പാലാ :ഐ എൻ ടി യു സി പാലാ മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തക കൺവെൻഷൻ നടത്തി. ഐ എൻ ടി യു സി പാലാ നിയോജക മണ്ഡലം സമ്മേളനത്തിനും മഹാറാലിക്കും പാലാ മുനിസിപ്പാലിറ്റിയിൽ നിന്ന് 200 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു. ഐ എൻ ടി യു സി പാലാ മണ്ഡലം പ്രസിഡണ്ട് ടോണി തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഐ എൻ ടി യു സിനിയോജക മണ്ഡലം പ്രസിഡണ്ട് രാജൻ കൊല്ലപ്പറമ്പിൽ ഉദ്ഘാടനം Read More…
Pala
66 വയസുള്ള സ്ത്രീയുടെ വയറ്റിൽ നിന്നു 6 കിലോ തൂക്കം വരുന്ന മുഴ മാർ സ്ലീവാ മെഡിസിറ്റിയിൽ നീക്കം ചെയ്തു
പാലാ: 66 വയസുള്ള സ്ത്രീയുടെ വയറ്റിൽ നിന്നു 6 കിലോഗ്രാം തൂക്കം വരുന്ന മുഴ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അപൂർവ്വ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഈരാറ്റുപേട്ട സ്വദേശിനിയായ സ്ത്രീയുടെ വയറ്റിലാണ് മുഴ വളർന്നു വന്നിരുന്നത്. വയർ വീർത്തു വരുകയും വയറിൽ ഭാരം അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് ഇവർ മാർ സ്ലീവാ മെഡിസിറ്റിയിലെ ഒബസ്ട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സ തേടിയത്. സീനിയർ കൺസൾട്ടന്റ് ഡോ.അജിത കുമാരിയുടെ നേതൃത്വത്തിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഗർഭപാത്രത്തിനു ചേർന്നു ഓവറിയിൽ Read More…
സിസിഐ ദേശീയ സമ്മേളനം ഇന്ന് മുതൽ പാലായിൽ
പാലാ: കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ (സിസിഐ)യുടെ ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 17ന് സമാപിക്കും. അരുണാപുരം അൽഫോൻസ്യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റൂട്ടിൽ നടക്കുന്ന സമ്മേളനത്തിൽ കത്തോലിക്കാ സഭയിലെ സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ സഭകളിലെ വൈദികമേലധ്യക്ഷന്മാർ, വൈദികർ, സന്യസ്തർ, അത്മായർ എന്നിവരുടെ പ്രതിനിധികൾ പങ്കെടുക്കും. ഇന്ത്യയിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ അത്മായരുടെ സവിശേഷ പങ്ക് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ സമ്മേളനം. ഇന്ന് വൈകുന്നേരം അഞ്ചിന് ലത്തീൻ റീത്തിലുള്ള വിശുദ്ധ കുർബാനയോടെയാണ് സംഗമത്തിന് തുടക്കമിടുന്നത്. Read More…
ശിശുദിനാഘോഷം സംഘടിപ്പിച്ചു
പാലാ: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നേതൃത്വത്തിൽ പാലാ ചാവറ പബ്ലിക് സ്കൂളിൽ ശിശുദിനാഘോഷം ആഘോഷിച്ചു. ഡയറക്ടർ പളളിയറ ശ്രീധരൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കേരള സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം സത്യൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര ഗാനരചയിതാവ് അജീഷ് ദാസൻ മുഖ്യാതിഥി ആയിരുന്നു. ചാവറ പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ഫാ. സാബു കൂടപ്പാട്ട് സ്വാഗതവും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സിജിത അനിൽ നന്ദിയും പറഞ്ഞു. പുസ്തക നിറവിനോടനുബന്ധിച്ച് നടത്തിയ കഥയെഴുത്ത്, കവിതപാരായണം Read More…
കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ പതിനഞ്ചാമത് ദേശീയ സമ്മേളനത്തിന് പാലാ രൂപത ആതിഥേയത്വം വഹിക്കും
പാലാ: കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ (സിസിഐ)യുടെ 15-ാമത് ദേശീയ സമ്മേളനം നവംബര്‍ 15 മുതല്‍ 17 വരെ പാലാ അല്‍ഫോന്‍സിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കുര്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. മുംബൈ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, പാലാ ബിഷപ് മാര്‍ ജോസഫ് Read More…
പാലാ ചാവറ പബ്ലിക് സ്കൂളിൽ പുസ്തകനിറവ് നാളെ മുതൽ
പാലാ: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ആഭിമുഖ്യത്തിൽ പുസ്തകനിറവ് ശിശുദിനാഘോഷം എന്നിവ പാലാ ചാവറ പബ്ലിക് സ്കൂളിൽ നാളെ (13/11/2024) മുതൽ15 വരെ തീയതികളിൽ നടക്കുന്നു. ശിശുദിനാഘോഷം സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എം. സത്യൻ ഉദ്ഘാടനം ചെയ്യും. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ സിനിമ ഗാനരചയിതാവ് അജീഷ് ദാസൻ, ചാവറ സ്കൂൾ പ്രിൻപ്പാൾ ഫാ. സാബു കൂടപ്പാട്ട്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സിജിത അനിൽ എന്നിവർ പ്രസംഗിക്കും. കുട്ടികളിലെ വായന Read More…
മഹാത്മാഗാന്ധി സർവ്വകലാശാല സ്വിമ്മിംഗ്; എം. എ. കോതമംഗലം ജേതാക്കൾ
പാലാ: പാലാ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സിലെ സിമ്മിംഗ് പൂളിൽ വച്ച് നടന്ന 41മത് എംജി സർവ്വകലാശാല സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ പുരുഷ വനിതാ വിഭാഗങ്ങളിൽ കോതമംഗലം മാർ അത്തനേഷസ് കോളേജ് ജേതാക്കളായി. പുരുഷ വിഭാഗത്തിൽ 135 പോയിന്റുമായും വനിതാ വിഭാഗത്തിൽ 105 പോയിന്റുമായും ആണ് എം.എ കോളേജ് ഇരട്ടകിരീടം ചൂടിയത്. പുരുഷ വിഭാഗത്തിൽ പാലാ സെന്റ് തോമസ് കോളേജ് 58 പോയിന്റുമായും വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജ് 70 പോയിന്റുമായും രണ്ടാം സ്ഥാനത്തും Read More…
മഹാത്മാഗാന്ധി സർവ്വകലാശാല സ്വിമ്മിംഗ് : എം. എ. കോതമംഗലം മുന്നിൽ
പാലാ: പാലാ സെന്റ് തോമസ് കോളേജിൽ ഇന്നലെ ആരംഭിച്ച 41മത് എംജി സർവ്വകലാശാല സിമ്മിംഗ്, വാട്ടർ പോളോ ചാമ്പ്യൻഷിപ്പിൽ ആദ്യദിനം കോതമംഗലം മാർ അത്തനേഷസ് കോളേജ് പുരുഷ വനിതാ വിഭാഗങ്ങളിൽ മുന്നിട്ട് നിൽക്കുന്നു. പുരുഷ വിഭാഗത്തിൽ 61 പോയിന്റുമായും വനിതാ വിഭാഗത്തിൽ 58 പോയിന്റുമായും ആണ് എം.എ മുന്നേറുന്നത്. പുരുഷ വിഭാഗത്തിൽ പാലാ സെന്റ് തോമസ് കോളേജ് 37 പോയിന്റുമായും വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജ് 36 പോയിന്റുമായും രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. വനിതാ വിഭാഗത്തിൽ Read More…
മഹാത്മാഗാന്ധി സർവ്വകലാശാല സ്വിമ്മിംഗ് മത്സരങ്ങൾ പാലാ സെന്റ് തോമസ് കോളജിൽ
പാലാ: 41മത് എംജി സർവ്വകലാശാല സിമ്മിംഗ് വാട്ടർ പോളോ ചാമ്പ്യൻഷിപ്പ് നവംബർ 11, 12 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ പാലാ സെന്റ് തോമസ് കോളേജിൽ വെച്ച് നടത്തപ്പെടും. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ നിന്നായി 200 ഓളം പുരുഷ വനിതാ താരങ്ങൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും. മഹാത്മാഗാന്ധി സർവ്വകലാശാലയെ പ്രതിനിധീകരിച്ച് അഖിലേന്ത്യ അന്തർ സർവകലാശാല മത്സരങ്ങളിൽ പങ്കെടുക്കാനുള്ള പുരുഷ വനിത സ്വിമ്മിംഗ് ടീമിന്റെയും പുരുഷ വിഭാഗം വാട്ടർ പോളോ ടീമിന്റെയും സിലക്ഷൻ ചാമ്പ്യൻഷിപ്പിൽ നടത്തുന്നതാണ്. രണ്ടു ദിവസങ്ങളിലായി Read More…
പ്രതിസന്ധികളെ തരണം ചെയ്യാൻ കെ ആർ നാരായണൻ്റെ ജീവിതം പ്രചോദനമാകും: ജസ്റ്റീസ് കെ ടി തോമസ്
പാലാ: ജീവിത പ്രതിസന്ധികളോട് നിശ്ചയദാർഢ്യത്തോടെയും ഇച്ഛാശക്തിയോടും കൂടി പോരാടിയാണ് മുൻ രാഷ്ട്രപതി കെ ആർ നാരായണൻ ജീവിതവിജയം നേടിയതെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ് കെ ടി തോമസ് അനുസ്മരിച്ചു. കെ ആർ നാരായണൻ്റെ 19 മത് ചരമവാർഷികത്തോടനുബന്ധിച്ചു കെ ആർ നാരായണൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ ആർ നാരായണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികകൾക്കു മുന്നിൽ അദ്ദേഹം പകച്ചു നിന്നില്ല. നിശ്ചയദാർഢ്യത്തോടെ പോരാടിയപ്പോൾ പ്രതിസന്ധികളെ അതിജീവിക്കാൻ കെ ആർ Read More…











