തലപ്പലം ഗ്രാമപഞ്ചായത്തിന്റെ 2023-24 വർഷത്തെ ബജറ്റ് പ്രസിഡന്റ് ശ്രീമതി അനുപമ വിശ്വനാഥിന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് ശ്രീമതി കൊച്ചുറാണി ജെയ്സൺ ബഡ്ജറ്റ് അവതരിപ്പിച്ചു. 16 കോടി 58 ലക്ഷം രൂപാ വരവും 16 കോടി 10 ലക്ഷം രൂപാ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ ഉൽപ്പാദന മേഖലയ്ക്ക് 31 ലക്ഷം രൂപയും സേവന മേഖലയ്ക്കു 7.5 കോടി രൂപയും പശ്ചാത്തല മേഖലയ്ക്ക് 1 കോടി 16 ലക്ഷം രൂപയും മാറ്റി വെച്ചിട്ടുണ്ട്. കൂടാതെ വിദ്യാഭ്യാസം, പാർപ്പിടം, വനിതാ വികസനം, Read More…
നാടിന്റെ ആവേശം ആയി മാറിയ തലപ്പലം ജല ടൂറിസം മേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും
തലപ്പലം: അതിമനോഹരമായ ഒരുക്കിയിരിക്കുന്ന ദൃശ്യവിരുന്ന്കളാണ് മീനച്ചിൽ ആറ്റുതീരത്ത് ഒരുക്കിയിരുന്നത്. കുട്ടവഞ്ചി സവാരിയും, ബോട്ട് സവാരിയും മീനച്ചിൽ തീരത്ത് കൂടെയുള്ള കുതിരസവാരിയും വേറിട്ട അനുഭവമാകുന്നു. അവസാന ദിവസമായ ഇന്ന് നൃത്ത സന്ധ്യയും ഗാനമേളയും ഒരുക്കിയിരിക്കുന്നു.എല്ലാ ദിവസങ്ങളിലും മ്യൂസിക്കൽ മെഗാ ഷോകളും, നാട്ടിലെ കലാകാരന്മാരുടെ കലാപരിപാടികളും, സമ്മേളനങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി.
അവിസ്മരണീയമായ ദൃശ്യ സന്ധ്യകൾ സമ്മാനിക്കുന്ന തലപ്പലം ജല മേളയിലേക്ക് വൻ ജനപ്രവാഹം
തലപ്പലം: ജല ടൂറിസം മേളയുടെ 4 ആം ദിവസമായ ഇന്ന് വൈകുന്നേരം 3 മണി മുതൽ നാട്ടിലെ വിവിധ കലാകാരന്മാരുടെയും കലാകാരികളുടെയും വിവിധങ്ങളായ ദൃശ്യ വിസ്മയം തുടർന്ന് 8 മണിക്ക് നെടുംകുന്നം നാടൻ പാട്ട് കലാകാരൻ ദാസും സങ്കവും അവതരിപ്പിക്കുന്ന കല സമിതിയുടെ പാലുവം പെണ്ണ് നാടൻ പാട്ടും ഉണ്ടായിരിക്കുന്നതാണ് കുട്ടികൾക്കായുള്ള റൈടുകളും കുതിരസവാരിയും നന്മകൂട്ടം ബോട്ട് സവാരിയും, ചെറുവള്ളവും, കൊട്ട വഞ്ചി യാത്രയും ജലടൂറിസം മേളയെ ജനപ്രിയമാക്കുന്നു. മീനച്ചിലാറിന്റെ കരയിൽ തീർത്തിരിക്കുന്ന സ്റ്റേജും മീനച്ചിലാറിന്റെ നടുവിൽ Read More…
തലപ്പലം ഗ്രാമപഞ്ചായത്തിന്റെ ജല ടൂറിസം മേളയില്‍ ഇന്ന് വൈകുന്നേരം മ്യൂസിക് ഷോ; ചൂണ്ടയിടില്‍, വള്ളംകളി അടക്കം നിരവധി മല്‍സരങ്ങളും
തലപ്പലം ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ പുഴയെ അറിയാം പുതുമകളോടെ എന്ന ആശയം മുന്‍ നിര്‍ത്തി ജല ടൂറിസ മേളയുടെ മൂന്നാം ദിവസമായ ഇന്ന് ചൂണ്ടയിടല്‍ മത്സരം, വള്ളം കളി മത്സരം, തിരുവാതിര അടക്കം നിരവധി കലാമത്സരങ്ങള്‍ അരങ്ങേറും. വൈകിട്ട് സുമേഷ് കൂട്ടിക്കല്‍ അവതരിപ്പിക്കുന്ന മ്യൂസിക് ഷോയും ഇന്നുണ്ട്. തലപ്പലം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് അനുപമ വിശ്വാനാഥ് ഉദ്ഘാടനം നിര്‍വഹിച്ച ജല മേളയില്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലെ വ്യക്തിതങ്ങള്‍ പങ്കെടുത്തു. ഫെബ്രുവരി 24,25,26,27,28 എന്നി തീയതികളില്‍ കോളേജ് പഠിക്കു സമീപം Read More…
തലപ്പലം ജല ടൂറിസം മേളയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
ഫെബ്രുവരി 24, 25, 26, 27, 28 തീയതികളിൽ നടത്തപ്പെടുന്ന തലപ്പലം ജല ടൂറിസം മേഖലയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: അനുപമ വിശ്വനാഥ് നിർവഹിച്ചു. പുഴയെ അറിയാം പുതുമകളോടെ എന്ന പേരിൽ ജലസംരക്ഷണത്തെയും മാലിന്യനിർമാർജനത്തെയും ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ജനങ്ങളുടെ മാനസിക ഉല്ലാസത്തിന് ഉതകുന്ന രീതിയിൽ മീനച്ചിൽ ജലാശയത്തിൽ യാത്ര സൗകര്യമൊരുക്കിയും വ്യത്യസ്തമായ ഒരു മേളയാണ് തലപ്പലം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ചിരിക്കുന്നത്.എല്ലാ ദിവസങ്ങളിലും വൈകുന്നേരം സെമിനാറുകൾ, കലാപരിപാടികൾ കൂടാതെ വിവിധ ഇനം സ്റ്റാളുകൾ ക്രമീകരിച്ചിട്ടുണ്ട്. Read More…
തലപ്പലം ജല ടൂറിസംമേളയുടെ പ്രചരണാര്‍ത്ഥം നടത്തിയ ഫ്‌ളാഷ് മോബ് ശ്രദ്ധേയമായി
തലപ്പലം ജല ടൂറിസംമേളയുടെ പ്രചരണാര്‍ത്ഥം നടത്തിയ ഫ്‌ലാഷ് മോബ്കള്‍ ശ്രദ്ധേയമായി. ‘പുഴയെ അറിയാം പുതുമകളോടെ’ എന്ന പേരില്‍ മീനച്ചിലാറ്റില്‍ ഫെബ്രുവരി 24, 25, 26, 27, 28 നടത്തുന്ന ജല ടൂറിസം മേള നദി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഗ്രാമപഞ്ചായത്തുകളുടെ ഉടമസ്ഥതയില്‍ നടപ്പിലാക്കുന്ന ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ നിര്‍വഹണ സഹായ ഏജന്‍സിയായ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ രാമപുരം മാര്‍ ആഗസ്തീനോസ് കോളേജിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ഥികളാണ് Read More…
ജലടൂറിസം മേളയ്ക്ക് ഒരുങ്ങി തലപ്പലം ഗ്രാമപഞ്ചായത്ത്
തലപ്പലം: പുഴയെ അറിയാനും നദീതീരം സംരക്ഷിക്കപ്പെടേണ്ട അനിവാര്യത സമൂഹത്തെ ബോധ്യപ്പെടുത്തുവാനും അതിനൊപ്പം ജലസ്രോതസ്സുകളുടെ സുരക്ഷിതത്വവും പൊതുജനാരോഗ്യവും ഉറപ്പുവരുത്താനും ലക്ഷ്യം വച്ചുകൊണ്ട് തലപ്പലം ഗ്രാമപഞ്ചായത്ത് മീനച്ചിൽ ആറ്റുതീരത്ത് ഈ മാസം 24 മുതൽ 28 വരെ തീയതികളിൽ സംഘടിപ്പിക്കുന്ന ജല ടൂറിസം മേളയുടെ ഒരുക്കങ്ങൾക്ക് തുടക്കമായി. ആറാംമൈൽ ആറ്റുതീരത്ത് ശുചീകരണ പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനുപമ വിശ്വനാഥിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. വിവിധ സാമൂഹ്യ, സന്നദ്ധ സംഘടനകൾ, വ്യാപാരി വ്യവസായി സമിതി പ്രതിനിധികൾ, റസിഡൻസ് അസോസിയേഷനുകൾ , ക്ലബ്ബുകൾ, ഗ്രന്ഥശാലകൾ, Read More…
തലപ്പുലം പി എച്ച് സി യ്ക്ക് 86 ലക്ഷത്തിൻ്റെ പുതിയ ബ്ലോക്ക്
തലപ്പുലം: തലപ്പുലം പി എച്ച് സി യ്ക്ക് പുതിയ ബ്ലോക്ക് നിർമ്മിക്കുന്നു. മാണി സി കാപ്പൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 86 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ ബ്ലോക്ക് നിർമ്മിക്കുന്നത്. പുതിയ ബ്ലോക്ക് നിർമ്മിക്കുന്നതോടെ പി എച്ച് സി ഫാമിലി ഹെൽത്ത് സെൻററായി ഉയർത്തപ്പെടും. ഇത് ഈ മേഖലയിലെ നിരവധിയാളുകൾക്ക് പ്രയോജനപ്പെടും. പുതിയ ബ്ലോക്കിൻ്റെ തറക്കല്ലീടീൽ മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. ജനങ്ങളുടെ ആരോഗ്യകാര്യങ്ങൾക്കു Read More…
തലപ്പലം സർവീസ് സഹകരണ ബാങ്ക് അരുവിത്തുറ കോളേജ് ജംഗ്ഷൻ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു
തലപ്പലം : തലപ്പലം സർവീസ് സഹകരണ ബാങ്കിന്റെ അരുവിത്തുറ കോളേജ് ജംഗ്ഷൻ ബ്രാഞ്ച് ഇടപാടുകാരുടെ കൂടുതൽ സൗകര്യാർത്ഥം വരവുകാലയിൽ ബിൽഡിങ്ങിലേക്ക് മാറി പ്രവർത്തനമാരംഭിച്ചു. ബാങ്ക് പ്രസിഡൻറ് അഡ്വക്കേറ്റ് എം ജെ സെബാസ്റ്റ്യൻ മൂലേച്ചാലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹുമാനപ്പെട്ട പാലാ എംഎൽഎ ശ്രീ മാണി സി കാപ്പൻ ബ്രാഞ്ച് മന്ദിരം ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ഷോൺ ജോർജ് കൗണ്ടർ ഉദ്ഘാടനവും, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഓമന ഗോപാലൻ സ്ട്രോങ്ങ് റൂം Read More…
തലപ്പലം ഗ്രാമപഞ്ചായത്ത് തൊഴിൽസഭ സംഘടിപ്പിച്ചു
തലപ്പലം ഗ്രാമപഞ്ചായത്ത് തൊഴിൽസഭ ഇന്നലെ 10 മണിക്ക് തലപ്പുലം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അനുപമവിശ്വനാഥിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം മാണി സികാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വികസന കാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എൽസി ജോസഫ് സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് ശ്രീ മതി ഓമന ഗോപാലൻ ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ് ബ്ലോക്ക് മെമ്പർ ശ്രീകല ആർ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ,ബിജു K. K,നിഷ Read More…