Pala

കാത്തലിക് നഴ്സസ് ​ഗിൽഡ് ഓഫ് ഇന്ത്യ മാർ സ്ലീവാ മീറ്റ് നടന്നു

പാലാ: കാത്തലിക് നഴ്സസ് ​ഗിൽഡ് ഓഫ് ഇന്ത്യ ( സിഎൻജിഐ ) മാർ സ്ലീവാ മീറ്റ് -2025 മാർ സ്ലീവാ മെഡിസിറ്റിയിൽ നടന്നു. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. നഴ്സുമാർ സമൂഹത്തിനു നൽകുന്ന സംഭാവനകൾ എക്കാലവും വിലമതിക്കുന്നതാണെന്നു അദ്ദേഹം പറഞ്ഞു. ഐ.ടി ആൻഡ് നഴ്സിം​ഗ് ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം, സി.എൻ.ജി.ഐ രൂപത പ്രസിഡന്റും സി.എസ്.എസ്.ഡി സൂപ്പർവൈസറുമായ ലിൻസി ജോൺസ്, സ്റ്റാഫ് നഴ്സ് അന്ന മരിയ എന്നിവർ പ്രസം​ഗിച്ചു. ദേശീയ അവാർഡ‍് ജേതാവും മോട്ടിവേഷണൽ Read More…

Pala

അന്താരാഷ്ട്രാ യോ​ഗ ദിനം ആചരിച്ചു

പാലാ: മാർ സ്ലീവാ മെഡിസിറ്റി ആയുർവേദ വിഭാ​ഗത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്രാ യോ​ഗ ദിനാചരണത്തിന്റെ ഭാ​ഗമായി മാന്നാനം കെ.ഇ.കോളജിലെ സോഷ്യൽ വർക്ക് വിഭാ​ഗം, കുര്യാക്കോസ് ഏലിയാസ് ഡവലപ്മെന്റ് ആക്ഷൻ ആൻഡ് സർവ്വീസ് സൊസൈറ്റി എന്നിവയുമായി സഹകരിച്ച് അന്താരാഷ്ട്രാ യോ​ഗാദിനാചരണം നടത്തി. ആയുർവേദ വിഭാ​ഗം കൺസൾട്ടന്റ് ഡോ.പൂജ.ടി.അമൽ യോ​ഗ ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. വിദ്യാർഥികൾക്ക് യോ​ഗപരിശീലനവും നൽകി. കെ.ഇ.കോളജ് സോഷ്യൽ വർക്ക് വിഭാ​ഗം മേധാവി ഡോ.എലിസബത്ത് അലക്സാണ്ടർ, സ്റ്റുഡന്റ് കോർഡിനേറ്റർ അബ്സ ഷൈൻ വിജി, ഐഷാബി മുഹമ്മദ് എന്നിവർ Read More…

Pala

ചരിത്ര സ്‌മാരകങ്ങളുടെ പ്രസക്തി അടുത്തറിഞ്ഞ് എസ്എംവൈഎം പ്രൊജക്ട് ‘വേര്’ നടത്തപ്പെട്ടു

പാലാ: ചരിത്ര സ്‌മാരകങ്ങളുടെ പ്രസക്തി അടുത്തറിഞ്ഞ് പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ഈ വർഷത്തെ പ്രെജക്‌ട് ‘പാലാ രൂപതയിലെ ചരിത്ര പുരുഷന്മാരെ അറിയുക’ എന്നതിൻ്റെ ഭാഗമായി ചരിത്ര സ്മാരകങ്ങളുടെ സന്ദർശനം ‘വേര്’ എന്ന പേരിൽ നടത്തപ്പെട്ടു. സഭാ പാരമ്പര്യങ്ങളുടെ ഉറവിടങ്ങൾ തേടി കുറവിലങ്ങാട് വെച്ചാണ് പ്രവർത്തനം നടത്തപ്പെട്ടത്. മാർത്തോമാ നസ്രാണി സഭയിലെ ജ്വലിക്കുന്ന വ്യക്തിത്വങ്ങളായ നിധീരിക്കൽ മാണി കത്തനാർ,പനങ്കുഴയ്ക്കൽ വല്യച്ചൻ, പറമ്പിൽ പള്ളിവീട്ടിൽ ചാണ്ടി മെത്രാൻ എന്നിവരുടെയും, അർക്കദിയാക്കോന്മാരുടെയും കബറിടങ്ങൾ സന്ദർശിച്ചു. Read More…

Pala

മാപ്പിള സംവരണത്തിൽ നസ്രാണി മാപ്പിളമാരെ ഒഴിവാക്കുന്നത് അനീതി : എസ്എംവൈഎം

പാലാ : കേന്ദ്രസർക്കാരിൻറെ, സംസ്ഥാനങ്ങൾക്ക് വേണ്ടിയുള്ള ഒ.ബി.സി. ലിസ്റ്റിൽ ഉൾപ്പെട്ട മാപ്പിള സംവരണത്തിൽ ‘നസ്രാണി മാപ്പിള’മാരെ ഒഴിവാക്കുന്നത് അനീതിയാണെന്ന് പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം – കെ.സി.വൈ.എം. പാലാ രൂപത. 1993 ൽ പുറത്തിറങ്ങിയ ലിസ്റ്റ് പ്രകാരം അർഹത ഉണ്ടായിട്ടും ക്രൈസ്തവർ ഒഴിവാക്കപ്പെടുകയാണ്. ഇത്തരം അനീതികൾ മനസ്സിലാക്കുവാനും, അവയ്ക്കെതിരെ ജാഗ്രത പാലിക്കുവാനും യുവജനങ്ങൾ ശ്രദ്ധിക്കണം. എസ്എംവൈഎം പാലാ രൂപത പ്രസിഡന്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ അദ്ധ്യക്ഷത വഹിച്ച യോഗം രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ഉദ്ഘാടനം Read More…

Pala

പാലാ രൂപത എപ്പാർക്കിയൽ യൂത്ത് അസംബ്ലി ലോഗോ പ്രകാശനം ചെയ്തു

പാലാ : പാലാ രൂപത എപ്പാർക്കിയൽ യൂത്ത് അസംബ്ലി ലോഗോ പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പ്രകാശനം ചെയ്തു. എസ്എംവൈഎം രൂപതാ പ്രസിഡന്റ് അൻവിൻ സോണി ഒടച്ചുവട്ടിൽ, ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, രൂപതയിലെ ഫൊറോന ഡയറക്ടർമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ലോഗോ പ്രകാശനം ചെയ്തത്. രൂപതയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങൾ സഭ, സാമൂഹ്യ, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിൽ ഗൗരവകരമായ ചർച്ചകൾ നടത്തുന്ന എപ്പാർക്കിയൽ യൂത്ത് അസംബ്ലി സെപ്റ്റംബർ ആദ്യ വാരമാണ് നടക്കപ്പെടുക.

Pala

ജില്ലാതല ലോക രക്തദായക ദിനാചരണവും മെഗാ രക്തദാന ക്യാമ്പും പാലായിൽ നടുന്നു

പാലാ: ജില്ലാ ആരോഗ്യവകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും പാലാ സെന്റ് തോമസ് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റേയും ലയൺസ് ഇൻ്റർനാഷണൽ 318 B യുടേയും നേതൃത്വത്തിൽ ജില്ലാതല ലോക രക്തദായക ദിനാചരണവും മെഗാ രക്തദാന ക്യാമ്പും പാലായിൽ നടന്നു. രക്തം നൽകൂ… പ്രതീക്ഷ നൽകൂ… “ഒരുമിച്ച് നമ്മൾ ജീവൻ രക്ഷിക്കുന്നു ” എന്നതാണ് ഈ വർഷത്തെ ഔദ്യോഗിക പ്രമേയം . ഈ പ്രമേയം രക്തദാനം ജീവിതത്തെ മാറ്റിമറിക്കുന്ന സ്വാധീനം എടുത്തുകാണിക്കുകയും സ്വമേധയാ ഉള്ള Read More…

Pala

ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും ലഹരി വ്യാപനം തടയുന്നതിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർണായക പങ്ക്: ജോസ് കെ മാണി എം.പി

പൂവരണി : ജനങ്ങളുടെ ആരോഗ്യ സംരക്ഷിക്കുന്നതിനും, ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർണായക പങ്കാണ് വഹിക്കാൻ ഉള്ളതെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പൂവരണി പള്ളിക്ക് സമീപം പി.ഡബ്ല്യു.ഡി. റോഡ് സൈഡിൽ നിർമ്മിച്ച ഓപ്പൺ ജിം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യം,മയക്കുമരുന്ന് ലഹരിയിൽ നി ന്നു യുവജനങ്ങളെ അകറ്റുന്നതിന് ഇതുപോലുള്ളആരോഗ്യ സംരക്ഷണകേന്ദ്രങ്ങൾ ഉപകരിക്കുമെന്നും അദ്ദേഹം Read More…

Pala

രക്തദാന ക്യാമ്പ് നടത്തി

പാലാ :ലോക രക്തദാതാ ദിനത്തോട് അനുബന്ധിച്ചു മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ പാലാ ഹെഡ് പോസ്റ്റ് ഓഫീസുമായി സഹകരിച്ച് ഹെഡ് പോസ്റ്റ് ഓഫീസിൽ വച്ച് രക്തദാന ക്യാമ്പ് നടത്തി. ജീവനക്കാർ രക്തം​ ദാനം ചെയ്തു. പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു. പോസ്റ്റ്മാസ്റ്റർ രഞ്ജിത്ത് എം.എസ്, വിഷ്ണു സി.ബി, ബ്ലഡ് ബാങ്ക് അസി.മാനേജർ മനു കെ.എം എന്നിവർ പ്രസം​ഗിച്ചു.

Pala

വിമാനാപകടത്തിൽ മരണമടഞ്ഞവർക്ക് രാമപുരം കോളേജിന്റെ ആദരാഞ്ജലികൾ

പാലാ: രാഷ്ട്രത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് അഹമ്മദ്ബാദിൽ വിമാനാപകടത്തിൽ ദാരുണമായി മരണപ്പെട്ട ഹതഭാഗ്യരായ സഹോദരങ്ങൾക്ക് രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് ആദരാഞ്ജലി അർപ്പിച്ചു. സഹജീവികളുടെ ദുഃഖം നമ്മുടെയും ദുഖമാകണം എന്ന വലിയ സാമൂഹിക പ്രതിബധതയുടെ ഭാഗമായാണ് കോളേജിലെ എല്ലാ വിദ്യാർഥികളും ഒരുമിച്ച് ചേർന്ന് അനുശോചന ചടങ്ങ് സംഘടിപ്പിച്ചത്. മരണമടഞ്ഞവർക്ക് “ഹൃദയപൂർവ്വമായ ട്രൈബ്യുട്ട് ” എന്ന് ആഹ്വാനം ചെയ്ത് കോളേജ് അങ്കണത്തിൽ ‘റ്റി’ ആകൃതിയിൽ അണിനിരന്നാണ് അനുശോചനം അറിയിച്ചത്. അദ്ധ്യാപകരും വിദ്യാർഥികളും മെഴുകുതിരികൾ കത്തിച്ച് ഈ Read More…

Pala

ലോക രക്തദാതാ ദിനത്തോട് അനുബന്ധിച്ച് രക്തം ദാനം ചെയ്ത് ഫോട്ടോ​ഗ്രാഫർമാർ

പാലാ: കാഴ്ച്ചകളുടെ വൈവിധ്യങ്ങൾ പകർത്തുന്നതിനൊപ്പം ജീവകാരുണ്യത്തിന്റെ സന്ദേശം കൂടി പകരുകയാണ് ഓൾ കേരള ഫോട്ടോ​ഗ്രാഫേഴ്സ് അസോസിയേഷൻ പൊൻകുന്നം യൂണിറ്റിലെ അം​ഗങ്ങൾ.ലോക രക്തദാതാ ദിനത്തോട് അനുബന്ധിച്ചാണ് യൂണിറ്റിലെ അം​ഗങ്ങളുടെ നേതൃത്വത്തിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തി രക്തം ദാനം ചെയ്തത്. ഫോട്ടോ​ഗ്രാഫി മേഖലയിലെ തിരക്കുകൾക്കിടയിലും രക്തം ​ദാനം ചെയ്തതിലൂടെ മഹത്തായ സന്ദേശമാണ് ഫോട്ടോ​ഗ്രാഫേഴ്സ് പകരുന്നതെന്ന് സന്ദേശം നൽകിയ ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ. ജോസഫ് കണിയോടിക്കൽ പറഞ്ഞു. രക്തം ദാനം നൽകിയവർക്ക് സർട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു. അസോസിയേഷൻ Read More…