പാലാ : കെ.എസ്.യു. പാലാ സെന്റ് തോമസ് കോളേജ് സമ്മേളനം കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി ഓഫീസിൽ വച്ച് നടത്തപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് ജോമറ്റ് ജോണിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കെ.എസ്.യു. ജില്ലാ പ്രസിഡന്റ് കെ എൻ നൈസാം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശ്രീ തോമസൂകുട്ടി നെച്ചിക്കാട്ട്, കോൺഗ്രസ് ബ്ലോക്ക് ജന.സെക്രട്ടറി ബിബിൻ രാജ്, കെ.എസ്.യു. ജില്ലാ വൈസ്.പ്രസിഡന്റ് അർജുൻ സാബു പാലാ, കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡന്റ് നിബിൻ ടി ജോസ്, കെ.എസ്.യു. Read More…
Pala
അരുണാപുരം സ്കൂൾ കോംപൗണ്ടിൽ നിന്നും മണ്ണ് കടത്തിയെന്ന ആരോപണം അന്വേഷിക്കും: ഷാജു തുരുത്തൻ
പാലാ: നഗരസഭാ ഇരുപത്തിമൂന്നാം വാർഡിലെ അരുണാപുരം ഗവ: സ്കൂളിലെ മതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ മണ്ണ് കടത്ത് സംബന്ധിച്ചുള്ള യു.ഡി.എഫ് ആരോപണം അന്വേഷിക്കുമെന്ന് നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ അറിയിച്ചു. യു.ഡി.എഫ് അംഗമായ കൗൺസിലറുടെ വാർഡിലുള്ള സ്കൂളിലാണ് നഗരസഭാ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളവർക്കുകൾ നടക്കുന്നത്. വാർഡ് കൗൺസിലറുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നിർമ്മാണ ജോലികൾ പുരോഗമിക്കുന്നതെന്ന് മനസ്സിലാക്കിയിട്ടുണ്ട്. യു.ഡി.എഫ് ഭാഗത്തു നിന്നുമാണ് അരോപണം ഉയർന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുൻ ചെയർമാൻമാരായ ആൻ്റോ പടിഞ്ഞാറേക്കര ,ജോസിൻ ബിനോ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി Read More…
മാതാപിതാക്കൾക്ക് എന്നും സ്നേഹവും, കരുതലും തിരികെ നൽകുന്നവരാകണം കുട്ടികൾ :ഫാ. ജോർജ് പുല്ലുകാലായിൽ
പാലാ: പാലാ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പാലാ സെൻറ് തോമസ് റ്റി.റ്റി. ഐ -ലെ 90-ാം വാർഷികം നടത്തപ്പെട്ടു. സ്കൂൾ മാനേജർ വെരി. റവ. ഫാ.ജോസ് കാക്കല്ലിൽ അധ്യക്ഷത വഹിച്ച സമ്മേളനം പാലാ രൂപത കോർപ്പറേറ്റ് സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു. മാതാപിതാക്കന്മാരോട് കുട്ടികൾക്ക് ഉണ്ടായിരിക്കേണ്ട നല്ല ബന്ധത്തെക്കുറിച്ചും, കുട്ടികൾക്ക് വേണ്ടി എന്ത് ത്യാഗം സഹിക്കുന്നവരും, കുട്ടികൾക്ക് വേണ്ടി അധ്വാനിക്കുന്നവരുമാണ് മാതാപിതാക്കൾ. ഇവർക്ക് എന്നും സ്നേഹവും, കരുതലും തിരികെ നൽകുന്നവരാകണം കുട്ടികൾ Read More…
പാലായിൽ എൽഡിഎഫ് പ്രചരണം ആരംഭിക്കുന്നു; മേഖലാ നേതൃസംഗമങ്ങൾക്ക് മൂന്നിന് തുടക്കം
പാലാ: പാർലമെന്റ് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി എൽഡിഎഫ് പാലാ നിയോജകമണ്ഡലത്തിലെ മേഖല നേതൃസംഗമങ്ങൾ മൂന്ന്,നാല് തിയതികളിൽ നടക്കും. വിവിധ പഞ്ചായത്തുകളെ ഒരുമിപ്പിച്ചാണ് മേഖലാതലത്തിൽ നേതൃസംഗമങ്ങൾ വിളിച്ചുചേർത്തിരിക്കുന്നത്. മണ്ഡലംതലം നേതൃസംഗമങ്ങളുടെ തുടർച്ചയായാണ് മേഖലാ സമ്മേളനങ്ങൾ ഒരുക്കിയിട്ടുള്ളത്. മൂന്നിന് 5.30ന് ഭരണങ്ങാനം, മീനച്ചിൽ, എലിക്കുളം പഞ്ചായത്തുകളുടെ നേതൃസംഗമം ഇടമറ്റം ഓശാനമൗണ്ട് ഓഡിറ്റോറിയത്തിൽ നടക്കും. നാലിന് മൂന്നിന് മൂന്നിലവ്, മേലുകാവ്, തലനാട്, തലപ്പലം, കടനാട് പഞ്ചായത്തുകളിലെ നേതൃസംഗമം മേലുകാവ്മറ്റം എച്ച്ആർഡിപി ഹാളിൽ നടക്കും. അഞ്ചിന് രാമപുരം, Read More…
പുസ്തക പ്രകാശനം
പാലാ : പാലാ സെൻ്റ് തോമസ് കോളേജ് വൈസ് പ്രിൻസിപ്പലും മലയാളവിഭാഗം മേധാവിയുമായ ഡോ. ഡേവിസ് സേവ്യർ രചിച്ച പദശുദ്ധി കോശമെന്ന ബ്രഹത് ഗ്രന്ഥത്തിൻ്റെ പ്രകാശനം പാലാ രൂപതാദ്ധ്യക്ഷനും കോളേജ് രക്ഷാധികാരിയുമായ മാർ ജോസഫ് കല്ലറങ്ങാട്ട് കോളേജ് മാനേജർ റവ ഡോ. ജോസഫ് തടത്തിലിന് നൽകി നിർവഹിച്ചു. കോളേജ് ഐ.ക്യൂ എ.സി.യും പ്രസാധകരായ കോട്ടയം എൻ.ബി.എസ്സും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബൈബിളിലെ 72 പുസ്തകങ്ങളുടെ വൈവിധ്യവും ആഴവും ദൃശ്യമാകുന്ന 172 വാക്കുകളുടെ ചരിത്രവും പരിണാമ ഭേദങ്ങളും അവതരിപ്പിക്കുന്ന Read More…
മുഖ്യമന്ത്രിക്ക് കിറ്റ് നൽകി ആം ആദ്മി പാർട്ടി
പാലാ: മാവേലി സ്റ്റോർ, സപ്ലൈകോ എന്നിവിടങ്ങളിൽ സബ്‌സിഡി സാധനങ്ങൾ ലഭിക്കാത്തതിന് എതിരെ ആം ആദ്മി പാർട്ടി പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കിറ്റ് നൽകി പ്രതിഷേധിച്ചു. പതിമൂന്നിനം സബ്സിഡി സാധനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ വേഷം ധരിച്ച ആളിന് നൽകി കൊണ്ട് കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് റോയി വെള്ളരിങ്ങാട്ട് ധർണ സമരം ഉൽഘാടനം ചെയ്തു. വിലക്കയറ്റ കാലത്ത് സാധാരണകാർക്ക് ആശ്രയമാകേണ്ട ഇത്തരം സ്ഥാപനങ്ങൾ സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മൂലം അടച്ചു പൂട്ടുന്ന Read More…
പാലായിൽ 1500 കോടിയിലേറെ രൂപയുടെ പദ്ധതികൾ നടപ്പിലാക്കി: തോമസ് ചാഴികാടൻ എം പി
പാലാ: കഴിഞ്ഞ നാലേമൂക്കാൽ വർഷത്തിനിടയിൽ ജനപ്രതിനിധിയെന്ന നിലയിൽ പാലാ നിയോജകമണ്ഡലത്തിൽ 1500 കോടിയിലേറെ രൂപയുടെ പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞതായി തോമസ് ചാഴികാടൻ എംപി പറഞ്ഞു. മാധ്യമപ്രവർത്തകരുമായി സംവദിക്കവേയാണ് പാലാ മണ്ഡലത്തിലെ വികസനനേട്ടങ്ങൾ എംപി വിലയിരുത്തിയത്. നവകേരളസദസിന് പാലായിൽ നൽകിയ സ്വീകരണസമ്മേളനത്തിൽ ഉന്നയിച്ച മൂന്ന് ആവശ്യങ്ങളും അംഗീകരിച്ചതിൽ അഭിമാനിക്കുന്നതായും എംപി അറിയിച്ചു. റബറിന്റെ താങ്ങുവില വർധന, ചേർപ്പുങ്കൽ പാലം, നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്ക് എന്നീ മൂന്ന് വിഷയങ്ങളും സംസ്ഥാനസർക്കാർ അംഗീകരിച്ച് നടപ്പിലാക്കി. ശുദ്ധജല വിതരണം, ആരോഗ്യ സുരക്ഷ, Read More…
പാലാ സെന്റ് തോമസ് റ്റി.റ്റി.ഐ 90-ാമത് സ്കൂള്‍ വാര്‍ഷികം മാര്‍ച്ച് 01 ന്
പാലാ : നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പാലാ സെന്റ് തോമസ് റ്റി.റ്റി.ഐ -ലെ 90-ാം വാർഷികം 2024 മാർച്ച് 1-ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഹാളിൽ നടത്തപ്പെടുന്നു. സ്കൂൾ മാനേജർ വെരി.റവ.ഫാ. ജോസ് കാക്കല്ലിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനം പാലാ രൂപത കോർപ്പറേറ്റ് സെക്രട്ടറി റവ.ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്യും. പ്രസ്തുത സമ്മേളനത്തിൽ മുൻസിപ്പൽ കൗൺസിലർ ശ്രീമതി. മായ രാഹുൽ, സ്കൂൾ പ്രിൻസിപ്പൽ ശ്രീ. സിബി പി.ജെ, PTA പ്രസിഡന്റ് ശ്രീമതി. Read More…
ബെറ്റർ കിച്ചൺസ് എവറസ്റ്റ് കളിനറി ചലൻഞ്ച് സീസൺ 5 ൽ അങ്കമാലി ഷെഫ് ഫീൽഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് ഏവിയേഷൻ ചാമ്പ്യൻമാരായി
പാലാ: ബെറ്റർ കിച്ചണും മിനിസ്ട്രി ഓഫ് ടൂറിസം നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെൻ്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയും സംയുക്തമായി പാലാ സെൻ്റ് ജോസഫ്സ് കോളേജിൽ വച്ചാണ് റീജിയണൽ കളിനറി ചലൻഞ്ച് സംഘടിപ്പിച്ചത്. കോമ്പറ്റീഷനിൽ ഒന്നാം സ്ഥാനം ഷെഫ് ഫീൽഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് ഏവിയേഷനിലെ വിദ്യാർത്ഥികളായ അമ്യത മനോഹരനും , ഫേബ ആൻജലികയും കരസ്ഥമാക്കി. പ്രശസ്ത പാചക വിദഗ്ദ ഡോ. ലക്ഷ്മി നായറും സെലിബ്രിറ്റി ഷെഫ് അമർ മോൽക്കിയും അടങ്ങിയ വിധികർത്താക്കളാണ് വിജയികളെ Read More…
പാലാ സെന്റ് തോമസ് കോളേജിൽ മെഗാ യുവജന ശാക്തീകരണ പരിപാടി നടത്തി
പാലാ: ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318B യൂത്ത് എംബവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് കുട്ടനാട് ഓവർസീസും എൻ എസ് എസ് യൂണിറ്റ് സെന്റ് തോമസ് കോളേജ് പാലായും സംയുക്തമായി യുവജന ശാക്തീകരണ പരിപാടി നടത്തി. പരിപാടിയുടെ ഉത്ഘാടനം പാലാ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫസ്സർ ഡോക്ടർ ജെയിംസ് ജോണിന്റെ അധ്യക്ഷതയിൽ പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ നിർവഹിച്ചു. ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ Read More…











