General

27 ആമത് അഖില കേരള ശങ്കേഴ്സ് ചിത്രരചന/കാർട്ടൂൺ മത്സരങ്ങൾ

ദർശന സാംസ്കാരിക കേന്ദ്രവും ന്യൂഡൽഹി ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന 27 ആമത് അഖില കേരള ശങ്കേഴ്സ് ചിത്രരചന/ കാർട്ടൂൺ മത്സരങ്ങൾ കോട്ടയം ദർശന സാംസ്കാരിക കേന്ദ്രത്തിൽ വച്ച് ഓഗസ്റ്റ് 28 ആം തീയതി (ബുധൻ) നടത്തും. കാർട്ടൂണിസ്റ്റ് ശങ്കറിൻറെ സ്മരണയ്ക്കായി ചിൽഡ്രൻസ് ബുക്ട്രസ്റ് നടത്തുന്ന രാജ്യന്തര ചിത്രരചന മത്സരങ്ങളുടെ ഭാഗമായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.ഏഴു വിഭാഗങ്ങളിലായിട്ടാണ് മത്സരം. രാവിലെ 10 മണിയ്ക്ക് നേഴ്സറി ക്ലാസ് മുതൽ 4 ആം ക്ലാസ് വരെയുള്ള കുട്ടികളുടെ പെയിന്റിംഗ് മത്സരവും Read More…

General

മൂലമറ്റം സെൻറ് ജോർജ് യു.പി. സ്കൂൾ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന തല ക്വിസ് മൽസരം നടത്തി

മൂലമറ്റം : സെൻറ് ജോർജ് യു.പി. സ്കൂൾ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി എൽ.പി , യു.പി വിഭാഗങ്ങൾക്കായി സംസ്ഥാന തല ക്വിസ് മൽസരം നടത്തി. പാലാ കോർപ്പറേറ്റ് എഡ്യൂകേഷണൽ ഏജൻസി സെക്രട്ടറി ഫാ . ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. കുര്യൻ കാലായിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് എസ് എച്ച് , ജൂബിലി ജനറൽ കൺവീനർ റോയ് ജെ . കല്ലറങ്ങാട്ട് , സ്റ്റാഫ് സെക്രട്ടറി ജെയ്സൺ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു Read More…

General

മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ NSS ദ്വിദിന സഹവാസ ക്യാമ്പ് നടത്തി

മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ദ്വിദിന സഹവാസ ക്യാമ്പ് ഓഗസ്റ്റ് 24, 25 എന്നീ ദിവസങ്ങളിൽ നടന്നു. പിടിഎ പ്രസിഡന്റ് സനിൽ കെ റ്റി അധ്യക്ഷതവഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ രതീഷ് വിഎസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി എന്നിവർ സംസാരിച്ചു. വയനാടിന് ഒരു കൈത്താങ്ങിന്റെ ഭാഗമായി വിവിധ ചലഞ്ചുകൾക്ക് തുടക്കം കുറിച്ചു. മോട്ടിവേഷൻ ക്ലാസുകൾ, ജെൻഡർ പാർലമെന്റ്, Read More…

General

മേഖല സാഹിത്യമത്സരത്തിൽ നേട്ടവുമായി പൂവരണി എസ് എച്ച് സൺഡേ സ്കൂൾ

പൂവരണി: മിഷൻ ലീഗ് പാലാ മേഖല സാഹിത്യമത്സരത്തിൽ പൂവരണി സേക്രട്ട് ഹാർട്ട് സൺഡേ സ്കൂൾ ബി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സൂപ്പർ സീനിയർ വിഭാഗം കവിതാ രചനയിൽ ജോൺ ടി തൊടുക ഒന്നാം സ്ഥാനവും സീനിയർ ചെറുകഥാരചനയിൽ അൽഫോൻസ ബെന്നി രണ്ടാം സ്ഥാനവും നേടി. ഇൻഫൻസ് വിഭാഗം പെയിന്റിങ്ങിൽ അൽക്കാ ബിനോയി രണ്ടാം സ്ഥാനവും കളറിങിൽ ഡിയോൺ എം ഡിലൈറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സൂപ്പർ സീനിയർ ഉപന്യാസത്തിൽ ലിബീഷ് മാത്യു ഐക്കരയും ചെറുകഥാരചനയിൽ അൽഫോൻസ Read More…

General

ഓസ്ടേലിയൻ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ മലയാളിക്ക് മിന്നും വിജയം

ഓസ്ടേലിയിലെ നോർത്തൺ ടെറിട്ടറി പാർലമെൻ്റിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ മലയാളിക്ക് മിന്നും വിജയം ആൻ്റോ ആൻ്റണി എം.പി യുടെ സഹോദരനായ മൂന്നിലവ് പുന്നത്താനിയിൽ ചാൾസ് ആൻ്റണിയുടെയും ഡെയ്സി ചാൾസിൻ്റെയും മൂത്തപുത്രൻ ജിൻസൺ ആൻ്റോ ചാൾസാണ് വിജയിച്ചത്. ഓസ്ടേലിയയിലെ സാൻഡേഴ്സൺ മണ്ഡലത്തിൽ നിന്നുമാണ് വിജയിച്ചത്. കഴിഞ്ഞ 8 വർഷമായി ലേബർ പാർട്ടി പ്രതിനിധിയും ലേബർ മന്ത്രിസഭയിലെ മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന നിലവിൽ മന്ത്രി സഭാ അംഗവുമായ കെയ്റ്റ് വെർഡർ പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണ് ലിബറൽ പാർട്ടി പ്രതിനിധിയായി മത്സരിച്ച് ജിൻസൺ തിരിച്ച് Read More…

General

സൗജന്യ രക്തപരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസും

കൂട്ടിക്കൽ: കാഞ്ഞിരപ്പള്ളി സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയുടെയും, കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ രക്ത പരിശോധന ക്യാമ്പും, ജീവിതശൈലി രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം നിയന്ത്രിക്കാം എന്നതിനെക്കുറിച്ചുമുള്ള ബോധവൽക്കരണ ക്ലാസും നടത്തുന്നു. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ഓഗസ്റ്റ് മാസം 24ാം തീയതി ഉച്ച കഴിഞ്ഞ് 2 30നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളിയിലെ പ്രശസ്ത ഡയബറ്റോളജിസ്റ്റ് ഡോക്ടർ ഗോപിനാഥപിള്ളയാണ് ക്ലാസ് നയിക്കുന്നത്. അനാരോഗ്യകരമായ ഭക്ഷണ രീതികൾ, വ്യായാമ കുറവ്, ലഹരി ഉപയോഗം, മാനസിക പിരിമുറുക്കം തുടങ്ങിയവയാണ് നമ്മുടെ സമൂഹത്തിൽ ജീവിതശൈലി Read More…

General

എൻ എസ് എസ് ദ്വിദിന ക്യാമ്പ്

മുരിക്കുംവയൽ ഗവൺമെന്റ് വൊ ക്കേഷണൽഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ദ്വിദിന സഹവാസ ക്യാമ്പ് 24ന് (ശനിയാഴ്ച )10.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ തുടക്കം കുറിക്കുന്നു. പി ടി എ പ്രസിഡണ്ട് സനിൽ കെ റ്റി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കും. വയനാട് ദുരിതബാധിതർക്കുള്ള സഹായം നൽകുവാനുള്ള വിവിധ ചലഞ്ചുകൾ ക്യാമ്പിന്റെ മുഖ്യ അജണ്ടയാണ്. കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്, ജെൻഡർ പാർലമെന്റ്, അനാഥാലയ സന്ദർശനം എന്നിവ ഉണ്ടായിരിക്കും. Read More…

General

വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി മുലയൂട്ടൽ ബോധവത്കരണ ക്ലാസ്

മല്ലപ്പള്ളി: 2024ലെ അന്താരാഷ്ട്ര മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് മൂലയൂട്ടലിന്റെ പ്രാധാന്യവും പവിത്രതയും തിരിച്ചറിയുന്ന കുടുംബ, സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി നടത്തിവരുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായി മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് ഐ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ 23/08/2024 വെള്ളിയാഴ്ച (നാളെ) തുരുത്തിക്കാട് ബി എ എം കോളജിൽ വച്ച് ബോധവത്കരണ ക്ലാസ് നടക്കുന്നതാണ്. തിരുവല്ല കുറ്റപ്പുഴ ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ Read More…

General

മൂലമറ്റം സെൻറ് ജോർജ് സ്കൂൾ ജൂബിലി:സംസ്ഥാന ക്വിസ് 22 ന്

മൂലമറ്റം : സെൻറ് ജോർജ് യു.പി. സ്കൂൾ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 22 ന് രാവിലെ 10 മുതൽ എൽ.പി , യു.പി വിഭാഗങ്ങൾക്കായി സംസ്ഥാന തല ക്വിസ് മൽസരം നടത്തും. കാഞ്ഞാർ സർക്കിൾ ഇൻസ്പെക്ടർ പ്രവീൺ പ്രകാശ് ഉദ്ഘാടനം ചെയ്യും. മാനേജർ ഫാ. കുര്യൻ കാലായിൽ അധ്യക്ഷത വഹിക്കും. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് എസ് എച്ച് , പി.ടി.എ പ്രസിഡൻറ് സിനോയി താന്നിക്കൽ , ജൂബിലി കൺവീനർ റോയ് ജെ . കല്ലറങ്ങാട്ട് , Read More…

General

ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പ് നടത്തി

ചെമ്മലമറ്റം: ചെമ്മലമറ്റം സെൻറർ ലയൺസ് ക്ലബിൻറ നേതൃത്വത്തിൽ ലയൺസ് ഡിസ്ട്രിക് 318 B യിലെ യൂത്ത് എംപവർമെൻറ് പ്രോഗ്രാമിൻറ ഭാഗമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തപ്പെട്ടു. ചെമ്മലമറ്റം സെൻറർ ലയൺസ് ക്ലബ്ബും എക്സൈസ് ഡിപ്പാർട്ടമെന്റ് ഈരാറ്റുപേട്ട റെയ്ഞ്ചും സഹകരിച്ചാണ് ” SAY NO TO DRUGS” എന്ന വിഷയത്തെക്കുറിച്ചാണ് സെമിനാർ നടത്തിയത്. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ജോബറ്റ് തോമസിൻറ അദ്ധ്യക്ഷതയിൽ എക്സൈസ് പ്രിവൻറീവ് ഓഫീസർ സന്തോഷ് മൈക്കിൾ ഉദ്ഘാടനം Read More…