കാഞ്ഞിരപ്പളളി: തിരുവോണദിവസം പോലും വിശ്രമമില്ലാതെ നാടിന്റെയും നാട്ടുകാരുടെയും നല്ല ആരോഗ്യത്തിനായി അക്ഷീണം പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ഓണ സദ്യയൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ഓണാഘോഷം. മേരീക്വീൻസ് കുടുംബാംഗങ്ങൾക്കായി ഒരുക്കിയ ഓണക്കളികളും ആവേശമുയർത്തിയ വടംവലിയും ആദ്യ ദിവസത്തെ ഓണാഘോഷത്തിന് നിറം പകർന്നപ്പോൾ രണ്ടാം ദിനം മുപ്പത്തിമൂന്നോളം വിഭവങ്ങളുമായി ഒരുക്കിയ ഓണസദ്യ ശ്രദ്ധേയമായി. കൂടാതെ ഓണത്തിന്റെ വരവറിയിച്ചു കൊണ്ടുള്ള സംഗീതരാവും മേരീക്വീൻസിന്റെ ഓണാഘോഷചടങ്ങുകൾക്ക് കൂടുതൽ മിഴിവേകി. ആശുപത്രിയിൽ നിന്നും ആരോഗ്യസദ്യയും ജോലിയുടെ ഭാഗമായി പലപ്പോഴും ഓണസദ്യ കഴിക്കാൻ സാധിക്കാത്ത ആരോഗ്യപ്രവർത്തകർക്ക് Read More…
Kanjirappally
ഫയർ സ്റ്റേഷൻ സന്ദർശിച്ചു
കാഞ്ഞിരപ്പള്ളി : ഗവൺമെൻറ് വി.എച്ച് .എസ്. എസ് മുരിക്കുംവയൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ കാഞ്ഞിരപ്പള്ളി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസ് സന്ദർശിച്ചു.രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാവുന്ന വിവിധ തരം ഉപകരണങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ കുട്ടികൾക്ക് ക്ലാസ്സെടുക്കുകയും, ഉപകരണങ്ങൾ നേരിട്ട് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു. ഈ സന്ദർശനത്തിലൂടെ അഗ്നിരക്ഷാ സേനയുടെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികൾക്ക് വിശദമായ വിവരം ലഭിക്കുകയുണ്ടായി.അസിസ്റ്റൻറ് ഫയർ സ്റ്റേഷൻ ഓഫീസർ സുരേഷ് കെ .കെ,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുദർശൻ കെ .എസ് ഫയർമാൻമാരായ ബിനു.വി Read More…
യാത്രയ്ക്കിടെ കാഞ്ഞിരപ്പളളി സ്വദേശിക്ക് ദേഹാസ്വാസ്ഥ്യം, രക്ഷകരായി സ്വകാര്യബസ് ജീവനക്കാർ
കാഞ്ഞിരപ്പളളി: ബസ് യാത്രയ്ക്കിടെ കാഞ്ഞിരപ്പളളി സ്വദേശിക്ക് (49) ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് യാത്രക്കാരനെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ എത്തിച്ചു സ്വകാര്യബസ് ജീവനക്കാർ. പൊൻകുന്നം – എരുമേലി – വെച്ചുച്ചിറ – മണ്ണടിശാല റൂട്ടിൽ ഓടുന്ന സെന്റ് ആന്റണിസ് ബസിലെ ജീവനക്കാരാണ് കാഞ്ഞിരപ്പള്ളിയിൽ വെച്ച് യാത്രക്കാരന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് പിന്നീടുള്ള സ്റ്റോപ്പുകൾ ഒഴിവാക്കി ആശുപത്രിയിലേക്ക് കുതിച്ചത്. മേരീക്വീൻസ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ച രോഗി ആവശ്യമായ ചികിത്സകൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.
സൗജന്യ മെഡിക്കൽ ക്യാമ്പും, രക്ത ഗ്രൂപ്പ് നിർണ്ണയവും
കാഞ്ഞിരപ്പള്ളി : 1985ൽ സ്ഥാപിതമായ കാഞ്ഞിരപ്പള്ളി വൈസ്മെൻ ഇന്റർനാഷണൽ ക്ലബ് ഈ വർഷം റൂബിജൂബിലി നിറവിലാണ്. കഴിഞ്ഞ 40 വർഷമായി കാഞ്ഞിരപ്പള്ളിയുടെ സാമൂഹ്യ, സാംസ്കാരിക ഉന്നമനത്തിനായി വളരെയേറെ കാര്യങ്ങൾ ക്ലബ് ചെയ്തിട്ടുണ്ട്. 30 കുടുംബങ്ങൾ സജീവാഗങ്ങളായിട്ടുള്ള ക്ലബ് ജൂബിലി വർഷത്തിൽ ജനോപകാരപ്രദമായ വിവിധ പരിപാടികൾ നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമായി 2025 ഓഗസ്റ്റ് 24 ഞായറാഴ്ച രാവിലെ 8.30 മുതൽ ഉച്ചകഴിഞ്ഞു 1 മണിവരെപൊടിമറ്റം സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിൽ വച്ചു ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നുവെന്നു പ്രസിഡന്റ് Read More…
അഡ്വ.സാജന്‍ കുന്നത്ത് കേരളാ അഡ്വക്കേറ്റ്സ് വെല്‍ഫെയര്‍ ഫണ്ട് ട്രസ്റ്റി കമ്മറ്റി മെമ്പര്‍
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബാര്‍ അസ്സോസിയേഷന്‍ അംഗമായ അഡ്വക്കേറ്റ് സാജന്‍ കുന്നത്തിനെ കേരളാ അഡ്വക്കേറ്റ്സ് വെല്‍ഫെയര്‍ ഫണ്ട് ട്രസ്റ്റികമ്മറ്റിയില്‍ സര്‍ക്കാര്‍ പ്രതിനിധിയായി നിയമിച്ചു. അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണകുറുപ്പ് ചെയര്‍മാനായ ലോ സെക്രട്ടറി കെ.ജി. സനല്‍കുമാര്‍, അഡീഷണല്‍ അഡ്വക്കേറ്റ്സ് ജനറല്‍ സി. ശ്രീധരന്‍നായര്‍, കേരളാ ബാര്‍ കൗണ്‍സില്‍ പ്രതിനിധികളായ പി. സന്തോഷ്കുമാര്‍, ജോസഫ് ജോണ്‍, എം. രാമന്‍കുട്ടി, ഐഷാ പി. എന്നിവരടങ്ങുന്ന എട്ടംഗ കമ്മറ്റിയിലെ ഏക സര്‍ക്കാര്‍ പ്രതിനിധിയാണ് സാജന്‍. 2009-ല്‍ എന്‍റോള്‍ ചെയ്ത സജീവ അഭിഭാഷകവൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന Read More…
മലർവാടി ലിറ്റിൽ സ്കോളർ ജില്ലാതല മത്സരം: വൈഭവ് ശ്രീകുമാർ, ഹാമൽ ഷൈജു ഒന്നാം സ്ഥാനക്കാർ
കാഞ്ഞിരപ്പള്ളി: മലർവാടി ലിറ്റിൽ സ്കോളർ വൈജ്ഞാനിക മൽസരം ജില്ലാതലം മൈക്ക ഇംഗ്ലീഷ് സ്കൂളിൽ നടന്നു. എൽ.പി, യു.പി വിഭാഗത്തിൽ വിവിധ സബ്ജില്ലകളിൽ നിന്ന് 30 കുട്ടികൾ പങ്കെടുത്തു. എൽ.പി വിഭാഗത്തിൽ വൈഭവ് ശ്രീകുമാർ (ബി.വി.എം യു.പി. സ്കൂൾ കിടങ്ങൂർ), ഫൈഹ സുഹ്റ എസ് (സെന്റ് അലോഷ്യസ് സ്കൂൾ അതിരമ്പുഴ), മുഹമ്മദ് സയ്ദ് (ഗൈഡൻസ് പബ്ലിക് സ്കൂൾ ഈരാറ്റുപേട്ട) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. യുപി വിഭാഗത്തിൽ ഹാമൽ ഷൈജു വർഗീസ് (ജി.യു.പി.എസ് വെള്ളോത്തുരുത്തി), Read More…
കെ.വൈ.എം.എ. വിമലാ ജോസഫ് തെക്കേമുറിയിൽ എക്സലൻസി അവാർഡ്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി യെങ് മെൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് – ഗ്രാമ പഞ്ചായത്തംഗം എന്ന നിലകളിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച വിമലാ ജോസഫിന്റെ സ്മരണാർത്ഥം കാഞ്ഞിരപ്പള്ളി താലൂക്കിലെ മികച്ച പഞ്ചായത്ത് അംഗങ്ങളെ ആദരിക്കുന്നു. 2020-25 കാലയളവിലെ പ്രവർത്തനങ്ങൾ പരിഗണിച്ച് തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തംഗം, മൂന്ന് മികച്ച ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർക്ക് വിമലാ ജോസഫ് തെക്കേമുറിയിൽ എക്സലൻസി അവാർഡും മംഗളപത്രവും സമ്മാനിക്കുന്നതാണ്. പരിഗണിക്കപ്പെടുവാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ പ്രവർത്തനം സംബന്ധിച്ച സംക്ഷിപ്തവിവരണം തയ്യാറാക്കി ആഗസ്റ്റ് 25നകം മേഖലാകൺവീനർമാരെ Read More…
ഛത്തീസ്ഗഡ് വച്ചു നടന്ന നാഷണൽ റസിലിംഗ് ആന്റ് ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി വെള്ളിമെഡലും വെങ്കല മെഡലും നേടി ആർച്ച അനീഷ്
കാഞ്ഞിരപ്പള്ളി : ഛത്തീസ്ഗഡ് വച്ചു നടന്ന നാഷണൽ റസിലിംഗ് ആന്റ് ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി വെള്ളിമെഡലും വെങ്കല മെഡലും നേടി ആർച്ച അനീഷ്. കാഞ്ഞിരപ്പള്ളി കുന്നുംഭാഗം തെക്കും പുറത്ത് അനീഷ്,മഞ്ജു ദമ്പതികളുടെ മകളാണ്. കണ്ണൂർ ജി.വി. രാജ സ്പോർട്സ് സ്കൂൾ ഒമ്പതാംക്ലാസ്സ് വിദ്യാർത്ഥിനിയാണ് ആർച്ച അനീഷ്.
കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്ന അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു കോട്ടയം ജില്ലാ പ്രസിഡന്റ് കെ എൻ നൈസാം വിജലൻസിന് പരാതി നൽകി
കാഞ്ഞിരപ്പള്ളി :ബൈപ്പാസ് നിർമാണവുമായി ബന്ധപ്പെട്ട് പ്രാരംഭ നടപടികൾ ആരംഭിച്ച കരാറ് കമ്പനിയും മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥരും മറ്റു വ്യക്തികളും ചേർന്ന് ബൈപ്പാസ് നിർമാണത്തിന്റെ മറവിൽ, കോടിക്കണക്കിന് വിലവരുന്ന കല്ലുകളും, മണ്ണും കടത്തിക്കൊണ്ട് പോകുന്ന സാഹചര്യം ഉണ്ടായി. പിന്നീട് ഈ കമ്പനി നിർമ്മാണം പൂർത്തീകരിക്കാതെ നാട് വിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. കാഞ്ഞിരപ്പള്ളിയിലെ ജനങ്ങളുടെ ദീർഘ നാളത്തെ സ്വപ്ന പദ്ധതിയായ ബൈപാസ് ഇപ്പോൾ പൂർണ്ണമായും നിലച്ചിരിക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നത് ഇതിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. ഇവിടുന്ന് കോടിക്കണക്കിനു വിലവരുന്ന Read More…
കെ.എസ്.ഇ.ബി ജീവനക്കാർക്ക് മെഡിക്കൽ കിറ്റ് നൽകി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി
കാഞ്ഞിരപ്പള്ളി: നാടിന് പ്രകാശമേകാൻ ഏത് അടിയന്തര സാഹചര്യങ്ങളിലും അഹോരാത്രം സേവനം ചെയ്യുന്ന കെ.എസ്.ഇ.ബി ജീവനക്കാർക്ക് അത്യാഹിത ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് ആവശ്യമായ മരുന്നുകൾ ഉൾപ്പെടുന്ന മെഡിക്കൽ കിറ്റ് നൽകി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി. കെ.എസ്.ഇ.ബി പൊൻകുന്നം ഇലക്ട്രിക്കൽ ഡിവിഷനു കീഴിലുള്ള സബ് ഡിവിഷനുകളിലെ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ, പാമ്പാടി മുതൽ കൂട്ടിക്കൽ വരെയുള്ള വിവിധ ഇലക്ട്രിക്കൽ സെക്ഷനുകളിലെ അസി. എഞ്ചിനീയർമാർ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ മേരീക്വീൻസിലെ എമെർജൻസി ഫിസിഷ്യൻ ഡോ. നവീൻ വടക്കൻ ജീവനക്കാരുടെ സംശയങ്ങൾക്ക് ഉത്തരം Read More…











