Pala

പാലാ അൽഫോൻസാ കോളേജിൽ സമ്മർ ക്യാമ്പിന്റെ 7ാം ദിനം ജൂവൽസ് ഓഫ് പത്തനംതിട്ടയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ്‌ നടത്തി

പാലാ :പാലാ അൽഫോൻസാ കോളേജിന്റെയും ജൂവൽസ് ഓഫ് പത്തനംതിട്ടയുടെയും നേതൃത്വത്തിൽ അൽഫോൻസാ കോളേജിൽ 8ആം ക്ലാസ്സ്‌ മുതൽ 12ആം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്കായ് സമ്മർ ക്യാമ്പിന്റെ 7ആം ദിന ഉൽഘാടനവും ബോധവത്കരണ ക്ലാസും ഡോ. മഹിമ സിബി നിർവഹിച്ചു. ലയൻസ് 318B ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. ഡോ. സിസ്റ്റർ മിനിമോൾ മാത്യു, ഡോ. സിസ്റ്റർ മഞ്ജു എലിസബേത് കുരുവിള , ഡോ. സോണിയ സെബാസ്റ്റ്യൻ, മിസ് ഷീന സെബാസ്റ്റ്യൻ, Read More…

Pala

കെ.പി.സി.സി. സംസ്കാര സാഹിതി പാലാ നിയോജകമണ്ഡലം പ്രവർത്തനോദ്ഘാടനവും മെമ്പർഷിപ്പ് വിതരണവും ;മെയ് 1 ന്

പാലാ: കെ.പി.സി.സി. സംസ്കാര സാഹിതി പാലാ നിയോജകമണ്ഡലം പ്രവർത്തനോദ്ഘാടനവും മെമ്പർഷിപ്പ് വിതരണവും 2025 മെയ് 1 ന് (വ്യാഴം) 4 PM കോൺഗ്രസ് പാലാ മണ്ഡലം കമ്മറ്റി ഓഫീസ്, ടൗൺ ഹാൾ ബിൽഡിംഗിൽ വെച്ച് നടത്തുന്നു. ശ്രീ. ബോബൻ തോപ്പിൽ ജില്ലാ ചെയർമാൻ) അദ്ധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ ശ്രീ. എൻ.വി. പ്രദീപ് കുമാർ സംസ്ഥാന വർക്കിംഗ് ചെയർമാൻ പ്രവർത്തനോദ്ഘാടനം നിർവഹിക്കും. ശ്രീ. മാണി സി. കാപ്പൻ എം.എൽ.എ മെമ്പർഷിപ്പ് വിതരണ ഉൽഘാടനം നടത്തും. അഡ്വ. സന്തോഷ് കെ. മണർകാട്ട് Read More…

Pala

പാലാ നഗരസഭ പ്രതിപക്ഷ അംഗങ്ങളുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ഭരണകക്ഷിയംഗങ്ങൾ

പാലാ: പാലാ നഗരസഭ പ്രതിപക്ഷ അംഗങ്ങളുടെ ആരോപണങ്ങൾ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞടുപ്പ് മുന്നിൽ കണ്ടുള്ള സ്പോൺസേർഡ് അരോപണങ്ങൾ എന്ന് ഭരണകക്ഷിയംഗങ്ങൾ. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയും ആരോഗ്യസ്ഥിരം സമിതിയും നിയന്ത്രിക്കുന്നത് യു ഡി.എഫ്: ഈ കമ്മിറ്റികൾ നിർജീവം. പാലാ നഗരസഭയുടെ ദൈനംദിന പ്രവർത്തനങ്ങളും വികസനങ്ങളും ബഡ്ജറ്റിന് മുൻപ് തയ്യാറാക്കുന്ന ധനകാര്യ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റിയിൽ പ്രതിപക്ഷത്തിന് ഭൂരിപക്ഷം ഉണ്ടായിരുന്നിട്ട് പോലും പാലായുടെ വികസനത്തെ സംബന്ധിച്ച് ഒരു നിർദ്ദേശം പോലും ഇതേ വരെ ബഡ്ജറ്റിൽ ഉൾപ്പെടുത്തുന്നതിന് നൽകാതെയും Read More…

Pala

സമസ്ത മേഖലകളിലും പരാജയമായ പാലാ നഗരസഭ ഭരണം കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത്

പാലാ: സമസ്ത മേഖലകളിലും പരാജയമായ പാലാ നഗരസഭ ഭരണം കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത്. പാലാ പ്രസ് ക്ലബ്ബില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് നഗരസഭാ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഭരണ കക്ഷിക്കെതിരെ രംഗത്തെത്തിയത്. നഗരസഭയില്‍ ഭരണസമിതിയുടെ കഴിവുകേടും കെടുകാര്യസ്ഥതയും മൂലം ഭരണ സ്തംഭനവും വികസനം മുരടിപ്പുമാണ് കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് സംഭവിച്ചത്. അഞ്ചു വര്‍ഷത്തിനിടയില്‍ നാല് നഗരസഭാ ചെയര്‍മാന്‍മാരെ സൃഷ്ടിച്ചു എന്നല്ലാതെ യാതൊരുവിധ പ്രയോജനവും നഗര ഭരണം കൊണ്ട് നഗരവാസികള്‍ക്ക് ഉണ്ടായിട്ടില്ല. സംസ്ഥാനഭരണവും മന്ത്രിയും കൈപ്പിടിയില്‍ Read More…

Pala

പാലാ അൽഫോൻസാ കോളേജിൽ പെൺകുട്ടിയുള്ള സമ്മർ ക്യാമ്പിന്റെ നാലാം ദിവസ ഉദ്ഘാടനം ശ്രീമതി നിഷ ജോസ് നിർവഹിച്ചു

പാലാ: പാലാ അൽഫോൻസാ കോളേജിന്റെയും ലയൺസ് 318 ബി യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ജൂവൽസ് ഓഫ് പത്തനംതിട്ടയുടെയും സംയുക്താഭിമുഖ്യത്തിൽ പാലാ അൽഫോൻസാ കോളജിൽ പെൺകുട്ടികൾക്കായി സംഘടിപ്പിക്കുന്ന പത്തു ദിവസത്തെ സമ്മർ ക്യാമ്പിന്റെ നാലാം ദിവസ ഉത്കടനവും മോട്ടിവേഷൻ ക്ലാസും കോളേജ് പ്രിൻസിപ്പൽ റവ ഡോ ഷാജി ജോണിന്റെ ആദ്യക്ഷതയിൽ ശ്രീമതി നിഷ ജോസ് നിർവഹിച്ചു. ലയൻസ് 318 B ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി.ഡോ സിസ്റ്റർ മിനിമോൾ മാത്യു, Read More…

Pala

കേരളത്തിൽ സാംസ്കാരിക മുന്നേറ്റത്തിന് തുടക്കം കുറിക്കാൻ നാടകത്തിന് കഴിഞ്ഞു: സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ

പാലാ: കേരളത്തിൽ സാംസ്കാരിക മുന്നേറ്റത്തിന് തുടക്കം കുറിക്കാൻ നാടകങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ അഭിപ്രായപ്പെട്ടു. മീനച്ചിൽ ഫൈനാർട്സ് സൊസൈറ്റിയുടെ ഈ വർഷത്തെ കലാ പരിപാടികൾ പാലാ മുൻസിപ്പൽ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നാടകങ്ങളും ,നാടക സമിതികളും ,നാടക കലാകാരൻമാരും അന്യം നിന്നുപോകുന്ന ഈ കാലഘട്ടത്തിൽ കലയേയും നാടകങ്ങളെയും സംരക്ഷിക്കാൻ മുന്നോട്ടു വരുന്നതിൽ മീനച്ചിൽ ഫൈനാർട്സ് സൊസൈറ്റി വഹിച്ച പങ്ക് നിസ്തുലമാണ്. ഒരുകാലത്ത് വി. സാംബശിൻ്റെയും,കെടാമംഗലം സദാനന്ദൻ്റെയുമൊക്കെ കഥാപ്രസംഗങ്ങൾ സാംസ്കാരിക Read More…

Pala

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് പാലാ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരികൾ തെളിച്ചു ആദരാഞ്ജലികൾ അർപ്പിച്ചു

പാലാ: പാലാ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരക്രമണത്തിൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് മെഴുകു തിരികൾ തെളിച്ചു ആദരാഞ്ജലികൾ അർപ്പിച്ചു. മണ്ഡലം പ്രസിഡന്റ്‌ തോമസുകുട്ടി നെച്ചിക്കാട്ട് അധ്യക്ഷത വഹിച്ചു. കെ. പി. സി. സി മെമ്പർ ചാക്കോ തോമസ്, അഡ്വ. ആർ. മനോജ്‌, സന്തോഷ് മണർകാട്, സാബു എബ്രഹാം,ഷോജി ഗോപി, വി.സി.പ്രിൻസ്, ടോണി തൈപ്പറമ്പിൽ, അർജുൻ സാബു, അഡ്വ.എ.എസ് തോമസ്, വിജയകുമാർ, രാഹുൽ പി എന്‍ ആര്‍, മാത്തുക്കുട്ടി കണ്ടത്തിപറമ്പിൽ, കിരൺ അരീക്കൽ, ലിസികുട്ടി Read More…

Pala

ഫ്രാൻസിസ് മാർപാപ്പ മൂന്നാം ക്രിസ്തു : മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: രണ്ടാം ക്രിസ്തു എന്ന് ചരിത്രത്തിൽ അറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസിന്റെ നാമം സ്വീകരിച്ച ഫ്രാൻസിസ് മാർപാപ്പയെ ചരിത്രം മൂന്നാം ക്രിസ്തു എന്ന് വി ശേഷിപ്പിക്കുമെന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ സെന്റ് തോമസ് കത്തീഡ്രലിൽ ഇന്നലെ നടന്ന അനുസ്മരണയോഗത്തിൽ പ്രസംഗിക്കുകയായിരു ന്നു ബിഷപ്പ്. ഫ്രാൻസിസ് പാപ്പാ നിർവചനങ്ങൾക്ക് അതീതമായി സമാനതകളില്ലാത്ത നേതൃത്വ മികവിലൂടെ ഒരായുസ് മുഴുവൻ സുവിശേഷത്തിന്റെ മൂല്യങ്ങളെ ലോകത്തിന് പകർ ന്നുതന്ന വിശ്വപൗരനാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തെ മുഴുവൻ പ കാശിപ്പിക്കുന്ന Read More…

Pala

മുൻ അഖിലേന്ത്യാ കോൺഗ്രസ്‌ പ്രസിഡന്റ് ചേറ്റൂർ ശങ്കരൻ നായരെ അനുസ്മരിച്ചു

പാലാ: മുനിസിപ്പൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ അഖിലേന്ത്യാ കോൺഗ്രസ്‌ പ്രസിഡന്റ് ചേറ്റൂർ ശങ്കരൻ നായരുടെ ഛായാചിത്രത്തിന് മുൻപിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം പ്രസിഡന്റ്‌ തോമസുകുട്ടി നെച്ചിക്കാട്ട് അധ്യക്ഷത വഹിച്ചു. കെ. പി. സി. സി മെമ്പർ ചാക്കോ തോമസ് ഉദ്ഘാടനം ചെയ്തു. അഡ്വ. ആർ. മനോജ്‌, സന്തോഷ് മണർകാട്, സാബു എബ്രഹാം, ഷോജി ഗോപി, വി.സി.പ്രിൻസ്, ടോണി തൈപ്പറമ്പിൽ, അർജുൻ സാബു, അഡ്വ.എ.എസ് തോമസ്, വിജയകുമാർ, രാഹുൽ പി എന്‍ ആര്‍, കിരൺ Read More…

Pala

പഹൽഗാം ഭീകരാക്രമണം ; പാലാ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ സങ്കടധർണ്ണ

പാലാ: പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ചുകൊണ്ടും മരണമടഞ്ഞവരുടെ ഉറ്റവരുടെ ദുഃഖത്തിൽ പങ്കുചേർന്നും പാലാ പൗരാവകാശ സംരക്ഷണ സമിതി പാലാ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ സങ്കടധർണ്ണ നടത്തി. ഭീകരവാദികളായ പാകിസ്ഥാനെ വിമർശിച്ചും കേന്ദ്ര ഗവൺമെന്റിന്റെ ശ്രദ്ധക്ഷണിച്ചുകൊണ്ടുമുള്ള പ്ലാകാർഡുകളും ഉയർത്തിയിരുന്നു. ധർണ്ണ സമരം യു.ഡി.എഫ്. ചെയർമാൻ പ്രൊഫ. സതീഷ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് അഡ്വ. സന്തോഷ് കെ. മണർകാട്ട് അദ്ധ്യക്ഷത വഹിച്ചു. എൻ. സുരേഷ്, മൈക്കിൾ കാവുകാട്ട്, ജോസ് വേരനാനി, എം.പി. കൃഷ്ണൻനായർ, ടോണി തൈപ്പറമ്പിൽ, ഷോജി Read More…