പാലാ: രൂപത നമ്മുടെ സഭയിൽ ഏറ്റവും അധികം മിഷനറിമാരെ സംഭാവന ചെയ്തിട്ടുള്ള മിഷനറിമാരുടെ വിളനിലം ആണ് എന്ന് സി ബി സി ഐ പ്രസിഡന്റ് മാർ ആന്ധ്രൂസ് താഴത്ത്. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി പ്രവിത്താനം സെന്റ് ആഗസ്റ്റിൻസ് ഫോറോനാ പള്ളിയിൽ വച്ച് നടത്തിയ മിഷനറി മഹാസംഗമത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ വിവിധ മേഖലകളിൽ സ്തുത്യർ ഹമായ സംഭാവനകൾ നൽകിയിട്ടുള്ളതും രണ്ടായിരം വർഷമായി ഭാരത സംസ്കാരത്തോട് ഏറെ ഇഴുകിച്ചെർന്നതുമായ ക്രിസ്തുമതത്തെ ഒരു വിദേശ Read More…
Pala
എസ്. എം. വൈ. എം. പാലാ രൂപതയുടെ നേതൃത്വപരിശീലന ക്യാമ്പ് ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു
പാലാ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്. എം. വൈ. എം. – കെ. സി. വൈ. എം. പാലാ രൂപതയുടെ നേതൃത്വപരിശീലന ക്യാമ്പ് ‘വൈ.എ.റ്റി.പ്പി’ക്ക് തുടക്കമായി. ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത ഡയറക്ടർ റവ. ഫാ. മാണി കൊഴുപ്പൻകുറ്റി മുഖ്യപ്രഭാഷണം നടത്തി. വിവിധ സെക്ഷനുകളിലായി നടത്തപ്പെടുന്ന വൈ.എ.റ്റി.പ്പി. പ്രോഗ്രാം ഒരു വർഷം നീണ്ടുനിൽക്കും. യുവജനങ്ങളുടെ Read More…
മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പ്, യു. ഡി. എഫ് നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾ മത്സരിക്കും
പാലാ: മെയ് 16 ന് നടക്കുന്ന മീനച്ചിൽ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പിൽ യു. ഡി. എഫ്. നേതൃത്വം നൽകുന്ന സഹകരണ ജനാധിപത്യ മുന്നണി പാനൽ മത്സരിക്കും. പ്രാഥമിക കാർഷിക വായ്‌പ്പാ സംഘങ്ങളിൽ നിന്നും ഭരണ സമിതി അംഗങ്ങളുടെ പ്രതിനിധി കളായി ജോസ്.പി.മറ്റം (കൊഴുവനാൽ സർവീസ് സഹ. ബാങ്ക്)ജോർജ് സിറിയക് (കുടക്കച്ചിറ സർവീസ് സഹ. ബാങ്ക്) റോജിൻ തോമസ് (തലപ്പലം സർവീസ് സഹ. ബാങ്ക്) എന്നിവർ സ്ഥാനാർഥികളായി. ഇതര സംഘങ്ങളുടെ ഭരണസമിതിയിൽ നിന്ന് ജോർജ് ജോസഫ് Read More…
പാലാ രൂപത മിഷനറി സംഗമം മേയ് 10ന് പ്രവിത്താനം മാർ ആഗസ്തിനോസ് ഫൊറോന പളളിയിൽ
പാലാ : പാലാ രൂപതയിൽ നിന്നുളള മിഷനറിമാർ ഈ രൂപതയുടെ ആഴമാർന്ന ക്രൈസ്തവ വിശ്വാസത്തിന്റെയും തിളങ്ങുന്ന പ്രത്യാശയുടെയും തീരാത്ത സ്നേഹത്തിന്റെയും ജീവിതസാക്ഷ്യങ്ങളാണ് “നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ” എന്ന് ഈശോയുടെ ആഹ്വാനം അനുസരിച്ച് സകലർക്കും സുവിശേഷമേ കുവാനും സുവിശേഷമാകുവാനുമായി വിളി സ്വീകരിച്ച രൂപതാംഗങ്ങളായ 12000 ത്തിലേറെ സന്യാസിനിമാർ! ഈശോയ്ക്കുവേണ്ടി ജീവിതം നൽകിയ 2700 ലേറെ സന്യാസ സഹോദരങ്ങൾ! ഇവരിൽ തന്നെ 6200 ൽ പരം പേർ മറ്റു ഭൂഖണ്ഡങ്ങളിലെ 100 ലേറെ രാജ്യങ്ങളിലായി Read More…
മീനച്ചിൽ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പ്, അനിൽകുമാർ പി ജി യും റിനോജ് മാത്യുവും മത്സരിക്കും
പാലാ: മീനച്ചിൽ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പിൽ ജീവനക്കാരുടെ പ്രതിനിധികളായി മുത്തോലി ഈസ്റ്റ് സഹകരണ ബാങ്കിലെ അനിൽകുമാർ പി ജി, മീനച്ചിൽ ഈസ്റ്റ് അർബൻ സഹകരണബാങ്കിലെ റിനോജ് മാത്യു എന്നിവർ മത്സരിക്കും. പ്രാഥമിക കാർഷിക വായ്‌പ്പാ സംഘങ്ങളിലെ ജീവനക്കാരുടെ പ്രതിനിധിയായി മുത്തോലി ഈസ്റ്റ് സഹകരണ ബാങ്ക് ജീവനക്കാരനും കേരളാ കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കോട്ടയം ജില്ലാ വൈസ് പ്രസിഡന്റുമായ അനിൽകുമാർ പി ജി മത്സരിക്കും. മറ്റു സംഘങ്ങളുടെ ജീവനക്കാരുടെ പ്രതിനിധിയായി മീനച്ചിൽ ഈസ്റ്റ് അർബൻ Read More…
കത്തോലിക്ക കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയം :മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: കത്തോലിക്ക കോൺഗ്രസ് കേരള സമൂഹത്തിലും സമുദായത്തിലും ഒരു നൂറ്റാണ്ടിലേറെയായി ചെയ്തു പ്രവർത്തനങ്ങൾ അത്യന്തം ശ്ലാഘനീയമാണെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോൺഗ്രസിന്റെ നൂറ്റിയേഴാം ജന്മദിനാഘോഷം കൊഴുവനാൽ പള്ളി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർ സിപിക്കെതിരെയുള്ള സമരം മുതൽ കത്തോലിക്കാ കോൺഗ്രസ് നടത്തിയ സമര പോരാട്ടങ്ങളെ അദ്ദേഹം അനുസ്മരിച്ചു. തച്ചിൽ മാത്തൂ തരകൻ മുതൽ കത്തോലിക്ക കോൺഗ്രസിന്റെ പ്രമുഖ നേതാക്കളുടെ പ്രവർത്തനങ്ങൾ സഹിതം മാർ കല്ലറങ്ങാട്ട് എടുത്തു പറഞ്ഞു. രൂപതാ പ്രസിഡന്റ് Read More…
പാലാ ജനറൽ ആശുപത്രിയിലെ സുരക്ഷാ സംവിധാനം പരിശോധിക്കണമെന്ന് താലൂക്ക് വികസന സമിതി
പാലാ: കെ.എം. മാണി മെമ്മോറിയൽ ഗവൺമെന്റ് ജനറൽ ആശുപത്രിയിലെ ബഹു നില കെട്ടിടത്തിലെ വൈദ്യുതീകരണത്തിൽ അപാകതയുണ്ടോയെന്നു പരിശോധി ക്കണമെന്നും ഫയർ ആൻഡ് റസ്ക്യൂ സംവിധാനവും കെട്ടിട നിർമാണത്തിലെ അ പാകതയും പരിശോധിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകണമെന്നും താലൂക്കു വികസന സമിതി നിർദേശം നൽകി. പൊതുമരാമത്ത് വൈദ്യുതി വിഭാഗം ബിൽഡിംഗ് ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥരും ആശുപത്രി സൂപ്രണ്ടും ഫയർ ആൻഡ് റസ്ക്യൂ ഉദ്യോഗസ്ഥരും ചേർന്നു സംയുക്തമായി പരിശോധിച്ച് റിപ്പോർട്ട് നല്കുവാനാണ് നിർദേശം. ഇന്നലെ നടന്ന താലൂക്ക് വികസന സമിതിയിൽ രാഷ്ട്രീയ Read More…
വരും തെരഞ്ഞെടുപ്പില്‍ നഗരസഭയില്‍ ജനം യു.ഡി.എഫിനെ അധികാരത്തിലേറ്റും: മാണി സി കാപ്പന്‍ എം.എല്‍.എ
പാലാ: ഇച്ഛാശക്തിയും സ്ഥിരതയും ഇല്ലാത്ത നേതൃത്വത്തിന്റെ കീഴില്‍ തമ്മിലടിച്ചു കഴിയുന്ന നഗരസഭാ ഭരണ സമിതിയുടെ കെടുകാര്യസ്ഥത മൂലം ഭരണസ്തംഭനവും വികസന മുരടിപ്പും കണ്ട് മനംമടുത്ത ജനങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അധികാരത്തിലേറ്റുമെന്ന് മാണി സി കാപ്പന്‍ എം.എല്‍.എ പറഞ്ഞു. പ്രഗത്ഭരും നിസ്വാര്‍ത്ഥരുമായ നിരവധി ചെയര്‍മാന്‍മാര്‍ നയിച്ച പാലാ നഗരസഭയുടെ പേരും പെരുമയും ഓരോ വര്‍ഷവും മാറിമാറി വരുന്ന ചെയര്‍മാന്‍മാരുടെ നിഷ്‌ക്രിയത്വം കൊണ്ട് കളഞ്ഞു കുളിച്ചെന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. എം.എല്‍.എ. ഫണ്ട് വിനിയോഗിച്ച് നഗരസഭയില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ Read More…
പാലാ അൽഫോൻസാ കോളേജിന്റെയും ജൂവൽസ് ഓഫ് പത്തനംതിട്ടയുടെയും നേതൃത്വത്തിൽ നടന്നുവന്ന സമ്മർ ക്യാമ്പ് സമാപിച്ചു
പാലാ :പാലാ അൽഫോൻസാ കോളേജിന്റെയും ജൂവൽസ് ഓഫ് പത്തനംതിട്ടയുടെയും നേതൃത്വത്തിൽ അൽഫോൻസാ കോളേജിൽ 8-ആം ക്ലാസ്സ് മുതൽ 12-ആം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കായ് പത്തു ദിവസമായി നടന്ന സമ്മർ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനത്തിന്റെയും കുട്ടികൾക്കുള്ള സിർട്ടിഫിക്കറ്റ് വിതരണത്തിന്റെയും ഉൽഘാടനം കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ മിനിമോൾ മാത്യുവിന്റെ അധ്യക്ഷതയിൽ പാലാ മുനിസിപ്പൽ ചെയർമാൻ ശ്രീ തോമസ് പീറ്റർ നിർവഹിച്ചു. ലയൻസ് 318B ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. ഡോ. Read More…
ആറ് വയസ്സുകാരന് ബാധിച്ച അപൂർവ്വ മസ്തിഷ്ക രോഗത്തിന് മാർ സ്ലീവാ മെഡിസിറ്റിയിൽ ആധുനിക ശസ്ത്രക്രിയ
പാലാ: ഗുരുതര മസ്തിഷ്ക രോഗം ബാധിച്ച ആറ് വയസ്സുള്ള കുട്ടി മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ആധുനിക ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ചു. കോട്ടയം സ്വദേശിയായ കുട്ടിയാണ് തലച്ചോറിൽ ബാധിക്കുന്ന അപൂർവ്വ മുഴയായ ക്വാഡ്രിജെമിനൽ അരക്നോയിഡ് സിസ്റ്റ് മൂലം ഗുരുതരാവസ്ഥയിലായിരുന്നത്. രോഗം മൂലം തലച്ചോറിൽ വെള്ളം കെട്ടുകയും തുടർച്ചയായി അപസ്മാരം വന്ന് അബോധാവസ്ഥയിൽ ആകുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സ തേടിയത്. ന്യൂറോ സർജറി ആൻഡ് സ്പൈൻ സർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ Read More…