ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സ്വദേശിയായ വി.എസ് ഹുസൈൻ സമർപ്പിച്ച ഹർജിയിൽ ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷനിലെ സുരക്ഷയും വ്യക്തിഗത വിവരങ്ങൾ ഒഴികെയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ഹർജിക്കാരന് ലഭ്യമാക്കാൻ കമ്മീഷൻ ഉത്തരവിട്ടു. മൃഗങ്ങൾക്ക് എതിരേയുള്ള ക്രൂരത തടയുന്നതിനായി രൂപീകരിച്ചിട്ടുള്ള സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ഏഗനിസ്റ്റ് അനിമൽ (എസ്.പി.സി.എ) വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ്. ഈ സ്ഥാപനങ്ങളിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസറെയും അപ്പീൽ അധികാരിയെയും നിയമിക്കാൻ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് നിർദേശം Read More…
Erattupetta
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൻ്റെ 2024-25 ലെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കിയ ഇലക്ട്രിക് വീൽചെയറിൻ്റെ ഉദ്ഘാടനം
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൻ്റെ 2024-.25 ലെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കിയ ഇലക്ട്രിക് വീൽചെയറിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. മറിയാമ്മ ഫെർണാണ്ടസ് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ.കുര്യൻ തോമസ് നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. അജിത്ത് കുമാർ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മേഴ്സി മാമാത്യു, മെമ്പർമാരായ ശ്രീ. ജോസഫ് Read More…
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് റിസോഴ്‌സ് സെന്റർ (BPRC) ഓഫീസ് ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് റിസോഴ്‌സ് സെന്റർ (BPRC) ഓഫീസ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ തോമസ് നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു. കില ഫാക്കൽറ്റിയും ബ്ലോക്ക് കോർഡിനേറ്റർ ശ്രീ. രാജേന്ദ്ര പ്രസാദ്, കില ഫാക്കൽറ്റി ജോർജ് മാത്യു (വക്കച്ചൻ) ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ ബ്ലോക്ക് മെമ്പർമാർ ജീവനക്കാർ എന്നിവർ പങ്കെടുത്തു.
പരിസ്ഥിതി സംഗമത്തിൽ തല ഉയർത്തി പിടിച്ച് ഈരാറ്റുപേട്ടയിൽ നിന്ന് മാർമല അരുവിയും പൂഞ്ഞാർ IHRD കോളേജിലെ പത്ത് ഏക്കർ പച്ചത്തുരുത്തും
ഈരാറ്റുപേട്ട: ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ 2025 മാർച്ച് 24, 25 തീയതികളിൽ തിരുവനന്തപുരം ടാഗോർ തീയറ്ററിൽ വെച്ച് നടന്ന പരിസ്ഥിതി സംഗമം സംസ്ഥാനത്ത് നടപ്പിലാക്കിയ മികച്ച പാരിസ്ഥിതിക ഇടപെടലുകളുടെ സംഗമവേദി ആയി മാറി. പരിസ്ഥിതി സംഗമ വേദി ഉത്ഘാടനം ചെയ്ത് സംസാരിച്ചത് കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ആയിരുന്നു. പരിസ്ഥിതി സംഗമവുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഹരിത കേരളം മിഷനുമായി കൈ കോർത്ത് മികച്ച പരസ്ഥിതി ഇടപെടൽ നടത്തിയ കുറഞ്ഞ കാലയളവിൽ Read More…
പിസി ജോർജ് ബിജെപി ദേശീയ കൗൺസിലിലേക്ക്
ബിജെപി നേതാവും , 32 വർഷക്കാലം പൂഞ്ഞാർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച എം.എൽ.എ യുമായിരുന്ന ശ്രീ പിസി ജോർജ് ബിജെപി ദേശീയ കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ബിജെപി ദേശീയ കൗൺസിലിൽ പി സി ജോർജ് ഉൾപ്പെടെ കേരളത്തിൽ നിന്ന് 30 അംഗങ്ങളെയാണ് തിരഞ്ഞെടുത്തത്. സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം ദേശീയ കൗണ്‍സിലിലേക്കും നാമനിര്‍ദേശ പത്രിക സ്വീകരിച്ചിരുന്നു. മുപ്പതുപേരാണ് പത്രിക നല്‍കിയതെന്നും എല്ലാവരെയും ഏകകണ്ഠമായി തിരഞ്ഞെടുത്തെന്നും വരണാധികാരി അഡ്വ. നാരായണന്‍ നമ്പൂതിരി അറിയിച്ചു. കെ സുരേന്ദ്രന്‍, സുരേഷ് ഗോപി, ജോര്‍ജ്ജ് കുര്യന്‍, Read More…
ഓട്ടോക്കാരൻ ചെങ്ങായി പദ്ധതിയുമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ
ഈരാറ്റുപേട്ട: ദിവസവും നൂറുകണക്കിന് യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും, പല അടിയന്തരസാഹചര്യങ്ങളിലും മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന ചെങ്ങായ്മാരാണ് നമ്മുടെ ഓട്ടോ ഡ്രൈവേഴ്സ്. ഈ ചെങ്ങായിമാരുടെ ആരോഗ്യവും കുടുംബ സുരക്ഷയും മുൻനിർത്തി “ഓട്ടോക്കാരൻ ചെങ്ങായി” പദ്ധതി അവതരിപ്പിചിരിക്കുകയാണ് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ക്ലസ്റ്റർ സി.ഇ.ഓ ശ്രീ. പ്രകാശ് മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷെഫ്‌ന അമീൻ “ഓട്ടോക്കാരൻ ചെങ്ങായി” പദ്ധതി Read More…
ബിന്ദു സെബാസ്റ്റ്യൻ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയി മൂന്നിലവ് ഡിവിഷൻ മെമ്പർ ശ്രീമതി ബിന്ദു സെബാസ്റ്യൻ തെരഞ്ഞെടുക്കപ്പെട്ടു. മുൻ ധാരണ പ്രകാരം തീക്കോയി ഡിവിഷൻ മെമ്പർ രാജി വച്ച ഒഴിവിലേക്ക് ആണു മത്സരം നടന്നത്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ നിന്നും തീക്കോയി ഡിവിഷന് മെമ്പർ ഓമന ഗോപാലൻ വിട്ടു നിന്നു. സമിതിയിലെ പ്രതിപക്ഷ അംഗമായ ജെറ്റോ ജോസ്, കോറം തികയാത്തതിനാൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്ന സാഹചര്യത്തിനുമുമ്പ് തന്നെ എത്തി പിന്തുണ നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഇഫ്താർ സംഗമം; മതസൗഹാർദത്തിന്റെ സന്ദേശം പങ്കുവെച്ച് വലിയവീട്ടിൽ ഔസേപ്പച്ചൻ
ഈരാറ്റുപേട്ട: സഹപാഠികളെയും സുഹൃത്തുക്കളെയും ചേർത്തുനിർത്തി മതസൗഹാർദത്തിന്റെ സന്ദേശം പങ്കുവെച്ച് ഇഫ്താർ നടത്തി മാതൃകയായിരിക്കുകയാണ് ഈരാറ്റുപേട്ടയിലെ പുരാതന ക്രൈസ്തവ കുടുംബത്തിന്റെ ഇളമുറക്കാരൻ വലിയവീട്ടിൽ ഔസേപ്പച്ചൻ. ഓരോ റമദാനും ഔസേപ്പച്ചന് സൗഹാർദത്തിന്റെ വസന്തകാലം കൂടിയാണ്. ഈ ഇഴയടപ്പത്തിന് 40 വർഷത്തിന്റെ പഴക്കമുണ്ട്. സുഹൃത്തുക്കളിൽ കൂടുതലും ഇസ്ലാം മത വിശ്വാസികളായതിനാൽ ഔസേപ്പച്ചനും അവരിലൊരാളായി മാറി. പലവഴിക്ക് പിരിഞ്ഞവർ ഒരുമിച്ച് കൂടാറുള്ളത് അരുവിത്തുറ തിരുനാളിനായിരുന്നു. വാട്സ്ആപ് ഗ്രൂപ്പുകൾ രൂപവത്കരിച്ച് സ്നേഹബന്ധങ്ങൾ കൂട്ടി ചേർത്തെങ്കിലും കുടുംബബന്ധങ്ങൾ അകലാൻ തുടങ്ങി. ഇതിന്റെ കൂടി പരിഹാരത്തിനാണ് റമദാനിലെ Read More…
യാത്രയയപ്പും അവാർഡ് ദാനവും
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി 2024-25 അധ്യായന വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപക – അനധ്യാപക അംഗങ്ങൾക്കു യാത്രയയപ്പും 2024 മാർച്ച് മാസത്തിൽ നടന്ന എസ് എസ് എൽ സി , ഹയർ സെക്കൻഡറി, ബിരുദ – ബിരുദാനന്തര പരീക്ഷകളിൽ ഉന്നത വിജയം നേടിയവരും കലാകായിക മത്സരങ്ങളിൽ മികവു തെളിയിച്ചതുമായ സംഘാംഗങ്ങളുടെ മക്കൾക്കുള്ള അവാർഡ് ദാനവും സെൻറ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. സൊസൈറ്റി പ്രസിഡൻറ് Read More…
പി.സി. ജോർജ്: സർക്കാരിന്റേയും ആഭ്യന്തര വകുപ്പിന്റേയും കണ്ണ് തുറപ്പിക്കാൻ ജനകീയ അറസ്റ്റുമായി വെൽഫെയർ പാർട്ടി
ഈരാറ്റുപേട്ട: കോടതിയിൽനിന്ന് കർശന ഉപാധികളോടെ ജാമ്യത്തിലിറങ്ങിയും വിദ്വേഷ പ്രചാരണം തുടരുന്ന പി.സി. ജോർജിനെതിരെ നടപടിയെടുക്കാൻ മടിച്ചുനിൽക്കുന്ന കേരള സർക്കാരിന്റേയും ആഭ്യന്തര വകുപ്പിന്റേയും കണ്ണ് തുറപ്പിക്കാൻ ജനകീയ പ്രതീകാത്മക അറസ്റ്റ് ചെയ്യൽ സമരവുമായി വെൽഫെയർ പാർട്ടി. വെൽഫെയർ പാർട്ടി ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടി ഏറെ ജനശ്രദ്ധ നേടിയ പരിപാടിയായി. ചേന്നാട് കവലയിൽനിന്ന് ജനകീയമായി അറസ്റ്റ് രേഖപ്പെടുത്തിയ “പി.സി. ജോർജിനേയും പി.സി. ജോർജിന് ഒത്താശ ചെയ്തുകൊടുക്കുന്ന മുഖ്യമന്ത്രിയേയും പോലീസിനേയും” ചിത്രീകരിച്ച് സെൻട്രൽ ജംഗ്ഷനിലേക്ക് പ്രകടമായി എത്തിയാണ് Read More…