Kanjirappally

ദേശീയപാതയോരത്ത് ബോധരഹിതയായി കിടന്ന വിദ്യാർത്ഥിനിക്ക് രക്ഷകനായി മേരീക്വീൻസ് ജീവനക്കാരൻ

കാഞ്ഞിരപ്പളളി: പാറത്തോട് സ്വാദേശിനിയായ വിദ്യാർത്ഥിനിക്ക് രക്ഷാകിരണവുമായി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ പബ്ലിക് റിലേഷൻസ് വിഭാഗം ജീവനക്കാരനായ കിരൺ കമാൽ. കഴിഞ്ഞ തിങ്കളാഴ്ച്ച വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞു മുണ്ടക്കയത്തുള്ള വീട്ടിലേക്ക് പോകുന്ന വഴിയിൽ പൊടിമറ്റം സെൻ്റ് ഡൊമിനിക് കോളേജിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ ആള് കൂടിയത് കണ്ടു ബൈക്ക് നിർത്തി നോക്കിയതാണ് കിരൺ. വഴിവക്കിൽ ഒരു വിദ്യാർത്ഥിനി ബോധരഹിതയായി കിടക്കുന്നു. ചുറ്റും ആളു കൂടിയെങ്കിലും ആരും ഒന്നും ചെയ്യുന്നില്ല. ഉടൻ കിരൺ ആ പെൺകുട്ടിയെയും കയ്യിൽ വാരിയെടുത്തു Read More…

Kanjirappally

മികച്ച വിദ്യാർഥികൾ നമ്മുടെ നാടിന്റെ അഭിമാനം : മന്ത്രി റോഷി അഗസ്റ്റിൻ

കാഞ്ഞിരപ്പള്ളി : മികച്ച വിദ്യാർത്ഥികൾ നമ്മുടെ നാടിന്റെ അഭിമാനമാണെന്നും, അവർ മികച്ച രാഷ്ട്രത്തെ പടുത്തുയർത്തുന്നതിൽ നിർണായക പങ്കുവഹിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ. കുട്ടികളുടെ നല്ല ഭാവിയെ മുന്നിൽ കണ്ട് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ നേതൃത്വത്തിൽ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എല്ലാ വിദ്യാർത്ഥികൾക്കും എംഎൽഎ ഏർപ്പെടുത്തിയിരിക്കുന്ന പ്രതിഭാ പുരസ്കാരവും Read More…

Kanjirappally

പ്രതിഭാ പുരസ്കാര വിതരണം 30 ന്

കാഞ്ഞിരപ്പള്ളി : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഏർപ്പെടുത്തിയിരിക്കുന്ന പ്രതിഭാ പുരസ്കാരവും, 100% വിജയം നേടിയ സ്കൂളുകൾക്കുള്ള എക്സലൻസ് അവാർഡിന്റെയും വിതരണം ജൂൺ 30ആം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് പൊടിമറ്റത്ത് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിന്റെ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ അധ്യക്ഷതയിൽ Read More…

Kanjirappally

ഹെൽത്ത് ചെക്കപ്പ്: നിരക്കിളവുമായി മേരീക്വീൻസ് ആശുപത്രി

കാഞ്ഞിരപ്പള്ളി: ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ചു കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ഹോസ്പ്പിറ്റലിൽ 2024 ജൂൺ 28, 29, ജൂലൈ 01 തീയതികളിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾക്ക് പ്രത്യേക നിരക്കിളവുകൾ ലഭ്യമാണ്. കൂടുതലറിയാനും ബുക്കിംഗിനുമായി വിളിക്കൂ : +91 9188228226.

Kanjirappally

പാറത്തോട്ടിൽ ബസ് സ്റ്റോപ്പിൽ നിർത്തുന്നതിനിടയിൽ ഉണ്ടായ അപകടം: പരിക്കേറ്റ യാത്രക്കാരിയെ സെറാ ബസ് മാനേജ്‌മന്റ് ആശുപത്രിയിൽ സന്ദർശിച്ചു

കാഞ്ഞിരപ്പള്ളി :കഴിഞ്ഞ ദിവസം പാറത്തോട്ടിൽ സെറാമോട്ടേഴ്സിൻ്റ കോട്ടയം- ഇളംകാട് ബസ് സ്റ്റോപ്പിൽ നിർത്തുന്നതിനിടയിൽ യാത്രക്കാരി കാലുതെറ്റി വീണ് പരിക്കേറ്റ സംഭവത്തിൻ സെറാബസ് മാനേജ്മെൻറ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യാത്രക്കാരിയെ സന്ദർശിക്കുകയും ഞങ്ങളുടെ ജീവനക്കാരുടെ ഭാഗത്തു നിന്ന് ഉണ്ടായ തെറ്റിന് മാപ്പപേക്ഷിക്കുകയും ആശുപത്രിയിലെ കാര്യങ്ങൾ ചെയ്തു കൊടുക്കുകയും അവരെ ബസ് മാനേജ്മെൻ്റിൻ്റ വാഹനത്തിൽ വീട്ടിൽ എത്തിക്കുകയും, വേണ്ട സഹായങ്ങൾ നല്കുകയും ചെയ്തു. തങ്ങളുടെ ബസിൽ യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ട ആളുടെ കൂടെ ഉണ്ടാവണമെന്ന കാര്യത്തിൽ നിരുത്തരവാദപരമായ പെരുമാറിയതിന് ജീവനക്കാർക്ക് Read More…

Kanjirappally

കത്തോലിക്ക കോൺഗ്രസ്‌ കാഞ്ഞിരപ്പള്ളി രൂപത ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു

കാഞ്ഞിരപ്പള്ളി : കത്തോലിക്ക കോൺഗ്രസ്‌ കാഞ്ഞിരപ്പള്ളി രൂപത സമിതിയുടെ 2024-27 പ്രവർത്തന വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ രൂപത വികാരി ജനറാൾ ഫാ.ബോബി അലക്സ്‌ മണ്ണംപ്ലാക്കൽമുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രൂപത ഡയറക്ടർ ഫാ. മാത്യു പാലക്കുടി ആമുഖസന്ദേശം നൽകി. കുവൈറ്റിൽ തീപിടിത്തത്തിൽ ആകസ്മികമായി മരണമടഞ്ഞവർക്ക് യോഗം ആദരാഞ്ജലിയർപ്പിച്ചു. പുതിയ പ്രസിഡന്റായി ചുമതലയേറ്റ കെ. കെ. ബേബി കണ്ടത്തിൽ നയപ്രഖ്യാപനം നടത്തി. കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതിയംഗം ജോമി കൊച്ചുപറമ്പിൽ, ജനറൽ സെക്രട്ടറി ജോസഫ് Read More…

Kanjirappally

സൗജന്യ വെരിക്കോസ് വെയിന്‍, പൈൽസ് രോഗ / സർജറി നിർണ്ണയ ക്യാമ്പുമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രി

കാഞ്ഞിരപ്പളളി: മേരീക്വീൻസ് ജനറൽ & ലാപ്രോസ്കോപ്പിക് സർജറി വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ 2024 ജൂൺ 20, 21, 22 തീയ്യതികളിൽ സൗജന്യ വെരിക്കോസ് വെയിന്‍, പൈൽസ് രോഗ / സർജറി നിർണ്ണയ ക്യാമ്പ് നടത്തും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടർ കൺസൾട്ടേഷൻ സൗജന്യമായി ലഭ്യമാകും. കൂടാതെ വിവിധ ലാബ് പരിശോധനകൾക്ക് 25% നിരക്കിളവ്, കോളോണോസ്‌കോപ്പിക്ക് 10% നിരക്കിളവ് എന്നിവയും ലഭ്യമാകും. സർജറി ആവശ്യമെങ്കിൽ പ്രത്യേക നിരക്കിളവും ലഭ്യമാകും. ക്യാമ്പിന് ഡോ. റോബിൻ കുര്യൻ പേഴുംകാട്ടിൽ മേൽനോട്ടം വഹിക്കും. മുൻകൂർ ബുക്കിംഗ് Read More…

Kanjirappally

സ്കൂട്ടറിൽ ബസ് തട്ടിയതിനെ തുടർന്ന് മറിഞ്ഞ് വീണ് യുവതിക്ക് പരുക്ക്

കാഞ്ഞിരപ്പളളി: സ്കൂട്ടറിൽ ബസ് തട്ടിയതിനെ തുടർന്നു നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കൂവപ്പള്ളി സ്വദേശി ഷെഫീനയെ ( 34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെ കാഞ്ഞിരപ്പള്ളി ടൗണിനു സമീപത്തു വച്ചായിരുന്നു അപകടം. സ്കൂട്ടറിനെ ബസ് മറികടക്കുന്നതിനിടെ തട്ടുകയും മറിഞ്ഞ് വീഴുകയുമായിരുന്നുവെന്നു പറയപ്പെടുന്നു.

Kanjirappally

സൗജന്യ മുട്ട്, ഇടുപ്പ് മാറ്റിവെയ്ക്കൽ സർജറി നിർണ്ണയ ക്യാമ്പ് ഒരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രി

കാഞ്ഞിരപ്പള്ളി: കാൽമുട്ട്‌, ഇടുപ്പ്‌, സന്ധികൾ എന്നിവയിൽ വേദന അനുഭവിക്കുന്നവർക്ക് സൗജന്യ രോഗ / ശസ്ത്രക്രിയാ നിർണ്ണയ ക്യാമ്പ് ഒരുക്കി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റൽ ജോയിൻ്റ് റീപ്ലേസ്മെന്റ് വിഭാഗം. 2024 മെയ് 23, 24, 25 തീയതികളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടർ കൺസൾട്ടേഷൻ, ഡിജിറ്റൽ എക്സ് റേ എന്നിവ സൗജന്യമായി ലഭ്യമാകും കൂടാതെ വിവിധ ലാബ് പരിശോധനകൾക്ക് 25% നിരക്കിളവ്. സർജറി ആവശ്യമെങ്കിൽ പ്രത്യേക നിരക്കിളവ് എന്നിവയും Read More…

Kanjirappally

ഉന്നത വിദ്യാഭ്യാസ പ്രദർശനവും സെമിനാറും

കാഞ്ഞിരപ്പള്ളി: ഉന്നത വിദ്യഭാസ ഉപരിപഠന മേഖലയിലേക്ക് കടന്നു വരുന്ന വിദ്യാർത്ഥികൾക്ക് കോഴ്സുകളെപ്പറ്റിയും ,ഭാവി ജോലിസാധ്യതകളെപറ്റിയും അപബോധം സൃഷ്ടിക്കുന്നതിനു വേണ്ടി കാഞ്ഞിരപ്പള്ളിയിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനമായ “ന്യൂ വേ എജ്യൂക്കേഷൻ കൺസൾട്ടൻസിയും,കേരള യൂത്ത്ഫ്രണ്ട് (ബി) ” കോട്ടയം ജില്ലാ കമ്മിറ്റിയും സംയുക്തമായി “സ്റ്റഡി ഇൻ ഇന്ത്യാ മെഗാ എഡ്യൂ എക്സ്പോ 2024 ” എന്ന പേരിൽ കാഞ്ഞിരപ്പള്ളി മൈക്ക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ച് 2024 ഏപ്രിൽ 27 തീയതി മെഗാ വിദ്യാഭ്യാസ പ്രദർശനവും സെമിനാറും സംഘടിപ്പിക്കുന്നു. സാമൂഹിക Read More…