പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ആരംഭകാല ചരിത്രം രേഖപ്പെടുത്തുന്ന മുൻ വികാരി ജനറാൾ റവ.ഫാ. ഫിലിപ്പ് ഞരളക്കാട്ട് രചിച്ച പാലാ രൂപത മെഡിക്കൽ രംഗത്തേക്ക് എന്ന പുസ്തകത്തിന്റെ പ്രകാശനം പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ.ഡോ.ജോസഫ് തടത്തിൽ പുസ്തകം ഏറ്റുവാങ്ങി. റവ.ഫാ. ജോസ് കീരഞ്ചിറ, റവ .ഫാ . ജോസഫ് കുഴിഞ്ഞാലിൽ, റവ. ഫാ.ഫിലിപ്പ് ഞരളക്കാട്ട്, ആശുപത്രി മാനേജിംഗ് ഡയറക്ടറും വികാരി ജനറാളുമായ മോൺ.ഡോ. ജോസഫ് കണിയോടിക്കൽ,റവ. Read More…
Pala
ആഗോള ലഹരിവിരുദ്ധ ദിനാചരണത്തിന് മാസാചരണ പരിപാടികളോടെ 26-ന് പാലായില്‍ തുടക്കമാകും
പാലാ : ആഗോള ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26-ന് പാലാ രൂപത കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ മാസാചരണ പരിപാടികള്‍ക്ക് പാലായില്‍ തുടക്കം കുറിക്കും. 26-ന് വ്യാഴാഴ്ച 11.30 ന് പാലാ അല്‍ഫോന്‍സാ കോളേജിലാണ് രൂപതാതല പരിപാടികളുടെ ഉദ്ഘാടനം നടക്കുന്നത്. രൂപതാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള അധ്യക്ഷത വഹിക്കുന്ന സമ്മേളനം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. ഫ്രാന്‍സീസ് ജോര്‍ജ്ജ് എം.പി., മാണി സി. കാപ്പന്‍ എം.എല്‍.എ., മുനിസിപ്പല്‍ ചെയര്‍മാന്‍ Read More…
ആഹ്ളാദ പ്രകടനം നടത്തി
പാലാ: നിലമ്പൂർ തെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിൻ്റെ ഉജ്വല വിജയത്തിൽ പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാലായിൽ ആഹ്ളാദ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് എൻ.സുരേഷ്, സി.ടി രാജൻ, യു ഡി എഫ് ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി, സാബു അബ്രഹാം, ജോസി പൊയ്കയിൽ,തോമസ് ആർ വി ജോസ്, പ്രിൻസ് വി സി, ഷോജി ഗോപി ,ബിബിൻരാജ്, പ്രേംജിത്ത് ഏർത്തയിൽ, ടോണി തൈപ്പറമ്പിൽ, തോമസ്കുട്ടി നെച്ചിക്കാട്ട്, ആനി ബിജോയി,പയസ് മാണി, സാബു അവുസേപ്പറമ്പിൽ, പ്രദീപ് പ്ലാച്ചേരി, മനോജ് വള്ളിച്ചിറ, Read More…
പാലാ രൂപതയിലെ 75 വയസുകാരുടെ സമ്മേളനം; ലിഫ്ഗോഷ് @ 75
പാലാ: പാലാ രൂപത ജന്മംകൊണ്ട വർഷം ഭൂജാതരായ രൂപതാംഗങ്ങളുടെ സംഗമം “ലിഫ്ഗോഷ് 75′ ആത്മീയ ഉണർവേകി. രൂപതയുടെ പാരമ്പര്യവും സംസ്കാരവും കൈമുതലാക്കി വളർന്ന നൂറുകണക്കിന് വയോജനങ്ങളെ രൂപത ആദരിച്ചു. രൂപതയുടെ ആത്മീയവും ഭൗതികവുമായ വളർച്ചയിൽ സാക്ഷ്യം വഹിക്കുകയും വിദ്യാഭ്യാ സ, ആതുര, വികസന മേഖലകളിലെ നേട്ടങ്ങളിൽ അഭിമാനിക്കുകയും ചെയ്യുന്ന വ യോജനങ്ങളാണ് ഇന്നലെ പാലാ ളാലം പഴയപള്ളി ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നത്. തങ്ങളുടെയും കുടുംബാഗങ്ങളുടെയും വളർച്ചയിൽ രൂപത വഹിച്ച പങ്കിന് നന്ദി അർപ്പിക്കാനുള്ള അവസരമായാണ് രൂപതാംഗങ്ങളായ വയോജനങ്ങൾ സമ്മേളനത്തെ Read More…
കാത്തലിക് നഴ്സസ് ഗിൽഡ് ഓഫ് ഇന്ത്യ മാർ സ്ലീവാ മീറ്റ് നടന്നു
പാലാ: കാത്തലിക് നഴ്സസ് ഗിൽഡ് ഓഫ് ഇന്ത്യ ( സിഎൻജിഐ ) മാർ സ്ലീവാ മീറ്റ് -2025 മാർ സ്ലീവാ മെഡിസിറ്റിയിൽ നടന്നു. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. നഴ്സുമാർ സമൂഹത്തിനു നൽകുന്ന സംഭാവനകൾ എക്കാലവും വിലമതിക്കുന്നതാണെന്നു അദ്ദേഹം പറഞ്ഞു. ഐ.ടി ആൻഡ് നഴ്സിംഗ് ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം, സി.എൻ.ജി.ഐ രൂപത പ്രസിഡന്റും സി.എസ്.എസ്.ഡി സൂപ്പർവൈസറുമായ ലിൻസി ജോൺസ്, സ്റ്റാഫ് നഴ്സ് അന്ന മരിയ എന്നിവർ പ്രസംഗിച്ചു. ദേശീയ അവാർഡ‍് ജേതാവും മോട്ടിവേഷണൽ Read More…
അന്താരാഷ്ട്രാ യോഗ ദിനം ആചരിച്ചു
പാലാ: മാർ സ്ലീവാ മെഡിസിറ്റി ആയുർവേദ വിഭാഗത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്രാ യോഗ ദിനാചരണത്തിന്റെ ഭാഗമായി മാന്നാനം കെ.ഇ.കോളജിലെ സോഷ്യൽ വർക്ക് വിഭാഗം, കുര്യാക്കോസ് ഏലിയാസ് ഡവലപ്മെന്റ് ആക്ഷൻ ആൻഡ് സർവ്വീസ് സൊസൈറ്റി എന്നിവയുമായി സഹകരിച്ച് അന്താരാഷ്ട്രാ യോഗാദിനാചരണം നടത്തി. ആയുർവേദ വിഭാഗം കൺസൾട്ടന്റ് ഡോ.പൂജ.ടി.അമൽ യോഗ ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. വിദ്യാർഥികൾക്ക് യോഗപരിശീലനവും നൽകി. കെ.ഇ.കോളജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ.എലിസബത്ത് അലക്സാണ്ടർ, സ്റ്റുഡന്റ് കോർഡിനേറ്റർ അബ്സ ഷൈൻ വിജി, ഐഷാബി മുഹമ്മദ് എന്നിവർ Read More…
ചരിത്ര സ്‌മാരകങ്ങളുടെ പ്രസക്തി അടുത്തറിഞ്ഞ് എസ്എംവൈഎം പ്രൊജക്ട് ‘വേര്’ നടത്തപ്പെട്ടു
പാലാ: ചരിത്ര സ്‌മാരകങ്ങളുടെ പ്രസക്തി അടുത്തറിഞ്ഞ് പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ഈ വർഷത്തെ പ്രെജക്‌ട് ‘പാലാ രൂപതയിലെ ചരിത്ര പുരുഷന്മാരെ അറിയുക’ എന്നതിൻ്റെ ഭാഗമായി ചരിത്ര സ്മാരകങ്ങളുടെ സന്ദർശനം ‘വേര്’ എന്ന പേരിൽ നടത്തപ്പെട്ടു. സഭാ പാരമ്പര്യങ്ങളുടെ ഉറവിടങ്ങൾ തേടി കുറവിലങ്ങാട് വെച്ചാണ് പ്രവർത്തനം നടത്തപ്പെട്ടത്. മാർത്തോമാ നസ്രാണി സഭയിലെ ജ്വലിക്കുന്ന വ്യക്തിത്വങ്ങളായ നിധീരിക്കൽ മാണി കത്തനാർ,പനങ്കുഴയ്ക്കൽ വല്യച്ചൻ, പറമ്പിൽ പള്ളിവീട്ടിൽ ചാണ്ടി മെത്രാൻ എന്നിവരുടെയും, അർക്കദിയാക്കോന്മാരുടെയും കബറിടങ്ങൾ സന്ദർശിച്ചു. Read More…
മാപ്പിള സംവരണത്തിൽ നസ്രാണി മാപ്പിളമാരെ ഒഴിവാക്കുന്നത് അനീതി : എസ്എംവൈഎം
പാലാ : കേന്ദ്രസർക്കാരിൻറെ, സംസ്ഥാനങ്ങൾക്ക് വേണ്ടിയുള്ള ഒ.ബി.സി. ലിസ്റ്റിൽ ഉൾപ്പെട്ട മാപ്പിള സംവരണത്തിൽ ‘നസ്രാണി മാപ്പിള’മാരെ ഒഴിവാക്കുന്നത് അനീതിയാണെന്ന് പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം – കെ.സി.വൈ.എം. പാലാ രൂപത. 1993 ൽ പുറത്തിറങ്ങിയ ലിസ്റ്റ് പ്രകാരം അർഹത ഉണ്ടായിട്ടും ക്രൈസ്തവർ ഒഴിവാക്കപ്പെടുകയാണ്. ഇത്തരം അനീതികൾ മനസ്സിലാക്കുവാനും, അവയ്ക്കെതിരെ ജാഗ്രത പാലിക്കുവാനും യുവജനങ്ങൾ ശ്രദ്ധിക്കണം. എസ്എംവൈഎം പാലാ രൂപത പ്രസിഡന്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ അദ്ധ്യക്ഷത വഹിച്ച യോഗം രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ഉദ്ഘാടനം Read More…
പാലാ രൂപത എപ്പാർക്കിയൽ യൂത്ത് അസംബ്ലി ലോഗോ പ്രകാശനം ചെയ്തു
പാലാ : പാലാ രൂപത എപ്പാർക്കിയൽ യൂത്ത് അസംബ്ലി ലോഗോ പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പ്രകാശനം ചെയ്തു. എസ്എംവൈഎം രൂപതാ പ്രസിഡന്റ് അൻവിൻ സോണി ഒടച്ചുവട്ടിൽ, ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, രൂപതയിലെ ഫൊറോന ഡയറക്ടർമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ലോഗോ പ്രകാശനം ചെയ്തത്. രൂപതയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങൾ സഭ, സാമൂഹ്യ, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിൽ ഗൗരവകരമായ ചർച്ചകൾ നടത്തുന്ന എപ്പാർക്കിയൽ യൂത്ത് അസംബ്ലി സെപ്റ്റംബർ ആദ്യ വാരമാണ് നടക്കപ്പെടുക.
ജില്ലാതല ലോക രക്തദായക ദിനാചരണവും മെഗാ രക്തദാന ക്യാമ്പും പാലായിൽ നടുന്നു
പാലാ: ജില്ലാ ആരോഗ്യവകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും പാലാ സെന്റ് തോമസ് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റേയും ലയൺസ് ഇൻ്റർനാഷണൽ 318 B യുടേയും നേതൃത്വത്തിൽ ജില്ലാതല ലോക രക്തദായക ദിനാചരണവും മെഗാ രക്തദാന ക്യാമ്പും പാലായിൽ നടന്നു. രക്തം നൽകൂ… പ്രതീക്ഷ നൽകൂ… “ഒരുമിച്ച് നമ്മൾ ജീവൻ രക്ഷിക്കുന്നു ” എന്നതാണ് ഈ വർഷത്തെ ഔദ്യോഗിക പ്രമേയം . ഈ പ്രമേയം രക്തദാനം ജീവിതത്തെ മാറ്റിമറിക്കുന്ന സ്വാധീനം എടുത്തുകാണിക്കുകയും സ്വമേധയാ ഉള്ള Read More…