Pala

ആർ വി റോഡ് ഉദ്ഘാടനം 10 ന്

പാലാ: മാണി സി കാപ്പൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 11.40 ലക്ഷം രൂപ മുടക്കി നവീകരിച്ച ആർ വി റോഡിൻ്റെ ഉദ്ഘാടനം 10 ന് രാവിലെ 9.30 ന് മാണി സി കാപ്പൻ എം എൽ എ നിർവ്വഹിക്കും. വാർഡ് കൗൺസിലർമാരായ നീന ജോർജ് ചെറുവള്ളി, സതി ശശികുമാർ റെസിഡൻസ് അസോസിയേഷൻ രക്ഷാധികാരി മാത്യുസെബാസ്റ്റ്യൻ മേടയ്ക്കൽ, പ്രസിഡൻ്റ് ജോസ് വേരനാനി, സെക്രട്ടറി അഡ്വ എ എസ് തോമസ് തുടങ്ങിയവർ Read More…

Pala

കൃഷി വിസ്മയം; പുതു തലമുറയ്ക്ക് പ്രചോദനമാകും: മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്

പാലാ: കാർഷിക രംഗത്ത് കർഷക ഉൽപാദക കമ്പനികൾ വിസ്മയ സാന്നിദ്ധ്യമായി മാറുന്നതായി പാലാ രൂപത വികാരി ജനറാൾ മോൺ സെബാസ്റ്റ്യൻ വേത്താനത്ത് അഭിപ്രായപ്പെട്ടു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പാലാ സാൻ തോം ഫാർമർ പ്രൊഡ്യൂസർ കമ്പനി കരൂർ സ്റ്റീൽ ഇൻഡ്യാ കാമ്പസിൽ നടത്തിയ കോളിഫ്ലവർ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പി.എസ്.ഡബ്ലിയു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ചു. ഷാലോം പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ.ജോർജ് വർഗീസ് ഞാറക്കുന്നേൽ, കെയർ ഹോം Read More…

Pala

പാലായിൽ നിന്നും തെങ്കാശിക്ക് 8 -ആം തീയതി മുതൽ പുതിയ ബസ് സർവ്വീസ്

പാലാ: പാലായിൽ നിന്നും തെങ്കാശിക്ക് 08/02/2024 മുതൽ കെ എസ് ആർ ടി സി ബസ് സർവ്വീസ് ആരംഭിക്കുന്നു. മാണി സി കാപ്പൻ എം എൽ എ യുടെ ശ്രമഫലമായിട്ടാണ് പുതിയ സർവ്വീസിനു കെ എസ് ആർ ടി സി തുടക്കമിടുന്നത്. എല്ലാ ദിവസവും വൈകിട്ടു 3 മണിക്കു പാലായിൽ നിന്നും സർവ്വീസ് ആരംഭിക്കും. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി, പത്തനംതിട്ട, പുനലൂർ, ചെങ്കോട്ട വഴി തെങ്കാശിയിൽ എത്തും. 213 രൂപയാണ് ചാർജ്. പിറ്റേന്ന് വെളുപ്പിന് 6.30ന് തെങ്കാശിയിൽ Read More…

Pala

കെ- സ്മാർട്ടിലൂടെയുള്ള കോട്ടയം ജില്ലയിലെ ആദ്യ ബിൽഡിംഗ്‌ പെർമിറ്റ്‌ പാലാ നഗരസഭയിൽ

പാലാ : KSMART സോഫ്റ്റ്‌വെയറിലൂടെയുള്ള കോട്ടയം ജില്ലയിലെ ആദ്യ ബിൽഡിംഗ്‌ പെർമിറ്റ്‌ ലഭിച്ചതിന്റെ ഉത്ഘാടനം ബഹു. നഗരസഭാ ചെയർമാൻ ശ്രീ. ഷാജു. വി. തുരുത്തൻ ലൈസെൻസിയായ സലാഷ് തോമസിന് കൈമാറി ഉത്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ വൈസ് ചെയ്ര്പേഴ്സൻ ശ്രീമതി ലീന സണ്ണി പുരയിടം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, മുൻ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, കൗൺസിലർമാരായ ബൈജു കൊല്ലംപറമ്പിൽ, സന്ധ്യ ആർ, ബിജു പാലുപ്പടവിൽ തുടങ്ങിയവരും ലെൻസ്ഫഡ് മുൻ സംസ്ഥാന സെക്രട്ടറി പി Read More…

Pala

നവകേരള സദസില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ മൂന്നും പരിഹരിച്ചു; സംസ്ഥാന സര്‍ക്കാരിന് നന്ദി പറഞ്‍ തോമസ് ചാഴികാടന്‍

പാലായിലെ നവകേരള സദസില്‍ താന്‍ ഉന്നയിച്ച മൂന്ന് ആവശ്യങ്ങളും അനുഭാവപൂര്‍വം പരിഗണിച്ച് പരിഹാരം കണ്ടെത്തിയ സംസ്ഥാന സര്‍ക്കാരിനോട് നന്ദി രേഖപ്പെടുത്തുന്നതായി തോമസ് ചാഴികാടന്‍ എംപി. റബറിന്റെ വിലസ്ഥിരതാ ഫണ്ട്, പാലായിലെ സിന്തറ്റിക് ട്രാക് സ്റ്റേഡിയത്തിന്റെ പുനരുദ്ധാരണം, ചേര്‍പ്പുങ്കല്‍ പാലത്തിന്റെ പൂര്‍ത്തീകരണം എന്നീ വിഷയങ്ങളാണ് നവകേരള സദസ്സില്‍ താന്‍ ഉന്നയിച്ചത്. ഇതു മൂന്നും സര്‍ക്കാര്‍ നടപ്പാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ റബറിന്റെ വിലസ്ഥിരതാ ഫണ്ട് 180 ആക്കി ഉയര്‍ത്തി. ചെറുതെങ്കിലും സാമ്പത്തിക ഞെരുക്കത്തിനിടെ Read More…

Pala

കേരള ബജറ്റ്; പാലാ സ്റ്റേഡിയം പുനരുദ്ധാരണം ; നന്ദി പറഞ്ഞ് നഗരസഭ

പാലാ: തുടർച്ചയായ പ്രളയത്തിൽ കേടുപാടു സംഭവിച്ച നഗരസഭാ സ്റ്റേഡിയത്തിലെ കെ.എം.മാണി സിന്തറ്റിക് ട്രാക്ക് പുനരുദ്ധരിക്കുവാൻ ഒരു വഴിയും കാണാതെ വിഷമിച്ച നഗരസഭയ്ക്ക് തുണയായി സംസ്ഥാന ബജറ്റിൽ ആവശ്യമായ മുഴുവൻ തുകയും നൽകി സഹായിച്ച ഇടത് മന്ത്രിസഭ യേയും ധനകാര്യ മന്ത്രിയ്ക്കും പ്രത്യേക ഇടപെടൽ നടത്തിയ ജോസ് കെ.മാണി എം.പിയ്ക്കും തോമസ് ചാഴികാടൻ എം.പിയ്ക്കും നഗരസഭാ കൗൺസിൽ പ്രമേയത്തിലൂടെ നന്ദി അറിയിച്ചു. ബൈജു കൊല്ലം പറമ്പിൽ, തോമസ് പീറ്റർ എന്നിവരാണ് നന്ദി പ്രമേയം അവതരിപ്പിച്ചത്. നഗരസഭയിൽ തന്നെ അരുണാപുരം Read More…

Pala

ബജറ്റ് നിരാശാജനകം; ടോക്കൺ തുക അനുവദിച്ചത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ: മാണി സി കാപ്പൻ

പാലാ: പാലായെ സംബന്ധിച്ചു ബജറ്റ് നിരാശാജനകമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഏതാനും പദ്ധതികൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഇതാകട്ടെ ആകെ 15 കോടി മാത്രവും. ബാക്കിയെല്ലാം ടോക്കൺ തുക മാത്രമേ വകയിരുത്തിയിട്ടുള്ളൂ. ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും ലോക്സഭാ തിരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കിയുള്ളതുമാണെന്ന് എം എൽ എ കുറ്റപ്പെടുത്തി. മുൻകാലങ്ങളിലും ടോക്കൺ തുക വകയിരുത്തിയ ഒട്ടേറെ പദ്ധതികൾ നടപ്പാക്കാത്തതായി ഉണ്ടെന്ന് മാണി സി കാപ്പൻ ചൂണ്ടിക്കാണിച്ചു. താൻ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചശേഷം അക്കാലത്തെ ബജറ്റിൽ ഒട്ടേറെ Read More…

Pala

നവകേരള സദസ്സിൽ ഉന്നയിച്ച ആവശ്യങ്ങൾ ബജറ്റിലൂടെ നേടി

പാലാ: നാടിൻ്റെ പ്രധാന ആവശ്യങ്ങൾ മന്ത്രിസഭ സമക്ഷം പൊതു സമൂഹത്തെ സാക്ഷിയാക്കി അവതരിപ്പിച്ചത് വിവാദമായി എങ്കിലും ഇന്ന് ധനകാര്യ മന്ത്രി അവതരിപ്പിച്ച ബജറ്റിലൂടെ നേടിയെടുത്തതിൽ സംതൃപ്തിയിലാണ് പാലായും ജനനേതാക്കളായ ജോസ്.കെ.മാണിയും തോമസ് ചാഴികാടനും. അതോടൊപ്പം എൽ.ഡി.എഫും. നവകേരള സദസ്സിൻ്റ വിജയത്തിനായി ചേർന്ന എൽ.ഡി.എഫ് യോഗത്തിൻ്റെ ആവശ്യപ്രകാരമാണ് സ്വാഗത പ്രസംഗത്തിൽ ജോസ്.കെ.മാണിയും ആമുഖപ്രസംഗത്തിൽ മുഖ്യമന്ത്രിയെ ക്ഷണിച്ചു കൊണ്ട് തോമസ് ചാഴികാടനും നാടിൻ്റെ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയത്. അവർ ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും ബജറ്റിലൂടെ നേടിയിരിക്കുകയുമാണ്. തുടർച്ചയായ പ്രളയത്തിൽ തകർത്ത പാലാ Read More…

Pala

കേരളാ കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് സമ്മേളനം നടന്നു

പാലാ: കേരളാ കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് സമ്മേളനം നടത്തി.മാണി സി കാപ്പൻ എം എൽ എ സമ്മേളനം ഉൽഘാടനം ചെയ്തു.യു. ഡി. എഫ് ജില്ലാ കൺവീനർ ഫിൽസൻ മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി. വിരമിച്ച സംഘടനാ ഭാരവാഹികൾക്ക് യോഗത്തിൽ വെച്ച് യാത്രയയപ്പ് നൽകി.സഘടനാംഗങ്ങളുടെ മക്കളിൽ മികച്ച വിജയം കൈവരിച്ചവർക്ക് വിദ്യാഭ്യാസ പ്രോത്സാഹന അവാർഡുകൾ നൽകി.പുതിയ സംഘടനാ നേതാക്കൾക്ക് സ്വീകരണം നൽകി. താലൂക്ക് പ്രസിഡന്റ്‌ അരുൺ ജെ മൈലാടൂർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ പാലാ ബ്ലോക്ക്‌ Read More…

Pala

തകർന്ന സിന്തറ്റിക് ട്രാക് പുനർനിർമ്മിക്കണം: ജോസ്.കെ.മാണി

പാലാ: തുടർച്ചയായി ഉണ്ടായ പ്രളയത്തെ തുടർന്ന് നാശനഷ്ടം സംഭവിച്ച പാലാ നഗരസഭാ സ്റ്റേഡിയത്തിലെ കെ.എം മാണി സ്മാരക സിന്തറ്റിക് ട്രാക്കിൻ്റെ പുനരുദ്ധാരണത്തിനായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ്‌ കെ.മാണി എം.പി മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയുമായി ചർച്ച നടത്തി. 2017-ൽ സംസ്ഥാന കായിക മേളയേടുകൂടിയാണ് ഇത് ഉദ്ഘാടനം ചെയ്യപ്പെട്ടത്. അന്നത്തെ പ്രൗഡി പാലായ്ക്ക് സ്റ്റേഡിയത്തിന് വീണ്ടെടുക്കേണ്ടതായുണ്ട്, ഫ്ലഡ് ലൈറ്റും, സ്ഥിരം ഗ്യാലറിയും സ്റ്റേഡിയത്തിന് അത്യാവശ്യമാണ്. മദ്ധ്യകേരളത്തിൽ കൂടുതൽ കായിക താരങ്ങൾ പരിശീലനം തേടുന്നതും നിരവധി കായിക മത്സരങ്ങൾ നടക്കുന്നതുമായ Read More…