പാലാ: എസ് എം വൈ എം പാലാ രൂപതയുടെ 2026 പ്രവർത്തന വർഷത്തിലെ രൂപത കലോത്സവം പ്രവിത്താനം ഫൊറോനയുടെയും, യൂണിറ്റിന്റെയും ആതിഥേയത്വത്തിൽ പ്രവിത്താനം ഫൊറോന പള്ളിയിൽ വച്ച് നടത്തപ്പെട്ടു. രൂപതാ പ്രസിഡൻ്റ് മിജോ ജോയി പതാക ഉയർത്തി. ഉദ്ഘാടനം പാലാ രൂപത വികാരി ജനറാള്‍ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് നിർവ്വഹിച്ചു. ആമുഖപ്രഭാഷണം രൂപത ഡയറക്ടല്‍ റവ. ഫാ മാണി കൊഴുപ്പൻകുറ്റിയും, മുഖ്യപ്രഭാഷണം പ്രവിത്താനം ഫൊറോന വികാരി വെരി റവ.ഫാ ജോർജ് വേളൂപറമ്പിലും, അനുഗ്രഹപ്രഭാഷണം ഫൊറോന ഡയറക്ടര്‍ റവ. Read More…
Pala
സാമ്പത്തിക കേസിൽ കോടതി ശിക്ഷിച്ച മാണി സി. കാപ്പൻ എം.എൽ.എ സ്ഥാനം രാജിവയ്ക്കണം: വിഷ്ണു വഞ്ചിമല
കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട ചെക്ക് കേസുകളിൽ പാലാ എം.എൽ.എ മാണി സി. കാപ്പനെ മുംബൈ ബോറിവലി കോടതി കുറ്റക്കാരനായി കണ്ടെത്തി ഒരു വർഷം തടവും നഷ്ടപരിഹാരവും വിധിച്ചിരിക്കുകയാണ്. നാല് കേസുകളിലായി ₹5.30 കോടി നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ട സാഹചര്യത്തിൽ ജനപ്രതിനിധിയായി അധികാരത്തിൽ തുടരുന്നത് ജനാധിപത്യ മര്യാദകൾക്കും പാലാക്കാരുടെ ആത്മാഭിമാനത്തിനും നിരക്കാത്തതാണ്. സ്വന്തം സാമ്പത്തികവും നിയമപരവുമായ പ്രശ്നങ്ങളിൽ കോടതി ശിക്ഷ വിധിച്ചിരിക്കെ, എം.എൽ.എ സ്ഥാനത്ത് തുടരാൻ മാണി സി. Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ ന്യൂട്രീഷൻ വാരാചരണത്തിന്റെ ഉദ്ഘാടനം നടത്തി
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്റിറ്റിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ദേശീയ ന്യൂടീഷൻ വാരാചരണത്തിനു തുടക്കമായി. ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യസംരക്ഷണത്തിൽ പോഷകാഹാരത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പരിചയപ്പെടുത്തുന്നതിനും ന്യൂട്രീഷൻ വാരാചരണം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ആശുപത്രി ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു, ഡയറ്റീഷ്യൻ മാനേജർ റിന്റ റോയി എന്നിവർ പ്രസംഗിച്ചു. അസോസിയേറ്റ് ഡയറക്ടർമാർ പങ്കെടുത്തു . ന്യൂട്രീഷൻ വാരാചരണത്തിന്റെ ഭാഗമായി Read More…
ചെക്ക് കേസില്‍ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് ശിക്ഷ; നടപടി പ്രവാസി മലയാളിയുടെ പരാതിയില്‍
പാലാ : ചെക്ക് കേസില്‍ മാണി സി കാപ്പന് എംഎല്‍എയ്ക്ക് ഒരു വര്‍ഷം തടവ് ശിക്ഷ. പ്രവാസി മലയാളി ദിനേശ് മേനോന്റെ പരാതിയിലാണ് മുംബൈ ബോറിവലി കോടതി ഉത്തരവ്. 5.30 കോടി രൂപ നഷ്ടപരിഹാരം നല്‍കണം. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. ഒരു മാസത്തിനകം പണം നല്‍കണം. നാല് കേസുകളിലാണ് വിധി. കേസില്‍ എറണാകുളം പ്രിസിപ്പല്‍ സെഷന്‍സ് കോടതി മാണി സി കാപ്പനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിന് ശേഷമാണ് മുംബൈയിലെ കോടതിയില്‍ Read More…
മാർ സ്ലീവാ മെഡിസിറ്റി പൾമണറി വിഭാഗത്തിൽ നവീകരിച്ച വിവിധ ക്ലിനിക്കുകളുടെ ആശീർവാദം നടത്തി
പാലാ: മാർ സ്ലീവാ മെഡിസിറ്റി പൾമണറി വിഭാഗത്തിൽ നവീകരിച്ച വിവിധ ക്ലിനിക്കുകളുടെയും, നൂതന അൾട്ര തിൻ ബ്രോങ്കോസ്കോപ്പിന്റെയും ആശീർവാദം നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ ആശീർവാദം നിർവ്വഹിച്ചു. അനക്സ് -1 ബിൽഡിംഗിൽ പ്രവർത്തിക്കുന്ന പൾമണറി വിഭാഗത്തിൽ എല്ലാ ചൊവ്വാഴ്ച്ചയും പൾമണറി റീഹാബിലിറ്റേഷൻ ക്ലിനിക്കും, ബുധനാഴ്ച്ച സ്മോക്കിംഗ് സീസേഷൻ ക്ലിനിക്കും, വ്യാഴാഴ്ച്ച സ്ലീപ് ഡിസോർഡർ ക്ലിനിക്കും, വെള്ളിയാഴ്ച്ച സിവിയർ ആസ്ത്മ ആൻഡ് അലർജി ക്ലിനിക്കും, ശനിയാഴ്ച്ച അലർജി ക്ലിനിക്കും പ്രവർത്തിക്കും. ഉച്ചകഴിഞ്ഞ് 2.30 Read More…
പരസ്യമായ കലഹം ജനങ്ങളെ എല്‍ഡിഎഫില്‍നിന്നു കൂടുതല്‍ അകറ്റും: ജോസ് കെ. മാണി
പാലാ: പദവികള്‍ സംബന്ധിച്ച പരസ്യമായ കലഹം ഇടതുമുന്നണിയില്‍നിന്നു ജനങ്ങള്‍ കൂടുതല്‍ അകലുന്നതിന് കാരണമാകുമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി. കേരള കോണ്‍ഗ്രസ്-എം ജില്ലാ ക്യാമ്പ് പാലായില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്കൊപ്പം നിന്ന് വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏറെ നടത്തിയിട്ടും എന്തുകൊണ്ട് വലിയ പരാജയം സംഭവിച്ചു എന്ന ആഴത്തിലുള്ള വിലയിരുത്തലുകളും തിരുത്തലുകളുമാണ് ഇപ്പോള്‍ എല്‍ഡിഎഫിന് ആവശ്യമെന്നും ജോസ് കെ. മാണി പറഞ്ഞു. സതീശന് നയിക്കുന്നു, ബിജെപി ഭരിക്കുന്നു എന്നപോലെയാണ് കേരളത്തില്‍ ഇപ്പോള്‍ കാര്യങ്ങളെന്നും ജോസ് Read More…
പാലാ നഗരത്തിലെ അനധികൃത വഴിയോരക്കച്ചവടം നിരോധിക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കണം: ബിജു പുളിക്കകണ്ടം
പാലാ: നഗരസഭയിലെ തൊഴിൽ നികുതിയും കെട്ടിട നികുതിയും അടക്കമുള്ളവയടച്ച് നിയമപ്രകാരം കച്ചവടം ചെയ്യുന്ന വ്യാപാരികളുടെ ഓണക്കാല കച്ചവടം പോലും നഷ്ടമാവുന്ന രീതിയിൽ പാലായുടെ പുറത്ത് നിന്നുമെത്തുന്ന അനധികൃത വഴിയോരക്കച്ചവടക്കാർ പാലാ ടൗണിലും പരിസരങ്ങളിലും ക്രമാതീതമായി വർദ്ധിച്ചിരിക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്. മാത്രമല്ല കാൽ നടയാത്രക്കാർക്കുപോലും തടസ്സമാകുന്ന തരത്തിൽ നടപ്പാതകൾ കൈയ്യേറിയിരിക്കുകയാണ്. പാലാ നഗരത്തിനുള്ളിൽ അനധികൃത വഴിയോരക്കച്ചവടം നടത്തുന്നതിനെതിരേ വ്യാപാരി സംഘടനകൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.പാലായുടെ സമീപ പട്ടണങ്ങളിൽ , കിടങ്ങൂരിലടക്കമുള്ള പഞ്ചായത്തുകളിൽ ആപെ ഒട്ടോകളടക്കുള്ള ചെറുവാഹനങ്ങളിൽ വഴിയോരക്കച്ചവടം നിരോധിച്ചു കൊണ്ടുള്ള Read More…
പാലാ ളാലം പഴയ പള്ളിയിൽ മരിയൻ ബൈബിൾ കൺവൻഷൻ നാളെ മുതൽ
പാലാ: പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയപള്ളിയിൽ എട്ടു നോമ്പാചരണത്തിന്റെ ഭാഗമായി 2026 ഓഗസ്റ്റ് 25 ചൊവ്വ മുതൽ സെപ്തംബർ 8 ചൊവ്വ വരെ മരിയൻ ബൈബിൾ കൺവൻഷനും പരി. കന്യകാമറിയത്തിന്റെ ജനനത്തിരുനാളും ആചരിക്കുന്നു. തിരുനാളിനു ഒരുക്കമായിട്ടുള്ള അഭിഷേകാഗ്നി മരിയൻ ബൈബിൾ കൺവൻഷൻ നാളെ (25/08/2026 ചൊവ്വ) ആരംഭിക്കുന്നു. 25 മുതൽ 29 വരെ 5 ദിനങ്ങളിൽ നടക്കുന്ന മരിയൻ കൺവൻഷൻ വൈകുന്നേരം 4.30 മുതൽ രാത്രി 9 വരെയാണ്. പാലാ രൂപത വികാരി Read More…
സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ കടനാട് മേഖലാ പിതൃവേദിയുമായി സഹകരിച്ച് കടനാട് സെൻ്റ് അഗസ്റ്റിൻസ് ഫൊറോന ചർച്ചിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കടനാട് പഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണി ഉദ്ഘാടനം ചെയ്തു. പിതൃവേദി. മേഖലാ ഡയറക്ടർ ഫാ. ജോസഫ് പാനാമ്പുഴ അധ്യക്ഷത വഹിച്ചു. കടനാട് മേഖല പ്രസിഡന്റ് ഡേവീസ് മാത്യു കല്ലറയ്ക്കൽ കാർഡിയാക് സയൻസസ് വിഭാഗം ഡോ. പ്രൊഫ. രാജു ജോർജ്, കമ്യൂണിറ്റി മെഡിസിൻ വിഭാഗം വിഭാഗം ഡോ. കെലീറ്റ ജോർജ്,. Read More…
പൂഞ്ഞാർ പയ്യാനിത്തോട്ടത്തുണ്ടായ ഉരുൾപൊട്ടലിൽ മരണമടഞ്ഞവർക്കുള്ള ധന സഹായം കൈമാറി
പാലാ : പൂഞ്ഞാർ തെക്കേക്കര വില്ലേജിൽ, പയ്യാനിതോട്ടം ഭാഗത്തു ഉണ്ടായ ഉരുൾ പൊട്ടലിലും മണ്ണിടിച്ചിലിലും മരണമടഞ്ഞ റെജിന ജോണി മണപാട്ട്, ജോസഫൻ ജോണി എന്നിവർക്ക് മരണമടഞ്ഞതിനുള്ള കേരള സർക്കാർ ധന സഹായം ആദ്യ ഗഡു, 8 ലക്ഷം രൂപ, ജോണി മണപ്പാട്ടിനു, പൂഞ്ഞാർ MLA സെബാസ്റ്റ്യൻ M J യ്ക്ക് കൈമാറി. ചടങ്ങിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്കറിയ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനാർവ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ റോജി Read More…











