Erattupetta

ഓട്ടോക്കാരൻ ചെങ്ങായി പദ്ധതിയുമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ

ഈരാറ്റുപേട്ട: ദിവസവും നൂറുകണക്കിന് യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും, പല അടിയന്തരസാഹചര്യങ്ങളിലും മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന ചെങ്ങായ്മാരാണ് നമ്മുടെ ഓട്ടോ ഡ്രൈവേഴ്സ്.

ഈ ചെങ്ങായിമാരുടെ ആരോഗ്യവും കുടുംബ സുരക്ഷയും മുൻനിർത്തി “ഓട്ടോക്കാരൻ ചെങ്ങായി” പദ്ധതി അവതരിപ്പിചിരിക്കുകയാണ് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ

സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ക്ലസ്റ്റർ സി.ഇ.ഓ ശ്രീ. പ്രകാശ് മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷെഫ്‌ന അമീൻ “ഓട്ടോക്കാരൻ ചെങ്ങായി” പദ്ധതി യുടെ ഉദ്ഘാടനം നിർവഹിച്ചു.

ഓട്ടോ ഡ്രൈവേഴ്‌സിനും അവരുടെ കുടുംബാങ്ങങ്ങൾക്കും ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങളെയും സേവനങ്ങളെയും കുറിച്ച് ഹോസ്പിറ്റൽ ജനറൽ മാനേജർ ശ്രീ. അബീഷ് ആദിത്യൻ വിശദീകരിച്ചു.

തുടർന്ന് നടന്ന യോഗത്തിൽ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം കൺസൾട്ടന്റായ ഡോ. ബെൻ ബാബു വിന്റെ നേതൃത്ത്വത്തിൽ ഓട്ടോ ഡ്രൈവേഴ്‌സിനായി പ്രത്യേക BLS ക്ലാസ്സുകളും നടത്തപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *