Melukavu

ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ ആഭിമുഖ്യത്തിൽ ആദ്യ കാല അധ്യാപകരെ ആദരിച്ചു

മേലുകാവ്: അധ്യാപക ദിനത്തോടനുബന്ധിച്ച് ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മേലുകാവിലെ ആദ്യകാല അധ്യാപകരെ ആദരിച്ചു. മേലുകാവുമറ്റം സെൻ്റ് തോമസ് യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന കെ ജെ ജോസഫ് കള്ളികാട്ട്, ഇരുമാപ്രമറ്റം എംഡി സിഎംഎസ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന കെ .ജെ ഐസക്ക് അമ്പഴശ്ശേരിൽ, ഭാര്യ അധ്യാപികയായിരുന്ന കെ വി . ഏലിയാമ്മ എന്നിവരെയാണ് ആദരിച്ചത്. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം, ക്ലബ്ബ് സെക്രട്ടറി റ്റിറ്റോ റ്റി. മാത്യു തെക്കേൽ, ട്രഷറർ Read More…

Melukavu

ക്ഷീരപ്രഭയിൽ മേലുകാവ് ക്ഷീരസംഘം

കോട്ടയം ജില്ലാ ക്ഷീരകർഷക സംഗമം 2025-26 നോടനുബന്ധിച്ച് മേലുകാവ് ക്ഷീരോത്പാദക സഹകരണ സംഘം ജില്ലയിലെ മികച്ച ആപ്കോസ് സംഘമായി തെരഞ്ഞെടുക്കപ്പെട്ടു. 1977 ൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ച മേലുകാവ് ക്ഷരോത്പാദക സഹകരണ സംഘം വളർച്ചയുടെ പടവുകൾ താണ്ടി മുന്നേറി കൊണ്ടിരിക്കുന്നു. ഈരാറ്റുപേട്ട ബ്ലോക്കിൽ ബി.എം.സി ഉള്ള ഏക ക്ഷീരസംഘം, പ്രതിദിനം ആയിരം ലിറ്ററിനുമേൽ പാൽ സംഭരണം, ഓഡിറ്റിൽ “എ“ ക്ലാസ് പദവി, ക്ഷീരകർക്ക് ആവശ്യമായ കാലിത്തീറ്റ,ധാതുലവണ മിശ്രിതം ലഭ്യമാക്കൽ, മിൽമ അനുബന്ധ പ്രവർത്തനങ്ങളിൽ മിൽമ ഷോപ്പീ Read More…

Melukavu

എയ്ഡഡ് സ്കൂളുകളിലെ സ്ഥിരനിയമനങ്ങൾ സർക്കാർ നിരസിക്കുന്നതിൽ പ്രതിഷേധിച്ച് പാലാ രൂപത ടീച്ചേഴ്സ് ഗിൽഡ് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ യൂണിറ്റിൻ്റെ പ്രതിഷേധം

മേലുകാവ്: ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് എയ്ഡഡ് സ്കൂളുകളിലെ സ്ഥിരനിയമനങ്ങൾ സർക്കാർ നിരസിക്കുന്നതിൽ പ്രതിഷേധിച്ച് കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി പാലാ രൂപത ടീച്ചേഴ്സ് ഗിൽഡ് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ ദിനമാചരിച്ചു. അധ്യാപകർ കറുത്ത വസ്ത്രം ധരിക്കുകയും വാമൂടിക്കെട്ടി പ്രതിഷേധിക്കുകയും ചെയ്തു. നിയമനങ്ങൾ അംഗീകരിക്കാതെ എയ്ഡഡ് മേഖലയെ തകർക്കുന്ന സർക്കാർ നയങ്ങളെ തുറന്നു കാട്ടുന്നതിന് കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി പാലാ രൂപത ടീച്ചേഴ്സ് ഗിൽഡ് നടത്തുന്ന വിവിധ സമരപരിപാടികൾക്ക് വാകക്കാട് സെൻ്റ് അൽഫോൻസാ Read More…

Melukavu

വാകക്കാടിൻ വാടാമലരായ വി. അൽഫോൻസാമ്മയുടെ ജന്മദിനത്തിൽ പ്രാർത്ഥന മലരുകളുമായി കുട്ടികളെത്തി

മേലുകാവ്: വാകക്കാട് പള്ളിക്കൂടത്തിൽ അധ്യാപികയായിരുന്ന വി. അൽഫോൻസാമ്മയുടെ ജന്മദിനത്തിൽ പ്രാർത്ഥനയോടെ പൂച്ചെണ്ടുകളുമായി സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ വി. അൽഫോൻസാമ്മ താമസിച്ചിരുന്ന മഠത്തിലെത്തുകയും പൂക്കളർപ്പിച്ച് പ്രാർത്ഥിച്ച് മടങ്ങുകയും ചെയ്തു. 1932-33 കാലഘട്ടങ്ങളിലാണ് വി. അൽഫോൻസാമ്മ വാകക്കാട് പള്ളിക്കൂടത്തിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചത്. കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി സീറോ മലബാർ കത്തോലിക്കാ അതിരൂപതയിലെ കുടമാളൂർ ഇടവകയിൽ ഉൾപ്പെട്ട ആർപ്പൂക്കര ഗ്രാമത്തിലെ മുട്ടത്തുപാടത്ത് ജോസഫിന്റെയും മേരിയുടെയും നാലാമത് മകളായി 1910 ഓഗസ്റ്റ് 19 നാണ് അന്നക്കുട്ടി എന്ന വി. അൽഫോൻസാമ്മ ജനിച്ചത്.

Melukavu

മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ ബോധവൽക്കര ക്ലാസ്സും ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ സഹായവും വിതരണം ചെയ്തു

മേലുകാവ് :മേലുകാവ്ഹെൻറി ബേക്കർ കോളേജ്എൻ.എസ്.എസ് യൂണിറ്റും ആന്റി റാഗ്ഗിംഗ് സെല്ലും ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷനും സംയുക്തമായി സഹകരിച്ച് റാഗിംഗിനെതിരായ ബോധവൽക്കരണ ക്ലാസ്സും ഡയാലിസിസ് കിറ്റ് വിതരണവും നടത്തി. 2025 ആഗസ്റ്റ് 14-ാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30-ന് കോളേജ് എ. സി സെമിനാർ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ജി. എസ് ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ച യോഗംഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.മറിയമ്മ ഫെർണാണ്ടസ് ഉദ്ഘാടനം Read More…

Melukavu

സ്വാതന്ത്ര്യ ദിനാഘോഷവുമായി വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ

മേലുകാവ്: വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യക്കാരായ ഓരോരുത്തരും തങ്ങളുടെ മനസ്സിൽ ഏറെ അഭിമാനത്തോടെ ഓർത്തുവെക്കുന്ന സുദിനത്തിൽ ജീവനും ജീവിതവും ഉപേക്ഷിച്ച് പൊരുതിയ ധീരസേനാനികളെ സ്മരിക്കുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായുള്ള പരിപാടികളിൽ കുട്ടികൾ അവതരിപ്പിച്ച നിശ്ചല ദൃശ്യങ്ങൾ ശ്രദ്ധേയമായി. കൂടാതെ പ്രസംഗമത്സരം, സ്വാതന്ത്ര്യ ദിന ക്വിസ്, പ്രച്ഛന്ന വേഷമത്സരം എന്നിവയും നടത്തപ്പെട്ടു.

Melukavu

മാർ സ്ലീവാ മെഡിസിറ്റി അസംപ്ഷൻ മെഡിക്കൽ സെന്റർ വാർഷികം ആഘോഷിച്ചു

മേലുകാവുമറ്റം: മാർ സ്ലീവാ മെഡിസിറ്റി അംസംപ്ഷൻ മെഡിക്കൽ സെന്റർ വാർഷിക ആഘോഷം നടത്തി.​ ​മാർ സ്ലീവാ മെഡിസിറ്റി മാനേജിം​​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. മേലുകാവുമറ്റത്തെ ജനങ്ങളുടെ ആരോ​ഗ്യപുരോ​ഗതിക്കായി ഒത്തു ചേർന്നു പ്രവർത്തിക്കാൻ സാധിക്കുന്നത് അഭിമാനകരമാണെന്നു അദ്ദേ​ഹം പറഞ്ഞു. ഒന്നാം വാർഷികത്തോട് അനുബന്ധിച്ചു മേലുകാവുമറ്റത്ത് ആരംഭിക്കുന്ന ഹോം കെയർ സർവീസിന്റെ ഫ്ലാ​ഗ് ഓഫും മോൺ.‍ഡോ.ജോസഫ് കണിയോടിക്കൽ നിർവ്വഹിച്ചു. സെന്റ് തോമസ് ചർച്ച് വികാരി റവ.ഡോ.ജോർജ് കാരാംവേലിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ്കുട്ടി ജോസഫ് മുഖ്യപ്രഭാഷണം Read More…

Melukavu

സൗജന്യ നേത്രപരിശോധന ക്യാമ്പ് മേലുകാവുമറ്റത്ത്

മേലുകാവുമറ്റം : മാർ സ്ലീവാ മെഡിസിറ്റി അസംപ്ഷൻ മെഡിക്കൽ സെൻ്റർ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 13 ബുധനാഴ്ച്ച രാവിലെ 10 മുതൽ 2 മണി വരെ പൊതുജനങ്ങൾക്കായി സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തുന്നതാണ് . വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകും. പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യുക. ഫോൺ നമ്പർ – 91889 25700.

Melukavu

സൗജന്യ എച്ച്ബിഎ1സി ക്യാമ്പ് 24ന് മേലുകാവുമറ്റത്ത്

മേലുകാവുമറ്റം : മാർ സ്ലീവാ മെഡിസിറ്റി അസംപ്ഷൻ മെഡിക്കൽ സെന്ററിൽ വച്ച് ജൂലൈ 24ന് വ്യാഴാഴ്ച്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ സൗജന്യ എച്ച്ബിഎ1സി പരിശോധന ക്യാമ്പ് നടത്തും. പ്രമേഹ രോ​ഗം ഉള്ളവർക്കും രോ​ഗം സംശയിക്കുന്നവർക്കും പരിശോധനയിൽ പങ്കെടുക്കാം. ഡോക്ടർമാർ നേതൃത്വം നൽകും. രജിസ്ട്രേഷന് ബന്ധപ്പെടുക. ഫോൺ – 9188925700.

Melukavu

മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ വിജ്ഞാനോത്സവം 2025 നടത്തപ്പെട്ടു

മേലുകാവ്: ഹെൻറി ബേക്കർ കോളേജിൽ വിജ്ഞാനോത്സവം 2025 കോളേജ് തല ഉദ്ഘാടനം ജൂലൈ ഒന്നിന് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഡോ.ഗിരീഷ്കുമാർ ജി.എസിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മറിയാമ്മ ഫെർണാണ്ടസ് നിർവഹിച്ചു. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജോസ് കോണുകുന്നേൽ മുഖ്യപ്രഭാഷണം നടത്തി. എഡ്യൂക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. അനുരാഗ് പാണ്ടിക്കാട്ട്, വാർഡ് മെമ്പർ ശ്രീമതി ഡെൻസി ബിജു, അലുമിനി അസോസിയേഷൻ പ്രസിഡന്റ് ശ്രീ. സിബി മാത്യു പ്ലാത്തോട്ടം, ഡോക്ടർ ബീനാപോൾ, ഡോക്ടർ അൻസാ Read More…