General

വെള്ളികുളം പള്ളിയിൽ മാതാവിന്റെ തിരുന്നാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു

വെള്ളികുളം: വെള്ളികുളം പള്ളിയിൽ മാതാവിന്റെ പിറവി തിരുന്നാളും എട്ടുനോമ്പാ ചരണവും ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് ദേവാലയത്തിൽ എട്ടു ദിവസവും ആഘോഷമായ കുർബാനയും നൊവേനയും നടത്തപ്പെട്ടു. സമാപന ദിനത്തിൽ വികാരി ഫാ.സ്കറിയ വേകത്താനം വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി.

നൊവേന പ്രാർത്ഥനക്ക് ശേഷം മാതാവിൻ്റെ ഗ്രോട്ടോയിലേക്കു നടത്തിയ ജപമാല പ്രദക്ഷിണത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.ജപമാല പ്രദിക്ഷണത്തിന് മേരി നാമധേയക്കാർ മുത്തുക്കുടയും മാതാവിൻ്റെ തിരുസ്വരൂപവും വഹിച്ചത് ഏറെ ശ്രദ്ധേയമായി. കിഴക്കൻ മലയോര മേഖലയിലെ പ്രസിദ്ധമായ ഗ്രോട്ടോയാണ് വെള്ളികുളം പള്ളിയുടെ മാതാവിൻ്റെ ഗ്രോട്ടോ.

ദിവസേന ധാരാളം യാത്രക്കാർ ഗ്രൊട്ടോ സന്ദർശിച്ച് നേർച്ചയിട്ട് പ്രാർത്ഥിച്ചു മടങ്ങുന്നു. ഗ്രോട്ടോയിൽ വച്ച് നടന്ന ലദീഞ്ഞ് പ്രാർത്ഥനയ്ക്ക് ശേഷം എല്ലാവർക്കും ഉണ്ണിയപ്പവും നേർച്ച പായസവും വിതരണം ചെയ്തു. ചാർളി കൊല്ലി ക്കൊളവിൽ, ജോർജ് ഇരുവേലിക്കുന്നേൽ, ബിജു മുതലക്കുഴിയിൽ, ബേബി കരോട്ടുപുള്ളോലിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *