ഡബ്ളിൻ: അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു. അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത്. ദേശീയ തലത്തിൽ നടന്ന തെരഞ്ഞെടുപ്പിലാണ് മഞ്ജുദേവി ഈ നേട്ടം കൈവരിച്ചത്. നേരത്തെ നടന്ന അയർലാൻ്റ് പാർലെമെൻ്റ് തെരഞ്ഞെടുപ്പിലും മഞ്ജുദേവി മത്സരിച്ചിരുന്നു. 1926 ൽ രൂപീകൃതമായ പാർട്ടിയാണ് ഫ്യാനഫോയ്ൽ പാർട്ടി. പാർട്ടി രൂപീകരണ ശതാബ്ദിയോടനുബന്ധിച്ചാണ് ഇത്തവണ പാർട്ടി തെരഞ്ഞെടുപ്പ് Read More…
General
മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം
മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന് ചേർന്ന മിൽമ ബോർഡ് യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പിന് മുമ്പേ വർധനവിനായി തീരുമാനമെടുത്തിരുന്നുവെന്ന് മിൽമ ചെയർമാൻ K S മണി പറഞ്ഞു. മുഖ്യമന്ത്രിയെ വർധനവിന്റെ കാര്യം അറിയിച്ചു.3.35 രൂപ കർഷകന് ലഭിക്കുന്ന രീതിയിലാണ് വില വർധനവെന്ന് മിൽമ അധികൃതർ പറഞ്ഞു. ജൂൺ 1 മുതൽ വിലവർധനവ് പ്രാബല്യത്തിൽ വരും. വിലവർധനവുമായി മുന്നോട്ട് പോകാൻ നിർദേശിച്ചു. മറ്റ് പാലുൽപന്നങ്ങളുടെ വില വർദ്ധിപ്പിക്കുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കും. വലിയ Read More…
സിൽവർലൈൻ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കാന്‍ റവന്യൂ വകുപ്പിനു നിര്‍ദേശം നല്‍കി
സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങളും റദ്ദാക്കി. സമരത്തിന് എതിരായ കേസ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മഞ്ഞക്കുറ്റി നീക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ ഒന്നിനും സാധിക്കാതെ സാധാരണക്കാരായ ആളുകള്‍ വിഷമിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി ഉപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുപ്രധാനമായ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. പാരിസ്ഥിതികമായോ സാമ്പത്തികമായോ Read More…
വിദ്യാഭ്യാസ, ന്യൂനപക്ഷക്ഷേമ വകുപ്പുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണം: കത്തോലിക്ക കോണ്‍ഗ്രസ്
കേരളത്തില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച് അധികാരമേറ്റ യുഡിഎഫ് സര്‍ക്കാര്‍ വകുപ്പുകളുടെ വിഭജനത്തില്‍ സമുദായ പരിഗണന ഉറപ്പുവരുത്തി മുഖ്യകക്ഷിയായ കോണ്‍ഗ്രസ് പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷക്ഷേമം എന്നീ വകുപ്പുകള്‍ ഏറ്റെടുത്ത് നീതി പാലിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതി ആവശ്യപ്പെട്ടു. പുതുമയാര്‍ന്നതും കുട്ടികള്‍ക്ക് തൊഴില്‍ സാധ്യതകള്‍ ഉണര്‍ത്തുന്നതുമായ പഠന മേഖലകള്‍ കേരളത്തില്‍ ഉണ്ടാകേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ആയതിനാല്‍ ഭരണത്തിന് നേതൃത്വം നല്കുന്ന കോണ്‍ഗ്രസ് തന്നെ ഈ വകുപ്പ് ഏറ്റെടുക്കണം. ന്യൂനപക്ഷ വകുപ്പുമായി ബന്ധപ്പെട്ട് കലാകാലങ്ങളായി Read More…
മേയ് മാസത്തെ ക്ഷേമ പെൻഷൻ 25 മുതൽ വിതരണം ചെയ്യും; 1070 കോടി രൂപ അനുവദിച്ചു
മേയ് മാസത്തെ സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ അനുവദിച്ചു. 25-ാം തീയതി മുതൽ പെൻഷൻ വിതരണം ചെയ്യും. ഇതിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 62 ലക്ഷത്തോളം പേർക്കാണ് സാമൂഹ്യക്ഷേമ പെൻഷൻ ലഭിക്കുന്നത്.
അപകടകാരികളായ തെരുവുനായകളെ കൊല്ലാം; സുപ്രധാന നിര്‍ദേശവുമായി സുപ്രീംകോടതി; മൃഗസ്നേഹികളുടെ ഹര്‍ജി തള്ളി
തെരുവുനായ ആക്രമണത്തില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി. അപകടകാരികളായ നായ്ക്കളെ കൊല്ലാമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം. നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എബിസി ചട്ടങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നും പറയുന്നു. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് പരിഷ്‌കരിക്കണമെന്ന അപേക്ഷകള്‍ തള്ളി. രാജ്യത്തെ തെരുവ് നായ ആക്രമണങ്ങളുടെ കണക്ക് നിരത്തിയാണ് സ്വമേധയാ എടുത്ത കേസിലെ സുപ്രീംകോടതിയുടെ വിധി. കേസില്‍ സുപ്രധാനമായ നിര്‍ദ്ദേശങ്ങള്‍ സുപ്രീംകോടതി നല്‍കി. അതിലൊന്നാണ് എബിസി ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണം എന്നത്. ഇതില്‍ വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ Read More…
യു.ഡി എഫ് സർക്കാർ അധികാരം ഏറ്റെടുത്തതിൽ ആഹ്ളാദം പ്രകടിപ്പിച്ച് കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ പായസ വിതരണവും കരിമരുന്ന് കലാപ്രകടനവും നടത്തി
കുന്നോന്നി: കേരളത്തിൽ ഒരു പതിറ്റാണ്ടിന് ശേഷം യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിൽ ആഹ്ളാദം പ്രകടിപ്പിച്ച് കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുന്നോന്നി കമ്പനി ജംഗ്ഷനിൽ പായസ വിതരണവും കരിമരുന്ന് കലാപ്രകടനവും നടത്തി. പരിപാടികൾക്ക് ഡി.സി സി മെംബർ ജോർജ്ജ് സെബാസ്റ്റ്യൻ വാർഡ് പ്രസിഡൻ്റ് ജോജോ വാളി പ്ളാക്കൽ അനീഷ് കീച്ചേരി ജോസ് ഇഉം തുരുത്തിയിൽ റ്റോമി വാളി പ്ളാക്കൽ ഷാജി പുളിക്ക ക്കുന്നേൽ ജിമ്മി ജോസഫ് ജോർജ് കുന്നേൽ മധു പൂതക്കുഴി ഷിബു ആയലി ക്കുന്നേൽ Read More…
മുട്ടകോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു
തിടനാട് : 30/05/2026 ന് 45 ദിവസം പ്രായമായ മുട്ടകോഴിക്കുഞ്ഞുങ്ങളെ തിടനാട് മൃഗാശുപത്രിയിൽ വെച്ച് വിതരണം ചെയ്യുന്നുണ്ട്. ഒരു കോഴികുഞ്ഞിന് 130/- രൂപയാണ് വില. ആവശ്യം ഉള്ളവർ ഓഫീസ് സമയത്ത് മൃഗാശുപത്രിയിൽ വന്നോ അല്ലങ്കിൽ 9495614327 എന്ന നമ്പറിൽ വിളിച്ചോ ബുക്ക് ചെയ്യാവുന്നതാണ്.
പാലായിലെ ജനങ്ങളെ വി.ഡി സതീശൻ പറഞ്ഞു പറ്റിച്ചു : ഷോൺ ജോർജ്
യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മാണി സി കാപ്പൻ ജയിക്കുന്ന പക്ഷം അദ്ദേഹത്തെ മന്ത്രിയാക്കുമെന്ന് പറഞ്ഞ് പാലായിലെ ജനങ്ങളുടെ വോട്ട് മേടിച്ച വി. ഡി സതീശൻ പാലക്കാരെ പറഞ്ഞു പറ്റിക്കുകയായിരുന്നു എന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനും, പാലായിലെ NDA സ്ഥാനാർത്ഥിയും ആയിരുന്ന അഡ്വ. ഷോൺ ജോർജ് പറഞ്ഞു. മാണി സി കാപ്പന് പാലായിൽ ഉണ്ടായിരുന്ന ഏക മുൻതൂക്കം യുഡിഎഫ് മന്ത്രിസഭ അധികാരത്തിൽ വന്നാൽ പാലായ്ക്ക് ഒരു മന്ത്രിയെ ലഭിക്കും എന്നുള്ളതായിരുന്നു. നിയോജകമണ്ഡലത്തിലുടനീളം മന്ത്രിയാക്കും എന്ന് വാക്ക് പറഞ്ഞാണ് ഓരോ Read More…
കെ.ആർ നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ കളങ്കപ്പെടുത്തിയ കാപാലികരെ ഒറ്റപ്പെടുത്തുക :ബിജെപി
മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്‍റെ സ്മരണ നിലനിര്‍ത്തുന്ന കോട്ടയത്തെ പ്രമുഖ സിനിമാ പരിശീലന സ്ഥാപനമാണ് കെ.ആർ. നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്. കേരള സർക്കാർ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. മോശമായ ജീവിതസാഹചര്യങ്ങളോടും വര്‍ണ്ണവെറിയോടും പടവെട്ടി രാഷ്ട്രത്തിന്‍റെ പ്രഥമ പൗരന്‍ എന്ന നിലയിലേക്കുയര്‍ന്ന വ്യക്തിത്വമായ കെ.ആർ. നാരായണന്‍റെ പേരിലുള്ള ഈ സ്ഥാപനത്തില്‍ നടന്ന ചില സംഭവങ്ങള്‍ നിന്ദ്യവും അപലപനീയവുമാണെന്ന് പറയാതെ വയ്യ. ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനായി വെക്കേഷൻ സന്ദർശന ക്ലാസിനെത്തിനെത്തിയ പാമ്പാടി മന്നം ബാലസമാജത്തിലെ കുട്ടികളെയാണ് സാമൂഹ്യവിരുദ്ധമനോഭാവമുള്ള ഒരു Read More…











