General

പാലക്കാട്ടെ ബ്രൂവറി നിര്‍മ്മാണം, ബാലറ്റിനെ ഭയക്കണം : പ്രസാദ് കുരുവിള

പ്രദേശവാസികളെ നിത്യ ദുരിതത്തിലാഴ്ത്താന്‍ ബ്രൂവറി നിര്‍മ്മാണവുമായി മുന്നിട്ടിറങ്ങിയിരിക്കുന്ന സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം മദ്യത്തിന്റെയും മാരക രാസലഹരികളുടെയും ദുരിതവും ദുരന്തവും പേറുന്നവര്‍ തിരിച്ചറിയുന്നുണ്ടെന്നും തെരഞ്ഞെടുപ്പിനെ നേരിടേണ്ടവര്‍ ബാലറ്റിനെ ഭയക്കണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. ‘കുടിവെള്ളമില്ലാത്ത നാട്ടില്‍ വെള്ളമടി’ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര് എന്തിനാണിത്ര വെമ്പല്‍കൊള്ളുന്നത്. മദ്യത്തിന്റെയും മാരക രാസലഹരികളുടെയും ഹബ്ബായി മാറിയിരിക്കുന്ന സംസ്ഥാനത്ത് എരിതീയില്‍ എണ്ണയൊഴിക്കുകയാണ്. ജനവികാരം തിരിച്ചറിയണം. മദ്യത്തിന്റെയും മാരക രാസലഹരികളുടെയും വിപത്തിനെതിരെ സ്ത്രീശാക്തീകരണം ശക്തമാക്കും.

General

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

മുരിക്കുവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെയും മുണ്ടക്കയം ഗവൺമെന്റ് ആയുർവേദ ഡിസ്പൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ ” സുഖദം ” സൗജന്യ ആയുർവേദ ക്യാമ്പ് മുരിക്കുവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. ഡോക്ടർ പത്മനാഭൻ ഇ ജി ഡോക്ടർ ലിസി കെ റ്റി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി പിടിഎ പ്രസിഡന്റ് സനിൽ കെ റ്റി അധ്യക്ഷത വഹിച്ച യോഗത്തിൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് രാജേഷ് എംപി ക്യാമ്പിന്റെ ഉദ്ഘാടനം Read More…

General

ഐ ലവ് വൈക്കം പ്രോജക്ട് ഉദ്ഘാടനം ചെയ്തു

ലയൻസ് ക്ലബ് ഓഫ് വൈക്കം ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ വൈക്കം വലിയ വിലയിലെ ട്രാഫിക് ഐലന്റിൽ ക്രമീകരിച്ച ഐ ലവ് വൈക്കം പ്രോജക്ട് എംഎൽഎ സി കെ ആശ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി ജയകുമാർ അധ്യക്ഷത വഹിച്ചു. ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ വിന്നി ഫിലിപ്പ് മുഖ്യപ്രഭാഷണത്തിൽ ഈ വർഷത്തെ ഭവന നിർമാണം, സ്കൂൾ വാട്ടർ പ്യൂരിഫയർ, ഡയാലിസിസ് കിറ്റ്, ഡയബറ്റിക് കാർഡ് മരുന്ന് വാങ്ങുന്നതിനുള്ള, സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ കണ്ണട തുടങ്ങിയ ലയൺസ് ക്ലബ്ബിന്റെ പ്രോജക്ടുകൾ അവതരിപ്പിച്ചു. Read More…

General

സൗജന്യ നേത്ര പരിശോധനാ ക്യാമ്പും കണ്ണട വിതരണവും നടത്തി

ഏറ്റുമാനൂർ : ഏറ്റുമാനൂർ ലയൺസ് ക്ലബിന്റെയും വെട്ടിമുകൾ സെന്റ് പോൾസ് ഹൈസ്കൂളിന്റെയും നേതൃത്വത്തിൽ സെന്റ് പോൾസ് ഹൈസ്കൂളിൽ വെച്ച് കുട്ടികൾക്ക് സൗജന്യ നേത്ര പരിശോധനാ ക്യാമ്പും കണ്ണട വിതരണവും നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീ. തങ്കച്ചൻ കോണിക്കലിന്റെ അദ്ധ്യക്ഷതയിൽ ഏറ്റുമാനൂർ ലയൺസ് ക്ലബ് പ്രസിഡന്റ് Ln. സെബാസ്റ്റ്യൻ മർക്കോസ് നിർവ്വഹിച്ചു. ലയൺസ് 318 B ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ ശ്രീ. സിബി മാത്യു പ്ലാന്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്സി തോമസ്, Read More…

General

പ്രമുഖ ചരിത്രകാരനും, നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ കെ.എം.ജാഫറിനെ ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ്) ആദരിച്ചു

ഭാരത് സേവക് സമാജ്(BSS)ന്റെ ഈ വർഷത്തെ മികച്ച എഴുത്തുകാർക്കുള്ള പുരസ്കാര ജേതാവാണ് അദ്ദേഹം. ഫെയ്സ് സാഹിത്യവേദി പ്രസിഡന്റും കൂടിയായ കെ.എം. ജാഫറിന് ആദരമർപ്പിച്ച് ഫെയ്സ് ഹാളിൽ ചേർന്ന സ്വീകരണ യോഗം പ്രൊഫ. എ.എം. റഷീദ് ഉൽഘാടനം ചെയ്തു. ഫെയ്സ് പ്രസിഡന്റ് കെ.പി.എ.നടക്കൽ അദ്ധ്യക്ഷത വഹിച്ചു. എം.എഫ്. അബ്ദുൽഖാദർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. നാടക, സിനിമാ രംഗത്തെ അഭിനേതാവിയിരുന്ന നിസ്സാർപേട്ട കെ.എം. ജാഫറിനെ പൊന്നാടയണിയിച്ചു. ഭാരത് സേവക് സമാജ്(.എം. റഷീദ് ഉൽഘാടനം ചെയ്തു. എം.എഫ്. അബ്ദുൽഖാദർ മുഖ്യ പ്രഭാഷണം Read More…

General

വെള്ളികുളം ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്തു വിതരണം നടത്തി

വെള്ളികുളം: വിഷരഹിത പച്ചക്കറിഉൽപാദനം ലക്ഷ്യം വെച്ചുകൊണ്ട് വെള്ളികുളം ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്ത് വിതരണം നടത്തി. ‘വിഷരഹിത പച്ചക്കറിയിലൂടെ വിഷവിമുക്ത ഗ്രാമം’ എന്ന ആശയത്തെ മുൻനിർത്തിക്കൊണ്ട് വെള്ളികുളം ഇടവകയിലെ എ.കെ.സി.സിയും മറ്റു സംഘടനകളും ചേർന്ന് നടപ്പിലാക്കുന്ന അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായിട്ടാണ് പച്ചക്കറി വിത്ത് വിതരണം സംഘടിപ്പിച്ചത്. മാരകമായ വിഷം നിറഞ്ഞ പച്ചക്കറികൾ ഉപയോഗിക്കുന്നതുമൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ആണ് മനുഷ്യനെ കാർന്നു തിന്നുന്നത് . ഇത്തരം വിഷം നിറഞ്ഞ പച്ചക്കറികൾ യാതൊരു നിയന്ത്രണവും ഇല്ലാതെ ഉപയോഗിക്കുന്നത് കൊണ്ടാണ് Read More…

General

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെയും,മുണ്ടക്കയം ഗവൺമെൻറ് ആയുർവേദ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ26 ന് രാവിലെ 10 മണി മുതൽ പ്രഗൽഭരായ ആയുർവേദ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് ഔഷധങ്ങൾ നൽകുന്നതാണ്. ക്യാമ്പിനോടനുബന്ധിച്ച് നടത്തുന്ന ബോധവൽക്കരണ ക്ലാസും നടത്തപ്പെടുന്നു. പി ടി എ പ്രസിഡൻ്റ് സനിൽ കെ റ്റി അധ്യക്ഷത വഹിക്കും. മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രേഖാദാസ് ഉദ്ഘാടനം നിർവ്വഹിക്കും. ഗ്രാമ പഞ്ചായത്ത് അംഗം കെ എൻ Read More…

General

മിഷൻലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ ഫാ. അബ്രഹാം ഈറ്റയ്ക്കകുന്നേൽ അനുസ്മരണ സമ്മേളനം നടത്തി

വെള്ളികുളം: ചെറുപുഷ്പ മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ ഫാ. അബ്രഹാം ഈറ്റയ്ക്ക കുന്നേൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.മിഷൻ ലീഗിൻ്റെ ആരംഭകാലത്ത് സംഘടനയെ വളർത്തുന്നതിനും ദൈവ വിളി പ്രോത്സാഹിപ്പിക്കുന്നതിലും ഈറ്റയ്ക്ക കുന്നേലച്ചൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ദൈവവിളി പ്രോത്സാഹനത്തിനുവേണ്ടി ഭരണങ്ങാനത്ത് ആരംഭിച്ചകേരള വൊക്കേഷൻ സർവീസ് സെൻ്ററിൻ്റെ പ്രഥമ ഡയറക്ടറായി അച്ചൻ ശുശ്രൂഷ ചെയ്തു. ഈറ്റയ്ക്കകുന്നേലച്ചന്റെഅമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് വെള്ളികുളം സ്കൂളിൽ വച്ച് നടന്ന അനുസ്മരണ സമ്മേളനത്തിൽ റിനു റെജി ചെരിവിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു.നീതു സന്തോഷ് താന്നിപ്പൊതിയിൽ അനുസ്മരണ പ്രഭാഷണം Read More…

General

കെ.സി.വൈ.എൽ ന്റെ നേതൃത്വത്തിൽ ഫാ. ജേക്കബ് കുറുപ്പിനകത്ത് അതിരൂപതാതല പ്രസംഗമത്സരം സംഘടിപ്പിച്ചു

കെ.സി.വൈ.എൽ സംഘടനയുടെ നേതൃത്വത്തിൽ, പിറവം യൂണിറ്റിന്റെ ആതിഥേയത്വത്തിൽ, പിറവം ഹോളി കിങ്‌സ് ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തിൽ വെച്ച് സെപ്റ്റംബർ മാസം 21ആം തീയതി 8-ാമത് കോട്ടയം അതിരൂപതാതല ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയൽ പ്രസംഗമത്സരം സംഘടിപ്പിച്ചു. രാവിലെ 09 മണിക്ക് രെജിസ്ട്രേഷനോട് കൂടി ആരംഭിച്ച മത്സരത്തിൽ 24 പേരാണ് പങ്കെടുത്തത്.അതിരൂപത ഡയറക്ടർ ഷെല്ലി ആലപ്പാട്ട് പതാക ഉയർത്തി ചടങ്ങിന് തുടക്കം കുറിച്ചു. പ്രസംഗ മത്സരം വി കുർബാനക്ക് ശേഷം രാഷ്ട്രദീപിക എം ഡി റവ. ഫാ Read More…

General

എസ്.എം. വൈ. എം തീക്കോയി ഫൊറോന കലോത്സവം വെള്ളികുളത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

വെള്ളികുളം: എസ്. എം വൈ .എം .തീക്കോയി ഫൊറോന സംഘടിപ്പിച്ച ജ്വാല 2025 കലോത്സവത്തിൽ വെള്ളികുളം ഇടവക ഒന്നാം സ്ഥാനം കരസ്ഥമാക്കി.ലളിതഗാനം ഫാൻസി ഡ്രസ്സ് ,പ്രസംഗം, ഫോട്ടോഗ്രാഫി എന്നീ വ്യക്തിഗത മത്സരങ്ങളിൽ ഉയർന്ന വിജയം കരസ്ഥമാക്കി. ലളിതഗാനം മത്സരത്തിൽ ആഗ്നസ് മരിയ അനീഷ് കൊള്ളികൊളവിൽ ഒന്നാം സ്ഥാനവും സേറാ ആൻ ജോസഫ് താന്നിക്കൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫാൻസി ഡ്രസ്സ് മത്സരത്തിൽ ജീവൻ ജോർജ് ഇഞ്ചയിൽ,അലൻ റോബിൻ വിത്തു കളത്തിൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ Read More…