Pala

ആർ വി റോഡ് ഉദ്ഘാടനം 10 ന്

പാലാ: മാണി സി കാപ്പൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 11.40 ലക്ഷം രൂപ മുടക്കി നവീകരിച്ച ആർ വി റോഡിൻ്റെ ഉദ്ഘാടനം 10 ന് രാവിലെ 9.30 ന് മാണി സി കാപ്പൻ എം എൽ എ നിർവ്വഹിക്കും.

വാർഡ് കൗൺസിലർമാരായ നീന ജോർജ് ചെറുവള്ളി, സതി ശശികുമാർ റെസിഡൻസ് അസോസിയേഷൻ രക്ഷാധികാരി മാത്യുസെബാസ്റ്റ്യൻ മേടയ്ക്കൽ, പ്രസിഡൻ്റ് ജോസ് വേരനാനി, സെക്രട്ടറി അഡ്വ എ എസ് തോമസ് തുടങ്ങിയവർ സംബന്ധിക്കും. ആർ വി റോഡ് റസിഡൻ്റ്സ് അസോസിയേഷൻ നൽകിയ നിവേദനത്തെത്തുടർന്നാണ് തുക അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *