Kottayam

വായ്പ അടച്ചുതീർത്തതായി സർട്ടിഫിക്കറ്റ് നൽകിയില്ല; ധനകാര്യ സ്ഥാപനത്തിന് അഞ്ചു ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

കോട്ടയം: കാർ ഈടുവെച്ച് എടുത്ത വായ്പ അടച്ചുതീർത്തിട്ടും വായ്പ അടച്ചതായുള്ള സർട്ടിഫിക്കറ്റ് (നോ ലോൺ ക്ലോഷർ സർട്ടിഫിക്കറ്റ്) നൽകാത്ത ധനകാര്യ സ്ഥാപനം നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപയും കോടതിച്ചെലവിനത്തിൽ അയ്യായിരം രൂപയും നൽകണമെന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു. ദേവലോകം ത്രീ എ അസറ്റ് പിക്കാസോ പാലറ്റിൽ താമസിക്കുന്ന ബിവിൻ ബാബു കൊച്ചി എംജി റോഡിലുള്ള മുത്തൂറ്റ് ക്യാപിറ്റൽ സർവീസ് ലിമിറ്റഡിനെതിരേ നൽകിയ പരാതിയിലാണ് വിധി. 2024ൽ ആണ് ഈ സ്ഥാപനത്തിൽ വാഹനം ഈട് Read More…

Kottayam

എബോളയെന്ന് സംശയം; സുഡാനിൽ നിന്നെത്തിയ യുവതി കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ

സുഡാനിൽ നിന്നെത്തിയ യുവതിക്ക് എബോളയെന്ന് സംശയം. സൗത്ത് സുഡാനിൽ നിന്നെത്തിയ 52കാരിക്കാണ് എബോളയുണ്ടോ എന്ന് സംശയിക്കുന്നത്. സൗ​ത്ത് സു​ഡാ​നി​ൽ​നി​ന്ന് ഉ​ഗാ​ണ്ട വ​ഴി​യാ​ണ് ഇ​വ​ർ കൊ​ച്ചി എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​യ​ത്. ഛർ​ദി ഉ​ൾ​പ്പെ​ടെ എ​ബോ​ള രോ​ഗ​മെ​ന്ന് സം​ശ​യി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ല​ക്ഷ​ണ​ങ്ങ​ൾ ഇ​വ​ർ​ക്കു​ണ്ട്. ആ​ദ്യം പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ഇ​വ​രെ പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പ്രത്യേക ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ് രോഗി. ഇവരെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട് യുവതിയുടെ പരിശോധനാഫലം ഇന്ന് വൈകിട്ട് ലഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു.

Kottayam

സെന്‍സസ്; കോട്ടയം ജില്ലയില്‍ സെല്‍ഫ് എന്യുമറേഷന്‍ തുടങ്ങി

കോട്ടയം :ദേശീയ സെന്‍സസിന്റെ ഭാഗമായുള്ള സെല്‍ഫ് എന്യുമറേഷന് കോട്ടയം ജില്ലയില്‍ തുടക്കം കുറിച്ചു. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ് അദ്ദേഹത്തിന്റെ വസതിയില്‍ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ സാന്നിധ്യത്തില്‍ സെല്‍ഫ് എന്യുമേറഷന്‍ നടത്തി. അഡീഷണല്‍ ജില്ലാ സെന്‍സസ് ഓഫീസര്‍ പി.എ. അമാനത്ത്, സെന്‍സസ് മാസ്റ്റര്‍ ട്രെയിനര്‍ എം.അരുണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് കളക്ടറേറ്റില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ സെല്‍ഫ് എന്യുമറേഷന്‍ നടത്തി. സെല്‍ഫ് എന്യുമറേഷനില്‍ എല്ലാ ജീവനക്കാരും Read More…

Kottayam

ലാപ്‌ടോപ്പ് വാങ്ങാന്‍ ബെസ്റ്റ് ടൈം; ഓക്‌സിജനില്‍ ഇടിവെട്ട് ലാപ്‌ടോപ്പ് സെയില്‍ 17 വരെ

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ ഇടിവെട്ട് ലാപ്‌ടോപ്പ് സെയില്‍ സീസണ്‍-5 തുടരുന്നു. 17 വരെയാണ് സെയില്‍. ലാപ്‌ടോപ്പുകള്‍ക്ക് വന്‍വിലക്കുറവും ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. അടുത്ത് തന്നെ ലാപ്‌ടോപ്പുകള്‍ക്ക് വില ഉയരുമെന്ന് റിപ്പോര്‍ട്ടുള്ളതിനാല്‍ വന്‍വിലക്കുറവില്‍ ലാപ്‌ടോപ്പുകള്‍ വാങ്ങാനുള്ള സുവര്‍ണ്ണാവസരമാണിത്. ഇടിവെട്ട് സെയിലില്‍ ലാപ്‌ടോപ്പ് വാങ്ങുമ്പോള്‍ 4500 രൂപയുടെ ലാപ്‌ടോപ്പ് ബണ്ടിലും 5999 രൂപയുടെ സ്മാര്‍ട്ട് വാച്ച് ഉള്‍പ്പെടെ 10,000 രൂപയ്ക്ക് മുകളില്‍ വില വരുന്ന സമ്മാനങ്ങള്‍ നേടാം. ഇതോടൊപ്പം 3000 രൂപയുടെ വൗച്ചറും ലഭിക്കും. Read More…

Kottayam

ബിജെപി നേതാവ് എൻ. ഹരി റബർ ബോർഡ് ചെയർമാനാകും

കോട്ടയം : ബിജെപി നേതാവ് എൻ ഹരി റബർ ബോർഡ് ചെയർമാനാകും, ഉത്തരവിറക്കി കേന്ദ്ര സർക്കാർ. നിലവിൽ കോട്ടയം ബി ജെ പി മേഖല പ്രസിഡന്റും റബർ ബോർഡ് അംഗവുമാണ് ഹരി. ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. സവാർ ധനാനിയ ഒഴിഞ്ഞ ശേഷം, വാണിജ്യ മന്ത്രാലയം സെക്രട്ടറിമാർക്ക് ചെയർമാന്റെ ചുമതല നൽകി വരികയായിരുന്നു.

Kottayam

കേരള കോൺഗ്രസ് എമ്മിന് വേണമെങ്കിൽ ബിജെപിക്കൊപ്പം വരാം: ഷോൺ ജോർജ്

കോട്ടയം: കേരള കോൺഗ്രസ് എമ്മിന് വേണമെങ്കിൽ ബിജെപിക്കൊപ്പം വരാമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. കർഷകരോട് അനുഭാവം പുലർത്തുന്ന പാർട്ടിയാണെങ്കിൽ അവർ ബിജെപിക്കൊപ്പം വരണമെന്നും അദ്ദേഹം പറഞ്ഞു.ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അവരുടെ പാർട്ടിയാണെന്നും അവർ തീരുമാനമെടുത്താൽ ബിജെപി നേതൃത്വം ഉചിതമായ തീരുമാനത്തിലെത്തുമെന്നും ഷോൺ പറഞ്ഞു. മാസപ്പടി കേസിൽ കൃത്യമായ തെളിവ് ഇഡിയുടെ പക്കലുണ്ട്. അതും ഡിജിറ്റൽ തെളിവുകൾ. ഏതൊക്കെ രാഷ്ട്രീയ നേതാക്കളുടെ പേരുകൾ പുറത്ത് വരുമെന്ന് കാണാം. സിഎംആർഎല്ലിൽ നിന്നും പാർട്ടി ഫണ്ട് വാങ്ങിയ നേതാക്കൾ കണക്ക് തെരഞ്ഞെടുപ്പ് Read More…

General Kottayam

കോട്ടയം ജില്ലയിലെ ജനപ്രതിനിധികള്‍ക്കു പൗര സ്വീകരണം 20ന്

നിയമസഭ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രി മോന്‍സ് ജോസഫ്, എംഎല്‍എമാരായ നാട്ടകം സുരേഷ്, ചാണ്ടി ഉമ്മന്‍, കെ. ബിനിമോന്‍, മാണി സി. കാപ്പന്‍, എം.ജെ. സെബാസ്റ്റ്യന്‍, വിനു ജോബ്, പ്രഫ. റോണി കെ. ബേബി എന്നിവര്‍ക്കും നഗരസഭ ചെയര്‍പേഴ്‌സണ്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവര്‍ക്കും കോട്ടയം സിറ്റിസണ്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 20നു സ്വീകരണം നല്കും. രാത്രി ഏഴിനു കാരിത്താസ് ആശുപത്രി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്വീകരണ സമ്മേളനം കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ മാത്യു Read More…

Kottayam

ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

കോട്ടയം: സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ഷിഗെല്ലയും കോട്ടയം ജില്ലയില്‍ ജലജന്യ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. മഞ്ഞപ്പിത്തവും വയറിളക്ക രോഗങ്ങളും മറ്റു ജലജന്യ രോഗങ്ങളും ജില്ലയില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. മഴ കൂടിവരുന്ന സാഹചര്യത്തില്‍ ഇവ കൂടുതല്‍ ആളുകള്‍ക്ക് ബാധിച്ചേക്കാം. രോഗ ലക്ഷണങ്ങളുള്ളവര്‍ എത്രയും വേഗം അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ പ്രിയ അറിയിച്ചു. കുട്ടികളിലും പ്രായമായവരിലും രോഗം ഗുരുതരമാവാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക Read More…

Kottayam

കാട്ടാന ആക്രമണത്തിൽ പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന രക്ഷനെ ബി.ജെ. പി മേഖല പ്രസിഡൻ്റ് എൻ ഹരിയും, കോട്ടയം വെസ്റ്റ് ജില്ല പ്രസിഡൻ്റ് ലിജിൻലാലും സന്ദർശിച്ചു

കോട്ടയം :ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ പരിക്ക് പറ്റി കോട്ടയം മെഡിക്കൽ കോളേജിൽ ചിക്ത്സയിൽ കഴിയുന്ന രക്ഷനെ ബി.ജെ. പി മേഖല പ്രസിഡൻ്റ് എൻ ഹരിയും, കോട്ടയം വെസ്റ്റ് ജില്ല പ്രസിഡൻ്റ് ലിജിൻലാലും സന്ദർശിച്ചു. വന്യജീവി ആക്രമ ണങ്ങൾക്ക് പരിഹാരം കാണുമെന്ന് പറയുന്നതല്ലാതെ ഇത്രയധികം ആക്രമണങ്ങൾ ഉണ്ടായിട്ടും മരണങ്ങൾ സംഭവിച്ചിട്ടും പ്രഖ്യാപനങ്ങൾ ഉണ്ടാവുന്ന തല്ലാതെ പരിഹാരം ഉണ്ടാവുന്നില്ലെന്ന് മേഖല പ്രസിഡൻ്റ് എൻ ഹരി ആരോപിച്ചു. കേന്ദ്രസർക്കാർ നൽകുന്ന ഫണ്ട് പ്രയോജനപ്പെടുത്തി കൊണ്ട് വന്യജീവികൾ കാട് വിട്ട്് ഇറങ്ങുന്ന സാഹചര്യം Read More…

Kottayam

ഓക്‌സിജനില്‍ മെഗാ ജോബ് ഫെയര്‍ നാളെ മുതല്‍

കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിലെ മെഗാ ജോബ് ഫെയര്‍ വെള്ളിയാഴ്ച ആരംഭിക്കും. വെള്ളിയാഴ്ച രാവിലെ 10-ന് തൃശൂര്‍ തെക്കേ റൗണ്ടിലെ വൈറ്റ് പാലസ് ഹോട്ടല്‍, ശനിയാഴ്ച രാവിലെ 10-ന് കോട്ടയം ബി.സി.എം. കോളേജ് (ഓട്ടോണമസ്), ഞായറാഴ്ച രാവിലെ 10-ന് തിരുവനന്തപുരം തമ്പാനൂര്‍ സരോവര്‍ പോര്‍ട്ടിക്കോ ഹോട്ടല്‍ എന്നിവിടങ്ങളിലാണ് ജോബ് ഫെയര്‍ നടത്തുന്നത്. പുതുതായി ആരംഭിക്കുന്നതും നിലവിലുള്ളതുമായ ഷോറൂമിലേക്ക് ആയിരത്തിലധികം തൊഴില്‍ അവസരങ്ങളാണുള്ളത്. ഇന്‍ഡസ്ട്രിയിലെ മികച്ച ശമ്പളവും ആനുകൂല്യങ്ങളുമാണ് ഉദ്യോഗാര്‍ഥികളെ കാത്തിരിക്കുന്നത്. Read More…