പാലാ രൂപത യുവജന പ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപതയുടെ ഡയറക്ടറി അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പ്രകാശനം ചെയ്തു. 2025 പ്രവർത്തനവർഷത്തെ ഡയറക്ടറിയിൽ രൂപത, ഫൊറോന, യൂണിറ്റ് ഭാരവാഹികളുടെ വിവരങ്ങൾ, 2025 കർമ്മപദ്ധതി, വിലയിരുത്തൽ മാനദണ്ഡങ്ങൾ തുടങ്ങിയവ ഉൾച്ചേർത്തിരിക്കുന്നു. ചോദിച്ചറിഞ്ഞ പിതാവ് സംഘടന ഭാരവാഹികളുമായി സംവദിച്ചു. രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ജോയിൻ്റ് ഡയറക്ടർ സി. നവീന സി.എം.സി., ജനറൽ സെക്രട്ടറി റോബിൻ ടി. ജോസ് Read More…
Pala
അഴിമതിയും ജനവിരുദ്ധ നിലപാടുകളും രണ്ടാം പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര: മാണി സി കാപ്പന്‍ എം.എല്‍.എ
പാലാ: ജനദ്രോഹ നടപടികളും അഴിമതിയുമാണ് നാലാം വര്‍ഷത്തിലെത്തി നില്‍ക്കുന്ന പിണറായി സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ. പറഞ്ഞു. കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിട്ട സര്‍ക്കാരെന്ന് പിണറായി സര്‍ക്കാരിനെ ചരിത്രം രേഖപ്പെടുത്തും. സംസ്ഥാനത്തിന്റെ പൊതുകടം ആറു ലക്ഷം കോടി രൂപയിലെത്തി. കേരളം കടക്കെണിയില്‍ മുങ്ങി താഴുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ വിഴിഞ്ഞവും മെട്രോ പദ്ധതിയുമല്ലാതെ ഏതെങ്കിലും പുതിയ വന്‍കിട പദ്ധതികള്‍ കൊണ്ടുവരാന്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് കഴിഞ്ഞോയെന്ന് ചോദിച്ച മാണി സി. കാപ്പന്‍ Read More…
ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചൻ പ്രചോദനം : മാർ ജോൺ നെല്ലിക്കുന്നേൽ
പാലാ: ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചനെപ്പറ്റി ഓർമിക്കുമ്പോൾ നമ്മുടെ ജീവി തത്തിന് ആവശ്യമായ ബലവും പ്രചോദനവും അതിലെല്ലാം ഉപരിയായി ദൈവത്തി ന്റെ കൃപയും നമുക്ക് ലഭിക്കുന്നതായി ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ. ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചന്റെ ചർമവാർഷികത്തോടനുബന്ധി ച്ചുള്ള നവനാളിന്റെ ആറാം ദിവസമായ ഇന്നലെ പാലാ എസ്എച്ച് പ്രൊവിൻ ഷ്യൽ ഹൗസ് കപ്പേളയിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു ബിഷപ്. ഹൃദയമില്ലായ്മ ആധുനിക യുഗത്തിന്റെ പ്രത്യേകതയാണ്. എന്നാൽ കാലങ്ങൾക്കു മുൻപേ ഹൃദയമുള്ള ഒരു Read More…
എസ്.എം.വൈ.എം. പാലാ രൂപത ഫുട്ബോൾ ടൂർണമെൻ്റിൽ കൂട്ടിക്കൽ ടീം ചാമ്പ്യന്മാരായി
പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപതയുടെയും, ഇലഞ്ഞി ഫൊറോനയുടെയും, വടകര യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നിധീരിക്കൽ മാണിക്കത്തനാർ മെമ്മോറിയൽ 9’s ഫുട്ബോൾ ടൂർണമെന്റ് നടത്തപ്പെട്ടു. വടകര സീറോ മലബാർ പള്ളി വികാരി ഫാ. ജോൺ പുതിയാമറ്റം ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു. 37 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ കൂട്ടിക്കൽ ഫൊറോനയിലെ കൂട്ടിക്കൽ യൂണിറ്റ് ചാമ്പ്യന്മാരായി. പാലാ ഫൊറോനയിലെ കുടക്കച്ചിറ, അരുവിത്തുറ ഫോറോനയിലെ തിടനാട് യൂണിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. എറണാകുളം ഡിവൈഎസ്പി പയസ് Read More…
മെയ് 20 കരിദിനമായി ആചരിക്കും
പാലാ: കേരള സര്‍ക്കാരിന്റെ നാലാം വാര്‍ഷികദിനമായ മെയ് 20 ന് യു.ഡി.എഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിദിനാചരണവും പ്രകടനവും നടത്താന്‍ തീരുമാനിച്ചു. വൈകിട്ട് 5 ന് പാലാ ഗവ. ജനറല്‍ ആശുപത്രി ജഗ്ഷനില്‍ നിന്നും പ്രതിഷേധ പ്രകടനം ആരംഭിച്ച് ളാലം ജംഗ്ഷനില്‍ ചേരുന്ന സമാപന യോഗം മാണി സി. കാപ്പന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ചെയര്‍മാന്‍ പ്രൊഫ.സതീശ് ചൊള്ളാനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യു.ഡി.എഫ് പാലാ നിയോജകമണ്ഡലം നേതൃയോഗത്തില്‍ ജോര്‍ജ് പുളിങ്കാട്, എന്‍.സുരേഷ്, ചാക്കോ Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ ഓവേറിയൻ കാൻസർ പഠന സെമിനാർ നടത്തി
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിലെ ഓങ്കോളജി വിഭാഗത്തിന്റെയും ഒബ്സ്റ്റട്രിക്സ്, ഗൈനക്കോളജി വിഭാഗത്തിന്റെയും നേതൃത്വത്തിൽ കോട്ടയം ഒ ആൻഡ് ജി സൊസൈറ്റിയുമായി സഹകരിച്ച് ഓവറേയിൻ കാൻസർ എന്ന വിഷയത്തിൽ പഠന സെമിനാർ നടത്തി. മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കാൻസർ കെയർ സീരീസിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു. ഐ.എം.എ പാലാ പ്രസിഡന്റ് ഡോ.കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ഓവേറിയൻ കാൻസർ ചികിത്സാരംഗത്തെ Read More…
നീറിയ മനസ്സിൽ നിന്നും സന്തോഷത്തിന്റെ പുഞ്ചിരികളുമായി 71 കാരി വൽസമ്മ തിരിച്ചെത്തി
പാലാ: സ്നേഹത്തിന്റെ മാധുര്യം പങ്ക് വച്ച് വയല സ്വദേശിനി വൽസമ്മ ജോൺ (71) വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തി. ഗുരുതര പൊള്ളലേറ്റതിനെ തുടർന്നു 78 ദിവസം മാർ സ്ലീവാ മെഡിസിറ്റിയിലെ ബേൺ ഐ.സി.യുവിൽ ചികിത്സ തേടി സുഖം പ്രാപിച്ച ശേഷം വീട്ടിലേക്ക് മടങ്ങിയ വൽസമ്മയ്ക്ക് ആശുപത്രി അധികൃതർ നൽകിയത് സ്നേഹോഷ്മളമായ യാത്രയയപ്പാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ വീട്ടുമുറ്റത്ത് വച്ചാണ് വൽസമ്മയ്ക്ക് അപകടം സംഭവിച്ചത്. മുറ്റം അടിച്ചു വാരി കരിയലയ്ക്ക് തീ ഇട്ടതിനിടെ തീ ആളി പടർന്ന് ധരിച്ചിരുന്ന വസ്ത്രത്തിനു പുറകിലേക്ക് Read More…
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: തോമസ് പീറ്റർ
പാലാ: ആരോഗ്യ വകുപ്പിലെ മികച്ച സേവനത്തിനുള്ള ജില്ലാതല അവാർഡിന് അർഹയായ പാലാ കെ.എം.മാണി ജനറൽ ആശുപത്രിയിലെ എച്ച്.ഐ.സി.വിഭാഗം നഴ്സിംഗ് ഓഫീസർ സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക സൃഷ്ടിച്ചിരിക്കുന്നതായി നഗരസഭാ ചെയർമാൻ തോമസ് പീറ്റർ പറഞ്ഞു. ആശുപത്രിയിലുംജോലി സമയത്തിനു ശേഷവും സാമൂഹിക പ്രതിബദ്ധതയോടെയുള്ള നിസ്വാർത്ഥ സേവനമാണ് സിന്ധു.പി.നാരായണൻ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭയും ആശുപത്രി മാനേജിംഗ് കമ്മിറ്റിയും ചേർന്ന് നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു തോമസ് പീറ്റർ .അവാർഡ് ജേതാവ് സിന്ധുവിന് യോഗത്തിൽ ആദരം നൽകി. Read More…
മികച്ച വിശ്വാസപരിശീലകനുള്ള പുരസ്കാരം പൂവരണി തിരുഹൃദയ സൺഡേ സ്കൂൾ അധ്യാപകൻ പ്രൊഫ.എം.എം.അബ്രഹാം മാപ്പിളക്കുന്നേലിന്
പാലാ: കുറവിലങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊടൈക്കനാൽ ബസ് അപകട അനുസ്മരണ സ്മാരക സമിതി ഏർപ്പെടുത്തിയിരിക്കുന്ന പാലാ രൂപതയിലെ മികച്ച സൺഡേ സ്കൂൾ അധ്യാപകനുള്ള പുരസ്കാരത്തിന് പൂവരണി തിരുഹൃദയ സൺഡേ സ്കൂളിലെ അധ്യാപകനായ പ്രൊഫ. എം. എം. അബ്രഹാം മാപ്പിളക്കുന്നേൽ അർഹനായി. അമ്പത് വർഷത്തിലധികമായി സൺഡേസ്കൂൾ അധ്യാപകനായി പ്രവർത്തിക്കുന്ന എം എം എബ്രാഹം സാർ ഹെഡ്മാസ്റ്ററായും സ്റ്റാഫ് സെക്രട്ടറിയായും പിടിഎ സെക്രട്ടറിയായും വിവിധ കാലഘട്ടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുവജനപ്രസ്ഥാനമായിരുന്ന സി വൈ എമ്മിന്റെ ആദ്യകാല രൂപതാ പ്രസിഡൻ്റായും വിവിധ രൂപതകളിൽ Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ അന്താരാഷ്ട്രാ നഴ്സസ് ദിനാചരണം നടത്തി
പാലാ : മാർ സ്ലീവാ മെഡിസിറ്റിയിൽ അന്താരാഷ്ട്രാ നഴ്സസ് ദിനാചരണം നടത്തി. വ്യാവസായിക തൊഴിൽതർക്ക പരിഹാര കോടതി ജഡ്ജി സുനിത വിമൽ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സുരക്ഷ കാക്കുന്ന സൈനികരുടെ സേവനം പോലെ തന്നെയാണ് ആതുരസേവരംഗത്ത് നഴ്സുമാർ രോഗികൾക്കു നൽകുന്ന പരിചരണവും കരുതലുമെന്നു ജഡ്ജി സുനിത വിമൽ പറഞ്ഞു. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു. ചീഫ് നഴ്സിംഗ് ഓഫീസർ ലഫ്.കേണൽ മജല്ല മാത്യു ഈ വർഷത്തെ നഴ്സസ് ദിന തീം അവതരണം നടത്തി. Read More…