കോട്ടയം : ബിജെപി നേതാവ് എൻ ഹരി റബർ ബോർഡ് ചെയർമാനാകും, ഉത്തരവിറക്കി കേന്ദ്ര സർക്കാർ. നിലവിൽ കോട്ടയം ബി ജെ പി മേഖല പ്രസിഡന്റും റബർ ബോർഡ് അംഗവുമാണ് ഹരി. ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. സവാർ ധനാനിയ ഒഴിഞ്ഞ ശേഷം, വാണിജ്യ മന്ത്രാലയം സെക്രട്ടറിമാർക്ക് ചെയർമാന്റെ ചുമതല നൽകി വരികയായിരുന്നു.
Kottayam
കേരള കോൺഗ്രസ് എമ്മിന് വേണമെങ്കിൽ ബിജെപിക്കൊപ്പം വരാം: ഷോൺ ജോർജ്
കോട്ടയം: കേരള കോൺഗ്രസ് എമ്മിന് വേണമെങ്കിൽ ബിജെപിക്കൊപ്പം വരാമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. കർഷകരോട് അനുഭാവം പുലർത്തുന്ന പാർട്ടിയാണെങ്കിൽ അവർ ബിജെപിക്കൊപ്പം വരണമെന്നും അദ്ദേഹം പറഞ്ഞു.ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അവരുടെ പാർട്ടിയാണെന്നും അവർ തീരുമാനമെടുത്താൽ ബിജെപി നേതൃത്വം ഉചിതമായ തീരുമാനത്തിലെത്തുമെന്നും ഷോൺ പറഞ്ഞു. മാസപ്പടി കേസിൽ കൃത്യമായ തെളിവ് ഇഡിയുടെ പക്കലുണ്ട്. അതും ഡിജിറ്റൽ തെളിവുകൾ. ഏതൊക്കെ രാഷ്ട്രീയ നേതാക്കളുടെ പേരുകൾ പുറത്ത് വരുമെന്ന് കാണാം. സിഎംആർഎല്ലിൽ നിന്നും പാർട്ടി ഫണ്ട് വാങ്ങിയ നേതാക്കൾ കണക്ക് തെരഞ്ഞെടുപ്പ് Read More…
കോട്ടയം ജില്ലയിലെ ജനപ്രതിനിധികള്‍ക്കു പൗര സ്വീകരണം 20ന്
നിയമസഭ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രി മോന്‍സ് ജോസഫ്, എംഎല്‍എമാരായ നാട്ടകം സുരേഷ്, ചാണ്ടി ഉമ്മന്‍, കെ. ബിനിമോന്‍, മാണി സി. കാപ്പന്‍, എം.ജെ. സെബാസ്റ്റ്യന്‍, വിനു ജോബ്, പ്രഫ. റോണി കെ. ബേബി എന്നിവര്‍ക്കും നഗരസഭ ചെയര്‍പേഴ്‌സണ്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവര്‍ക്കും കോട്ടയം സിറ്റിസണ്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 20നു സ്വീകരണം നല്കും. രാത്രി ഏഴിനു കാരിത്താസ് ആശുപത്രി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്വീകരണ സമ്മേളനം കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ മാത്യു Read More…
ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
കോട്ടയം: സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ഷിഗെല്ലയും കോട്ടയം ജില്ലയില്‍ ജലജന്യ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. മഞ്ഞപ്പിത്തവും വയറിളക്ക രോഗങ്ങളും മറ്റു ജലജന്യ രോഗങ്ങളും ജില്ലയില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. മഴ കൂടിവരുന്ന സാഹചര്യത്തില്‍ ഇവ കൂടുതല്‍ ആളുകള്‍ക്ക് ബാധിച്ചേക്കാം. രോഗ ലക്ഷണങ്ങളുള്ളവര്‍ എത്രയും വേഗം അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ പ്രിയ അറിയിച്ചു. കുട്ടികളിലും പ്രായമായവരിലും രോഗം ഗുരുതരമാവാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക Read More…
കാട്ടാന ആക്രമണത്തിൽ പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന രക്ഷനെ ബി.ജെ. പി മേഖല പ്രസിഡൻ്റ് എൻ ഹരിയും, കോട്ടയം വെസ്റ്റ് ജില്ല പ്രസിഡൻ്റ് ലിജിൻലാലും സന്ദർശിച്ചു
കോട്ടയം :ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ പരിക്ക് പറ്റി കോട്ടയം മെഡിക്കൽ കോളേജിൽ ചിക്ത്സയിൽ കഴിയുന്ന രക്ഷനെ ബി.ജെ. പി മേഖല പ്രസിഡൻ്റ് എൻ ഹരിയും, കോട്ടയം വെസ്റ്റ് ജില്ല പ്രസിഡൻ്റ് ലിജിൻലാലും സന്ദർശിച്ചു. വന്യജീവി ആക്രമ ണങ്ങൾക്ക് പരിഹാരം കാണുമെന്ന് പറയുന്നതല്ലാതെ ഇത്രയധികം ആക്രമണങ്ങൾ ഉണ്ടായിട്ടും മരണങ്ങൾ സംഭവിച്ചിട്ടും പ്രഖ്യാപനങ്ങൾ ഉണ്ടാവുന്ന തല്ലാതെ പരിഹാരം ഉണ്ടാവുന്നില്ലെന്ന് മേഖല പ്രസിഡൻ്റ് എൻ ഹരി ആരോപിച്ചു. കേന്ദ്രസർക്കാർ നൽകുന്ന ഫണ്ട് പ്രയോജനപ്പെടുത്തി കൊണ്ട് വന്യജീവികൾ കാട് വിട്ട്് ഇറങ്ങുന്ന സാഹചര്യം Read More…
ഓക്‌സിജനില്‍ മെഗാ ജോബ് ഫെയര്‍ നാളെ മുതല്‍
കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിലെ മെഗാ ജോബ് ഫെയര്‍ വെള്ളിയാഴ്ച ആരംഭിക്കും. വെള്ളിയാഴ്ച രാവിലെ 10-ന് തൃശൂര്‍ തെക്കേ റൗണ്ടിലെ വൈറ്റ് പാലസ് ഹോട്ടല്‍, ശനിയാഴ്ച രാവിലെ 10-ന് കോട്ടയം ബി.സി.എം. കോളേജ് (ഓട്ടോണമസ്), ഞായറാഴ്ച രാവിലെ 10-ന് തിരുവനന്തപുരം തമ്പാനൂര്‍ സരോവര്‍ പോര്‍ട്ടിക്കോ ഹോട്ടല്‍ എന്നിവിടങ്ങളിലാണ് ജോബ് ഫെയര്‍ നടത്തുന്നത്. പുതുതായി ആരംഭിക്കുന്നതും നിലവിലുള്ളതുമായ ഷോറൂമിലേക്ക് ആയിരത്തിലധികം തൊഴില്‍ അവസരങ്ങളാണുള്ളത്. ഇന്‍ഡസ്ട്രിയിലെ മികച്ച ശമ്പളവും ആനുകൂല്യങ്ങളുമാണ് ഉദ്യോഗാര്‍ഥികളെ കാത്തിരിക്കുന്നത്. Read More…
ഓക്സിജനിൽ ഷവോമി 17 ടി ഫോണിൻ്റെ കേരള ലോഞ്ച് നടത്തി
കോട്ടയം: പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിൽ ഷവോമി 17 ടി ഫോണിൻ്റെ കേരള ലോഞ്ച് നടത്തി. ഓക്സിജൻ്റെ നേതൃത്വത്തിൽ കുമരകം ബാക്ക് വാട്ടർ റിപ്പിൾസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ചാണ്ടി ഉമ്മൻ എം.എൽ.എ. ഔദ്യോഗികമായി ഫോൺ ലോഞ്ച് ചെയ്തു. ചാണ്ടി ഉമ്മനും നടി മാനസ രാധാകൃഷ്ണനും ചേർന്ന് ആദ്യവിൽപ്പന നടത്തി. ഓക്സിജൻ സി.ഇ.ഒ. ഷിജോ കെ.തോമസ്, ഓക്സിജൻ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡൻ്റ് ജിബിൻ കെ. തോമസ്, ഓക്സിജൻ പർച്ചേസ് Read More…
ഓക്‌സിജനില്‍ ഇടിവെട്ട് ലാപ്‌ടോപ്പ് സെയില്‍ എട്ട് മുതല്‍ 17 വരെ; ലാപ്‌ടോപ്പുകള്‍ക്ക് വന്‍വിലകുറവും സമ്മാനങ്ങളും
കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ ഇടിവെട്ട് ലാപ്‌ടോപ്പ് സെയില്‍ സീസണ്‍-5 ജൂണ്‍ എട്ട് മുതല്‍ 17 വരെ നടക്കും. ലാപ്‌ടോപ്പുകള്‍ക്ക് വന്‍വിലക്കുറവും ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. അടുത്ത് തന്നെ ലാപ്‌ടോപ്പുകള്‍ക്ക് വില ഉയരുമെന്ന് റിപ്പോര്‍ട്ടുള്ളതിനാല്‍ വന്‍വിലക്കുറവില്‍ ലാപ്‌ടോപ്പുകള്‍ വാങ്ങാനുള്ള സുവര്‍ണ്ണാവസരമാണിത്. ഇടിവെട്ട് സെയിലില്‍ ലാപ്‌ടോപ്പ് വാങ്ങുമ്പോള്‍ 4500 രൂപയുടെ ലാപ്‌ടോപ്പ് ബണ്ടിലും 5999 രൂപയുടെ സ്മാര്‍ട്ട് വാച്ച് ഉള്‍പ്പെടെ 10,000 രൂപയ്ക്ക് മുകളില്‍ വില വരുന്ന സമ്മാനങ്ങള്‍ നേടാം. ഇതോടൊപ്പം 3000 രൂപയുടെ് Read More…
ടിവിക്കും വാഷിംഗ് മെഷീനും മിന്നല്‍ വിലക്കുറവ്; ഓക്‌സിജനില്‍ മണ്‍സൂണ്‍ മിന്നല്‍ സെയില്‍ ആരംഭിച്ചു
കോട്ടയം: ടിവികള്‍ക്കും വാഷിംഗ് മെഷീനും മിന്നല്‍ വിലക്കുറവും ഓഫറുകളും സമ്മാനങ്ങളുമായി ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ ഷോറൂമുകളില്‍ മണ്‍സൂണ്‍ മിന്നല്‍ സെയില്‍ ആരംഭിച്ചു. ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്‍ വാങ്ങുമ്പോള്‍ ക്ലോത്ത് ഡ്രയര്‍ സ്റ്റാന്‍ഡ്, ഗാര്‍മെന്റ് സ്റ്റീമര്‍, വാക്വംക്ലീനര്‍ എന്നിവ സ്വന്തമാക്കാം. ഫുള്ളി ഓട്ടോമാറ്റിക് ടോപ്പ് ലോഡ് വാഷിംഗ് മെഷീന്‍ വാങ്ങുമ്പോള്‍ പ്രഷര്‍ കുക്കറും സെമിഓട്ടോമാറ്റിക് വാഷിംഗ് മെഷീന്‍ വാങ്ങുമ്പോള്‍ അയണ്‍ ബോക്‌സും സമ്മാനമായി ലഭിക്കും. അത്യാധുനിക എഐ ടെക്നോളജിയുള്ള വാഷിംഗ് മെഷിനുകള്‍ ഷോറൂമുകളില്‍ Read More…
സെല്‍ഫ് എന്യുമറേഷന്‍ 16 മുതല്‍, ജില്ലയില്‍ തയ്യാറെടുപ്പുകള്‍ സജീവം
കോട്ടയം: സെന്‍സസ് -2027ന്‍റെ ആദ്യഘട്ടമായ സെല്‍ഫ് എന്യുമറേഷന്‍ ജൂണ്‍ 16ന് ആരംഭിക്കാനിരിക്കെ കോട്ടയം ജില്ലയില്‍ തയ്യാറെടുപ്പുകള്‍ സജീവമായി. വിവര ശേഖരണത്തിനായി ഭവന സന്ദര്‍ശനം നടത്തുന്ന എന്യുമറേറ്റര്‍മാര്‍ക്കും ഇവരുടെ മേല്‍നോട്ടം നിര്‍വഹിക്കുന്ന സൂപ്പര്‍ വൈസര്‍മാര്‍ക്കുമുള്ള പരിശീലനം നാളെ(ജൂണ്‍ 4) ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു. നേരത്തെ പരിശീലനം നേടിയ ഫീല്‍ഡ് ട്രെയിനര്‍മാരാണ് ഈ മാസം 23 വരെ എന്യുമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും പരിശീലനം നല്‍കുന്നത്. ടെക്നിക്കല്‍ അസിസ്റ്റന്‍റുമാര്‍-16 ഫീല്‍ഡ് ട്രെയിനര്‍മാര്‍-66, സൂപ്പര്‍വൈസര്‍മാര്‍-595, എന്യുമറേറ്റര്‍മാര്‍- Read More…











