Poonjar

പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കൻ്ററി സ്കൂളിൽ സയൻസ് ഫെസ്റ്റ്

പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കൻ്ററി സ്കൂളിലെ യു.പി. സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സയൻസ് ഫെസ്റ്റ് നടന്നു. സ്കൂൾ മാനേജർ ഫാ. സിബി മഞ്ഞക്കുന്നേൽ സി.എം.ഐ. ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിൻ്റെ ഭാഗമായി സ്കൂളിലെ യു.പി. ഹാളിൽ കുട്ടികൾ തയ്യാറാക്കിയ സയൻസ് പാർക്ക് ശ്രദ്ധേയമായി. വിദ്യാർത്ഥികൾ അവരുടെ പാഠഭാഗവുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ പാർക്കിൽ സജ്ജീകരിച്ചിരുന്നു. പി.റ്റി.എ. പ്രസിഡൻ്റ് പ്രസാദ് കുരുവിള സയൻസ് പാർക്കിലെ ബസ്സർ ഗെയിം കോർണർ ഉദ്ഘാടനം ചെയ്തു. റെജി സാർ സ്വാഗതവും സോൻസി ടീച്ചർ Read More…

Poonjar

പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ ബഡ്‌ജറ്റ് അവതരിപ്പിച്ചു

പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ ബഡ്‌ജറ്റ് പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.തോമസ് ജോസ് അവതരിപ്പിച്ചു. പ്രാരംഭബാക്കി ഉൾപ്പെടെ ആകെ 8,186,56,730/- രൂപ വരവും 7,75,97,277/- രൂപ ചെലവും 47,59,453/- രൂപ മിച്ചവും കാണിക്കുന്ന ബഡ്‌ജറ്റാണ് 08.02.2024 തിയതിയിൽ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി, ഗീതാ നോബിൾ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാർ, മെമ്പർമാർ, നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Poonjar

പാർപ്പിട മേഖലയ്ക്ക് ഊന്നൽ നൽകി പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ്

പൂഞ്ഞാർ: പാർപ്പിട മേഖലയ്ക്ക് ഊന്നൽ നൽകി പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക ബഡ്ജറ്റ് വൈസ് പ്രസിഡന്റ് റെജി ഷാജി അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കമ്മിറ്റി ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് ജോർജ് മാത്യു അധ്യക്ഷത വഹിച്ചു. 17 കോടി 53 ലക്ഷം രൂപ വരവും 17 കോടി 3 ലക്ഷം രൂപ ചിലവും 50 ലക്ഷം രൂപ മിച്ചവും വരുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. പാർപ്പിടം മേഖലയ്ക്ക് 1 കോടി 30 ലക്ഷവും, കുടിവെള്ള പദ്ധതിയ്ക്ക് 47 ലക്ഷവും, Read More…

Poonjar

സംസ്ഥാന ബഡ്ജറ്റ് : പൂഞ്ഞാറിന് മികച്ച നേട്ടം

പൂഞ്ഞാർ : സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച 2023-24 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് മികച്ച പരിഗണനയാണ് ലഭിച്ചിരിക്കുന്നത് എന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. നിയോജക മണ്ഡലത്തിലെ മുഴുവൻ അംഗൻവാടികൾക്കും സ്ഥലം വാങ്ങി കെട്ടിടം നിർമ്മിക്കുന്നതിന് 10 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇത് യാഥാർത്ഥ്യമാകുമ്പോൾ മുഴുവൻ അംഗൻവാടികൾക്കും സ്വന്തമായി സ്ഥലവും കെട്ടിടവും ഉള്ള സംസ്ഥാനത്തെ ആദ്യ നിയോജക മണ്ഡലമായി പൂഞ്ഞാർ മാറും. മുണ്ടക്കയം- കൂട്ടിക്കൽ- Read More…

Poonjar

കുന്നോന്നി-ആലുന്തറ കൊട്ടുകാപ്പള്ളി പാലം അപകടഭീഷണിയില്‍

കുന്നോന്നി – ആലുന്തറ ടോപ്പ് കൊട്ടുകാപ്പള്ളി പാലം ഗുരുതരമായ അപകടഭീഷണിയില്‍. ബന്ധപ്പെട്ട അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജനമൈത്രി റെസിഡന്‍സ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഏതു നിമിഷവും അപകടം സംഭവിക്കാവുന്നവിധം പാലത്തിന്റെ ഇരുഭിത്തികളുടെയും അടിത്തറ മുക്കാല്‍ഭാഗത്തോളം ഒലിച്ചുപോയിരിക്കുകയാണ്. ആയതിനാല്‍ ആലുന്തറ – ഈന്തുപള്ളി റൂട്ടിലേക്കുള്ള ഭാരവാഹനങ്ങള്‍ കര്‍ശനമായി നിരോധിക്കണം. ബലക്ഷയം സംഭവിച്ചിരിക്കുന്ന പാലം അടിയന്തിരമായി ബലപ്പെടുത്തണം. ഈന്തുപള്ളി ഭാഗത്തേക്കുള്ള യാത്രക്കാരുടെ ഏക ആശ്രയമാണ് ഈ പാലം. തീര്‍ത്ഥാടന കേന്ദ്രമായ തകിടിപള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് നൂറുകണക്കിന് വാഹനങ്ങളാണ് ഈ വഴി കടന്നുപോയത്. Read More…

Poonjar

കുന്നോന്നി തകിടി ഭാഗത്ത് കപ്പ വാട്ടിക്കൊണ്ടിരുന്ന അടുപ്പിൽ നിന്നും പുക ഉയർന്നത് മൂലം സമീപത്തുണ്ടായിരുന്ന തേനീച്ചക്കൂട് ഇളകി; തേനീച്ചയുടെ കുത്തേറ്റ 2 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ കുന്നോന്നി തകിടി ഭാഗത്ത് കപ്പ വാട്ടിക്കൊണ്ടിരുന്ന അടുപ്പിൽ നിന്നും പുക ഉയർന്നത് മൂലം സമീപത്തുണ്ടായിരുന്ന തേനീച്ചക്കൂട് ഇളകുകയും തേനീച്ചകൾ പ്രവർത്തിയിൽ ഏർപ്പെട്ടിരുന്നവരെ കുത്തുകയും ചെയ്തു. ഗുരുതരമായി കുത്തേറ്റ വടക്കേൽ മാത്യു സേവ്യർ എന്നയാൾ സമീപത്തെ വീട്ടിൽ അഭയം പ്രാപിക്കുകയും തുടർന്ന് പിഎംസി ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. ഒപ്പം ഉണ്ടായിരുന്ന രാമചന്ദ്രൻ നായർ എന്നയാൾ തേനീച്ചയുടെ കുത്തിൽ നിന്നും രക്ഷപ്പെടുന്നതിനായി അടുത്തുള്ള കിണറ്റിൽ ചാടി. കിണറ്റിലെ തൊട്ടിക്കയറിൽ പിടിച്ച് കിടക്കുകയും ചെയ്തു. സംഭവ വിവരമറിഞ്ഞ Read More…

Poonjar

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര കൺവെൻഷൻ നടത്തപ്പെട്ടു

പൂഞ്ഞാർ: റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര കൺവെൻഷൻ മിൽബാർ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു. യൂണിറ്റ് പ്രസിഡൻ്റ് ഡി രാജപ്പൻ ഒഴാങ്കലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.എസ്.എസ്.പി ജില്ല കമ്മറ്റി അംഗം അജീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി 61-ാം മത് സംസ്ഥാന സമ്മേളത്തിൻ്റെ വിജയത്തിനായി പ്രവർത്തനങ്ങൾക്ക് രൂപം കൊടുത്തു. കെ.എസ്.എസ്.പി സംസ്ഥാന നിർവ്വാഹക സമിതി അംഗം ജിസ്‌ ജോസഫ്, ജില്ല ജോയിൻ്റ് സെക്രട്ടറി വിഷ്ണു ശശിധരൻ, പാലാ മേഖലാ പ്രസിഡന്റ് ആർ Read More…