പാലാ: ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318B യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് കുട്ടനാട് ഓവർസീസും അൽഫോൻസാ കോളേജിലെ എൻ എസ് എസ് യൂണിറ്റും സംയുക്തമായി യുവജന ശാക്തീകരണ പരിപാടി നടത്തി. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിന്റെ ഉത്ഘാടനം ശ്രീ. മാണി C. കാപ്പൻ MLA നിർവഹിച്ചു. NSS വോളന്റിയർ സെക്രട്ടറി ആഷാ V. മാർട്ടിൻ അധ്യക്ഷയായിരുന്നു. കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. സി. മഞ്ജു എലിസബത്ത് കുരുവിള മുഖ്യപ്രഭാഷണം നടത്തി. Read More…
Pala
കുടുംബമാണ് ഏറ്റവും വലിയ കലാലയം: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: കുടുംബമാണ് ഏറ്റവും വലിയ കലാലയമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ ശതാബ്ദി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളാണ് ഏറ്റവും നല്ല അധ്യാപകർ. നമ്മുടെ കുട്ടികൾക്കുവേണ്ടി എന്ത് ത്യാഗം ചെയ്താലും അത് നഷ്ടമാകില്ല. കുട്ടികൾ സ്നേഹവും വാൽസല്യവുമെല്ലാം കരസ്ഥമാക്കുന്നത് കുടുംബത്തിൽ നിന്നുമാണ്. കുടുംബത്തിൻ്റെ തുടർച്ചയാണ് കലാലയങ്ങൾ. പള്ളിക്കൂടത്തിൽ വരുമ്പോൾ വേറൊരു ലോകത്തിൽ എത്തിയതായി കുട്ടികൾക്കു തോന്നരുത്. വീട്ടിൽ കുട്ടികളെ എങ്ങനെ കരുതൽ Read More…
എസ്.എം.വൈ.എം പാലാ രൂപതയുടെ വനിതാദിനാഘോഷവും, കേശദാനവും നടത്തപ്പെട്ടു
മരങ്ങാട്ടുപിള്ളി : എസ്.എം.വൈ.എം പാലാ രൂപതയുടെ വനിതാദിനാഘോഷവും, കേശദാനവും 2024 മാർച്ച് 8-ാം തീയതി സെൻറ്. ഫ്രാൻസിസ് അസീസി ചർച്ച്, മരങ്ങാട്ടുപിള്ളിയിൽ വച്ച് നടത്തപ്പെട്ടു. ജപമാലയോടെ ആരംഭിച്ച ഭക്തിനിർഭരവും പ്രൗഢോജജ്വലവുമായ ചടങ്ങുകൾക്ക് പാലാ രൂപത യുവജന പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ് കുമാരി. ടിൻസി ബാബു പതാക ഉയർത്തുകയും, അധ്യക്ഷപദം അലങ്കരിക്കുകയും ചെയ്തു. സാമൂഹ്യ പ്രവർത്തക ശ്രീമതി. നിഷ ജോസ് കെ. മാണി ഉദ്ഘാടന കർമ്മം നിർവഹിക്കുകയും, തൻറെ ജീവിതാനുഭവങ്ങൾ കൊണ്ട്, വനിതകൾ നസ്രാണി സമൂഹത്തിന്റെ കരുത്തായി കരുതലായി Read More…
കവീക്കുന്ന് സ്കൂൾ ശതാബ്ദി സമാപനം 8 ന്
പാലാ: കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ ശതാബ്ദി ആഘോഷ സമാപനം 8 ന് നടക്കുമെന്ന് സ്കൂൾ മാനേജർ ഫാ ജോസഫ് വടകര, ഹെഡ്മാസ്റ്റർ ജിനോ ജോർജ് ഞള്ളംപുഴ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 8 ന് ഉച്ചകഴിഞ്ഞ് 2 ന് കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി പാരീഷ്ഹാളിൽ ശതാബ്ദി ആഘോഷസമാപനം പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. മാനേജർ ഫാ ജോസഫ് വടകര അധ്യക്ഷത വഹിക്കും. കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ Read More…
പാലാ പൂവരണിയിൽ ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ച നിലയില്‍
പാലാ: പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. അകലകുന്നം ഞണ്ടുപാറ സ്വദേശി ജെയ്‌സൺ തോമസിനേയും ഭാര്യയെയും മൂന്നു പിഞ്ചുമക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയേയും മക്കളേയും വെട്ടിക്കൊന്നശേഷം ജെയ്‌സൺ ജീവനൊടുക്കി എന്നാണു പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. വീടിനുള്ളിൽ കട്ടിലിൽ വെട്ടേറ്റ് രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം. ജെയ്സണെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇയാൾ ഒരു വർഷത്തോളമായി പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്‌ക്ക് താമസിക്കുകയായിരുന്നു. റബർ ഫാക്ടറിയിലെ ഡ്രൈവറാണ് Read More…
ഡോ: ടി.പി.അഭിലാഷ് പാലാ ജനറൽ ആശുപത്രി സൂപ്രണ്ട്
പാലാ: കെ.എം.മണി സ്മാരക ഗവ: ജനറൽ ആശുപത്രി സൂപ്രണ്ടായി ഡോ.ടി.പി.അഭിലാഷ് ചുമതലയേറ്റു. കോട്ടയം പാമ്പാടി സ്വദേശിയായ ഡോ.അഭിലാഷിനെ അസിസ്റ്റൻ്റ് ഡയറക്ടർ ആയി പ്രമോഷൻ നൽകിയാണ് നിയമനം: ഇടുക്കി നെടുoങ്കണ്ടം താലൂക്ക് ആശുപത്രി സൂപ്രണ്ടായിരുന്നു.വയനാട്ടിൽ ഡെപ്യൂട്ടി ഡി.എം.ഒ ആയും പ്രവർത്തിച്ചിട്ടുണ്ട്. മുൻ സൂപ്രണ്ട് ഡോ: ഷമ്മി രാജനെ സ്ഥലം മാറ്റിയ ശേഷം മറ്റൊരു ഡോക്ടർക്ക് ചുമതല നൽകിയാണ് ആശുപത്രി പ്രവർത്തനം നടത്തിയിരുന്നത്. ചുമതലയേറ്റ ഡോ.അഭിലാഷ് എല്ലാ ചികിത്സാ വിഭാഗങ്ങളിലും നേരിട്ടെത്തി പരിശോധന നടത്തി. രോഗീ സൗഹൃദ സമീപനമായിരിക്കണം ജീവനക്കാർക്ക് Read More…
ഇടതു സർക്കാർ പാലായോട് രാഷ്ട്രീയ വിരോധം തീർക്കുന്നു : സജി മഞ്ഞക്കടമ്പിൽ
പാലാ :പാലാ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിക്കൊണ്ട് ഇടതു സർക്കാർ പാലയോട് രാഷ്ട്രീയ വിരോധം തീർക്കുകയാണെന്ന് UDF കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ കുറ്റപ്പെടുത്തി. UDF പ്രതിനിധി ആയ പാല MLA മാണി സി. കപ്പൻ്റെ നേതൃത്വത്തിൽ വികസനം നടത്തിപ്പിക്കില്ല എന്ന് വാശി പിടിക്കുന്ന എൽഡിഎഫ് ന് വരാൻ പോകുന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ പാലായിലെ ജനങ്ങൾ തിരിച്ചടി നൽകുമെന്നും സജി പറഞ്ഞു. പനക്കപ്പലത്തെ അപകട വളവ് നിവർത്തുക, റോഡിന്റെ അശാസ്ത്രീയത പരിഹരിക്കുക, പാലാ -ഈരാറ്റുപേട്ട Read More…
കെ.എസ്.യു. സെന്റ് തോമസ് കോളേജ് യൂണിറ്റ് സമ്മേളനം നടത്തി
പാലാ : കെ.എസ്.യു. പാലാ സെന്റ് തോമസ് കോളേജ് സമ്മേളനം കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി ഓഫീസിൽ വച്ച് നടത്തപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് ജോമറ്റ് ജോണിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കെ.എസ്.യു. ജില്ലാ പ്രസിഡന്റ് കെ എൻ നൈസാം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശ്രീ തോമസൂകുട്ടി നെച്ചിക്കാട്ട്, കോൺഗ്രസ് ബ്ലോക്ക് ജന.സെക്രട്ടറി ബിബിൻ രാജ്, കെ.എസ്.യു. ജില്ലാ വൈസ്.പ്രസിഡന്റ് അർജുൻ സാബു പാലാ, കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡന്റ് നിബിൻ ടി ജോസ്, കെ.എസ്.യു. Read More…
അരുണാപുരം സ്കൂൾ കോംപൗണ്ടിൽ നിന്നും മണ്ണ് കടത്തിയെന്ന ആരോപണം അന്വേഷിക്കും: ഷാജു തുരുത്തൻ
പാലാ: നഗരസഭാ ഇരുപത്തിമൂന്നാം വാർഡിലെ അരുണാപുരം ഗവ: സ്കൂളിലെ മതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ മണ്ണ് കടത്ത് സംബന്ധിച്ചുള്ള യു.ഡി.എഫ് ആരോപണം അന്വേഷിക്കുമെന്ന് നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ അറിയിച്ചു. യു.ഡി.എഫ് അംഗമായ കൗൺസിലറുടെ വാർഡിലുള്ള സ്കൂളിലാണ് നഗരസഭാ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളവർക്കുകൾ നടക്കുന്നത്. വാർഡ് കൗൺസിലറുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നിർമ്മാണ ജോലികൾ പുരോഗമിക്കുന്നതെന്ന് മനസ്സിലാക്കിയിട്ടുണ്ട്. യു.ഡി.എഫ് ഭാഗത്തു നിന്നുമാണ് അരോപണം ഉയർന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുൻ ചെയർമാൻമാരായ ആൻ്റോ പടിഞ്ഞാറേക്കര ,ജോസിൻ ബിനോ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി Read More…
മാതാപിതാക്കൾക്ക് എന്നും സ്നേഹവും, കരുതലും തിരികെ നൽകുന്നവരാകണം കുട്ടികൾ :ഫാ. ജോർജ് പുല്ലുകാലായിൽ
പാലാ: പാലാ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പാലാ സെൻറ് തോമസ് റ്റി.റ്റി. ഐ -ലെ 90-ാം വാർഷികം നടത്തപ്പെട്ടു. സ്കൂൾ മാനേജർ വെരി. റവ. ഫാ.ജോസ് കാക്കല്ലിൽ അധ്യക്ഷത വഹിച്ച സമ്മേളനം പാലാ രൂപത കോർപ്പറേറ്റ് സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു. മാതാപിതാക്കന്മാരോട് കുട്ടികൾക്ക് ഉണ്ടായിരിക്കേണ്ട നല്ല ബന്ധത്തെക്കുറിച്ചും, കുട്ടികൾക്ക് വേണ്ടി എന്ത് ത്യാഗം സഹിക്കുന്നവരും, കുട്ടികൾക്ക് വേണ്ടി അധ്വാനിക്കുന്നവരുമാണ് മാതാപിതാക്കൾ. ഇവർക്ക് എന്നും സ്നേഹവും, കരുതലും തിരികെ നൽകുന്നവരാകണം കുട്ടികൾ Read More…











