General

മഹാസമാധി ദിനാചരണം

പാതാമ്പുഴ :എസ് എൻ ഡി പി യോഗം പാതാമ്പുഴ ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ ക്ഷേത്രത്തിൽ വിശ്വമഹാഗുരു ശ്രീനാരായണ ഗുരുദേവൻ്റെ തൊണ്ണൂറ്റിയെട്ടാമത് മഹാസമാധി ദിനാചരണം നടത്തി. ഗുരുദേവ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, ഉപവാസപ്രാർത്ഥന, കഞ്ഞി വീഴ്ത്തൽ എന്നിവ ഉണ്ടായിരുന്നു. വൈകുന്നേരം 320 ന് മഹസമാധി പൂജ നടത്തി. മോഹനൻ ശാന്തി തമ്പലക്കാട് ക്ഷേത്ര ചടങ്ങുകൾക്ക് നേതൃത്വം നൽകി. ചടങ്ങുകൾക്ക് ശാഖാ പ്രസിഡന്റ് ഷാജി പി.ബി. പാറടിയിൽ, വൈസ് പ്രസിഡന്റ് രാജു കോട്ടുക്കുന്നേൽ, സെക്രട്ടറി ബിനു കെ.കെ. കിഴക്കേമാറാംകുന്നേൽ, യൂണിയൻ Read More…

General

അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ ദിനാചരണം നടത്തി

പനയ്ക്കപ്പാലം : അന്താരാഷ്ട്രസമുദ്ര തീര ശുചീകരണ ദിനാചരണ ദിനത്തിനോടനുബന്ധിച്ച് നദീശുചീകരണം നടത്തി. പനയ്ക്കപാലത്ത് മീനച്ചിലാറ്റിലാണ് ശുചീകരണം നടത്തിയത്. പ്രകൃതി രക്ഷാ സു പോഷണവേദി കേരളം, സ്വാമി വിവേകാനന്ദ വിദ്യാലയം, സേവാഭാരതി, വിവിധസാമൂഹിക സാംസ്കാരിക സന്നദ്ധ സംഘടനകൾ നേതൃത്വം വഹിച്ചു. പനയ്ക്കപാലം സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻ്റ് അഡ്വ: രാജേഷ് പല്ലാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ മീനച്ചിലാർ സംരക്ഷണസമതി സെക്രട്ടറി എ.ബി ഇമ്മാനുവേൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനമിത്ര പുരസ്കാര ജേതാവ് സുനിൽ സുരേന്ദ്രൻ പ്രതിജ്ഞ പങ്കിട്ടു. Read More…

General

പഞ്ചദിന ഗ്രാമീണ പഠനക്യാമ്പ് ‘ദിശ’ കുമളിയിൽ തുടക്കം കുറിച്ചു

കുമളി : രാമപുരം മാർ ആഗസ്റ്റിനോസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പഞ്ചദിന ഗ്രാമീണ പഠന ക്യാമ്പ് ‘ദിശ’സെപ്റ്റംബർ 18ന് കുമളിയിൽ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ശാന്തി ഷാജിമോൻ അധ്യക്ഷത വഹിച്ചു. പളിയക്കുടി ഊര് മൂപ്പൻ അരുവി. എ ഉദ്ഘാടനം ചെയ്തു. സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റ് മേധാവി സിജു തോമസ് പഞ്ചായത്ത് അംഗം വിനോദ് ഗോപി, എസ്.ടി പ്രൊമോട്ടർ ബിനീത.സി, സ്റ്റാഫ് കോർഡിനേറ്റർ സാന്ദ്രാ ആൻ്റണി അധ്യാപകരായ സൈമൺ ബാബു, ഷെറിൻ മാത്യു, Read More…

General

ബൈബിൾ പകർത്തിയെഴുതി വെള്ളികുളംഇടവക ശ്രദ്ധേയമാകുന്നു

വെള്ളികുളം: പുതിയ നിയമം ബൈബിൾ പകർത്തി എഴുതി വെള്ളികുളം ഇടവക ശ്രദ്ധേയമാകുന്നു. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ പാലാ രൂപതയ്ക്ക് നൽകിയ സ്നേഹോപഹാരമാണ് പുതിയ നിയമം ബൈബിൾഎഴുതി തയ്യാറാക്കിയത്. കോവിഡ് കാലത്ത് ചുരുക്കം പേർ പുതിയ നിയമം എഴുതി തയ്യാറാക്കിയെങ്കിലും ഇടവകയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 18 പേർ പുതിയ നിയമം ബൈബിൾ പകർത്തി എഴുതി പൂർത്തിയാക്കിയത്.എഴുതി തയ്യാറാക്കിയ പുതിയ നിയമം ബൈബിൾ കെട്ടിലും മട്ടിലും അവതരണത്തിലും എഴുത്തിലുംഎല്ലാം പുതിയ നിയമ ബൈബിളിനെ വെല്ലുന്നതാണ്. ജീവിത തിരക്കിനിടയിൽ Read More…

General

ജ്യൂവൽസ് ഓഫ് പത്തനംതിട്ട ലിയോ ക്ലബ്ബിൻറ നേതൃത്വത്തിൽ സൗജന്യ പരിശോധനാ ക്യാമ്പും കണ്ണട വിതരണവും നടത്തി

പെരിങ്ങുളം: ജ്യൂവൽസ് ഓഫ് പത്തനംതിട്ട ലിയോ ക്ലബ്ബിൻറ നേതൃത്വത്തിൽ പെരിങ്ങുളം സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും കണ്ണട വിതരണവും കുട്ടികൾക്ക് വായനയ്ക്കായി ന്യൂസ് പേപ്പർ വിതരണവും നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ.ഫാ. ജോർജ് മടുക്കാങ്കലിൻറ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ നിർവ്വഹിച്ചു. ലയൺസ് 318 B ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ പി.യു.വർക്കി, റവ. ഫാ.സജി അമ്മാട്ടുകുന്നേൽ, Read More…

General

സ്ത്രീപക്ഷ നവകേരളം: ഫ്ളാഷ്മോബ് അവതരിപ്പിച്ചു

സ്ത്രീകളെ നവചിന്തകളുടെയും ആത്മവിശ്വാസത്തിന്റെയും ലോകത്തേക്ക് ക്ഷണിച്ച് വിദ്യാർഥികളുടെ ഫ്‌ലാഷ് മോബ്. വനിതാ- ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 18 മുതൽ 20 വരെ കോട്ടയത്തു നടത്തുന്ന ‘സ്ത്രീപക്ഷ നവകേരളം’ എന്ന സ്ത്രീ ശാക്തീകരണ പരിപാടിക്ക് മുന്നോടിയായാണ് തിരുനക്കര ഗാന്ധി സ്‌ക്വയറിൽ കോട്ടയം ബസേലിയസ് കോളജിലെ എൻ.എസ്.എസ്. വോളണ്ടിയർമാർ പരിപാടി അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.എം. മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ – ശിശുവികസനവകുപ്പ് സീനിയർ സൂപ്രണ്ട് ജി. സ്വപ്നാമോൾ, ജൂനിയർ Read More…

General

എൻ എസ് എസ് ഓറിയന്റേഷൻ ക്യാമ്പ്

മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീംമിന്റെ ഓറിയന്റേഷൻ ക്യാമ്പിന്റെ ഉദ്ഘാടനം ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് രാജേഷ് എം പി നിർവഹിച്ചു. ക്യാമ്പിൽ ഓറിയന്റേഷൻ ക്ലാസ്സ് വിവിധ ശ്രമദാന പ്രവർത്തനങ്ങൾ എന്നിവ നടത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി ,പിടിഎ പ്രസിഡണ്ട് സനിൽ കെ റ്റി അധ്യാപകരായ ബാലകൃഷ്ണൻ എം റുക്സാന എന്നിവർ പങ്കെടുത്തു.

General

ഹ്യൂമൻ ലൈബ്രറിക്ക് തുടക്കം

കോട്ടയം: ദർശനയും ഡ്രീം സെറ്റേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഹ്യൂമൻ ലൈബ്രറി പ്രോഗ്രാമിന് സെപ്തംബർ 16 -ാം തീയതി ചൊവ്വാഴ്ച 3 മണിക്ക് കോട്ടയം ദർശനയിൽ തുടക്കം കുറിക്കുന്നു. ഹ്യൂമൻ ലൈബ്രറിക്കായ് തയ്യാറായ 5 വ്യക്തിത്വങ്ങൾ തങ്ങളുടെ അനുഭവവും അതിജീവനവും അന്ന് പങ്കുവെയ്ക്കും. പ്രവേശനം സൗജന്യം.9447114328.

General

കാളകെട്ടി ഹയർ സെക്കൻഡറി സ്കൂളിൽ രക്തദാന ക്യാമ്പും ബോധവത്കരണ ക്ലാസ്സും നടത്തപ്പെട്ടു

കാളകെട്ടി: അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്, എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ കൊഴുവനാൽ ലയൺസ് ക്ലബ്ബിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും ഫെഡറൽ ബാങ്കിൻ്റെയും സഹകരണത്തോടെ യായിരുന്നു രക്തദാന ക്യാമ്പും അവബോധന ക്ലാസും സംഘടിപ്പിച്ചത്. സ്കൂൾ ഓഡിറ്റോറിയത്തിൽ മാനേജർ ഫാ. ആന്റണി മണിയങ്ങാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനറും സംസ്ഥാനത്തെ മികച്ച സന്നദ്ധ രക്തദാതാവിനുള്ള പുരസ്കാര ജേതാവുമായ ഷിബു തെക്കേമറ്റം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലയൺസ് Read More…

General

പാൽ കമഴ്ത്തൽ സമരവും, കരിദിനവും ആചരിക്കും: കേരള സ്റ്റേറ്റ് മിൽക്ക് സൊസൈറ്റിസ് അസോസിയേഷൻ

സംസ്ഥാനത്ത് പാൽ ഉൽപാദനം നടത്തുന്നതിന്ചിലവിന് ആനുപാതികമായ പാൽ വില ലഭിക്കണമെന്ന് ആവശ്യപ്പട്ട് തിരുവന്തപുരം മിൽമ ഫെഡറേഷൻ ഓഫീസിനു മുമ്പിൽ കേരള സ്റ്റേറ്റ് മിൽക്ക് സൊസൈറ്റിസ് അസോസിയേഷൻ സ്റ്റേറ്റ്, ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പാൽ കമഴ്ത്തൽ സമരവും കരിദിനവും ആചരിക്കുന്നു. പാൽവിലാ ലിറ്ററിന് 70 രൂപയാക്കണം എന്ന് ആവശ്യപ്പെട്ടാണ് സമരം. ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നതിന് 48 രൂപ ചിലവ് വരുമെന്ന് സർക്കാർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടും പാൽ വില വർദ്ധിപ്പിക്കാതെ ക്ഷീരകർഷകരെ അവഗണിക്കുന്ന സർക്കാർ നയത്തിലും മിൽമ Read More…