കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ഇ. എൻ.ടി സർജറി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കൂട്ടികൾക്കായി അഡിനോയിഡ് രോഗ, സർജറി നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 22, 23, 24 തീയതികളിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, ഡിജിറ്റൽ എക്സ്-റേ സേവനങ്ങളും ലഭ്യമാകും. കൂടാതെ എൻഡോസ്കോപ്പി, സർജറി സേവനങ്ങൾക്ക് പ്രത്യേക നിരക്കിളവുകളും ലഭ്യമാകും. വായ തുറന്ന് ശ്വസിക്കൽ, ഉറക്കത്തിൽ കൂർക്കം വലി, ചെവിയിലോ തൊണ്ടയിലോ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന അണുബാധ, സ്ഥിരമായ മൂക്കടപ്പ്, ഉറക്കത്തിനിടയിലെ ശ്വാസതടസ്സം അല്ലെങ്കിൽ ഉറക്കക്കുറവ് Read More…
Kanjirappally
റോഡിലും ജീവിതത്തിലും “ശുഭയാത്ര” ഒരുക്കാൻ മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ
കാഞ്ഞിരപ്പളളി: റോഡിലും ജീവിതത്തിലും സുരക്ഷിത യാത്രയൊരുക്കുകയെന്ന ലക്ഷ്യത്തോടെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി നടപ്പിലാക്കുന്ന ശുഭയാത്ര പദ്ധതിക്ക് തുടക്കമായി. ആശുപത്രി ക്യാംപസിൽ നടന്ന ചടങ്ങിൽ കാഞ്ഞിരപ്പളളി എം.എൽ.എ പ്രൊഫ. റോണി കെ ബേബി പദ്ധതിയുടെ ലോഗോ ആശുപത്രി ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐക്ക് നൽകി പ്രകാശനം ചെയ്തു. റോഡ് അപകടങ്ങൾ, വീഴ്ച്ചകൾ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ ഗോൾഡൻ മണിക്കൂറിൽ (അപകടത്തിന് ശേഷം ആദ്യത്തെ ഒരു മണിക്കൂറിനകം) തന്നെ മികച്ച ചികിത്സ ഉറപ്പാക്കി ജീവൻ രക്ഷിക്കുക എന്ന Read More…
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ഇന്ന് കാഞ്ഞിരപ്പള്ളി പോലീസ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു
കാഞ്ഞിരപ്പള്ളി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ (ജൂൺ 26 )ന് കേരള സർക്കാരിൻറെ ലഹരി വിരുദ്ധ ക്യാമ്പയിൻ ആയ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വിവിധ ഡിപ്പാർട്ട്മെന്റുകളുടെ സഹകരണത്തോടെ കാഞ്ഞിരപ്പള്ളി പോലീസ് ഇന്ന് കൂട്ടയോട്ടവും ലഹരി വിരുദ്ധ പ്രതിജ്ഞയും പൊതുയോഗവും നടത്തി . രാവിലെ 9:00 മണിക്ക് അക്കരപ്പള്ളി ഗ്രൗണ്ടിൽ വച്ച് കാഞ്ഞിരപ്പള്ളി എംഎൽഎ ശ്രീ റോണി കെ ബേബി അവർകൾ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. കാഞ്ഞിരപ്പള്ളി, പാറത്തോട് ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളും പൊതുജനങ്ങൾ, സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ, Read More…
കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ജോയിന്റ് ഡയറക്ടറായി ഫാ. ടിസൺ കോച്ചേരിൽ സി.ഐ.ഐ ചുമതലയേറ്റു
കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ജോയിന്റ് ഡയറക്ടറായി ഫാ. ടിസൺ കോച്ചേരിൽ സി.ഐ.ഐ ചുമതലയേറ്റു. കടുത്തുരുത്തി സ്വദേശിയും കോട്ടയം സി.എം.ഐ സെന്റ് ജോസഫ് പ്രവിശ്യാ അംഗവുമാണ്.
2027 സെൻസസിന് കാഞ്ഞിരപ്പള്ളിയിൽ ഡിജിറ്റൽ തുടക്കം: സെൽഫ് എന്യൂമറേഷൻ താലൂക്ക്‌തല ഉദ്ഘാടനം നടന്നു
കാഞ്ഞിരപ്പള്ളി: 2027-ലെ ഭാരത സെൻസസിന് കാഞ്ഞിരപ്പള്ളി താലൂക്കിൽ ഡിജിറ്റൽ മുഖം. ആദ്യമായി സെൻസസിന്റെ ഭാഗമാകുന്ന സെൽഫ് എന്യൂമറേഷന്റെ താലൂക്ക്‌തല ഉദ്ഘാടനം ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്നു. ചരിത്രത്തിലാദ്യം: സ്വയം വിവരശേഖരണം 2027 ജൂലൈ മുതൽ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഭാരത സെൻസസിന്റെ ഏറ്റവും വലിയ പ്രത്യേകത സെൽഫ് എന്യൂമറേഷനാണ്. പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താൻ കഴിയുന്ന സംവിധാനമാണിത്. കേരളത്തിൽ ജൂൺ 16 മുതലാണ് സെൽഫ് എന്യൂമറേഷൻ ആരംഭിച്ചത്. രാവിലെ 11ന് നടന്ന Read More…
സൗജന്യ ഡയാലിസിസ് പദ്ധതി ഉദ്ഘാടനം പ്രൊഫ് റോണി കെ ബേബി ഉദ്ഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി : സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയും മേരി ക്വീൻസ് മിഷൻ ഹോസ്പിറ്റലും സംയുക്തമായി നടപ്പിലാക്കുന്ന ഡയാലിസിസ് സഹായ പദ്ധതിയുടെ ഉദ്ഘാടനം 2026 ജൂൺ 8-ാം തീയതി തിങ്കളാഴ്ച രാവിലെ 10.45- ന് മേരി ക്വീൻസ് മിഷൻ ഹോസ്പിറ്റൽ സെമിനാർ ഹാളിൽ വെച്ച് പ്രൊഫ്. റോണി കെ ബേബി MLA കാഞ്ഞിരപ്പള്ളി ഉദ്ഘാടനം ചെയ്തു .സ്വരുമ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ജോയി മുണ്ടാമ്പള്ളി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്ന 2000 ഡയാലിസിസ് കൂപ്പണുകളുടെ ആദ്യ Read More…
കാഞ്ഞിരപ്പള്ളിയിൽ കെഎഫ്സി ഔട്ട്ലറ്റിന് തീപിടിച്ചു
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് പ്രവർത്തിക്കുന്ന കെഎഫ്സി ഔട്ട്‌ലെറ്റിൽ തീപിടുത്തമുണ്ടായി. പുലർച്ചെ രണ്ടരയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. ആളപായമില്ല. ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായത്. കാഞ്ഞിരപ്പള്ളി ഫയര്‍ ഫോഴ്‌സ് എത്തി തീയണച്ചു. തീ പിടുത്തതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.
ഐ.എം.ഐ – ഇമേജ് പരിസ്ഥിതി മിത്രപുരസ്‌കാരം നേടി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ
കാഞ്ഞിരപ്പളളി: ഫലപ്രദമായ ബയോമെഡിക്കൽ മാലിന്യ സംസ്കരണ രീതികളോടും ബയോമെഡിക്കൽ മാലിന്യ സംസ്കരണ നിയമങ്ങൾ പാലിക്കുന്നതിനോടുമുള്ള സ്ഥാപനത്തിൻ്റെ പ്രതിബദ്ധതയെ അഭിനന്ദിച്ചുകൊണ്ട് ഇമേജ് നൽകുന്ന സംസ്ഥാനതല പരിസ്ഥിതി മിത്ര പുരസ്‌കാരം കരസ്ഥമാക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി. അമ്പതിലധികം കിടക്കകളുള്ള ആശുപത്രികളുടെ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനമാണ് മേരീക്വീൻസ് കരസ്ഥമാക്കിയത്. 190 കിടക്കകൾ ഉള്ള മേരീക്വീൻസ് ആശുപത്രി സുസ്ഥിര വികസനമടക്കമുള്ള മേഖലകളിൽ വിവിധ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ലോക പരിസ്ഥിതി ദിനത്തിൽ തിരുവനന്തപുരത്തു വെച്ച് നടന്ന ചടങ്ങിൽ ആരോഗ്യ Read More…
ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ഡയറക്ടറായി ചുമതലയേറ്റു
കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ഡയറക്ടറും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ ചുമതലയേറ്റു. കഴിഞ്ഞ ഒരു ദശാബ്‌ദക്കാലമായി ആശുപത്രിയുടെ ജോയിൻ്റ് ഡയറക്ടറും, ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായി പ്രവർത്തിച്ചു വരികയായിരുന്നു. കോട്ടയം സി.എം.ഐ സെൻ്റ് ജോസഫ് പ്രവിശ്യയിലെ വൈദികനായ അദ്ദേഹം പരിസ്ഥിതി, ഊർജ്ജസംരക്ഷണപ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ആരോഗ്യരംഗത്ത് മാറ്റങ്ങൾ കൊണ്ടുവരുന്നതിലും സുസ്ഥിര വികസനത്തിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഗ്രാമീണ ആരോഗ്യരംഗത്ത് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും, ആശുപത്രിയെ ഒരു മോഡൽ ഹോസ്‌പിറ്റലായി ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കും മേൽനോട്ടം Read More…
ദേശീയ തലത്തിൽ ഇരട്ടനേട്ടവുമായി മേരീക്വീൻസ് മിഷൻ ആശുപത്രി
കാഞ്ഞിരപ്പളളി: ദേശീയ തലത്തിൽ സേവനമികവിന് രണ്ടു പുരസ്‌കാരങ്ങൾ കരസ്ഥമാക്കി മേരീക്വീൻസ് മിഷൻ ആശുപത്രി. മെഡിക്കൽ സേവന രംഗത്തെ പ്രവർത്തനങ്ങൾക്ക് ലഭിച്ച ഗ്ലോബൽ ലീഡർഷിപ്പ് അവാർഡ് ഹൈദരാബാദിൽ വെച്ച് നടന്ന ചടങ്ങിൽ മുൻ രാജ്യസഭാ എം.പിയും ചലച്ചിത്രനടിയുമായ ജയപ്രദയിൽ നിന്നും മേരീക്വീൻസ് മിഷൻ ആശുപത്രിക്ക് വേണ്ടി ജോയിന്റ് ഡയറക്ടർ ഡോ.ഫാ. തോമസ് മതിലകത്ത് സി.എം.ഐ, ഹ്യൂമൻ റിസോഴ്സ് വിഭാഗം മാനേജർ അജോ ജോസ് വാന്തിയിലും ഏറ്റുവാങ്ങി. ഹെൽത്ത് കെയർ രംഗത്തെ പ്രവർത്തനങ്ങൾക്ക് ലഭിച്ച ഗ്ലോബൽ ഹെൽത്ത് കെയർ ആൻഡ് Read More…











