പാലാ : വൈദ്യുതി ജീവനക്കാരുടെ സുരക്ഷയും ക്ഷേമവും സേവനനിലവാരവും ഉയർത്തുന്നതിനായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് പാലാ സർക്കിളിനു കീഴിൽ സേഫ്റ്റി കോൺക്ലേവ് 2025 സംഘടിപ്പിച്ചു. ശ്രീ. സുരേന്ദ്ര പി, ഡയറക്ടർ (HRM, Safety & Quality Assurance), കെ.എസ്.ഇ.ബി. ലിമിറ്റഡ് സേഫ്റ്റി കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. ചീഫ് സേഫ്റ്റി കമ്മീഷണർ ശ്രീ. നന്ദകുമാർ എസ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇലക്ട്രിക്കൽ സുരക്ഷാമാനദണ്ഡങ്ങളും അനുസരണവും സ്ട്രെസ്സ് മാനേജ്മെന്റ്, പ്രഥമശുശ്രൂഷ, സേഫ്റ്റി ഉപകരണങ്ങളുടെ ഉപയോഗം എന്നീ Read More…
Pala
99 ൻ്റെ നിറവിൽ മാർ ജോസഫ് പള്ളിക്കാപറമ്പിൽ; ആശംസകളുമായി ജോസ് കെ മാണിയും ചാഴികാടനും
പാലാ: 99-ാമത് മത് ജന്മദിനം അഘോഷിക്കുന്ന മുൻ പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിന് കേരള കോൺ (എം) ചെയർമാൻ ജോസ് കെ.മാണിയും വൈസ് ചെയർമാൻ തോമസ് ചാഴികാടനും ആശംസകൾ നേർന്നു. നഗരസഭാദ്ധ്യക്ഷൻ തോമസ് പീറ്ററും, ബിജു പാലൂപടവനും ഒപ്പമുണ്ടായിരുന്നു.
“മനുഷ്യാവകാശ ഫോറം കോട്ടയം ജില്ലാ കൺവെൻഷൻ” സംഘടിപ്പിച്ചു
പാലാ: ഹ്യൂമൻ റൈറ്റ്സ് ഫോറം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ ടോംസ് ചേംബർ ഹാളിൽ സംഘടിപ്പിച്ച കോട്ടയം ജില്ലാ കൺവെൻഷൻ പലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം നിർവഹിച്ചു. HRF കോട്ടയം ജില്ലാ പ്രസിഡൻറ് പ്രിൻസ് തയ്യിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഒ എ ഹാരിസ് വിഷയാവതരണം നടത്തി. മനുഷ്യാവകാശ പ്രവർത്തനം എന്നത് ഏറ്റവും പ്രസക്തമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. Read More…
പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാംവെള്ളി ആചരണം
പാലാ: പാലാ രൂപതയിലെ ആദ്യകാല കുരിശിൻ്റെ വഴി തീർത്ഥാടന കേന്ദ്രമായ കവീക്കുന്ന് പാമ്പൂരാംപാറ വിശുദ്ധ വ്യാകുലമാതാ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാംവെള്ളി ആചരണം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നാളെ (11/04/2025) നടക്കുമെന്ന് വികാരി ഫാ ജോസഫ് വടകര അറിയിച്ചു. ഇടപ്പാടി ധന്യൻ കദളിക്കാട്ടിലച്ചൻ്റെ ഭവനത്തിൽ നിന്നും രാവിലെ 9 നു കുരിശിൻ്റെ വഴി ആരംഭിക്കും. തുടർന്നു പാമ്പൂരാംപാറ പളളിയിൽ മൂന്നാനി സെൻ്റ് പീറ്റേഴ്‌സ് പള്ളി വികാരി ഫാ കുര്യൻ ആനിത്താനം വിശുദ്ധകുർബാന അർപ്പിച്ച് സന്ദേശം നൽകും. 12 ന് നേർച്ചക്കഞ്ഞി Read More…
ലാഭേഛയില്ലാതെ കർമ്മം ചെയ്യുക എന്നതാണ് ഭാരത പാരമ്പര്യമെന്ന് കേന്ദ്ര സഹ മന്ത്രി ജോർജ് കുര്യൻ അഭിപ്രായപ്പെട്ടു
പാലാ : ലാഭേഛയില്ലാതെ കർമ്മം ചെയ്യുക എന്നതാണ് ഭാരത പാരമ്പര്യമെന്ന് കേന്ദ്ര സഹ മന്ത്രി ജോർജ് കുര്യൻ അഭിപ്രായപ്പെട്ടു. ആരോരുമില്ലാത്തവരുടെ പിതാവാണ് ഞാൻ എന്ന ദൈവവചനം പൂർത്തിയാക്കുന്ന ഇടമാണ് പാലാ മരിയസദനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരിയസദനത്തിൽ പുതുതായി നിർമ്മിച്ച പുതിയ പാലിയേറ്റീവ് മന്ദിരത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യൻ എന്ന അളവ് കോൽ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടങ്ങളാണ് മരിയസദനത്തിൻ്റെ സവിശേഷതയെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. കരുണ കരകവിയുന്ന ഭവനം തൊട്ടുകൂടായ്മയുടെ Read More…
പഞ്ചകർമ്മ ചികിത്സകൾക്ക് വിപുലമായ സംവിധാനങ്ങളുമായി മാർ സ്ലീവാ മെഡിസിറ്റി
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ആയുഷ് വകുപ്പിനു കീഴിലുള്ള ആയുർവേദ ചികിത്സ വിഭാഗത്തിൽ പഞ്ചകർമ്മ ചികിത്സയ്ക്ക് വിപുലമായ സംവിധാനങ്ങൾ ക്രമീകരിച്ചു. കൺസൾട്ടന്റ് ഡോ.പൂജ.ടി.അമലിന്റെ നേതൃത്വത്തിൽ ഡോ.അനീഷ് കുര്യാസ്, ഡോ.അനു ഇട്ടി, ഡോ.മേഘ.എസ് എന്നിവരുടെ സേവനം ലഭ്യമാണ്. ആയുർവേദ രംഗത്തെ പരിചയസമ്പന്നരായ സർട്ടിഫൈഡ് തെറാപ്പിസ്റ്റുകളും കൂടി ഉൾപ്പെടുന്നതാണ് മാർ സ്ലീവാ മെഡിസിറ്റിയിലെ ആയുർവേദ വിഭാഗം. വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും ആയുർവേദ ചികിത്സയ്ക്കായി രോഗികൾ എത്തിച്ചേരുന്നുണ്ട്. സൗജന്യ കൺസൾട്ടേഷൻ തുകയിൽ ആയുഷ് വിഭാഗത്തിൽ ചികിത്സ തേടാൻ അവസരം Read More…
കിടങ്ങൂർ പഞ്ചായത്ത് തിരിച്ചുപിടിച്ച് സിപിഎം
കിടങ്ങൂർ: ബിജെപി അംഗത്തിന്റെ പിന്തുണയോടെ കിടങ്ങൂർ പഞ്ചായത്തിൽ എൽഡിഎഫ് ഭരണം പിടിച്ചു. അഞ്ചാം വാർഡ് അംഗം സിപിഎമ്മിലെ ഇ.എം.ബിനു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി അംഗങ്ങളായ 4 പേരും മുൻ പഞ്ചായത്ത് പ്രസിഡന്റടക്കം കേരള കോൺഗ്രസിലെ 3 പേരും വോട്ടെടുപ്പ് ബഹിഷ്കരിച്ചു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് 2 നു നടത്തും. ഒന്നാം വാർഡ് അംഗം കേരള കോൺഗ്രസ് എമ്മിലെ ടീന മാളിയേക്കലാണ് എൽഡിഎഫിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി. കേരള കോൺഗ്രസിനൊപ്പം ചേർന്ന് കഴിഞ്ഞ തവണ ബിജെപി ഭരണം Read More…
ഇഞ്ചകാട് വെട്ടിമാറ്റി
പാലാ : മുണ്ടുപാലത്ത് വാഹന യാത്രകർക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ ഭീക്ഷണിയായി നിന്നിരുന്ന ഇഞ്ചകാട് മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്ററിന്റെ നേതൃത്വത്തിൽ വെട്ടിമാറ്റി. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ബിജി ജോജോയും സന്നിഹിതയായിരുന്നു.
മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു: മാര്‍ കല്ലറങ്ങാട്ട്
പാലാ :മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുകയാണെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപതാ കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ പാലാ ളാലം പഴയപള്ളി പാരിഷ് ഹാളില്‍ സംഘടിപ്പിച്ച മദ്യ-ലഹരി വിരുദ്ധ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. ലഹരി മാഫിയ നമ്മുടെ ചുറ്റുമുണ്ടെന്ന് നമ്മള്‍ കരുതിയിരിക്കണം. വഴികാട്ടികളായി നമ്മുടെ അധ്യാപകരും മതാധ്യാപകരും പൊതുസമൂഹവും മാറണം. നിയമപാലകര്‍ ഗൗരവമായി അവരുടെ ജോലി ചെയ്യേണ്ടതായിട്ടുണ്ട്. വന്‍ലഹരി മാഫിയായെ പിടികൂടാനും ശിക്ഷിക്കാനും കഴിയാത്ത സ്ഥിതിവിശേഷത്തിലേക്ക് നമ്മുടെ ഭരണകൂടം Read More…
തദ്ദേശ സ്ഥാപനങ്ങളെ നിശ്ചലമാക്കിയത് സർക്കാരിൻ്റെ കെടുകാര്യസ്ഥതയും അഴിമതിയും: ചാണ്ടി ഉമ്മൻ എം.എൽ. എ
പാലാ: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം നിശ്ചലമായിട്ട് നാളുകളേറെയായി. ഈ ദുരവസ്ഥക്ക് കാരണം സർക്കാരിൻ്റെ കെടുകാര്യസ്ഥതയും അഴിമതിയുമാണെന്ന് ചാണ്ടി ഉമ്മർ എം.എൽ.എ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം സർക്കാർ ഗണ്യമായി വെട്ടിക്കുറച്ചതിൻ്റെ ഫലമായി സംസ്ഥാനത്തൊട്ടാകെ വികസന മുരടിപ്പ് ഉണ്ടായി.കരൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുഡിഎഫ് മണ്ഡലം കമ്മറ്റി നടത്തിയ രാപ്പകൽ സമരത്തിൻ്റെ രണ്ടാം ദിനത്തിൽ സമാപനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. യു ഡി എഫ് സർക്കാർ പദ്ധതി അടങ്കൽ മുൻ Read More…