മേലുകാവുമറ്റം: ഈറ്റയ്ക്കക്കുന്നേൽ തോമസ് തോമസ് (65) അന്തരിച്ചു. മൃതദേഹം ഇന്ന് 4ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 10.30ന് സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: വണ്ണപ്പുറം ഇളംതുരുത്തിയിൽ ലിസി തോമസ്. മക്കൾ: തോമസുകുട്ടി (സെന്റ് പോൾസ് ഹൈസ്കൂൾ വലിയകുമാരമംഗലം), ഫാ. ജോർജ് ഈറ്റയ്ക്കക്കുന്നേൽ (സഹവികാരി സെന്റ് തോമസ് കത്തീഡ്രൽ പാലാ), മേരിക്കുഞ്ഞ്. മരുമക്കൾ: ലിന്റോ മാത്യു കുരിശുംമൂട്ടിൽ (അറക്കുളം), അനീറ്റ തച്ചാപറമ്പത്ത് (ഇരട്ടയാർ).
പാതാമ്പുഴ: മണ്ണിപ്പാക്കൽ പരേതനായ രവീന്ദ്രൻ നായരുടെ ഭാര്യ ദേവകിയമ്മ (ചെല്ലമ്മ 82) നിര്യാതനായി. സംസ്കാരം ഇന്ന് (31-05-25, ശനി) 3.30 ന് ആരംഭിച്ച് 4 മണിക്ക് കണിയാറപറയിലുള്ള വീട്ടുവളപ്പിൽ. പരേത പാതാമ്പുഴ മേലേട്ട് കുടുംബാംഗം. മക്കൾ: പ്രസന്നകുമാർ (ബാബു) (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് സെക്രട്ടറി, സി.പി.ഐ.എം പാതാമ്പുഴ ബ്രാഞ്ച് അംഗം), ഉഷാദേവി മരുമക്കൾ: സുഭദ്രാമ്മ (എടാട്ട് പാതാമ്പുഴ), പരേതനായ ബാലചന്ദ്രൻ നായർ (പാറ്റിക്കൽ പാതാമ്പുഴ).
കാഞ്ഞിരപള്ളി: പാറത്തോട് പാലപ്ര പാറയടിയിൽ പി എൻ ഗോപിനാഥൻ (58) അന്തരിച്ചു. സംസ്ക്കാരം ശനിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ. പാറത്തോട് സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട്, സി പി ഐ എം പാറത്തോട് ടൗൺ ലോക്കൽ കമ്മിറ്റിയംഗം, കാഞ്ഞിരപ്പള്ളി താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ (സി ഐ ടിയു) സെക്രട്ടറി, ചെത്ത് തൊഴിലാളി യൂണിയൻ സഹകരണ സംഘം മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: സുജ പാലപ്ര ആരോലിൽ കുടുംബാംഗം. പിതാവ് പാറയടിയിൽ പരേതനായ Read More…