ഈരാറ്റുപേട്ട : കേരളത്തിന്‍റെ ചരിത്രത്തില്‍ ഇടംപിടിച്ച വികസന പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളുടെ സന്ദേശങ്ങള്‍ ബഹുജനങ്ങളിലെത്തിക്കുന്നതിനും, പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിന്‍റെ ചരിത്രത്തില്‍ ഇതുവരെ സംഭവിച്ചിട്ടാത്ത തരത്തില്‍ സര്‍വ്വതലസ്പര്‍ശിയായ വികസനമുന്നേറ്റങ്ങള്‍ സാധ്യമാക്കിയ പൂഞ്ഞാര്‍ എം.എല്‍.എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്‍റെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഫലമായി പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ വന്നിട്ടുള്ളപുരോഗതിയുടെ സന്ദേശം ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനുമായി എല്‍.ഡി.എഫ്. പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 5, 6, 7, 8 തീയതികളില്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. ജാഥാക്യാപ്റ്റനായും, Read More…
General
തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തു
കോട്ടയം : കായിക യുവജന വകുപ്പ് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തു. ക്രിക്കറ്റ് ബാറ്റ്, ബോള്‍, സ്റ്റമ്പ്, വോളിബോള്‍, ഫുട്‌ബോള്‍ എന്നിവടങ്ങിയ കിറ്റാണ് നല്‍കിയത്. തദ്ദേശസ്ഥാപന ഭാരവാഹികള്‍ കിറ്റുകള്‍ ഏറ്റുവാങ്ങി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സത്യപ്രതിജ്ഞയും ചടങ്ങില്‍ നടന്നു. സ്‌പോര്‍ട്‌സ് കിറ്റുകളുടെ വിതരണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോട്ടയം കെ.പി.എസ് മേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. Read More…
വെള്ളികുളം ഇടവകയിൽ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ 5-ാം തീയതി വ്യാഴാഴ്ചലോക വനിതാദിനമായി ആചരിക്കും
വെള്ളികുളം: വെള്ളികുളം ഇടവകയിലെ സ്വാശ്രയ സംഘം, മാതൃവേദി , എസ്. എം. വൈ. എം., കുടുംബക്കൂട്ടായ്മ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ അഞ്ചാം തീയതി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് സെൻ്റ് തോമസ് ഹാളിൽ വച്ച് ലോക വനിതാദിനമായി ആചരിക്കും. സമ്മേളനത്തിൽ ജെസി ഷാജി ഇഞ്ചയിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിക്കും. മഞ്ജു ജോബി കൊല്ലിയിൽ ആമുഖപ്രഭാഷണം നടത്തും. തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അംബിക എം.എസ്. വേലംകുന്നേൽ വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്യും. വികാരി ഫാ.സ്കറിയ വേകത്താനം, സിസ്റ്റർ ജീസാ അടക്കാപ്പാറ സി.എം.സി. Read More…
വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു
ഇടമറ്റം : ലയൺസ് ക്ലബ് ഓഫ് പാലാ സെൻട്രൽ, ഇടമറ്റം കെ ടി ജെ എം ഹൈസ്‌കൂളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു. ക്ലബ് പ്രസിഡന്റ് ഡോ. വി എ ജോസിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ ജോസഫ് ഉദ്ഘാടനം ചെയ്‌തു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ് മാസ്റ്റർ ഫാ. മനോജ് പുത്തോട്ടാൽ സി എം ഐ,പി.റ്റി.എ. പ്രസിഡന്റ് കിഷോർ ജോസഫ്,ലയൺസ് ക്ലബ് അംഗങ്ങളായ പയസ് ജേക്കബ്,ഡോ. Read More…
ഏന്തയാർ – മുക്കുളം പാലം ഉദ്ഘാടനം ചെയ്തു
പ്രളയത്തിൽ തകർന്ന ഏന്തയാർ – മുക്കുളം പാലം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മുഖേന 4.75 കോടി രൂപ അനുവദിച്ച് പുനർ നിർമ്മിച്ചതിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. മുൻ എംഎൽഎ കെ.ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി അഗസ്റ്റിൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കിരൺ രാജൻ, നൗഷാദ് വെമ്പ്ളി, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് Read More…
ഏറ്റുമാനൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണോദ്ഘാടനം നടത്തി
ഏറ്റുമാനൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണോദ്ഘാടനം സഹകരണം-തുറമുഖം- ദ്വസ്വം വകുപ്പു മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. പട്ടയവിതരണം ഉൾപ്പെടെ കാര്യക്ഷമമാക്കാൻ സ്മാർട്ട് ഓഫീസുകൾ പ്രയോജനപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂർ വ്യാപാരഭവൻ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭാ അംഗം രശ്മി ശ്യാം അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, എ.ഡി.എം എസ് ശ്രീജിത്ത്, കോട്ടയം ആർ.ഡി.ഒ ജിനു പുന്നൂസ്, തഹസീൽദാർ ടി.എസ്. സനിൽകുമാർ, നഗരസഭാ അംഗം ഇ.എസ്. ബിജു, വ്യാപാരിവ്യവസായി ഏകോപന സമിതി പ്രസിഡന്റ് എ.വി. Read More…
വെള്ളികുളം ഇടവകയിലെ കുടുംബ കൂട്ടായ്മ ഭാരവാഹികളുടെ നേതൃ സമ്മേളനം നടത്തി
വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കുടുംബ കൂട്ടായ്മ ഭാരവാഹികളുടെ നേതൃ സമ്മേളനവും ഏകദിന സെമിനാറും വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വച്ച് നടത്തപ്പെട്ടു. പ്രസിഡൻ്റ് ജോസഫ് കടപ്ലാക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ജോമോൻ കടപ്ലാക്കൽ ആമുഖപ്രഭാഷണം നടത്തി.വികാരി ഫാ.സ്കറിയ വേകത്താനം കുടുംബ കൂട്ടായ്മ സമ്മേളനം ഉദ്ഘാടനം ചെയ്തു. “കുടുംബ കൂട്ടായ്മയുടെ പ്രസക്തിയും കാലഘട്ടത്തിൻ്റെ വെല്ലുവിളികളും” എന്ന വിഷയത്തെക്കുറിച്ച് പാലാ രൂപത കുടുംബ കൂട്ടായ്മ റിസോഴ്സ് ടീം അംഗമായ ജോയി തെക്കുംച്ചേരിക്കുന്നേൽക്ലാസ് നയിച്ചു. കുടുംബ Read More…
ചെറുപുഷ്പ മിഷൻലീഗ് കടപ്ലാമറ്റം ഫെറോനയിൽ വിശ്വാസ പരിശീലക സംഗമം
കടപ്ലാമറ്റം: ചെറുപുഷ്പ മിഷൻലീഗ് കടപ്ലാമറ്റം ഫെറോനയിൽ 2026 ലെ വിശ്വാസ പരിശീലക സംഗമവും,25 വർഷത്തിനു മുകളിലായി വിശ്വാസ പരിശീലന സേവനം നടത്തുന്ന അധ്യാപകരെ ആദരിക്കലും വയല,സെന്റ്. ജോർജ് ദൈവാലയത്തിൽ നടത്തപ്പെട്ടു. ഫൊറോന പ്രസിഡന്റ് ശ്രീ. അഖിൽ ജോസ് പച്ചപ്പാളിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോസ് സെബാസ്റ്റ്യൻ മൈലന്തറ സ്വാഗതം ആശംസിക്കുകയും, വയലാ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പുത്തൂർ ഉദ്ഘാടനം നടത്തുകയും ചെയ്തു. 25 വർഷത്തിനു മുകളിലായി വിശ്വാസ പരിശീലന സേവനം Read More…
അത്തിക്കയം സ്വദേശി കര്‍ഷകൻ ജോസഫ് കെ എസ് ന് ജനമിത്ര അവാർഡ്
അത്തിക്കയം സ്വദേശി കര്‍ഷകൻ ജോസഫ് കെ എസ് ജനമിത്ര അവാർഡിന് അർഹനായി. കലാ, സാംസ്കാരിക, സാമൂഹിക, കാർഷിക മേഖലകളിൽ മികവ് തെളിയിക്കുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി Dr. APJ Abdul Kalam Study Centre ഏർപ്പെടുത്തിയിരിക്കുന്ന പുരസ്‌കാരമാണ് ജനമിത്ര അവാർഡ്. കാർഷിക രംഗത്ത് നടത്തിയ സമഗ്ര സംഭാവനകളും സമൂഹമുഖിയായ പ്രവർത്തനങ്ങളും പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ഡ്രാഗൺ ഫ്രൂട്ട് കൃഷി പ്രചരിപ്പിക്കുന്നതിലും പുതുതലമുറ കര്‍ഷകർക്ക് മാർഗനിർദേശങ്ങൾ നൽകുന്നതിലും കാഴ്ചവെച്ച സജീവ ഇടപെടലാണ് അവാർഡിനർഹനാക്കിയത്. തിരുവനന്തപുരം നഗരത്തിലെ തിരുവനന്തപുരം മ്യൂസിയം Read More…
എസ്. എം. വൈ. എം തീക്കോയി മേഖലയിലെ 2025-2026 ലെ മികച്ച യൂണിറ്റുള്ള അവാർഡ് വെള്ളികുളം എസ് .എം . വൈ. എം. യൂണിറ്റിന്
വെള്ളികുളം: എസ് എം വൈ എം ഫൊറോനായിലെ 2025 2026 പ്രവർത്തന വർഷത്തിലെ മികച്ച എസ് എം വൈ എം യൂണിറ്റിനുള്ള അവാർഡ് വെള്ളികുളം എസ് എം വൈ എം യൂണിറ്റ് കരസ്ഥമാക്കി. ആത്മീയ സാമൂഹിക സാംസ്കാരിക രംഗത്ത് ഇടവക തലത്തിൽ നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് അവാർഡ്. മാസ സമ്മേളനങ്ങൾ, സെമിനാറുകൾ, പഠന ക്ലാസുകൾ, പരിസ്ഥിതി സംരക്ഷണം പ്രവർത്തനങ്ങൾ, അടുക്കളത്തോട്ടം, കരിയർ ഗൈഡൻസ് സെമിനാറുകൾ, പഠനയാത്ര, കലാ-സാഹിത്യമത്സരങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനമാണ് സംഘടന Read More…











