kottayam

ടോറസ്, ടിപ്പർ, ലോറി എന്നീ വാഹനങ്ങളുടെ നേരെയുള്ള മോട്ടോർ വാഹന വകുപ്പ് അധികാരികളുടെ ക്രൂരമായ വേട്ടയും നടപടിയും അവസാനിപ്പിക്കുക: AITUC

കോട്ടയം: 40 ടൺ ഭാരം വരെ ലോഡ് കയറ്റാവുന്ന ടോറസ് വാഹനം ഗവൺമെന്റ് അനുമതിയോടെ കമ്പനിക്കാർ നിർമിച്ച് ഭീമമായ തുക അതിന്റെ നികുതിയും സർക്കാർ വാങ്ങി പുറത്തുവരുന്ന ടോറസ് ടിപ്പർ ഇതര ലോറി എന്നീ വാഹനങ്ങളിൽ ക്വാറി കളിൽ നിന്നും കൃഷിയിടങ്ങളിൽ നിന്നും കല്ലുൽപ്പന്നങ്ങളോ, തടികളോ കയറ്റി റോഡിലേക്ക് ഇറങ്ങുമ്പോൾ മോട്ടർ വെഹിക്കിൾ ഉദ്യോഗസ്ഥരും വിജിലൻസ് സ്കോഡും കടുവ ആട്ടിൻ കുഞ്ഞുങ്ങളെ പിടിക്കുന്നതുപോലെ നിസഹായരായിജീവിക്കാൻ വേണ്ടി ജോലി ചെയ്യുന്ന ഡ്രൈവർമാരെ വണ്ടി പിടിച്ച് 32000 രൂപവരെ ഫൈൻ അടിക്കുകയും ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ആണ്.

ക്വാറികളിൽ തൂക്കം ക്ലിയർ ആക്കി വിടാൻ ആണ് അധികാരികൾ നോക്കേണ്ടത്. കുറുക്കൻ കോഴിയെ കാത്തിരിക്കും പോലെ വഴിയിൽ പതിയിരുന്ന് തൊഴിലാളികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതിനും സർക്കാരിലേക്ക് പണം കുന്നു കൂട്ടി നല്ല പിള്ളയാകാനുള്ള ഉദ്യോഗസ്ഥരുടെ നിലപാടും സർക്കാരിന്റെ നിർദ്ദേശങ്ങളും അടിയന്തരമായി പുനർ പരിശോധിക്കണം തിരുത്തപ്പെടണം. ഇതിന്റെ എല്ലാ ഭാരവും വന്ന് പ്രതിഫലിക്കുന്നത് സാധാരണ ജനങ്ങളിലാണ് ഈ വാഹനങ്ങളിലെ ഡ്രൈവർമാർ അസംഘടിതമായതിനാൽ ഉദ്യോഗസ്ഥർക്കും അധികാരികൾക്കും എന്തും ചെയ്യാം എന്ന ധാരണ അതികം ദിവസം നിലനിൽക്കില്ല.

ഭീമമായ സിസി അടയ്ക്കുന്ന വാഹന ഉടമകളും കൃത്യമായി പെർമിറ്റ് എടുത്ത് ഖനനം നടത്തുന്ന ക്വാറി ഉടമകളെയും ജനങ്ങളെയും എല്ലാം ദ്രോഹിക്കുന്ന ഈ മനുഷ്യത്വം ഇല്ലാത്ത ക്രൂര നടപടികൾ അവസാനിപ്പിക്കാനും ശാസ്ത്രീയമായി മനുഷ്യത്വപരമായി തിരുത്താനും അടിയന്തരമായി നടപടി കൈക്കൊള്ളണമെന്നും ഇരയാകുന്ന ഡ്രൈവർമാർ ഒറ്റക്കെട്ടായി നിന്ന് ചെറുക്കണമെന്നും കോട്ടയം ഡിസ്റ്റിക് പ്രൈവറ്റ് മോട്ടോർ@ എൻജിനീയറിങ് വർക്കേഴ്സ് യൂണിയൻ AITUC ജില്ലാ ജനറൽ സെക്രട്ടറി എംജി ശേഖരൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.