Thalappalam

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം: മാണി സി കാപ്പൻ

പ്ലാശനാൽ: സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പ്ലാശനാൽ ഗവൺമെൻ്റ് എൽ പി സ്കൂളിൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കിച്ചൺ കം ഡൈനിങ്ങ് ഹാളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തലപ്പലം ഗ്രാമപഞ്ചായത്തു പ്രസിഡന്റ്‌ അനുപമ വിശ്വനാഥ്, ഈരാറ്റുപേട്ട ബ്ലോക്ക് പ്രസിഡന്റ്‌ ശ്രീകല ആർ, വൈസ് പ്രസിഡന്റ്‌ സ്റ്റെല്ല ജോയ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു കെ കെ, മെമ്പർ സതീഷ് കെ Read More…

Thalappalam

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് അവാർഡ് കരസ്ഥമാക്കി പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കന്ററി സ്കൂൾ

പ്രവിത്താനം: കഴിഞ്ഞ ഒരു വർഷത്തെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പാലാ വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൂളിനുള്ള അവാർഡ് പ്രവിത്താനം സെൻറ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കി. സംസ്ഥാന സർക്കാരിന്റെ ‘ലഹരിമുക്ത നവകേരളം’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷം ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാതൃകാപരമായ വിവിധ പ്രവർത്തനങ്ങളാണ് സ്കൂളിലും സമൂഹത്തിലും നടത്തിയത്. എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ ബോധവൽക്കരണ ക്ലാസ്സോടെ ആരംഭിച്ച ഈ വർഷത്തെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായത് പ്രവിത്താനം ടൗണിലേക്ക് നടത്തിയ ലഹരിവിരുദ്ധ റാലിയും തുടർന്ന്ടൗണിൽ ലഹരിവിരുദ്ധ സന്ദേശം Read More…

Thalappalam

നമ്മുടെ ശീലങ്ങൾ അവസരങ്ങൾ തേടുന്നതാകുമ്പോൾ വിജയം സുനിശ്ചയം: ഫാ. ജോർജ് പുല്ലുകാലായിൽ

പ്രവിത്താനം: നിത്യജീവിതത്തിലെ നമ്മുടെ ശീലങ്ങൾ ജീവിത വിജയത്തിനുള്ള അവസരങ്ങൾ തേടുന്നതാകുമ്പോൾ അതിന് ഫലം ഉറപ്പാണെന്ന് പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസി സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ അഭിപ്രായപെട്ടു.കഴിഞ്ഞ ഒരു വർഷമായി പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവന്നിരുന്ന ലൈഫ് സ്കിൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം ക്ലോസിങ് സെറിമണി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവിത്താനം സെന്റ് മൈക്കിൾസ് സ്കൂൾ നടത്തിയ ലൈഫ് പ്രോഗ്രാം നമ്മുടെ ശീലങ്ങളെ ഗുണപരമായി മാറ്റുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക Read More…

Thalappalam

കോട്ടയം ജില്ല മിനി നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ്

പ്രവിത്താനം :കോട്ടയം ജില്ലാ മിനി നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ് 2024 പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. സ്കൂൾ മാനേജർ വെരി. റവ. ഫാ. ജോർജ് വേളൂപ്പറമ്പിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് പ്രസിഡണ്ട് സജി എസ്. തെക്കേൽ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. നെറ്റ് ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി. റ്റി. സൈനുദ്ധീൻ, നെറ്റ് ബോൾ അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡണ്ട് സണ്ണി സക്കറിയാസ്, സംസ്ഥാന Read More…

Thalappalam

തലപ്പലം ഗ്രാമപഞ്ചായത്തിൽ ജാഗ്രത സമിതി പരിശീലനം

തലപ്പലം : തലപ്പലം ഗ്രാമ പഞ്ചായത്തും സംസ്ഥാന വനിതാ കമ്മീഷനും സംയുക്തമായി നടത്തിയ ജാഗ്രത സമിതി പരിശീലനം തലപ്പലം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ ബിജു കെ കെ അധ്യക്ഷത വഹിച്ച യോഗം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി അനുപമ വിശ്വനാഥ് ഉത്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി ശ്രീജ കെ എസ് സ്വാഗതം ആശംസിച്ചു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി സ്റ്റെല്ല Read More…

Thalappalam

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പും ബോധവൽക്കരണ ക്ലാസും

പ്രവിത്താനം: പൊതുവിദ്യാഭ്യാസ വകുപ്പിലെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങളെകുറിച്ച് യൂണിറ്റ് അംഗങ്ങളായ കുട്ടികളുടെ മാതാപിതാക്കളിലും അവബോധം സൃഷ്ടിക്കുന്നതിനുവേണ്ടി ബോധവൽക്കരണ ക്ലാസ് പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കോട്ടയം ജില്ലാ കൈറ്റിന്റെ നേതൃത്വത്തിലാണ് കുട്ടികൾക്ക് ഏകദിന ക്യാമ്പും, മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസും നടത്തിയത്. ഹൈസ്കൂളിലെ അഭിരുചിയുള്ള വിദ്യാർത്ഥികളെ എട്ടാം ക്ലാസിൽ തന്നെ കണ്ടെത്തി അവർക്ക് ഇൻഫർമേഷൻ ടെക്നോളജിയുടെ വിവിധ പാഠങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും കടന്നുപോകാനുള്ള അവസരമാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് Read More…