General

ഉത്തരാഖണ്ഡിലെ കേദാർഖണ്ഡ് കീഴടക്കി: വെച്ചൂർ സ്വദേശി അശ്വിൻ കെ എസ്‌

വെച്ചൂർ: സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 12,500 അടി ഉയരത്തിലുള്ള ഉത്തരാഖണ്ഡിലെ കേദാർഖണ്ഡ് പ്രദേശം കീഴടക്കി നേട്ടം കൈവരിച്ച വെച്ചൂർ സ്വദേശി കാട്ടേഴത്ത് സിബു സാറിൻ്റെയും ഷീജയുടേയും മകന് വെച്ചൂർ വെസ്റ്റ് LCയുടെ ആദരവ് LC സെക്രട്ടറി സതീശൻ സാർ നല്കി. ഋഷികേശ് ,ഡറാഡൂൺ വഴി മൈനസ് 16 ഡിഗ്രി മഞ്ഞുമല താണ്ടി 3 ദിവസത്തെ യാത്രക്കൊടുവിൽ കേദാർഖണ്ഡ് Submit ചെയ്തു. അശ്വിൻ സോളോ സൈക്കിളിങ്ങിൽ എറണാകുളത്തു നിന്ന് മാംഗ്ലൂരും തിരിച്ച് എറണാകുളം വരെ യാത്ര ചെയ്തിട്ടുണ്ട്. കൂടാതെ Read More…

General

ഉഷസ്സ് – ഭ​ദ്രേ ഭ​ഗവതി ഭക്തി​ഗാനം പുറത്തിറങ്ങി

ആനിക്കാട് ഭ​ഗവതി ​ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോട് അനുബന്ധിച്ച് ഉഷസ്സ്- ഭദ്രേ ഭ​ഗവതി എന്ന ഭക്തി​ഗാനം പുറത്തിറങ്ങി. ശ്രീകോവിൽ പുനരുദ്ധാരണവും പുനപ്രതിഷ്ഠയും നടന്ന ആനിക്കാട് ഭ​ഗവതി ക്ഷേത്രത്തിനുള്ള സമർപ്പണമായി മാറി ഉഷസ്സ്- ഭദ്രേഭവതി എന്ന ​ഗാനം. വിവിധ സം​ഗീത ആൽബങ്ങൾക്ക് ​ഗാനരചന നിർവ്വഹിച്ചിട്ടുള്ള അനീഷ് ആനിക്കാടാണ് ​ഗാനത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. യുവ​​ഗായകനായ ശ്രീജിത്ത് കെ.എസ്. സംഗീതം നൽകി ​ഗാനം ആലപിച്ചിരിക്കുന്നു. നിഖിൽ മറ്റത്തിൽമഠം എഡിറ്റിം​ഗ് നിർവ്വഹിച്ചിരിക്കുന്നു. മനു പള്ളിക്കത്തോടാണ് ഛായാഗ്രാഹകൻ. കോട്ടയം ഫ്രെയിംസ് & വേവ്സ് ആണ് Read More…

General

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, ഏപ്രിൽ 9 ന് കേരളം വിധി കുറിക്കും, ഫലപ്രഖ്യാപനം മെയ് 4 ന്

കേരളം ഉൾപ്പെടെയുള്ള അ‍ഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. കേരളത്തിൽ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെടുപ്പ് ഏപ്രിൽ‌ 9ന്, വോട്ടെണ്ണൽ‌ മെയ് 4 ന് നടക്കും. കേരളത്തിൽ നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം മാർച്ച്‌ 23. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം മാർച്ച്‌ 26 ആണ്. കേരളത്തിൽ 30,471 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. എല്ലാ പോളിംഗ് ബൂത്തുകളിലും 100 % വെബ്ബ് കാസ്റ്റിംഗ് ഏർപ്പെടുത്തും. പോളിങ് സ്റ്റേഷനുകളിൽ കുടിവെള്ളം, റാമ്പ് Read More…

General

ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനം വിതരണം ചെയ്തു

കോട്ടയം: ഭിന്നശേഷിക്കാർക്കായി ജില്ലാ പഞ്ചായത്ത് അനുവദിച്ച മുച്ചക്ര വാഹനങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിലെ ജനറൽ ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഭിന്നശേഷിക്കാരുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 10 പേർക്കാണ് ഇലക്ട്രിക് വീൽചെയറുകൾ നൽകിയത്. ജില്ലാ സാമൂഹികനീതി വകുപ്പിന്റെ സഹകരണത്തോടെയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. വൈശാഖ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഗ്രേസി Read More…

General

ഇടത് വലത് മുന്നണികൾ സഹകരണ മേഖലയെ കൊള്ളയടിച്ചു: പി. സി. ജോർജ്

സാമ്പത്തിക കെടുകാര്യസ്ഥതയെ തുടർന്ന് നാനൂറോളം സഹകരണ ബാങ്കുകൾ കേരളത്തിൽ അടച്ചു പൂട്ടിയതായും നിക്ഷേപകർക്ക് പണം കൊടുക്കാൻ കഴിയാത്ത നിലയിൽ ഇടതു വലതുപക്ഷ നേതാക്കൾ സഹകരണ ബാങ്കുകളെ കൊള്ളയടിച്ചിരിക്കുകയുമാണന്ന് ബിജെപി നേതാവും മുൻ എം എൽ എ യുമായ പി സി ജോർജ്. സഹകരണ ബാങ്കിലെ നിക്ഷേപകരുടെ സുരക്ഷക്കായി നിക്ഷേപ സഹകരണ ഫണ്ടിൽ സൂക്ഷിച്ചിട്ടുള്ള 1200 കോടി രൂപയും സർക്കാർ ഫണ്ടും ഉപയോഗിച്ച് നിക്ഷേപകരുടെ തുക തിരികെ നൽകനുള്ള മര്യാദ സർക്കാർ കാണിക്കണമെന്ന് പി സി ജോർജ് ആവശ്യപ്പെട്ടു. Read More…

General

മദ്യവ്യാപനം – കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ സംസ്ഥാന ഭാരവാഹികളും വൈദികരും ഉമ്മന്‍ ചാണ്ടിയുടെ കബറിടത്തിലെത്തി ആദരവര്‍പ്പിച്ചു

സമ്പൂര്‍ണ്ണ മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി 29 ബാറുകളൊഴികെ പത്ത് വര്‍ഷം മുമ്പ് മുഴുവന്‍ മദ്യശാലകളും അടച്ചുപൂട്ടിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടുള്ള ആദരവ് അര്‍പ്പിക്കുന്നതിനും പത്ത് വര്‍ഷംകൊണ്ട് മുക്കിലും മൂലയിലും യഥേഷ്ടം മദ്യശാലകള്‍ അനുവദിച്ച ഇടതുസര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ പ്രത്യക്ഷമായി പ്രതിഷേധം അറിയിക്കുന്നതിനുമായി കെ.സി.ബി.സി.യുടെ മദ്യവിരുദ്ധ കമ്മീഷന്‍ സംസ്ഥാന ഭാരവാഹികളും വൈദികരും പുതുപ്പള്ളിയിലെ കബറിടത്തിലെത്തി പുഷ്പാര്‍ച്ചന നടത്തുകയും ആദരവര്‍പ്പിക്കുകയും ചെയ്തു. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിളയുടെയും കോട്ടയം റീജണല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. ജിന്‍സ് Read More…

General

ഇടത് വലത് മുന്നണികൾ സഹകരണ മേഖലയെ കൊള്ളയടിച്ചു: പി. സി ജോർജ്

സാമ്പത്തിക കെടുകാര്യസ്ഥതയെ തുടർന്ന് നാനൂറോളം സഹകരണ ബാങ്കുകൾ കേരളത്തിൽ അടച്ചു പൂട്ടിയതായും നിക്ഷേപകർക്ക് പണം കൊടുക്കാൻ കഴിയാത്ത നിലയിൽ ഇടതു വലതുപക്ഷ നേതാക്കൾ സഹകരണ ബാങ്കുകളെ കൊള്ളയടിച്ചിരിക്കുകയുമാണന്ന് ബിജെപി നേതാവും മുൻ എം എൽ എ യുമായ പി സി ജോർജ്. സഹകരണ ബാങ്കിലെ നിക്ഷേപകരുടെ സുരക്ഷക്കായി നിക്ഷേപ സഹകരണ ഫണ്ടിൽ സൂക്ഷിച്ചിട്ടുള്ള 1200 കോടി രൂപയും സർക്കാർ ഫണ്ടും ഉപയോഗിച്ച് നിക്ഷേപകരുടെ തുക തിരികെ നൽകനുള്ള മര്യാദ സർക്കാർ കാണിക്കണമെന്ന് പി സി ജോർജ് ആവശ്യപ്പെട്ടു. Read More…

General

നാരീപുരസ്കാരത്തിന് സാഹസിക നീന്തൽ താരം ഡോ. കുഞ്ഞമ്മ മാത്യൂസ് അർഹയായി

ഡോ.എ പി ജെ അബ്ദുൾ കലാം സ്റ്റഡി സെന്റര് ഏർപ്പെടുത്തിയ നാരീപുരസ്കാരത്തിന് സാഹസിക നീന്തൽ താരം ഡോ. കുഞ്ഞമ്മ മാത്യൂസ് അർഹയായി. സമൂഹത്തിന്റെ വിവിധ മേഖലകളിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച വനിതാ പ്രതിഭകളെ ആദരിക്കുന്നതിനായി സ്റ്റഡി സെൻറർ എല്ലാവർഷവും ലോക വനിതാദിനത്തിൽ നൽകുന്ന പുരസ്ക്കാരമാണ് നാരീ പുരസ്ക്കാർ. കലാ–സാംസ്കാരിക– മാധ്യമ-സാമൂഹിക–ജീവകാരുണ്യ– വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച് പ്രാവീണ്യം നേടിയ വനിതാ പ്രതിഭകൾക്കാണ് ഈ പുരസ്‌കാരം സമർപ്പിക്കുന്നത്. നീന്തലിൽ ചെറുപ്പം മുതൽ താല്പര്യമുണ്ടായിരുന്ന ഡോ.കുഞ്ഞമ്മ LIC Read More…

General

കേരള കോൺഗ്രസ് (എം) ആദ്യമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു ; ഇടുക്കിയിൽ റോഷി അഗസ്റ്റിൻ: ജോസ് കെ മാണി എം.പി

ഇടുക്കിയിൽ റോഷി അഗസ്റ്റിൻ മത്സരിക്കും. എൽഡിഎഫിലെ ആദ്യത്തെ പരസ്യ സ്ഥാനാർത്ഥി പ്രഖ്യാപനമാണ് ഇന്ന് ജോസ്.കെ.മാണി ഇടുക്കിയിൽ നേരിട്ടെത്തി നടത്തിയത്. മന്ത്രി റോഷി നയിക്കുന്ന ഇടുക്കി നിയോജക മണ്ഡലം വികസന മുന്നേറ്റ യാത്രയുടെ കട്ടപ്പനയിലെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു പ്രഖ്യാപനം.

General

വാഴവിത്ത് വിതരണം നടത്തി

കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുന്ന മഞ്ചേരി കുള്ളൻ വാഴവിത്തുകളുടെ കൂട്ടിക്കൽ ടൗൺ വാർഡുകളിലെ വിതരണോദ്ഘാടനം വെട്ടിക്കാനം വാർഡ് മെമ്പർ ഷീബ ആബ്ദിൻ നിർവ്വഹിച്ചു. ടൗൺ വാർഡ് മെമ്പർ ആന്റണി കടപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ മുഹമ്മദ് സാദിക്,കൃഷി ഓഫീസർ രമ്യ, കൃഷി അസിസ്റ്ററ്റ് അഖിൽ എന്നിവർ സന്നിഹിതരായിരുന്നു. ഒരു വാർഡിൽ ആയിരം ഗുണമേൻമയുള്ള ആയിരം വിത്തുകളാണ് 100 ശതമാനം സബ്സിഡിയോടു കൂടി വിതരണം Read More…