Kottayam

പുതുക്കിയ വോട്ടർപട്ടിക: ജില്ലയിൽ 16.05 ലക്ഷം വോട്ടർമാർ;കൂടുതൽ പൂഞ്ഞാറിൽ, കുറവ് വൈക്കത്ത്

കോട്ടയം: പുതുക്കിയ വോട്ടർപട്ടികയനുസരിച്ച് ജില്ലയിലുള്ളത് 1605528 വോട്ടർമാർ. സ്ത്രീ വോട്ടർമാരാണ് കൂടുതൽ-827002 പേർ. പുരുഷന്മാർ-778510. പതിനാറ് ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. 1209 പുരുഷന്മാരും 326 സ്ത്രീകളുമടക്കം 1535 പ്രവാസി വോട്ടർമാരാണുള്ളത്. പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിലാണ് കൂടുതൽ വോട്ടർമാർ, 191582 (പുരുഷന്മാർ-94840, സ്ത്രീകൾ-96742). വൈക്കത്താണ് കുറവ് 163981 (പുരുഷന്മാർ-79406,സ്ത്രീകൾ-84572,ട്രാൻസ്ജെൻഡർ-3). പ്രായം തിരിച്ച് ജില്ലയിലെ വോട്ടർമാരുടെ എണ്ണം ചുവടെ: (പ്രായം, മൊത്തം വോട്ടർമാർ, സ്ത്രീകൾ, പുരുഷൻമാർ, ട്രാൻസ്‌ജെൻഡർ എന്ന ക്രമത്തിൽ): 18-19: 11769, 5953, 5815, 120-29: 220557, 111601, 108949, Read More…

Kottayam

തണ്ണിമത്തൻ കൃഷിയുമായി കുടുംബശ്രീ: ‘വേനൽ മധുരത്തി’ന് ജില്ലയിൽ ഇന്നു തുടക്കം

കോട്ടയം :വേനൽകാലത്ത് ഗുണമേന്മയുളള വിഷരഹിത തണ്ണിമത്തൻ ലഭ്യമാക്കുന്നതിനും കാർഷിക മേഖലയിൽ സംഘകൃഷി ഗ്രൂപ്പുകൾക്ക് മികച്ച വരുമാനം ലഭ്യമാക്കാനുമായി ‘വേനൽ മധുരം’ തണ്ണിമത്തൻ കൃഷി പദ്ധതിയുമായി കുടുംബശ്രീ. ആദ്യഘട്ടമായി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി 80 ഏക്കർ സ്ഥലത്ത് കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾ കൃഷിയിറക്കും. ‘വേനൽ മധുരം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ മേക്കാവ് കൃഷിയിടത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് 12.30 ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ഉദ്ഘാടനച്ചടങ്ങിൽ നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് Read More…

Kottayam

മന്ത്രി സജി ചെറിയാന്‍ എം.എം. മണിക്ക് പഠിക്കുന്നു : പ്രസാദ് കുരുവിള

കോട്ടയം: സഹപ്രവര്‍ത്തകയുടെ പ്രീതി സമ്പാദിക്കാന്‍ കുട്ടികളുടെ പുകവലിശീലത്തെ നിസ്സാരവല്‍ക്കരിച്ചും, പിന്തുണച്ചും പരസ്യ പ്രതികരണം നടത്തിയ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മുന്‍ മന്ത്രി എം.എം. മണിക്ക് പഠിക്കുകയാണോയെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. സമിതിയുടെ നേതൃയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള. ലഹരിയെ ന്യായീകരിച്ചും ഭരണഘടനയെ പുച്ഛിച്ചും അബദ്ധങ്ങള്‍ വിളിച്ചുപറഞ്ഞ് പ്രസംഗത്തിന് മാറ്റുകൂട്ടാനോ കൊഴുപ്പ് കൂട്ടാനോ ആരുടെയെങ്കിലും പ്രീതി പിടിച്ചുപറ്റുവാനോ ശ്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മന്ത്രി മറക്കരുത്. പാര്‍ട്ടിയുടെയോ Read More…

Kottayam

കോട്ടയം ജനറൽ ആശുപത്രിയിലെ നവീകരിച്ച അഞ്ചാം വാർഡ് തുറന്നു

കോട്ടയം ജനറൽ ആശുപത്രിയിലെ നവീകരിച്ച അഞ്ചാം വാർഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. ജില്ലാപഞ്ചായത്തിന്റെ 45 ലക്ഷം രൂപയും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ 18 ലക്ഷം രൂപയും ചെലവഴിച്ച് ആശുപത്രിയുടെ വിവിധ കെട്ടിടങ്ങളുടെ നവീകരണത്തിനുള്ള സംയുക്ത പദ്ധതിയുടെ ഭാഗമായാണ് അഞ്ചാംവാർഡ് നവീകരിച്ചത്. യോഗത്തിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.എസ്. പുഷ്പമണി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് Read More…

Kottayam

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തടവുകാർക്ക് സെൽ വാർഡ്

കോട്ടയം: കോട്ടയം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തടവുകാരെ ചികിത്സിക്കാൻ നിർമിച്ച പ്രത്യേക വാർഡിന്റെ ((പ്രിസണേഴ്സ് സെൽ വാർഡ്) ഉദ്ഘാടനം കോട്ടയം പ്രിൻസിപ്പൽ ജില്ലാ-സെഷൻസ് ജഡ്ജി എം.മനോജ് നിർവഹിച്ചു. ജില്ലയിലെ വിവിധ കോടതികൾ റിമാൻഡ് ചെയ്തു വരുന്ന തടവുകാരെയും മറ്റു ജയിലുകളിൽ നിന്ന് ചികിത്സാ ആവശ്യങ്ങൾക്കായി കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കുന്ന തടവുകാരെയും നിലവിൽ പൊതുജനങ്ങളെ കിടത്തുന്ന സാധാരണ വാർഡുകളിൽ തന്നെയാണ് അഡ്മിറ്റ് ചെയ്യുന്നത്. ഇത് വൻ സുരക്ഷാ വീഴ്ചയ്ക്കും അഡ്മിറ്റായി കഴിയുന്ന മറ്റ് രോഗികൾക്കും വലിയ Read More…

Kottayam

റബർ ഉത്പന്നങ്ങളുടെ വില കുറയ്ക്കണം: ചെറുകിട കർഷക ഫെഡറേഷൻ

കോട്ടയം: സ്വാഭാവിക റബറിന് കർഷക കർക്ക് ന്യായവില കിട്ടാത്ത സാഹചര്യത്തിൽ റബർ ഉത്പന്നങ്ങളുടെ വില കുറയ്ക്കണമെന്ന് ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന കമ്മറ്റി അധികാരികളോട് ആവശ്യപെട്ടു. റബറിന് വിപണിയിൽ നാമമാത്ര വിലകൂടുമ്പോൾ റബർ ഉത്പന്നങ്ങൾക്ക് 40% വില ഉയർത്തുകയും, പിന്നീട് റബർ ഷീറ്റിൻ്റെ വില താഴുമ്പോൾ റബർ ഉല്പന്നങ്ങളുടെ വില താഴ്ത്താത്തത് ജനങ്ങോളോട് ചെയ്യുന്നവൻ ദ്രോഹമാണന്നും , ഇത് നീതികരിക്കാനാവില്ലന്നും ചെറുകിട കർകർഷക ഫെഡറേഷൻ സംസ്ഥാന കമ്മറ്റി വിലയിരുത്തി. സംസ്ഥാന കമ്മറ്റി യോഗത്തിൽ ചെറുകിട കർഷക ഫെഡറേഷൻ Read More…

Kottayam

മലർവാടി മഴവില്ല് ചിത്ര രചനാ മത്സരം:ജില്ലാതല വിജയികളെ പ്രഖ്യാപിച്ചു

കോട്ടയം: മലർവാടി ബാലസംഘം സംസ്ഥാന തലത്തിൽ നടത്തിയ മഴവില്ല് ചിത്രരചനാ മത്സരത്തിലെ ജില്ലാതല വിജയികളെ പ്രഖ്യാപിച്ചു. ഓരോ കാറ്റഗറിയിലേയും മൂന്ന് ചിത്രങ്ങൾ വീതം മികച്ച ചിത്രങ്ങളായി തെരഞ്ഞെടുത്താണ് സംസ്ഥാനതല മൂല്യനിർണയത്തിന് അയച്ചത്. കാറ്റഗറി 1: അബ്‌റാർ അലി എം.എ ഈരാറ്റുപേട്ട, ആയിഷ ജാസിം ഈരാറ്റുപേട്ട, വഫ ഹലീമ കാഞ്ഞിരപ്പള്ളി. കാറ്റഗറി 2: ആദ്രിജ ശ്രീജിത്ത് ഈരാറ്റുപേട്ട, വസുദേവ് ആർ കാഞ്ഞിരപ്പള്ളി, മർസിയ ചങ്ങനാശ്ശേരി. കാറ്റഗറി 3: ലിയാൻ സഹ്‌റ റാഷിദ് ഈരാറ്റുപേട്ട, സീയന്ന ഹാർമണി കോട്ടയം, ലക്ഷ്മി Read More…

Kottayam

കേരളാ കോൺഗ്രസ് ഉൾപ്പെട്ട മൂന്നാം മുന്നണിക്ക് കേരളത്തിൽ വളരെ പ്രശക്തിയുണ്ട്: കെ.സുരേന്ദ്രൻ

കോട്ടയം: കേരളാ കോൺഗ്രസ് ഉൾപ്പെട്ട മൂന്നാം മുന്നണിക്ക് കേരളത്തിൽ വളരെ പ്രശക്തിയുണ്ടെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് എൻ ഡി എ യുടെ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ പറഞ്ഞു. കേരളാ കോൺഗ്രസിന് ജന്മം നല്കിയ സാമുദായിക ആചാര്യൻ മന്നത്ത് പത്മനാഭനെ അനുസ്മരിപ്പിച്ചു കൊണ്ട് ഇന്ന് ഈ ഓഫീസ് ഉദ്ഘാനം ചെയ്യാൻ സാധിച്ചതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു എന്നും സുരേന്ദ്രൻ കൂട്ടി ചേർത്തു. മുനമ്പം,മുല്ലപ്പെരിയാർ വിഷയങ്ങളിൽ ഇടതു വലതു മുന്നണിയിലുള്ള കേരളാ കോൺഗ്രസുകൾ Read More…

Kottayam

മാലിന്യമുക്തം നവകേരളം :കോട്ടയം ജില്ലയിലെ അഞ്ച് ബ്ലോക്ക് പഞ്ചായത്തുകളിലെയും രണ്ട് നഗരസഭകളിലെയും മുഴുവൻ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങൾ

കോട്ടയം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കടുത്തുരുത്തി, ളാലം, പാമ്പാടി, ഈരാറ്റുപേട്ട എന്നീ നാല് ബ്ലോക്കു പഞ്ചായത്തു പരിധിയിലെയും ഏറ്റുമാനൂർ, ഈരാറ്റുപേട്ട നഗരസഭകളിലെയും മുഴുവൻ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. കടുത്തുരുത്തി ബ്ലോക്കിലെ മുഴുവൻ കലാലയങ്ങളും ഹരിത കലാലയങ്ങളുമായി. ജൈവ അജൈവ ദ്രവമാലിന്യ സംസ്‌കരണ സംവിധാനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കി ഹരിതകേരളം മിഷൻ നടത്തിയ പരിശോധനയിലാണ് ഈ സ്ഥാപനങ്ങളെ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചത്. അവശേഷിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി മാർച്ച് Read More…

Kottayam

മൂന്നുതവണയും തെറ്റായ ഉത്പന്നം: ഫ്‌ളിപ്കാർട്ടിന് 25000 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ

കോട്ടയം : മൂന്നുതവണയും തെറ്റായ ഉത്പന്നം നൽകിയ ഓൺലൈൻ വ്യാപാരരംഗത്തെ പ്രമുഖ സ്ഥാപനമായ ഫ്‌ളിപ്പ്കാർട്ട് ഉപയോക്താവിന് 25000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവ്. പുതുപ്പള്ളി സ്വദേശി സി.ജി. സന്ദീപിന്റെ പരാതിയിലാണ് നടപടി. ഫിലിപ്‌സ് ട്രിമ്മർ ഓർഡർ ചെയ്ത സന്ദീപിന് വ്യത്യസ്തമായ ഉത്പന്നമാണ് ലഭിച്ചത്. ഇക്കാര്യം ഫ്‌ളിപ്കാർട്ടിനെ അറിയിക്കുകയും തുക റീഫണ്ട് ചെയ്യുന്നതിന് അപേക്ഷിക്കുകയും ചെയ്തു. അതേ ട്രിമ്മർ വീണ്ടും ഓർഡർ ചെയ്തു. തെറ്റായ ഉത്പന്നമാണ് വീണ്ടും വിതരണം ചെയ്യുന്നതെന്നു മനസ്സിലാക്കി സ്വീകരിക്കാതെ Read More…