അമ്പാറനിരപ്പേൽ : തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകർക്ക് സ്നേഹാദരവുകൾ അർപ്പിച്ച് അമ്പാറനിരപ്പേൽ സെന്റ്.ജോൺസ് എൽ.പി സ്കൂളിലെ കുട്ടികൾ അദ്ധ്യാപകദിനം ഹൃദ്യമായി ആഘോഷിച്ചു. വീട്ടിൽ നിന്ന് കൊണ്ടുവന്ന പൂച്ചെണ്ടുകൾ നൽകി കുട്ടികൾ അദ്ധ്യാപകരെ സ്വീകരിച്ചു. അദ്ധ്യാപകർ തിരികെ മധുരം നൽകി കുട്ടികളുടെ സ്നേഹത്തിന് നന്ദി അർപ്പിച്ചു. കുട്ടികൾ അദ്ധ്യാപകർക്ക് അദ്ധ്യാപക ദിനത്തിന്റെ ആശംസകൾ അർപ്പിച്ചു. പ്രിയ അദ്ധ്യാപകരോട് തങ്ങൾക്കുള്ള സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും പ്രതീകമായി എല്ലാ കുട്ടികളും ഒരുമിച്ച് അദ്ധ്യാപകർക്ക് വന്ദനം അർപ്പിച്ചു. അധ്യാപക ദിനത്തിന്റെ മഹത്വംവിളിച്ചോതുന്ന ഷോർട് ഫിലിം റിലീസ് Read More…
മാവേലിയോടൊപ്പം തകർത്താടി ഓണം ആഘോഷിച്ച് സെന്റ്. ജോൺസ് എൽ.പി.സ്കൂൾ അമ്പാറനിരപ്പേൽ
അമ്പാറനിരപ്പേൽ : അമ്പാറനിറപ്പേൽ സെന്റ് ജോൺസ് എൽ പി സ്കൂളിൽ ഈ വർഷവും അത്യാഡംബരപൂർവ്വം ഓണാഘോഷം നടത്തപ്പെട്ടു. കുട്ടികളുടെ ഓണപ്പൂക്കള മത്സരത്തോടെ പരിപാടികൾ ആരംഭിച്ചു. ആവേശം നിറഞ്ഞ ഓണക്കളികൾ, മാതാപിതാക്കൾക്കുള്ള വടംവലി മത്സരം, ഓണസദ്യ എന്നിവ നടത്തപ്പെട്ടു.സ്കൂളിലെ വിനായക് പി.സിനുവും അശ്വിൻ.റ്റി.വിനീതും മാവേലിമാരായി അണിഞ്ഞൊരുങ്ങി ഓണാഘോഷത്തിന് പൊലിമയേകി. സ്കൂൾ മാനേജർ ഫാ.ജോസഫ് മുണ്ടയ്ക്കൽ.പഞ്ചായത്ത് പ്രസിഡന്റ്. ശ്രീ.വിജി ജോർജ്, വാർഡ് മെമ്പർ ശ്രീ.സ്കറിയാച്ചൻ പൊട്ടനാനിയിൽ , സ്കൂൾ ഹെഡ്മിസ്ട്രസ് സി. മേരി സെബാസ്റ്റ്യൻ , പി.ടി.എ പ്രസിഡന്റ് ശ്രീ Read More…
അമ്പാറനിരപ്പേൽ സെന്റ്.ജോൺസ് എൽ.പി.സ്കൂളിൽ വിപുലമായ സ്വാതന്ത്ര്യ ദിന പരിപാടികൾ
അമ്പാറനിരപ്പേൽ : ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയുടെ 77 ആം വാർഷികത്തിലും വിപുലമായ ആഘോഷ പരിപാടികളോടെ അമ്പാറനിരപ്പേൽ സെന്റ്. ജോൺസ് എൽ. പി സ്കൂൾ. സ്വാതന്ത്ര്യത്തിന്റെ മഹത്വം ഉദ്ഘോഷിച്ചു കൊണ്ട് ഒട്ടേറെ ആഘോഷ പരിപാടികൾ ഈ വർഷവും സെന്റ്. ജോൺസ് സ്കൂളിൽ നടത്തപ്പെട്ടു. ഇന്ന് രാവിലെ 8:15 ന് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ആരംഭിച്ചു. സ്കൂൾ മാനേജർ റവ.ഫാ.ജോസഫ് മുണ്ടയ്ക്കൽ പതാക ഉയർത്തി. സ്കൂൾ ഹെഡ്‌മിസ്ട്രെസ് സി.സാങ്‌റ്റ എഫ്.സി.സി, വാർഡ് മെമ്പർ ശ്രീമതി പ്രിയ ഷിജു എന്നിവർ സ്വാതന്ത്ര്യ ദിന Read More…
ദീപിക കളർ ഇന്ത്യ പെയിന്റിംഗ് മത്സരത്തിൽ പങ്കാളികളായി അമ്പാറനിരപ്പേൽ സെന്റ് ജോൺസ് എൽ.പി.എസ്
അമ്പാറനിരപ്പേൽ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദീപിക കളറിന്ത്യാ മത്സരത്തിൽ പങ്കാളികളായി സെന്റ് ജോൺസ് എൽ പി സ്കൂളിലെ കുരുന്നുകൾ. കുട്ടികളിലെ സർഗ്ഗവാസന വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ടാലന്റ് ലാബിന്റെ നേതൃത്വത്തിലാണ് ഈ മത്സരം നടന്നത്. എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും ഈ മത്സരത്തിൽ പങ്കാളികളായി.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളാഘോഷവും
അമ്പാറനിരപ്പേൽ: സെന്റ് ജോൺസ് എൽ പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും അമ്പാറനിരപ്പേൽ എഫ്.സി.സി കോൺവെൻറ് മദർ സുപ്പീരിയർ സി.ജാൻസിയുടെ നാമേഹേതുക തിരുനാളും ആഘോഷിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു . വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം സ്കൂളിലെ വിദ്യാരംഗം കോർഡിനേറ്റർ അലീന തോമസ് നിർവഹിച്ചു. സ്കൂൾ മാനേജർ റവ.ഫാദർ ജോസഫ് മുണ്ടക്കൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി.സാങ്റ്റ , സി.ജാൻസി, പിടിഎ പ്രസിഡന്റ് ശ്രീ.ബിനു വെട്ടുവയലിൽ,അദ്ധ്യാപക പ്രതിനിധികളായ ശ്രീ.മാനുവൽ ടോമി,ശ്രീമതി Read More…
പ്രകൃതിയുമായി ചങ്ങാത്തം കൂടി അമ്പാറനിരപ്പേൽ സ്കൂളിലെ കൊച്ചുകൂട്ടുകാർ
അമ്പാറനിരപ്പേൽ: ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പ്രകൃതിയുമായി ചങ്ങാത്തം കൂടി അമ്പാറനിരപ്പേൽ സെൻറ്. ജോൺസ് സ്കൂളിലെ വിദ്യാർത്ഥികൾ. പ്രകൃതിയാണ് മനുഷ്യരുടെ മാതാവ് എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ടാണ് പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചത്. സ്കൂൾ മാനേജർ റവ. ഫാ. ജോസഫ് മുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരി സെബാസ്റ്റ്യനും അധ്യാപകരും പരിസ്ഥിതി ദിന സന്ദേശം നൽകി. പോസ്റ്റർ നിർമ്മാണം, കവിതാലാപനം, പ്രസംഗം, ക്ലാസ് അടിസ്ഥാനത്തിൽ മരം നടൽ തുടങ്ങി നിരവധി പരിപാടികളാണ് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട Read More…
അമ്പാറനിരപ്പേൽ സെൻറ് ജോൺസ് പള്ളി ഇടവക ദിനാഘോഷം
അമ്പാറനിരപ്പേൽ സെൻറ് ജോൺസ് പള്ളി ഇടവക ദിനാഘോഷം പാല രൂപത വികാരി ജനറാൾ വെരി. റവ. ഡോ ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്തു. ഫാ ജോസഫ് മുണ്ടയ്ക്കൽ , ഫാ. അബ്രാഹാം കണിയാംപടിക്കൽ , ജോസ് ആലുങ്കൽ, സെബാസ്റ്റ്യൻ തോമസ് പനക്കക്കുഴിയിൽ, ബേബി ടിവി തെങ്ങനാല്‍, രാജു മുത്തനാട്ട് , സജി കിണറ്റുകര, സന്തോഷ് മൂലേച്ചാലിൽ എന്നിവർ പങ്കെടുത്തു.
അമ്പാറനിരപ്പേൽ സെൻ്റ്. ജോൺസ് സ്കൂളിൽ ഫിയസ്റ്റ 2023 ഉം പഠനോത്സവവും ഇന്ന്
അമ്പാറനിരപ്പേൽ: കോവിഡ് 19 കാലഘട്ടത്തിനുശേഷം സ്കൂളുകളിൽ എത്തിയ കുട്ടികൾക്കുണ്ടാവുന്ന പഠന പ്രയാസങ്ങൾ മറികടക്കുന്നതിന് വേണ്ടി സെന്റ് ജോൺസ് എൽ. പി സ്കൂളിൽ ഇംഗ്ലീഷ് കാർണിവൽ “ഫിയസ്റ്റ 2023” യുo 2022- 23 അക്കാദമിക വർഷത്തിലെ കുട്ടികളുടെ മികച്ച പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ പഠനോത്സവവും ഇന്ന് സ്കൂൾ അങ്കണത്തിൽ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത പരിപാടിയിൽ സ്കൂൾ മാനേജർ റവ. ഫാ. ജോസഫ് മുണ്ടക്കൽ അധ്യക്ഷനാകുന്നതും തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ വിജി ജോർജ് ഉദ്ഘാടന കർമ്മം നിർവഹിക്കുന്നതും, ശ്രീ ബിൻസ് Read More…