന്ദ്രസർക്കാരിന്റെ Read More…
സെബാസ്റ്റ്യൻ എം ജെ.യ്ക്ക് വൻ സ്വീകരണമൊരുക്കി ഈരാറ്റുപേട്ട
ഈരാറ്റുപേട്ട : ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സെബാസ്റ്റ്യൻ എം.ജെ. നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി. യു.ഡി.എഫ് പ്രവർത്തകർ ആവേഷകരമായ സ്വീകരണമൊരുക്കി. തെക്കേക്കര എട്ട് പങ്കിൽ നിന്നും ആരംമ്പിച്ച പര്യടന പരിപാടി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് ബഡായി ഉദ്ഘാടനം ചെയ്തു. പൂഞ്ഞാറിന്റെ മതേതര മനസിൽ വിള്ളൽ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെയുള്ള പോരാട്ടമാണ് തന്റെ ലക്ഷ്യമെന്ന് സെബാസ്റ്റ്യൻ എം.ജെ. പറഞ്ഞു. നാണ്യ വിളകളുടെ വ്യാപാര കേന്ദ്രമാണ് ഈരാറ്റുപേട്ട. വാഹന വ്യാപാര രംഗത്തും, ചെറുകിട കച്ചവട രംഗത്തും Read More…
എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വാഹന പര്യടനം പാറത്തോട് പഞ്ചായത്തിൽ ഇന്ന് നടന്നു
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നുള്ള എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ വാഹന പര്യടനം പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പാറത്തോട് പഞ്ചായത്തിൽ ഇന്ന് നടന്നു. രാവിലെ 8.30 പാറത്തോട് ഗ്രാമപഞ്ചായത്തിലെ ആനക്കല്ലിൽ നിന്ന് ആരംഭിച്ച പര്യടനം സിപിഐ (എം) കോട്ടയം ജില്ല സെക്രട്ടറിയേറ്റ് അംഗം ശ്രീ. കെ രാജേഷ് ഉദ്ഘാടനം ചെയ്തു. വി ജെ കുര്യാക്കോസ്, കെ റ്റി പ്രമദ്, ഓ പി എ സലാം, സാജൻ കുന്നത്ത്, തോമസ് കട്ടക്കൽ, ജോസ് കൊച്ചുപുര, അസീസ്, ജോളി മടുക്കക്കുഴി, ബാബു Read More…
എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ് പാലാ കത്തീഡ്രൽ പള്ളിയിൽ ഓശാന ഞായർ തിരുകർമ്മങ്ങളിൽ പങ്കെടുത്തു
പാലാ: ഇന്ന് രാവിലെ ഷോൺ ജോർജ് പാലാ കത്തീഡ്രൽ പള്ളിയിൽ പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൻ്റെ മുഖ്യ കാർമികത്വത്തിൽ നടന്ന തിരുകർമ്മങ്ങളിലും പ്രദിക്ഷിണത്തിലും പങ്കെടുത്തു. തുടർന്ന് വിശ്വകർമ്മ സഭയുടെ താലൂക്ക് സമ്മേളനത്തിലും ബിഡിജെഎസ് പാലാ നിയോജക മണ്ഡലം വനിതാ സമ്മേളനത്തിലും പങ്കെടുത്തു. തുടർന്ന് എലിക്കുളം, കൂരാലി, മുത്തോലി, പനക്കപ്പാലം, പച്ചാത്തോട്, പൂവരണി വായനശാല, അന്തീനാട് തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ കുടുംബയോഗങ്ങളിലും പാർട്ടി കമ്മറ്റികളിലും പങ്കെടുത്തു. പെസഹാ വ്യാഴവും ദുഖ: വെള്ളിയും പ്രമാണിച്ച് ആ Read More…
മാണി സി കാപ്പന് വോട്ട് തേടി മരിയാ ഉമ്മൻ
യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന് വോട്ട് തേടി ഉമ്മൻചാണ്ടിയുടെ മകൾ മരിയ ഉമ്മൻ പാലായിലെത്തി. മുത്തോലിയിൽ രഞ്ജിത്ത് കൊച്ചുകാക്കനാട്ടിന്റെ വസതിയിൽ സംഘടിപ്പിച്ച യുഡിഎഫ് പ്രവർത്തകർ കുടുംബ സംഗമത്തിലും, പിന്നീട് എലിക്കുളം മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനത്തിലുമാണ് മരിയാ ഉമ്മൻ പങ്കെടുത്തത്. പെരുമഴയിലും ആവേശം കെടാതെ പര്യടനം തുടർന്ന പ്രവർത്തകർക്ക് മരിയയുടെ സാന്നിധ്യം കൂടുതൽ ഊർജ്ജമായി.
ബിജെപി വിജയിച്ചാൽ ആരോഗ്യ രംഗത്ത് സമഗ്രമായ കുതിച്ച് ചാട്ടം പാലാ കേന്ദ്രീകരിച്ച് ഉണ്ടാകും : അഡ.ഷോൺ ജോർജ്
പാലാ: ബിജെപി വിജയിച്ചാൽ ആരോഗ്യ രംഗത്ത് സമഗ്രമായ കുതിച്ച് ചാട്ടം പാലാ കേന്ദ്രീകരിച്ച് ഉണ്ടാകും എന്ന് എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ്. ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുവാൻ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കാത്ത് ലാബ് പാലാ ജനറൽ ആശുപത്രിയിൽ സ്ഥാപിക്കും. ഇതോടെ ഹൃദ്‌രോഗികൾക്ക് കോട്ടയം മെഡിക്കൽ കോളേജിനെ ആശ്രയിക്കാതെ പാലായിൽ തന്നെ മികച്ച ചികിത്സ ഉറപ്പാക്കാൻ കഴിയും. ജനറൽ ആശുപത്രി ഉൾപ്പെടെ നിയോജക മണ്ഡലത്തിലെ പന്ത്രണ്ട് പഞ്ചായത്തുകളിലെയും ഹെൽത്ത് സെൻ്ററുകളിൽ ആവശ്യത്തിന് ഡോക്ടർമാരും Read More…
യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി വ്യാപാരസ്ഥാപനങ്ങളിൽ വോട്ടർ അഭ്യർത്ഥിച്ച് വനിതാ സ്ക്വാഡ്
യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻറെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പാലാ ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽ വോട്ട് അഭ്യർത്ഥിച്ച് വനിതാ സ്ക്വാഡിന്റെ പ്രവർത്തനം. അധികാരത്തിലെത്തിയാൽ യുഡിഎഫ് ജനങ്ങൾക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന ന്യായ് ഗ്യാരണ്ടികളെ കിറച്ച് വോട്ടർമാർക്ക് അവബോധം നൽകിയാണ് വനിതാ പ്രവർത്തകർ വ്യാപാരസ്ഥാപനങ്ങളിൽ പ്രചരണം നടത്തിയത്. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര, വനിതാ വിദ്യാർത്ഥികൾക്ക് ആയിരം രൂപ സ്കോളർഷിപ്പ് എല്ലാ കുടുംബങ്ങൾക്കും സൗജന്യ ആരോഗ്യ ഇൻഷ്വറൻസ്, യുവതി യുവാക്കൾക്ക് സംരംഭം തുടങ്ങുവാൻ 5 ലക്ഷം വരെ പലിശരഹിത വായ്പ Read More…
പൂഞ്ഞാർ താലൂക്ക് യഥാർഥ്യമാക്കും : പിസി ജോർജ്
പൂഞ്ഞാർ : NDA സ്ഥാനാർഥി പിസി ജോർജിന്റെ വാഹന പര്യടനം ഇന്നലെ പൂഞ്ഞാർ പഞ്ചായത്തിൽ നടന്നു. പെരുന്നിലം മഠം പടിയിൽ നിന്നും രാവിലെ ആരംഭിച്ച പര്യടന യോഗം ശ്രീ നന്ദകുമാർ രാമവർമ്മ തമ്പുരാൻ ( പൂഞ്ഞാർ പാലസ് ) നിർവ്വഹിച്ചു. തുടർന്ന് നൂറുകണക്കിന് പ്രവർത്തകർ ഹാരങ്ങളും,ഷോളുകളും, പൊന്നാടയുമണിച്ച് ഓരോ സ്വീകരണ വേദിയിലും ഗംഭീര സ്വീകരണമൊരുക്കി. വഴിയിലുടനീളം ഇരുവശങ്ങളിലുമായി, പൊതുജനങ്ങൾ പുഷ്പങ്ങളുമായി സ്വീകരിച്ചത് പര്യടനത്തിന്റെ മാറ്റ് കൂട്ടി. പൂഞ്ഞാറിൽ 5 വർഷം കൊണ്ട് നടപ്പാക്കാതെ പോയ പദ്ധതികളെപ്പറ്റി പൊതുജനങ്ങൾ Read More…











