Pala

10 മാസം പ്രായമുള്ള കുഞ്ഞ് വെള്ളം നിറച്ച ബക്കറ്റിൽ വീണു

അബദ്ധത്തിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണ പിഞ്ചുകുഞ്ഞിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലെ പീഡിയാട്രിക് ഐ. സി. യു വിൽ പ്രവേശിപ്പിച്ചു. മണിമലയിലെ പശുഫാമിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളായ ദമ്പതികളുടെ 10 മാസം പ്രായമുള്ള കുഞ്ഞാണ് അബദ്ധത്തിൽ വെള്ളത്തിൽ വീണത്. ഇന്ന് 2.30 യോടെയാണ് സംഭവം.

Pala

എൽ.ഡി.എഫ് പാലാ നിയോജക മണ്ഡലം കൺവെൻഷൻ മാർച്ച് 13 ന്

പാലാ: ഇടതു ജനാധിപത്യ മുന്നണി പാലാ നിയോജക മണ്ഡലം പാർലമെൻ്റ് തെരഞ്ഞെടുപ്പു കൺവെൻഷൻ ബുധനാഴ്ച്ച (13/ 03 / 2024) വൈകിട്ട് അഞ്ച് മണിക്ക് പാലാ മുനിസിപ്പൽ ടൗൺഹാളിൽ വച്ച് നടത്തും. ലാലിച്ചൻ ജോർജിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന കൺവൻഷൻ മന്ത്രി റോഷി അഗസററ്യൻ ഉദ്ഘാടനം ചെയ്യും. ജോസ്.കെ.മാണി എം.പി.സ്ഥാനാർത്ഥി തോമസ് ചാഴികാടൻ എം.പി., എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു, എ. വി .റ സൽ, അഡ്വ.വി.കെ. സന്തോഷ്കുമാർ, നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ, എം.ടി.കുര്യൻ, Read More…

Pala

ബ്രില്യൻ്റ് ഡയറക്ടർ സെബാസ്റ്റ്യൻ ജി മാത്യുവിന് ഫാ.ജോസഫ് കുരീത്തടം അവാർഡ്

പാലാ: സെൻ്റ് തോമസ് കോളേജ് അലുംനി അസ്സോസിയേഷൻ ഏർപ്പെടുത്തിയ മികച്ച സംരംഭകനുള്ള 2024-ലെ ഫാ ജോസഫ് കുരീത്തടം അവാർഡിന് ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ മാനേജിങ് ഡയറക്ടർ സെബാസ്റ്റ്യൻ ജി മാത്യു അർഹനായി. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ് ചെയർമാനും പാലാ മാനേജ്മെൻ്റ് അസ്സോസിയേഷൻ പ്രസിഡൻ്റ് ടി ജെ ജേക്കബ്ബ്, അലുംനി അസ്സോസിയേഷൻ പ്രസിഡൻ്റ് ഡിജോ കാപ്പൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 33333 രൂപയും ശില്പവും അടങ്ങുന്നതാണ് ഫാ Read More…

Pala

പാലാ അൽഫോൻസാ കോളേജിൽ മെഗാ യുവജന ശാക്തീകരണ പരിപാടി നടത്തി

പാലാ: ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318B യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ്‌ ഓഫ് കുട്ടനാട് ഓവർസീസും അൽഫോൻസാ കോളേജിലെ എൻ എസ് എസ് യൂണിറ്റും സംയുക്തമായി യുവജന ശാക്തീകരണ പരിപാടി നടത്തി. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിന്റെ ഉത്ഘാടനം ശ്രീ. മാണി C. കാപ്പൻ MLA നിർവഹിച്ചു. NSS വോളന്റിയർ സെക്രട്ടറി ആഷാ V. മാർട്ടിൻ അധ്യക്ഷയായിരുന്നു. കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. സി. മഞ്ജു എലിസബത്ത് കുരുവിള മുഖ്യപ്രഭാഷണം നടത്തി. Read More…

Pala

കുടുംബമാണ് ഏറ്റവും വലിയ കലാലയം: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: കുടുംബമാണ് ഏറ്റവും വലിയ കലാലയമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ ശതാബ്ദി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളാണ് ഏറ്റവും നല്ല അധ്യാപകർ. നമ്മുടെ കുട്ടികൾക്കുവേണ്ടി എന്ത് ത്യാഗം ചെയ്താലും അത് നഷ്ടമാകില്ല. കുട്ടികൾ സ്നേഹവും വാൽസല്യവുമെല്ലാം കരസ്ഥമാക്കുന്നത് കുടുംബത്തിൽ നിന്നുമാണ്. കുടുംബത്തിൻ്റെ തുടർച്ചയാണ് കലാലയങ്ങൾ. പള്ളിക്കൂടത്തിൽ വരുമ്പോൾ വേറൊരു ലോകത്തിൽ എത്തിയതായി കുട്ടികൾക്കു തോന്നരുത്. വീട്ടിൽ കുട്ടികളെ എങ്ങനെ കരുതൽ Read More…

Pala

എസ്.എം.വൈ.എം പാലാ രൂപതയുടെ വനിതാദിനാഘോഷവും, കേശദാനവും നടത്തപ്പെട്ടു

മരങ്ങാട്ടുപിള്ളി : എസ്.എം.വൈ.എം പാലാ രൂപതയുടെ വനിതാദിനാഘോഷവും, കേശദാനവും 2024 മാർച്ച് 8-ാം തീയതി സെൻറ്. ഫ്രാൻസിസ് അസീസി ചർച്ച്, മരങ്ങാട്ടുപിള്ളിയിൽ വച്ച് നടത്തപ്പെട്ടു. ജപമാലയോടെ ആരംഭിച്ച ഭക്തിനിർഭരവും പ്രൗഢോജജ്വലവുമായ ചടങ്ങുകൾക്ക് പാലാ രൂപത യുവജന പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ് കുമാരി. ടിൻസി ബാബു പതാക ഉയർത്തുകയും, അധ്യക്ഷപദം അലങ്കരിക്കുകയും ചെയ്തു. സാമൂഹ്യ പ്രവർത്തക ശ്രീമതി. നിഷ ജോസ് കെ. മാണി ഉദ്ഘാടന കർമ്മം നിർവഹിക്കുകയും, തൻറെ ജീവിതാനുഭവങ്ങൾ കൊണ്ട്, വനിതകൾ നസ്രാണി സമൂഹത്തിന്റെ കരുത്തായി കരുതലായി Read More…

Pala

കവീക്കുന്ന് സ്കൂൾ ശതാബ്ദി സമാപനം 8 ന്

പാലാ: കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ ശതാബ്ദി ആഘോഷ സമാപനം 8 ന് നടക്കുമെന്ന് സ്കൂൾ മാനേജർ ഫാ ജോസഫ് വടകര, ഹെഡ്മാസ്റ്റർ ജിനോ ജോർജ് ഞള്ളംപുഴ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 8 ന് ഉച്ചകഴിഞ്ഞ് 2 ന് കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി പാരീഷ്ഹാളിൽ ശതാബ്ദി ആഘോഷസമാപനം പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. മാനേജർ ഫാ ജോസഫ് വടകര അധ്യക്ഷത വഹിക്കും. കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ Read More…

Pala

പാലാ പൂവരണിയിൽ ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ച നിലയില്‍

പാലാ: പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. അകലകുന്നം ഞണ്ടുപാറ സ്വദേശി ജെയ്‌സൺ തോമസിനേയും ഭാര്യയെയും മൂന്നു പിഞ്ചുമക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയേയും മക്കളേയും വെട്ടിക്കൊന്നശേഷം ജെയ്‌സൺ ജീവനൊടുക്കി എന്നാണു പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. വീടിനുള്ളിൽ കട്ടിലിൽ വെട്ടേറ്റ് രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം. ജെയ്സണെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇയാൾ ഒരു വർഷത്തോളമായി പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്‌ക്ക് താമസിക്കുകയായിരുന്നു. റബർ ഫാക്ടറിയിലെ ഡ്രൈവറാണ് Read More…

Pala

ഡോ: ടി.പി.അഭിലാഷ് പാലാ ജനറൽ ആശുപത്രി സൂപ്രണ്ട്

പാലാ: കെ.എം.മണി സ്മാരക ഗവ: ജനറൽ ആശുപത്രി സൂപ്രണ്ടായി ഡോ.ടി.പി.അഭിലാഷ് ചുമതലയേറ്റു. കോട്ടയം പാമ്പാടി സ്വദേശിയായ ഡോ.അഭിലാഷിനെ അസിസ്റ്റൻ്റ് ഡയറക്ടർ ആയി പ്രമോഷൻ നൽകിയാണ് നിയമനം: ഇടുക്കി നെടുoങ്കണ്ടം താലൂക്ക്‌ ആശുപത്രി സൂപ്രണ്ടായിരുന്നു.വയനാട്ടിൽ ഡെപ്യൂട്ടി ഡി.എം.ഒ ആയും പ്രവർത്തിച്ചിട്ടുണ്ട്. മുൻ സൂപ്രണ്ട് ഡോ: ഷമ്മി രാജനെ സ്ഥലം മാറ്റിയ ശേഷം മറ്റൊരു ഡോക്ടർക്ക് ചുമതല നൽകിയാണ് ആശുപത്രി പ്രവർത്തനം നടത്തിയിരുന്നത്. ചുമതലയേറ്റ ഡോ.അഭിലാഷ് എല്ലാ ചികിത്സാ വിഭാഗങ്ങളിലും നേരിട്ടെത്തി പരിശോധന നടത്തി. രോഗീ സൗഹൃദ സമീപനമായിരിക്കണം ജീവനക്കാർക്ക് Read More…

Pala

ഇടതു സർക്കാർ പാലായോട് രാഷ്ട്രീയ വിരോധം തീർക്കുന്നു : സജി മഞ്ഞക്കടമ്പിൽ

പാലാ :പാലാ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിക്കൊണ്ട് ഇടതു സർക്കാർ പാലയോട് രാഷ്ട്രീയ വിരോധം തീർക്കുകയാണെന്ന് UDF കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ കുറ്റപ്പെടുത്തി. UDF പ്രതിനിധി ആയ പാല MLA മാണി സി. കപ്പൻ്റെ നേതൃത്വത്തിൽ വികസനം നടത്തിപ്പിക്കില്ല എന്ന് വാശി പിടിക്കുന്ന എൽഡിഎഫ് ന് വരാൻ പോകുന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ പാലായിലെ ജനങ്ങൾ തിരിച്ചടി നൽകുമെന്നും സജി പറഞ്ഞു. പനക്കപ്പലത്തെ അപകട വളവ് നിവർത്തുക, റോഡിന്റെ അശാസ്ത്രീയത പരിഹരിക്കുക, പാലാ -ഈരാറ്റുപേട്ട Read More…