Poonjar

പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് എൽ. പി. സ്കൂളിൽ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിന് തുടക്കം കുറിച്ചു

പൂഞ്ഞാർ: മീനച്ചിൽ നദീസംരക്ഷണസമതിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് എൽ. പി. സ്കൂളിൽ പരിസ്ഥിതി സംരക്ഷണം , പ്ലാസ്റ്റിക് നിർമാർജനം തുടങ്ങിയവ ലക്ഷ്യമിട്ട് ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിൻ്റെ ഉദ്ഘാടനം നടന്നു. പ്രമുഖ പ്രകൃതി സംരക്ഷണ പ്രവർത്തകരായ ശ്രീ. എബി എമ്മാനുവേൽ പൂണ്ടിക്കുളം , ശ്രീ. ഡൊമിനിക് ജോസഫ് , ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജോയ് ഓഫ് വേസ്റ്റ് മാനേജ്മെൻ്റിൻ്റെ ഭാഗമായി സ്കൂളിൽ പ്ലാസ്റ്റിക് പെൻ ഡ്രോപ് ബോക്സ് സ്ഥാപിച്ച് കുട്ടികൾക്ക് Read More…

Poonjar

സ്റ്റുഡൻ്റ് പോലീസ് ജില്ലാതല പുരസ്കാരം പൂഞ്ഞാർ സെൻ്റ് ആൻ്റണീസിന്

പൂഞ്ഞാർ: കോട്ടയം ജില്ലയിൽ മികച്ച സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പ്രൊജക്ടുള്ള പുരസ്കാരം പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിന്. അറുപത് സ്കൂളുകളിൽ കഴിഞ്ഞ വർഷങ്ങളിൽ നടന്ന മികച്ച പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് സ്കൂളിന് ഈ നേട്ടം ലഭിച്ചത്. കോട്ടയം പോലീസ് ക്ലബ്ബിൽ നടന്ന സമ്മേളനത്തിൽ കോട്ടയം എ.എസ്.പി.യും എസ്.പി.സി. ജില്ലാ നോഡൽ ഓഫീസറുമായ സതീഷ്കുമാർ, മുൻ ജില്ലാ നോഡൽ ഓഫീസർ സി. ജോൺ, എ.ഡി.എൻ.ഒ. ജയകുമാർ ഡി. എന്നിവർ ചേർന്ന് പുരസ്കാരം സ്കൂൾ അധികൃതർക്ക് കൈമാറി. ക്രിസലിസ് Read More…

Poonjar

കേന്ദ്ര ബഡ്ജറ്റിനെതിരെ പ്രതിഷേധം നടത്തി

പൂഞ്ഞാർ: കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ സി.പി.ഐ.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പൂഞ്ഞാർ ടൗണിൽ നടന്ന പ്രതിഷേധ യോഗം സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി ടി.എസ് സിജു, സി.ഐ.റ്റി.യു പൂഞ്ഞാർ ഏരിയ കമ്മിറ്റി അംഗം കെ. റെജി എന്നിവർ പ്രസംഗിച്ചു.

Poonjar

AIYF പൂഞ്ഞാർ മണ്ഡലം ശില്പശാല ഉദ്ഘാടനം

പൂഞ്ഞാർ: മണ്ഡലം പ്രസിഡൻ്റെ ബാബു ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ AIYF കോട്ടയം ജില്ലാ ജോയിൻ്റ് സെക്രട്ടറി എൻ എസ് സന്തോഷ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം സെക്രട്ടറി രതിഷ് ആർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ ജില്ലാ കമ്മറ്റിയംഗങ്ങളായ എം ജി ശേഖരൻ , പി എസ് സുനിൽ AIYF ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തിഫ് എന്നിവർ അഭിഭാദ്യം അർപ്പിച്ച് സംസാരിച്ചു. ഫഹദ് സ്വാഗതം സുനൈസ് കൃതജ്ഞതയും രേഖപ്പെടുത്തി. ഭാരവാഹികളായി ബാബു ജോസഫ് (പ്രസിഡൻ്റ ) രതീഷ് ആർ Read More…

Poonjar

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ ജോസഫ് തെള്ളിയിൽ സ്മാരക പഞ്ചായത്ത് ലൈബ്രറി റീഡിംഗ് റൂമും, കരിയർ ഗൈഡൻസ് സെൻ്ററും ഉദ്ഘാടനം ചെയ്തു

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ 53 വർഷത്തോളമായി പ്രവർത്തിച്ചു വരുന്ന ലൈബ്രറിയും, റീഡിംഗ് റൂമും പുതുതായി ആരംഭിക്കുന്ന കരിയർ ഗൈഡൻസ് സെൻ്ററും പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോർജ്ജ് മാത്യു അത്യാലിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കോംപ്ലക്‌സിലെ താഴത്തെ നിലയിലേയ്ക്ക് ആധുനിക സൗകര്യങ്ങളോടുകൂടി ജോസഫ് തെള്ളിയിൽ സ്മാരക ലൈബ്രറി റീഡിംഗ് റൂമും, കരിയർ ഗൈഡൻസ് സെൻ്ററും മാറ്റി സ്ഥാപിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റെജി ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ അനിൽകുമാർ Read More…

Poonjar

പൂഞ്ഞാർ എൻജിനീയറിങ് കോളേജിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നു

ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഏക ഗവൺമെന്റ് കോളേജും ഏക പ്രൊഫഷണൽ കോളേജുമായ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിൽ 5 പുതിയ കോഴ്സുകൾ ആരംഭിക്കുന്നു. പുതിയ കോഴ്‌സുകളുടെ ഓപചാരിക ഉദ്ഘാടനവും, ഈ വർഷം വിജയകരമായി കോഴ്സ് പൂർത്തീകരിച്ച് പുറത്തിറങ്ങുന്ന വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ. വി. എ അരുൺകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് Read More…

Poonjar

സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പും ആയുഷ് യോഗാ ക്ലബ്ബ് ഉദ്ഘാടനവും നടത്തി

പൂഞ്ഞാർ: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൻ്റെയും ഗവൺമെൻ്റ് ആയൂർവേദ ഡിസ്പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണ ക്ലാസും നടത്തി. കുന്നോന്നി സാംസ്‌കാരിക മന്ദിരത്തിൽ വാർഡ് മെമ്പർ ബീന മധുമോൻ്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പ് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് മാത്യു അത്യാലിൽ ഉദ്ഘാടനം ചെയ്തു. ഗവ. ആയൂർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. സൗമ്യ ടി.എ, 12-ാം വാർഡ് മെമ്പർ നിഷ സാനു, ആയൂർവേദ മെഡിക്കൽ എച്ച്.എം.സി Read More…

Poonjar

ഐ. വി. ദാസ് ദിനചാരണവും അമ്മ വായന പരിപാടിയും നടത്തി

പൂഞ്ഞാർ: പൂഞ്ഞാർ ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാല പൂഞ്ഞാർ ഗവണ്മെന്റ് എൽ. പി. സ്കൂളുമായി ചേർന്ന് വായന പക്ഷാചരണസമാപനത്തിന്റെ ഭാഗമായി ഐ. വി. ദാസ് ദിനചാരണവും അമ്മ വായന പരിപാടി യും നടത്തി. ഹെഡ്‌മിസ്ട്രസ് സജിമോൾ എൻ. കെ. യുടെഅദ്ധ്യ ക്ഷതയിൽ ചേർന്ന യോഗം മംഗളം മുൻ ചീഫ് എഡിറ്റർ ശ്രീ. കെ. ആർ. പ്രമോദ് ഉത്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി വി. കെ. ഗംഗാധരൻ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് എം. കെ. വിശ്വനാഥൻ Read More…

Poonjar

AIYF പൂഞ്ഞാർ തെക്കേക്കര മേഖലാ ശില്പശാല നടത്തി

പൂഞ്ഞാർ : AIYF പൂഞ്ഞാർ തെക്കേക്കര മേഖലാ ശില്പശാലയുടെ ഉത്ഘാടനം AIYF പൂഞ്ഞാർ മണ്ഡലം പ്രസിഡൻറ് സഖാവ് ബാബു ജോസഫ് നിർവഹിച്ചു. AIYF പൂഞ്ഞാർ തെക്കേക്കര മേഖലാ പ്രസിഡൻറ് സഖാവ് സെബിൻ സെബാസ്റ്റ്യൻ അധ്യക്ഷതയിച്ചു. സിപിഐ ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് പി എസ് സുനിൽ, സിപിഐ പൂഞ്ഞാർ മണ്ഡലം എക്സിക്യൂട്ടീവ് അംഗം സഖാവ് KS രാജു, AIYF പൂഞ്ഞാർ മണ്ഡലം സെക്രട്ടറി സഖാവ് ആർ രതീഷ്, AIYF ജില്ലാ കമ്മിറ്റി അംഗം സഖാവ് റെജീന എന്നിവർ Read More…

Poonjar

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ഗ്രാമപഞ്ചായത്ത് ഓഫീസിലും വാർഡ് മെമ്പർമാരുടെ പക്കലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ, അനുബന്ധ രേഖകൾ എന്നിവ ജൂലൈ 20ന് മുൻപായി വാർഡുമെമ്പർമാരുടെ പക്കലോ ഗ്രാമപഞ്ചായത്ത് ഓഫീസിലോ നൽകേണ്ടതാണ് എന്ന് സെക്രട്ടറി അറിയിച്ചു.