General

സ്വർണവിലയിൽ നേരിയ ഇടിവ്; ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 60 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5390 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 43,120 രൂപയായി.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5390 രൂപയും 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4458 രൂപയുമാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5390 രൂപയും ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ ഒരു രൂപ Read More…

General

വജ്രജൂബിലി നിറവിൽ ദേവമാതാ കോളേജ്

കുറവിലങ്ങാട്: പതിനായിരങ്ങൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് അവസരം സമ്മാനിച്ച ദേവമാതാ കോളേജ് വജ്രജൂബിലി നിറവിൽ . ഒരുവർഷം നീണ്ടുനിൽക്കന്ന ജൂബിലി ആഘോഷങ്ങൾക്കാണ് ദേവമാതാ ഒരുക്കങ്ങൾ നടത്തുന്നത്. ആഘോഷങ്ങളുടെ ഭാഗമായി 60 ഇന കർമ്മപരിപാടികളാണ് ദേവമാതാ ലക്ഷ്യമിടുന്നത്. വജ്രജൂബിലി സ്മാരക പ്രഭാഷണ പരമ്പര, പൂർവവിദ്യാർത്ഥി സംരഭക സമ്മേളനം, ജൂബിലി സംഗീതസഭ, മെഗാ ജോബ് ഫെയർ, മെഗാ ശാസ്ത്രപ്രദർശനം, പഞ്ചായത്തുതലത്തിൽ സാമ്പത്തിക സാക്ഷരതായജ്ഞം, ടൂറിസം മാപ്പിംഗ്, സീറോ വെയ്‌സ്റ്റ് ക്യാമ്പസ്, കുടുംബശ്രീ, അയൽക്കൂട്ടം അംഗങ്ങൾക്ക് ഡിജിറ്റൽ സാക്ഷരത തുടങ്ങിയ പദ്ധതികൾ ജൂബിലി വർഷത്തിൽ Read More…

General

Swachhta Pakhwada 2023 മിഷൻന്റെ ഭാഗമായി പിറവം റോഡ് റെയിൽവേ സ്റ്റേഷനും പരിസരവും വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിലെ എൻ. സി. സി കേഡറ്റുകൾ ശുചികരിച്ചു

“ Swachhta Pakhwada 2023″ മിഷൻന്റെ ഭാഗമായി ഇലഞ്ഞി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് എൻ. സി. സി കേഡറ്റുകൾ,എൻ. സി. സി ഓഫീസർ ലെഫ്റ്റനന്റ്. ടി ഡി സുഭാഷിന്റെ നേതൃത്വത്തിൽ പിറവം റോഡ് റെയിൽവേ സ്റ്റേഷൻ ശുചികരണ പ്രവർത്തനങ്ങൾ നടത്തി. സ്‌റ്റേഷനുകൾ, കോളനികൾ, ആശുപത്രികൾ എന്നിവയുൾപ്പെടെ റെയിൽവേ പരിസരങ്ങളിലുടനീളം ശുചിത്വം മെച്ചപ്പെടുത്തുന്നതിനായി സമർപ്പിച്ചിരിക്കുന്ന പ്രവർത്തനങ്ങളുടെ ഒരു പരമ്പര “ Swachhta Pakhwada 2023″ ഉൾക്കൊള്ളുന്നതാണ്. ശുചിത്വത്തെക്കുറിച്ചുള്ള അവബോധം, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്നതാണ് മിഷന്റെ പ്രധാന വിഷയം. Read More…

General

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു; ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ 160 രൂപ കുറഞ്ഞിരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 43,600 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5450 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4513 രൂപയുമാണ്. വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 77 രൂപയായി. ഒരു ഗ്രാം Read More…

General

അദ്ധ്യാപകർക്കായി ബാലാവകാശസംരക്ഷണ കമ്മീഷൻ മണർകാട് സെയിന്റ് ജൂഡ് സ്കൂളിൽ ശില്പശാല നടത്തി

മണർകാട് : മണർകാട് തലപ്പാടി സെയിന്റ് ജൂഡ് ഗ്ലോബൽ സ്കൂളിഇന്റെയും, പുതുപ്പള്ളി ലിറ്റിൽ കിങ്ഡം ഗ്ലോബൽ പ്രീ സ്കൂളിന്റെയും, കേരള സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷഇന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സെയിന്റ് ജൂഡ് ഗ്ലോബൽ സ്കൂളിൽ അദ്ധ്യാപകർക്കായി നടത്തിയ ശില്പശാലയിൽ ബാലാവകാശസംരക്ഷണ കമ്മീഷൻ അംഗം റെനി ആന്റണി അദ്ധ്യാപകർക്കായി പഠന ക്ലാസ് നയിച്ചു. ബാലാവകാശങ്ങള്‍ സംബന്ധിച്ച ഉടമ്പടികളും, അന്താരാഷ്ട്ര കരാറുകളും, ബാലാവകാശ നിയമങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും ആനുകാലികമായി വിലയിരുത്തുകയും ചെയ്തു. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുതിനുളള പോക്‌സോ ആക്റ്റ്, Read More…

General

പുസ്തകങ്ങൾ സംസ്ക്കാര സമ്പന്നതയുടെ അടയാളം: ഡോ സിന്ധുമോൾ ജേക്കബ്

കുടക്കച്ചിറ: പുസ്തകങ്ങൾ സംസ്ക്കാര സമ്പന്നതയുടെ അടയാളമാണെന്ന് മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ സിന്ധുമോൾ ജേക്കബ് പറഞ്ഞു. കൈരളി വിജ്ഞാനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കുടക്കച്ചിറ സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ നടത്തിയ ‘വായനശാലകൾ വിദ്യാലയങ്ങളിലേയ്ക്ക് ‘ എന്ന പരിപാടിയുടെ ഭാഗമായുള്ള പുസ്തകക്കൂടാരം പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അവർ. ലൈബ്രറി പ്രസിഡന്റ്‌ അബ്രഹാം ജോസഫ് അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ മാനേജർ ഫാ തോമസ് മഠത്തിൽപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ജോഷി ആന്റണി, തോമസ് വാക്കപ്പറമ്പിൽ, വത്സരാജൻ വെള്ളാമ്പേൽ, പിടിഎ Read More…

General

തെരുവുനായ തീവ്രവാക്സിനേഷൻ യജ്ഞത്തിന് കോട്ടയം ജില്ലയിൽ തുടക്കമായി

തെരുവുനായ പേവിഷപ്രതിരോധത്തിനായി നടപ്പാക്കുന്ന തെരുവുനായ തീവ്രവാക്സിനേഷൻ യജ്ഞത്തിന് സമൂഹത്തിന്റെ എല്ലാ മേഖലയിൽ നിന്നുമുള്ള പിന്തുണ ഉറപ്പാക്കണമെന്ന് സഹകരണ – രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. വാക്സിനേഷൻ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം നീണ്ടൂർ കൈപ്പുഴ സെന്റ് ജോർജ്ജസ് വൊക്കേഷണൽ ഹയർ സെക്കൻഡറി ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് സ്വകാര്യ- പൊതു സ്ഥാപനങ്ങളുടെ പിന്തുണയിലൂടെ മാത്രമേ ക്യാമ്പയിൻ വിജയിപ്പിക്കാനാകൂ. വന്ധീകരണവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന എബിസി പദ്ധതി കൊണ്ട് മാത്രം Read More…

General

തേന്മഴ സംഗീതോപഹാരവുമായി ദേവമാതാ കോളേജ്

കുറവിലങ്ങാട്: കാതിൽ തേന്മഴയായി പെയ്തിറങ്ങിയ മനോഹര ഗാനങ്ങളുടെ ചക്രവർത്തി സലിൽ ചൗധരിയുടെ സ്മരണ പുതുക്കി ദേവമാതാ കോളേജ്. അദ്ദേഹത്തിൻ്റെ അനശ്വരഗാനങ്ങൾ കോർത്തിണക്കി അണിയിച്ചൊരുക്കിയ തേന്മഴ എന്ന ഗാനോപഹാരം ഏവർക്കും ഹൃദ്യമായ അനുഭവമായി. ദേവമാതയിലെ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് ഈ ഗാനോപഹാരം ആലപിച്ചത്. ദേവമാത കോളേജിലെ ടാലൻറ് സെർച്ച് ആൻറ് നർചർ ക്ലബിൻ്റെ ആഭിമുഖ്യത്തിലാണ് തേന്മഴ അരങ്ങേറിയത്. പ്രിൻസിപ്പാൾ ഡോ.സുനിൽ സി.മാത്യു, വൈസ് പ്രിൻസിപ്പാൾ ഫാ.ഡിനോയി കവളമാക്കൽ എന്നിവർ നേതൃത്വം നൽകി. നിഷ കെ.തോമസ്, ശ്രീ ജോസ് Read More…

General

കാരുണ്യ ആരോഗ്യ പദ്ധതി പ്രതിസന്ധി ഉടൻ പരിഹരിക്കണം: കേരള യൂത്ത് ഫ്രണ്ട് (എം)

കുറവിലങ്ങാട് :സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങൾക്ക് ആശ്വാസമായ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതിയിൽ രൂപം കൊണ്ട പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കെ.എം മാണി സാർ ധനകാര്യ മന്ത്രി ആയിരിക്കെ വിഭാവനം ച്ചെത കാരുണ്യ പദ്ധതിയിലൂടെ രോഗികളായ അനേകം പാവപെട്ടവർക്കും സാധാരണക്കാർക്കും ആശ്വാസമെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒക്ടോബർ ഒന്നു മുതൽ കാരുണ്യ പദ്ധതിയിൽ നിന്ന് പിൻവാറാനുള്ള സ്വകാര്യ ഹോസ്പിറ്റലിൽ മാനേജ്മെന്റുകളുടെ തീരുമാനം പിൻവലിക്കുവാൻ വേണ്ട നടപടികൾ Read More…

General

കേരള കോൺഗ്രസ് എം കല്ലൂപ്പാറ മണ്ഡലം കമ്മിറ്റി

കേരള കോൺഗ്രസ് എം കല്ലൂപ്പാറ മണ്ഡലം കമ്മിറ്റി മണ്ഡലം പ്രസിഡന്റ തോമസ് ചാണ്ടപ്പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടി. സംസ്ഥാന ഉന്നതാധികാര സമിഥി അംഗം റ്റി. ഒ എബ്രഹാം ഉത്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജേക്കബ് മാമ്മൻ, പ്രസാദ് കൊച്ചു പാറയ്ക്കൽ, നിയോജക മണ്ഡലം സെക്രട്ടറി ബിജു നൈനാൻ , യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം പ്രസിഡന്റ നെബു തങ്ങളത്തിൽ എന്നിവർ പ്രസംഗിച്ചു. പി കെ കുര്യൻ, എം ആർ തമ്പി , വർഗ്ഗീസ് പി.എ. എന്നിവർ പങ്കെടുത്തു.