Pala

യുവജനങ്ങൾ കൂടുതൽ പേർ രക്തദാനത്തിന് തയ്യാറാകണം : മാണി സി കാപ്പൻ എം എൽ എ

പാലാ :യുവജനങ്ങൾ കൂടുതൽ പേർ രക്തദാനത്തിന് തയ്യാറാകണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. രാജ്യത്തെ യുവജനങ്ങളുടെയിടയിൽ തുടർച്ചയായും സന്നദ്ധമായും പ്രതിഫലേച്ഛയില്ലാതെയും രക്തദാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാലായിൽ നടത്തിയ സന്നദ്ധ രക്തദാന ദിനാചരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളാ സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും ജില്ലാ ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും ലയൺസ് ക്ലബ്ബിൻ്റെയും സഹകരണത്തോടെ പാലാ ഗവ.പോളിടെക്നിക് കോളേജ് ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രിൻസിപ്പൽ അനി അബ്രാഹം അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ ട്വിങ്കിൾ പ്രഭ്രാകരൻ മുഖ്യ പ്രഭാഷണം നടത്തി.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, ജില്ലാ മാസ് മീഡിയാ ഓഫീസർ ഡോമി ജോൺ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, പി ടി എ വൈസ് പ്രസിഡൻ്റ് എ കെ രാജു, ലയൺസ് ഡിസ്ട്രിക് ചെയർമാൻ സിബി പ്ലാത്തോട്ടം, വിദ്യാർത്ഥി പ്രതിനിഥി ധ്യുതികർണിക എന്നിവർ ആശംസകളർപ്പിച്ചു.

പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തിൻ്റെ നൂറ്റിപ്പതിനേഴാമത് രക്തദാനത്തോടെ ആരംഭിച്ച സന്നദ്ധ രക്തദാന ക്യാമ്പിൽ അമ്പത് വിദ്യാർത്ഥികൾ രക്തം ദാനം ചെയ്തു. ക്യാമ്പ് നയിച്ചത് പാലാ കിസ്കോ – മരിയൻ ബ്ലഡ് ബാങ്ക് ആണ്.

രക്തത്തിനായി നെട്ടോട്ടമോടുന്ന രോഗികളുടെ ബന്ധുക്കളെ സഹായിക്കുവാൻ സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുവാനായി ഒരാഴ്ച ആയി ജില്ലയിലെ വിവിധ കലാലയങ്ങളിൽ ക്യാമ്പുകൾ നടത്തി. ക്യാമ്പുകൾക്ക് ഡോ.മാമച്ചൻ , സി.ബിൻസി എഫ് സി സി, പാലാ ബ്ലഡ് ഫോറം ഡയറക്ടർമാരായ സജി വട്ടക്കാനാൽ, ഷാജി തകിടിയേൽ, , ആർ അശോകൻ, ജോമി സന്ധ്യാ, എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.