Kottayam

ഭാരതം എന്ന മനോഹര നൗകയെ ലക്ഷ്യത്തിലെത്താൻ സഹായിക്കുന്ന അദൃശ്യമായ മന്ദമാരുതനാണ് ക്രൈസ്തവ സമൂഹം: ഡോ. സി.വി. ആനന്ദ ബോസ്

കോട്ടയം: ഭാരതം എന്ന മനോഹര നൗകയെ ലക്ഷ്യത്തിലെത്താൻ സഹായിക്കുന്ന അദൃശ്യമായ മന്ദമാരുതനാണ് ക്രൈസ്തവ സമൂഹമെന്നും സേവന സന്നദ്ധരായ ക്രൈസ്തവ പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ആത്മായ സമൂഹത്തിന്റെയും രാഷ്ട്ര പുനർനിർമ്മാണത്തിലുള്ള സംഭാവനകൾ അതിശ്രേഷ്ഠമാണെന്നും പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് പ്രസ്താവിച്ചു. ചർച്ച് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കോട്ടയം വിമലഗിരി പാസ്റ്ററൽ സെൻററിൽ നടന്ന നാഷണൽ ക്രിസ്ത്യൻ ലീഡേഴ്സ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സേവനം ആവശ്യമുള്ളിടത്തെല്ലാം ക്രൈസ്തവ സമൂഹം ഉണ്ട് എന്നും ക്രിസ്ത്യാനികൾ ഉള്ള രാജ്യങ്ങളിലെല്ലാം രാഷ്ട്രത്തിൻറെ Read More…

Kottayam

മുതിർന്ന പൗരന്മാരുടെ ഒത്തുചേരൽ നാളെ

കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രവും ഡ്രീംസെറ്റേഴ്സും ചേർന്ന് സംഘടിപ്പിക്കുന്ന മുതിർന്ന പൗരന്മാരുടെ ഒത്തുചേരൽ നാളെ (2025 മാർച്ച് 5 ബുധൻ ) ഉച്ചകഴിഞ്ഞ് 2.30 മണിക്ക് ദർശനയിൽ നടക്കും. ചർച്ച, വിനോദ പരിപാടികൾ, ഓർമ്മകൾ പങ്കുവെക്കൽ എന്നിവ ഉണ്ടാവും. 60 വയസിന് മുകളിൽ പ്രായമുള്ള ആർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 94471 14328

Kottayam

ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

കോട്ടയം ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിൻ മുന്നിൽ ചാടി മരിച്ച സംഭവത്തിൽ വിശദമായി അന്വേഷണം നടത്തണമെന്ന് നിർദേശിച്ച് മനുഷ്യാവകാശ കമ്മീഷൻ. അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാൻ കോട്ടയം ജില്ലാ പോലീസ് മേധാവിയോട് നിർദേശം നൽകി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാറോലിക്കൽ സ്വദേശി ഷൈനിയും മക്കളായ അലീനയും ഇവാനെയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ 5.20ന് കോട്ടയം നിലമ്പൂർ എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. ട്രെയിന് മുന്നിലേക്ക് മൂന്ന് പേർ ചാടുകയായിരുന്നുവെന്നാണ് ലോക്കോ പൈലറ്റ് അറിയിച്ചത്. Read More…

Kottayam

കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് കോട്ടയം ജില്ലാ കമ്മറ്റി തൃണമൂൽ കോൺഗ്രസിന് പൂർണ പിൻതുണ പ്രഖ്യാപിച്ചു

കോട്ടയം: തൃണമൂൽ കോൺഗ്രസ്സിൽ ലയിക്കുവാനുള്ള കേരളാ കോൺഗ്രസ് ഡമോക്രാറ്റിക് പാർട്ടി സംസ്ഥാന കമ്മറ്റിയുടെ തീരുമാനം കോട്ടയം ജില്ലാ കമ്മറ്റി അംഗീകരിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കി. ജില്ലയിലെ മുഴുവൻ ഭാരവാഹികളും സജി മഞ്ഞക്കടമ്പിലിൻ്റെ നേതൃത്വത്തിന് പിൻതുണ പ്രഖ്യാപിച്ചു. തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോഡിനേറ്ററായി നിയമിതനായ പാർട്ടി ചെയർമാൻ സജി മഞ്ഞക്കടമ്പിലിനെ യോഗം അനുമോദിച്ചു. ജില്ലാ പ്രസിഡൻ്റ് ഗണേഷ് ഏറ്റുമാനൂരിൻ്റെ അദ്ധ്യക്ഷതയിൽ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന കോട്ടയം ജില്ല നേതൃ യോഗം സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം Read More…

Kottayam

പത്തുലക്ഷം രൂപ സമ്മാനത്തുകയുള്ള ഓർമ്മ അന്താരാഷ്ട്രാ പ്രസംഗ മത്സരം സീസൺ മൂന്നിന് തുടക്കമായി

കോട്ടയം: ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍ (ഓർമ്മ) ഇന്റര്‍നാഷണല്‍ അന്താരാഷ്ട്രാതലത്തിൽ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്ന പത്ത് ലക്ഷം രൂപ സമ്മാനത്തുകയുള്ള പ്രസംഗ മത്സരത്തിൻ്റെ മൂന്നാം സീസണിനു തുടക്കമായതായി ഓർമ്മ ടാലെൻ്റ് പ്രെമോഷൻ ഫോറം സെക്രട്ടറി എബി ജെ ജോസ്, ഫിനാൻഷ്യൽ ഓഫീസർ ഷാജി ആറ്റുപുറം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏപ്രില്‍ 15 വരെയാണ് ഒന്നാം ഘട്ടം. ആദ്യഘട്ട മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ജൂനിയര്‍-സീനിയര്‍ ക്യാറ്റഗറികളിലെ ഇംഗ്ലീഷ്-മലയാളം വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെടുന്ന 25 വീതം Read More…

Kottayam

കാൻസർ പ്രതിരോധ ബോധവത്കരണത്തിനായി ആയിരത്തിലധികം പേർ ഒരുമിച്ച് സുംബ നൃത്തം ചെയ്തു

കോട്ടയം : ആരോഗ്യം സംരക്ഷിക്കാനുള്ള സന്ദേശം പകർന്ന് ആയിരത്തിലധികം വനിതകൾ ആനന്ദത്തോടെ സുംബാ നൃത്തച്ചുവടുകൾ വച്ച് അർബുദ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉണർവേകി. ‘ആരോഗ്യം ആനന്ദം അകറ്റാം അർബുദം’ പരിപാടിയുടെ പ്രചരണാർത്ഥം ആരോഗ്യ വകുപ്പ് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച മെഗാ സുംബ ഡാൻസ് പരിപാടി വ്യത്യസ്തമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗറും നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യനും ആരോഗ്യം ആനന്ദം കാമ്പയിൻ ജില്ലാ ബ്രാൻഡ് അംബാസിഡറും കാൻസർ അതിജീവിതയുമായ നിഷ ജോസ് കെ. മാണിയും Read More…

Kottayam

വാർത്ത വ്യാജം: കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്

കോട്ടയം: എൻ.ഡി.എ. നേതൃത്വം കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടിയോട് കാട്ടുന്ന അവഗണനയെക്കുറിച്ച് സംസ്ഥാന നേതൃയോഗം 26-2-2025 ബുധൻ 10AM ന് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന് വിശദമായ ചർച്ച നടത്തി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പി.വി. അൻവർ നേതൃത്വം കൊടുക്കുന്ന തൃണമൂൽ കോൺഗ്രസിൽ ഏപ്രിൽ മാസത്തിൽ നടക്കുന്ന ലയന സമ്മേളനത്തിന് ശേഷം പ്രവർത്തിക്കാൻ തീരുമാനിച്ച യോഗത്തിൽ പങ്കെടുത്ത ആലപ്പുഴ ജില്ലക്കാരായ 3 പേർ പിന്നീട് നൽകിയത് വ്യാജ വാർത്ത ആണെന്നും പാർട്ടി ചെയർമാൻ സജി മഞ്ഞക്കടമ്പിൽ Read More…

Kottayam

കോട്ടയം നഴ്സിങ് കോളേജ് റാഗിങ്; വിദ്യാർത്ഥികളുടെ പ്രായം പരിഗണിക്കണമെന്ന് പ്രതിഭാഗം, ജാമ്യാപേക്ഷയിൽ നാളെ വിധി

കോട്ടയം: കോട്ടയം ഗവമെന്‍റ് നഴ്സിങ് കോളേജിലെ റാഗിങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. പ്രതികളായ സാമുവൽ ജോൺസൺ, രാഹുൽ രാജ്, എസ്എൻ ജീവ, എൻ വി വിവേക്, റിജിൽ ജിത്ത് എന്നിവരുടെ ജാമ്യാപേക്ഷയിൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വാദം കേട്ടു. കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസീക്യൂഷന്‍റെ വാദം. വിദ്യാർത്ഥികളുടെ പ്രായം പരിഗണിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. പൊലീസിനോടും കോടതി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.

Kottayam

ജില്ലാ പഞ്ചായത്ത് വികസന കരട് പദ്ധതികൾക്ക് അംഗീകാരം

കോട്ടയം : കാർഷിക, സാമൂഹികക്ഷേമ, ആരോഗ്യ മേഖലകൾക്ക് ഊന്നൽ നൽകിയുള്ള വിവിധ പദ്ധതി നിർദേശങ്ങൾക്ക് ജില്ലാ പഞ്ചായത്ത് വികസനസമിതി യോഗത്തിന്റെ അംഗീകാരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തുഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ കരട് പദ്ധതിരേഖ പ്രകാശനം ചെയ്തു. പട്ടികവർഗ വികസനത്തിനായി ഊരുകൂട്ട വോളണ്ടിയർമാരെ നിയോഗിക്കുക, സിവിൽ സർവീസ് പരിശീലനം നൽകുക, Read More…

Kottayam

ക്രൈം സ്പോട്ട് കണ്ടെത്തൽ: കുടുംബശ്രീ ക്രൈം മാപ്പിങ് ജില്ലാതല കോൺക്ലേവ് സംഘടിപ്പിച്ചു

കോട്ടയം : സ്ത്രീകൾക്കും കുട്ടികൾക്കും എതിരേയുള്ള കുറ്റകൃത്യം തടയാനായി കുടുംബശ്രീ ജില്ലാ മിഷൻ,ജെൻഡർ വികസന വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ ക്രൈം മാപ്പിങ് ജില്ലാതല കോൺക്ലേവ് സംഘടിപ്പിച്ചു. കോട്ടയം സീസർ പാലസ് ഹോട്ടലിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ ഉദ്ഘാടനം ചെയ്തു. കുറ്റകൃത്യങ്ങളിൽ കുടുംബശ്രീക്ക് എങ്ങനെ ഇടപെടാമെന്നുള്ളതിന്റെ തെളിവാണ് ക്രൈം മാപ്പിങ് എന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ ഓരോ വാർഡിലും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടന്നിട്ടുള്ള അതിക്രമങ്ങൾ സ്പോട്ട് ചെയ്ത് Read More…