എസ്.എഫ്.ഐ.ഒ. അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി) നൽകിയ ഹർജിയിൽ കക്ഷിചേരാൻ അഡ്വ. ഷോൺ ജോർജ് ഹൈക്കോടതിയിൽ അപേക്ഷ നൽകി. എസ്.എഫ്.ഐ.ഒ അന്വേഷണത്തിൽ അടിയന്തര സ്റ്റേ ആവശ്യപ്പെട്ടാണ് കെ.എസ്.ഐ.ഡി.സി. ബഹു. ഹൈക്കോടതിയെ സമീപിച്ചതെങ്കിലും കോടതി അത് അനുവദിച്ചില്ല. തുടർന്ന് കോടതി കെ.എസ്.ഐ.ഡി.സിയുടെ വാദം വിശദമായി കേൾക്കുകയും ഫെബ്രുവരി 26 (തിങ്കൾ)- ലേക്ക് കേസ് മാറ്റിവെക്കുകയും ചെയ്തിരിക്കുകയാണ്.
General
പ്ലസ് വൺ പാഠപുസ്തകത്തിലെ പിശക് തിരുത്തും, പാഠപുസ്തകം തയ്യാറാക്കിയത് 2014-ൽ: മന്ത്രി വി ശിവൻകുട്ടി
പ്ലസ് വൺ ക്ലാസുകളിലേക്കുള്ള സോഷ്യൽവർക്ക് പാഠപുസ്തകങ്ങളിലെ പിശക് തിരുത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിഷയം പരിശോധിച്ച് വേണ്ട തിരുത്തലുകൾ വരുത്താൻ എസ് സി ഇ ആർ ടിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക സംവരണം ഏർപ്പെടുത്തിയാൽ വർഗീയതയെ ചെറുക്കാൻ സഹായിക്കുമെന്ന പരാമര്‍ശം നേരത്തെ വാര്‍ത്തയായിരുന്നു. സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുക എന്നായിരുന്നു വര്‍ഗീയതയെ ചെറുക്കാനുള്ള നിര്‍ദേശങ്ങളിൽ ഒന്നായി എഴുതിയത്. പ്ലസ് വൺ ക്ലാസുകളിലേക്ക് വേണ്ടി 2014 ൽ തയ്യാറാക്കിയ Read More…
ഇരുമാപ്രമറ്റം എം.ഡി.സി.എം.എസ് എച്ച് എസ് ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥിയായ ഡോ. സ്റ്റാലിൻ കെ.തോമസിനെ ആദരിച്ചു
ഇരുമാപ്രമറ്റം എം.ഡി.സി.എം.എസ് എച്ച് എസ് ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥിയായ ഡോ. സ്റ്റാലിൻ കെ.തോമസിനെ ആദരിച്ചു. 1982-ൽ SSLC എഴുതിയ സ്റ്റാലിൻ ഇന്ന് കൽക്കട്ടയിൽ സ്വന്തമായി വിദ്യാലയം ആരംഭിച്ചു വിജയകരമായി നടത്തി കൊണ്ടിരിക്കുന്നു. നല്ല ഒരു എഡ്യുക്കേസനലിസ്റ്റും, മോട്ടിവേഷ ണൽ സ്പീക്കറുമായ അദ്ദേഹം കുടുംബ സമേതം ലോകരാഷ്ട്രങ്ങൾ സന്ദർശിച്ചു തന്റെ ദൗത്യം നിർവഹിക്കുന്നു. അനേകം കുഞ്ഞുങ്ങൾക്കും , യുവാക്കൾക്കും പ്രചോദനമേകുന്ന ക്ലാസുകൾക്ക് അദ്ദേഹം നേതൃത്വം നൽകുന്നു. തന്റെ ജന്മനാട്ടിൽ പത്‌നി ശ്രീമതി ജിസ്സയോടൊപ്പം വന്നപ്പോൾ പ്ലാറ്റിനം സൂബിലി ആഘോഷിക്കുന്ന Read More…
ശൈലജ ടീച്ചറിനും മന്ത്രി കെ. രാധാകൃഷ്ണനും ലോക്‌സഭ സീറ്റ്; മുഖ്യമന്ത്രിയുടെ തന്ത്രമെന്ന് ഷോണ്‍ ജോര്‍ജ്
കെകെ ശൈലജ ടീച്ചറിനും മന്ത്രി കെ. രാധാകൃഷ്ണനും സിപിഐഎം ലോക്‌സഭ സീറ്റ് നല്‍കിയത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമെന്നും മുഖ്യമന്ത്രിയുടെ തന്ത്രമാണ് ഇതിലൂടെ വെളിവായിരിക്കുന്നതെന്നും അഡ്വ. ഷോണ്‍ ജോര്‍ജ്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അഡ്വ. ഷോണ്‍ ജോര്‍ജ് മുഖ്യമന്ത്രിക്ക് എതിരെ രൂക്ഷമായി പ്രതികരിച്ചത്. പാര്‍ട്ടിക്കുള്ളിലും പൊതുസമൂഹത്തിലും സ്വീകാര്യരായ ഇരുവരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാട്ടിയിരുന്ന രണ്ടു പേരാണെന്നും ഇരുവരെയും ലോക്‌സഭാ സീറ്റ് നല്‍കി ഡല്‍ഹിയിലേക്ക് അയക്കുന്നതിലൂടെ മുഖ്യമന്ത്രി കസേര വീണ്ടും ഉറപ്പാക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും ഷോണ്‍ ചൂണ്ടിക്കാട്ടി. ഷോണിന്റെ Read More…
കെ സി വൈ എൽ കൈപ്പുഴ ഫൊറോന 2024 – 2025 പ്രവർത്തനോദ്ഘാടനം നടത്തപ്പെട്ടു
കെ സി വൈ എൽ കൈപ്പുഴ ഫൊറോന 2024 – 2025 പ്രവർത്തനോദ്ഘാടനം കൈപ്പുഴയിൽ നടത്തപ്പെട്ടു. പ്രവർത്തന ഉദ്ഘാടന സമ്മേളനത്തിൽ കെ സി വൈ എൽ കൈപ്പുഴ ഫൊറോന പ്രസിഡന്റ് ആൽബർട്ട് റ്റോമി അധ്യക്ഷപദം വഹിക്കുകയും കെ സി വൈ എൽ അതിരൂപത പ്രസിഡന്റ് ജോണിസ്. പി. സ്റ്റീഫൻ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു. തുടർന്ന് 2024 – 2025 പ്രവർത്തന വർഷത്തേക്കുള്ള പ്രവർത്തന മാർഗ്ഗരേഖ കെ സി വൈ എൽ അതിരൂപത ജോ. സെക്രട്ടറിയും കൈപ്പുഴ Read More…
നടന്നു വലയേണ്ട ;മീനച്ചിൽ ഗ്രാമത്തിലൂടെ വണ്ടിയുണ്ട്
മീനച്ചിൽ ഗ്രാമ പഞ്ചായത്തിൻ്റെ ഗ്രാമീണ വീഥികളിലൂടെ കെ.എസ്.ആർ.ടി.സിയുടെ ഗ്രാമ വണ്ടി സർവ്വീസ് ആരംഭിച്ചു. പഞ്ചായത്തിലെ ഉൾപ്രദേശത്തുകൂടിയുള്ള ഗ്രാമ പാതകളെയും പ്രധാന ജംഗ്ഷനുകളെയും പാലാ നഗരത്തെയും ബന്ധിപ്പിച്ചാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മീനച്ചിൽ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ നിന്നും 12 ലക്ഷം രൂപ ചിലവഴിച്ചാണ് ഗ്രാമ വണ്ടി സർവ്വീസ്. മീനച്ചിൽ പഞ്ചായത്ത് ഓഫീസിനു സമീപം നടന്ന ചടങ്ങിൽ ജോസ്.കെ.മാണി എം.പി സർവ്വീസ് ഉദ്ഘാടനം ചെയ്തു.മാണി സി.കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനി Read More…
സൗജന്യ വൈദ്യ പരിശോധനയും പ്രമേഹ നിർണയവും
മാന്നാർ റോയൽ ലയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മേൽപാടത്തു വെച്ച് സൗജന്യ വൈദ്യ പരിശോധനയും പ്രമേഹ രോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചു. പ്രശസ്ത ഡയബേട്യോളജിസ്റ് Dr. സോണിയ സുരേഷ്, ഡോക്ടർ ദിലീപ്കുമാർ എന്നിവർ ക്യാമ്പിൽ പങ്കെടുത്തവരുടെ വൈദ്യ പരിശോധന നടത്തുകയുണ്ടായി. നിരവധി രോഗികൾക്ക് സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു. ലയൻസ് റീജിയൻ ചെയർപേഴ്സൺ രാജേഷ് ഉൽഘാടനം ചെയ്ത ക്യാമ്പിൽ ക്ലബ്ബ് പ്രസിഡന്റ് വിജയകുമാർ സ്വാഗതവും ട്രെഷറെർ TSG നായർ നന്ദിയും അറിയിച്ചു. സെക്രട്ടറി മോഹനൻ, വൈസ് പ്രസിഡന്റ് ബെന്നി Read More…
കാളിയാർ ജയ് റാണിയിൽ ഡി.സി.എൽ പി. റ്റി. തോമസ് സ്മാരക പ്രഭാഷണം നടത്തി
തൊടുപുഴ : പ്രവിശ്യാ ദീപിക ബാലസഖ്യത്തിൻ്റെ ആഭിമുഖ്യത്തിൽ രണ്ടാമത് ഡി.സി.എൽ പി. റ്റി. തോമസ് പൈനാൽ സ്മാരക പ്രഭാഷണം കാളിയാർ ജയ്റാണി പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ചു. ദേശീയ ഡയറക്ടർ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സി.എം.ഐ ലക്ഷ്യം ഉറച്ച തലമുറ രാഷ്ട്ര നിർമിതിയുടെ അടിത്തറ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ അനിറ്റ് കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈനി സന്തോഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ റ്റെസി മുണ്ടയ്ക്കൽ, Read More…
പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിലെ നവീകരിച്ച പള്ളിയുടെ ആശീർവാദം നാളെ
പാലാ: പാലാ രൂപതയിലെ ആദ്യകാല കുരിശിൻ്റെ വഴി തീർത്ഥാടന കേന്ദ്രമായ പാമ്പൂരാംപാറയിലെ വ്യാകുലമാതാ പള്ളിയുടെ നവീകരിച്ച ദൈവാലയത്തിൻ്റെ ആശീർവാദകർമ്മവും വലിയ നോമ്പാചരണവും നാളെ (16/02/2024) ഉച്ചകഴിഞ്ഞ് 3 ന് നടത്തപ്പെടുമെന്ന് കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി ഫാ ജോസഫ് വടകര അറിയിച്ചു. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവാദകർമ്മം നിർവ്വഹിക്കും. പാലാ രൂപത വികാരി ജനറാൾ മോൺ ജോസഫ് തടത്തിൽ കുർബാന അർപ്പിക്കും. തുടർന്നു കുരിശിൻ്റെ വഴി പ്രാർത്ഥന നടത്തും. 23 ന് പാലാ Read More…
ജീവിതശൈലി രോഗങ്ങൾ കുറയ്ക്കുന്നതിൽ പ്രാദേശിക കളി സ്ഥലങ്ങൾക്ക് വലിയ പങ്ക്: ജോസ് കെ മാണി
മീനച്ചിൽ : ജീവിതശൈലി രോഗങ്ങൾ കുറച്ചു കൊണ്ടുവരുന്നതിന് പ്രാദേശിക കളിസ്ഥലങ്ങൾക്ക് വലിയ പങ്കാണ് ഉള്ളതെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഇരുപതു ലക്ഷം രൂപ ഉപയോഗിച്ച് മീനച്ചിൽ പഞ്ചായത്തിലെ വിളക്കും മരുതിൽ നിർമ്മാണം പൂർത്തീകരിച്ച കെ.എം. മാണി മെമ്മോറിയൽ ഇൻഡോർ ഷട്ടിൽ ബാഡ്മിൻ്റൺ കോർട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മീനച്ചിൽ പഞ്ചായത്ത് വക സ്ഥലത്താണ് കോർട്ട് നിർമ്മിച്ചിരിക്കുന്നത്. 2023 -24 വാർഷിക Read More…