പാലാ : പാലാ നിയോജകമണ്ഡലത്തെ സംബന്ധിച്ച എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണിയുടെ ഭാവി വികസന കാഴ്ചപ്പാടുകളും ഇതിനകം നടപ്പാക്കിയ പദ്ധതികളും സംരംഭങ്ങളും ഉൾപ്പെടുത്തിയുള്ള വികസനരേഖ പ്രകാശനം ചെയ്തു. പാലാ മണ്ഡലത്തിന്റെയും മീനച്ചിൽ താലൂക്കിന്റെയും സമഗ്ര വികസനം മുന്നിൽ കണ്ട് വിഭാവനം ചെയ്‌തിട്ടുള്ള രൂപരേഖയിൽ ‘വിശാല മീനച്ചിൽ വികസന അതോറിറ്റി’ രൂപീകരണം ഉൾപ്പെടെയുള്ള ലക്ഷ്യങ്ങളാണ് മുന്നോട്ട് വയ്‌ക്കുന്നത്. “ഉയിർപ്പ് കാത്ത് പാലാ….’ എന്ന പേരിൽ തയ്യാറാക്കിയിട്ടുള്ള രൂപരേഖ എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു പ്രകാശനം Read More…
Pala
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്തുണ അഭ്യർത്ഥിച്ച് ജോസ് കെ മാണി
പാലാ: ജോസ് കെ മാണി ആദ്യമെത്തിയത് ചൂണ്ടച്ചേരി എൻജിനീയറിങ് കോളേജിൽ. പാലാ രൂപത വികാരി ജനറൽ റവ ഫാ ഡോ.ജോസഫ് തടത്തിലിനെ കണ്ട് അനുഗ്രഹം വാങ്ങി. ക്യാമ്പസിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളെയും അധ്യാപകരെയും നേരിൽകണ്ട് വോട്ടുകൾ അഭ്യർത്ഥിച്ചു. മത്സരിക്കുവാനുള്ള കഴിവിന്റെ മികവാണ് ലോകത്തിലെ പ്രധാന തൊഴിൽ ദാതാക്കൾ തൊഴിൽ നൽകുന്നതിനുള്ള മുഖ്യമാനദണ്ഡമാക്കുന്നതെന്ന് ജോസ് കെ മാണി പറഞ്ഞപ്പോൾ വിദ്യാർഥികൾ അത് ശരിവെച്ചു. പശ്ചിമേഷ്യയിലെ സംഘർഷവും അമേരിക്കയുടെ പൊടുന്നനെയുള്ള നയം മാറ്റും വിദേശ തൊഴിൽ സാധ്യതകളെ നന്നായി ബാധിച്ചിട്ടുണ്ടെന്ന് ജോസ് Read More…
പാലാ നഗരസഭ പ്രദേശത്ത് സ്ഥാപിച്ച മാണി സി കാപ്പന്റെ പ്രചരണ ബോർഡുകൾ നശിപ്പിച്ചു എന്ന് ആക്ഷേപം; പരാതി നൽകാൻ യുഡിഎഫ്
പാലാ നഗരസഭയിൽ മാണി സി കാപ്പന്റെ ഫ്ലക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിക്കുന്നു എന്ന് ആക്ഷേപം. ഇന്നലെ കവീക്കുന്ന് പ്രദേശത്ത് സ്ഥാപിച്ച ബോർഡുകളാണ് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. എതിർകക്ഷികളുടെ പരാജയഭീതി മൂലമുള്ള തരംതാണ രാഷ്ട്രീയത്തിന്റെ ഉദാഹരണമാണ് കടന്നാക്രമണമെന്ന് യുഡിഎഫ് ചെയർമാൻ സതീശ് ചൊള്ളാനിയും കൺവീനർ ജോർജ് പുളിങ്കാടും ആരോപണം ഉന്നയിച്ചു. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി സമർപ്പിക്കും എന്നും യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി.
കുതിപ്പിന് കരുത്തേകുന്ന കുടുംബ സംഗമങ്ങളുമായി ജോസ്.കെ.മാണി
പാലാ: പ്രസംഗിച്ച് വോട്ട് അഭ്യർത്ഥിക്കുക എന്ന പരമ്പരാഗത ശൈലി മാറ്റിവെച്ച് ഓരോരുത്തരുമായി സംസാരിച്ചും ചോദ്യങ്ങൾ ചോദിച്ചും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകിയും കുടുംബ സംഗമങ്ങളിൽ നിറയുകയാണ് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി.കുടുംബ സംഗമങ്ങളിൽ പങ്കെടുക്കുന്ന ഓരോരുത്തരും സ്ഥാനാർത്ഥിയുമായി നേരിട്ട് ആശയവിനിമയം നടത്തുന്ന രീതിയിലാണ് എൽഡിഎഫ് കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കുന്നത്. പാലായുടെ വികസനം ഒരു പ്രധാന ചർച്ചയാക്കി മാറ്റുന്ന രീതിയിലാണ് കുടുംബ സംഗമങ്ങൾ നടക്കുന്നത്.പാലായുടെ വികസനം മുരടിപ്പിനെ കുറിച്ച് ഓരോരുത്തർക്കുമുള്ള അഭിപ്രായങ്ങൾ പറയുവാനുള്ള വേദിയാക്കി കുടുംബ സംഗമ Read More…
പാലാ തൻ്റെ ജീവനാണെന്നും, അവസാന ശ്വാസം വരെ പാലായിൽ ഉണ്ടാകും എന്നും എൻഡിഎ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ്
പാലാ ചങ്കും കരളും ആണ് എന്ന് പറഞ്ഞവർ പാലായ്ക്ക് എന്ത് ചെയ്തു എന്ന് പാലാക്കാർ ചിന്തിക്കണം ഷോൺ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷോൺ. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഷോൺ ഇന്ന് പാലായിലെ പ്രമുഖ കോളജുകളായ സെൻ്റ് തോമസ്, അൽഫോൻസാ, ചൂണ്ടച്ചേരി സെൻ്റ് ജോസഫ്, രാമപുരം മാർ ആഗസ്തീനോസ് കോളജുകൾ സന്ദർശിച്ചു. അധ്യാപകരും ജീവനക്കാരുമായി സംസാരിച്ച ഷോൺ വോട്ട് അഭ്യർത്ഥിക്കുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. പാലായുടെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങൾ Read More…
മണ്ഡലം കൺവെൻഷനുകൾ പൂർത്തിയാക്കി കളം നിറഞ്ഞ് ജോസ് കെ മാണി
പാലാ: പരമാവധി വോട്ടർമാരെ നേരിൽ കണ്ടും കുടുംബ സംഗമങ്ങളിൽ പങ്കെടുത്തും എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കുടുംബ സംഗമങ്ങളിൽ പ്രസംഗം പതിവില്ല. പങ്കെടുക്കുന്നവരുമായി സംവാദം നടത്തിയും അവരോട് ചോദ്യങ്ങൾ ചോദിച്ചും ഉത്തരങ്ങൾ നൽകിയുമാണ് കുടുംബ സംഗമങ്ങൾ പുരോഗമിക്കുന്നത്. ഇതിനിടയിൽ നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ ജംഗ്ഷനുകളിലുള്ള കട കമ്പോളങ്ങൾ കയറിയിറങ്ങിയും ഓട്ടോറിക്ഷ സ്റ്റാൻഡുകളിലെത്തിയും വോട്ട് അഭ്യർത്ഥിക്കുന്നുണ്ട്. വിദ്യാർത്ഥികളടക്കമുള്ള കുട്ടികളുടെ സംഘങ്ങളെ കണ്ടാൽ വാഹനത്തിൽ നിന്നുമിറങ്ങി അവരോട് കുശലം പറഞ്ഞു രണ്ടിലെ ചിഹ്നത്തിൽ Read More…
പാലായുടെ പ്രതാപം വീണ്ടെടുക്കണമെന്ന് ഓട്ടോ തൊഴിലാളികൾ; ഉറപ്പെന്ന് ജോസ്.കെ. മാണി
പാലാ: നാമനിർദ്ദേശപത്രിക സമർപ്പണത്തിന്ശേഷം പാലാ സിവിൽ സ്റ്റേഷന് മുൻവശത്തുള്ള ഓട്ടോറിക്ഷാ സ്റ്റാൻഡിലുണ്ടായിന്ന ഓട്ടോ തൊഴിലാളികൾക്കിടയിലേക്കാണ് ജോസ് കെ മാണി ആദ്യം കടന്നുചെന്നത്. അവരോട് വോട്ട് അഭ്യർത്ഥിച്ചപ്പോൾ തിരഞ്ഞെടുപ്പും രാഷ്ട്രീയ കാര്യങ്ങളും ചർച്ചയായി. അവർ പറഞ്ഞു”പാലായുടെ നഷ്ടപ്പെട്ട പ്രതാപം മാണി സാറിൻ്റെ മകൻ വീണ്ടെടുക്കണം. ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പാലായ്ക്ക് നിൽക്കുന്ന ഏറ്റവും വലിയ ഉറപ്പ് വികസന ഭൂപടത്തിലേക്ക് പാലായെ മടക്കിക്കൊണ്ടുവരും എന്നുള്ളതാണെന്ന് ജോസ് കെ മാണി അവരോട് പറഞ്ഞു. ഞങ്ങൾ അങ്ങേക്കൊപ്പം ഉണ്ടെന്നു പറഞ്ഞ് അവർ ജോസ് Read More…
പാലായിൽ നടക്കുന്നത് സത്യവും അസത്യവും തമ്മിലുള്ള പോരാട്ടം; സത്യത്തിന്റെ പ്രതിനിധികൾ യുഡിഎഫ് എന്ന് ജനം തിരിച്ചറിഞ്ഞു: മാണി സി കാപ്പൻ
പാലായിൽ നടക്കുന്നത് സത്യവും അസത്യവും തമ്മിലുള്ള പോരാട്ടം എന്നും യുഡിഎഫ് ആണ് സത്യത്തിന്റെ പക്ഷത്തുനിന്ന് നിൽക്കുന്ന രാഷ്ട്രീയ മുന്നണി എന്നും ജനങ്ങൾ തിരിച്ചറിഞ്ഞതായി മാണി സി കാപ്പൻ. പണക്കൊഴുപ്പിന്റെ രാഷ്ട്രീയമാണ് എൽഡിഎഫിന്റെയും ബിജെപിയുടെയും മുഖമുദ്ര. ജനങ്ങളെ പിഴിഞ്ഞെടുത്ത അഴിമതി പണം വാരിയെറിഞ്ഞ് ജനാധിപത്യത്തെ അട്ടിമറിക്കാം എന്ന പ്രതീക്ഷിക്കുന്നവർക്ക് ലഭിക്കാൻ പോകുന്ന മറുപടിയായിരിക്കും പാലായിലെ യുഡിഎഫ് വിജയമെന്നും അദ്ദേഹം അവകാശപ്പെട്ടു. യുഡിഎഫ് അനുകൂല വോട്ടുകൾ ഭിന്നിപ്പിക്കുവാനുള്ള അവിശുദ്ധ സഖ്യത്തിന്റെ ഭാഗമാണ് എൽഡിഎഫിന്റെയും എൻഡിഎയുടെയും സ്ഥാനാർത്ഥികൾ എന്നും അദ്ദേഹം ആരോപിച്ചു. Read More…
പാലാ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജ് നാമനിർദ്ദേശപ്രതിക സമർപ്പിച്ചു
പാലാ: നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ് നാമനിർദ്ദേശപ്രതിക സമർപ്പിച്ചു. രാവിലെ 11ന് അസിസ്റ്റൻ്റ് റിട്ടേണിങ് ഓഫീസറും പാലാ തഹസിൽദാറുമായ രഞ്ജിത്ത് ജോർജ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. പത്രികാ സമർപ്പണത്തിന് മുന്നോടിയായി ഷോൺ ജോർജ് പാലായിലെ പ്രമുഖ സ്വന്ത്യ സമരസേനാനിയും മുൻ നിയമസഭാ സ്പീക്കറും ആയിരുന്ന ആർ വി തോമസ്, മുൻ മന്ത്രി കെ എം മാണി എന്നിവരുടെ കബറിടത്തിൽ എത്തി പ്രാർത്ഥിച്ച് അനുഗ്രഹം തേടി. ബിജെപിയുടെയും ഘടക കക്ഷികളുടെയും പ്രമുഖ നേതാക്കളായ അഡ്വ: Read More…
മാർ സ്ലീവാ മെഡിസിറ്റിയിലെ ഗ്യാസ്ട്രോസയൻസസ് വിഭാഗത്തിന്റെ മികവിൽ അന്നനാളത്തിൽ കാൻസർ ബാധിച്ച 75കാരന് തൊറൊക്കോസ്കോപ്പിക് ഈസോഫാജക്ടമി ശസ്ത്രക്രിയ വഴി പുനർജന്മം
പാലാ: അന്നനാളത്തിൽ ഗുരുതര കാൻസർ ബാധിച്ച 75 കാരൻ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ മാർ സ്ലീവാ മെഡിസിറ്റിയിൽ സുഖം പ്രാപിച്ചു. കോട്ടയം സ്വദേശിയായ 75കാരനാണ് നെഞ്ചിലെ കീഹോൾ ശസ്ത്രക്രിയയായ തൊറോക്കോസ്കോപ്പിക് ഈസോഫാജക്ടമി വഴി ജീവീതത്തിലേക്ക് തിരിച്ചെത്തിയത്. സർജിക്കൽ ഗ്യാസ്ട്രോഎന്ററോളജി വിഭാഗം മേധാവി ഡോ.മഞ്ജുരാജ് കെ.പിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ആഹാരം കഴിക്കാൻ പതിവായി ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നാണ് 75 കാരൻ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സ തേടിയിരുന്നത്. തുടർന്ന് നടത്തിയ എൻഡോസ്കോപ്പി പരിശോധനയിലാണ് അന്നനാളത്തിൽ കാൻസർ ബാധിച്ചതായി കണ്ടെത്തിയത്. Read More…











