പാലാ: റവന്യൂ റിക്കവറി നടപടികൾ കൈക്കൊണ്ട വാഹനങ്ങളുടെ നികുതി കുടിശിക തീർപ്പാക്കുന്നതിന്റെ ഭാഗമായി പാലാ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസും പാലാ റവന്യൂ റിക്കവറി ഓഫീസും സംയുക്‌തമായി മാർച്ച് 17ന് അദാലത്ത് സംഘടിപ്പിക്കും. 17ന് രാവിലെ 11 മണിക്ക് പാലാ മിനി സിവിൽ സ്‌റ്റേഷൻ കോൺഫറൻസ് ഹാളിൽ നടത്തുന്ന അദാലത്തിൽ റവന്യൂറിക്കവറി നടപടികൾ നേരിടുന്ന നികുതിദായകർക്ക് പരിഹാരം തേടാവുന്നതാണെന്ന് ജോയിന്റ് ആർ.ടി.ഒ കെ.ഷിബു അറിയിച്ചു.
Pala
എം എൽ എ എക്സലെൻസ് അവാർഡ് രാമപുരം എസ് എച്ച് എൽ പി സ്കൂളിന്
പാലാ: പാലാ നിയോജക മണ്ഡലത്തിലെ പാഠ്യ- പാഠ്യേതര വിഷയങ്ങളിലും, സാമുഹ്യപ്രവർത്തനങ്ങളിലും മികവ് പുലർത്തന്ന സ്കുളിനുള്ള മാണി സി കാപ്പൻ എം എൽ എ യുടെ എക്സലെൻസ് അവാർഡ് രാമപുരം എസ് എച്ച് എൽ പി സ്കൂൾ കരസ്ഥമാക്കി. സ്കൂൾ മാനേജർ റവ ഫാ. ബെർക്കുമാൻസ് കുന്നു പുറം അധ്യക്ഷത വഹിച്ച യോഗത്തിൽ, മാണി സി കാപ്പൻ എം എൽ എ അവാർഡ് നൽകി , രാമപുരം പഞ്ചായത്ത് പ്രസിഡൻ്റ് ലിസമ്മ മത്തച്ചൻ, ഹെഡ്മിസ്ട്രസ്സ് സി. ആനി സിറിയ്ക്ക് Read More…
കടപ്പാട്ടൂർ ഉത്സവം 2025 ; ക്ഷേത്രനഗരി ഉത്സവത്തിനായുള്ള ഒരുക്കത്തിൽ തിരുവുത്സവ നോട്ടീസ് പ്രകാശനം ചെയ്തു
പാലാ : കടപ്പാട്ടൂർ ശ്രീമഹാദേവക്ഷേത്രത്തിലെ 2025ലെ തിരുവുത്സവം മാർച്ച് 31ന് കൊടിയേറി ഏപ്രിൽ 7ന് ആറാട്ടോടെ സമാപിക്കും. തിരുവുത്സവ നോട്ടീസ് പ്രകാശനം ക്ഷേത്രസന്നിധിയിൽ വെച്ച് നടന്ന ചടങ്ങിൽ ആദരണീയനായ ദേവസ്വം പ്രസിഡന്റ് ശ്രീ. മനോജ് ബി. നായരും ബഹു. പാലാ DySP P. K സദനും ചേർന്നു നിർവഹിച്ചു. ചടങ്ങിൽ ക്ഷേത്രം സെക്രട്ടറി N. ഗോപകുമാർ, ഖജാൻജി K. R. ബാബു കണ്ടത്തിൽ, ഭരണസമിതി അംഗങ്ങളായ സി എസ് സിജു, പി കെ ശ്രീധരൻ കർത്താ, വി. Read More…
സെന്റ് തോമസ് കോളേജ്, പാലായിൽ സ്പോർട്സ് മെറിറ്റ് ഡേ ആഘോഷിച്ചു
പാലാ: സെന്റ് തോമസ് കോളേജ്, പാലായിൽ സ്പോർട്സ് മെറിറ്റ് ഡേ ആവേശഭരിതമായി ആഘോഷിച്ചു. കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ദേശീയ തലത്തിലും സംസ്ഥാനതലത്തിലും, മികച്ച നേട്ടങ്ങൾ കൈവരിച്ച കോളേജ് വിദ്യാർത്ഥികൾക്കും സെന്റ് തോമസ് കോളേജ് സ്പോർട്സ് അക്കാദമിയിൽ നിന്നും ദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർക്കും മെഡലുകൾ നേടിയവർക്കും ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു. ഇന്റർ ഡിപ്പാർട്മെന്റ് ഫുട്ബോൾ, ക്രിക്കറ്റ്, ബാസ്കറ്റ്ബാൾ, ബാഡ്മിന്റൺ, കയാക്കിങ് ലീഗ് മത്സരങ്ങളിലെ ജേതാക്കളെയും ഡിപ്പാർട്മെന്റ് സ്പോർട്സ് ക്യാപ്റ്റൻമാരെയും ചടങ്ങിൽ Read More…
പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂൾ നവതി ആഘോഷങ്ങൾക്ക് പ്രൗഢോജ്ജലമായ തുടക്കം
പാലാ: സെൻ്റ് മേരീസ് എൽ.പി സ്കൂളിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടു. ളാലം പഴയ പള്ളി നിത്യ സഹായ മാതാ പാരീഷ് ഹാളിൽ നടന്ന സമ്മേളനത്തിൽ മാണി സി.കാപ്പൻ എം.എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. എഫ്.സി.സി. പാലാ അൽഫോൻസാ പ്രൊവിൻസ് പ്രൊവിൽഷ്യൽ സുപ്പീരിയർ സി.ലിസ് ബിൻ പുത്തൻപുര അധ്യക്ഷത വഹിച്ചു. പാലാ രൂപതാ കോർപ്പറേറ്റ് എജുക്കേഷണൽ എജൻസി സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ മുഖ്യ പ്രഭാഷണം നടത്തി. ളാലം പഴയ പള്ളി വികാരി Read More…
പ്രളയത്തിൽ തകർന്ന പാലാ കെ.എം.മാണി സിന്തറ്റിക് ട്രാക്കിന് പകരം പുതിയ ട്രാക്ക് എത്തും: തോമസ് പീറ്റർ
പാലാ: പ്രളയത്തിൽ തകർന്ന പാലാ കെ.എം.മാണി സിന്തറ്റിക് ട്രാക്കിന് പകരം പുതിയ ട്രാക്ക് എത്തും. കേരളാ ബഡ്ജറ്റിൽ അനുവദിച്ച 7 കോടി വിനിയോഗിച്ചുള്ള പദ്ധതിയുടെ ടെൻഡർ നടപടികളും പൂർത്തിയായി. ഇത് അംഗീകരിക്കുന്നതോടെ പുനർനിർമ്മാണം ഉടൻ ആരംഭിക്കും എന്ന് നഗരസഭാ ചെയർമാൻ തോമസ് പീറ്റർ. കെ.എം മാണി ധനകാര്യ മന്ത്രിയായിരുന്നപ്പോൾ 22 കോടി രൂപ ബഡ്ജറ്റിൽ ഉൾപ്പെടുത്തി നിർമ്മിച്ചതാണ് പാലാ മുനിസിപ്പൽ സിന്തറ്റിക് സ്റ്റേഡിയം. തുടർച്ചയായി വന്ന വെള്ളപ്പൊക്കത്തങ്ങളിൽ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് പൊളിഞ്ഞ് നശിച്ചത് കായിക പ്രേമികളെ Read More…
പാലാ സെന്റ് തോമസ് റ്റി റ്റി ഐയുടെ 91-മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
പാലാ: പാലാ സെന്റ് തോമസ് റ്റി.റ്റി.ഐയുടെ 91-മത് വാർഷികാഘോഷവും സുദീർഘവർഷത്തെ മഹത്തായ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നു വിരമിക്കുന്ന പ്രിൻസിപ്പൽ ശ്രീ. സിബി പി.ജെ., ശ്രീമതി ജാൻസി ഇമ്മാനുവേൽ എന്നിവർക്കു സ്നേഹോഷ്‌മളമായ യാത്രയയപ്പും നൽകി. സ്‌കൂൾ മാനോജർ വെരി റവ. ഡോ. ജോസ് കാക്കല്ലിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ശ്രീ. ജോസ് കെ. മാണി എം.പി. ഉദ്ഘാടനം നിർവഹിച്ചു. സമീപ നാളുകകളിൽ കുട്ടികൾക്കിടയിൽ ഉണ്ടായ ലഹരി ഉപയോഗത്തിനെതിരെ അദ്ധ്യാപകരും, മാതാപിതാക്കളും, പോലീസും ജാഗ്രത വർധിപ്പിക്കണമെന്ന് ജോസ് കെ Read More…
പാലാ ജനറൽ ആശുപത്രിയ്ക്ക് ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ എയർപോർട്ട് ചെയറുകൾ കൈമാറി
പാലാ: കെ എം മാണി സ്മാരക ജനറൽ ആശുപത്രിയ്ക്കു ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ സംഭാവന ചെയ്ത എയർപോർട്ട് ചെയറുകൾ പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ ആശുപത്രി സൂപ്രണ്ട് ഡോ അഭിലാഷ് ടി പി യ്ക്ക് കൈമാറി. ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇരിക്കുന്നതിനാവശ്യമായ 20 എയർപോർട്ട് കസേരകളാണ് ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ ജനറൽ ആശുപത്രിയ്ക്ക് സംഭാവന ചെയ്തത്. ആശുപത്രിയിലെത്തുന്നവർ ഇരിക്കാൻ ആവശ്യമായ കസേരകൾ ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇക്കാര്യം ആശുപത്രി സൂപ്രണ്ട് ഡോ അഭിലാഷ് ടി Read More…
കേരളാ കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (K.C.E.F)പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
പാലാ: സഹകരണ ജീവനക്കാരുടെ പ്രബല സംഘടനയായ കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ 2025-2027 വർഷത്തേയ്ക്കുള്ള താലൂക് ഭാരവാഹികളെ 01/03/2025 ൽ നടന്ന വാർഷിക പൊതുയോഗത്തിൽ തിരഞ്ഞെടുത്തു. പ്രസിഡന്റ്-അരുൺ.ജെ.മൈലാടൂർ (ഏഴാച്ചേരി സർവീസ് സഹകരണ ബാങ്ക്) വൈസ് പ്രസിഡന്റ്- റിജോമോൻ അഗസ്റ്റിൻ (തീക്കോയി സർവീസ് സഹകരണ ബാങ്ക്) സെക്രട്ടറി- സോബിൻ ജോസഫ് (തലപ്പലം സർവീസ് സഹകരണ ബാങ്ക് ) ജോയിന്റ് സെക്രട്ടറി- സൗമ്യ.എം.പി (ചൂണ്ടച്ചേരി സർവീസ് സഹകരണ ബാങ്ക് )ട്രഷറർ- അനൂപ്.ജി.കൃഷ്ണൻ (മീനച്ചിൽ താലൂക്ക് കോ Read More…
പാലാ സെന്റ് തോമസ് കോളേജിൽ സ്ത്രീശാക്തീകരണ പദ്ധതിക്ക് തുടക്കമായി
പാലാ : പാലാ സെന്റ് തോമസ് കോളേജിലെ ചരിത്ര വിഭാഗത്തിന്റെയും കോട്ടയം സെൻട്രൽ ലയൺസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ “ബോൾഡ് ആൻഡ് ബ്രില്യന്റ് സർക്കിൾ ഫോർ വുമൺ” എന്ന പേരിൽ ലക്ചർ പ്രോഗ്രാമുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സ്ത്രീശാക്തീകരണ പദ്ധതിക്ക് തുടക്കമായി. പ്രോഗ്രാമിന്റെ ഉത്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിബി ജയിംസിന്റെ അധ്യക്ഷതയിൽ ലയൺസ് 318B ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ റവ: ഫാദർ ഡോക്ടർ സാൽവിൻ കെ തോമസ് അനുഗ്രഹ പ്രഭാഷണവും, Read More…