Erattupetta

വാർഷിക പൊതുയോഗവും അവാർഡ് വിതരണവും

ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ 38 – മത് വാർഷിക പൊതുയോഗവും 2025 മാർച്ചിൽ നടന്ന ഹയർസെക്കൻഡറി എസ് എസ് എൽ സി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അവാർഡ് വിതരണം അരുവിത്തുറ സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡൻറ് ശ്രീ രാജേഷ് ആർ അധ്യക്ഷത ചടങ്ങിൽ സെക്രട്ടറി ഇൻ ചാർജ് ശ്രീമതി മിനി ജോർജ്ജ് പ്രവർത്തന റിപ്പോർട്ടും കണക്കുകളും ഡ്രാഫ്റ്റ് ബഡ്ജറ്റും സപ്ലിമെൻററി ബഡ്ജറ്റും ഓഡിറ്റ് റിപ്പോർട്ടും Read More…

Erattupetta

തിടനാട് പള്ളി വികാരിക്കെതിരെ പി.സി ജോർജിന്റെ അധിക്ഷേപം അപലപനീയം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ഈരാറ്റുപേട്ട : പാലാ രൂപതയിൽ പെട്ട തിടനാട് പള്ളിയുടെ വികാരിയച്ചനെതിരെ പരസ്യ വേദിയിൽ വച്ച് വ്യക്തി അധിക്ഷേപം നടത്തിയ മുൻ എംഎൽഎ പിസി ജോർജിന്റെ നടപടി തികച്ചും അപലപനീയവും പ്രതിഷേധാർഹവും ആണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പ്രസ്താവിച്ചു. ആദരണീയ സ്ഥാനീയരായ വ്യക്തിത്വങ്ങളെ അധിക്ഷേപിക്കുന്ന പി.സി ജോർജിന്റെ നടപടി അവസാനിപ്പിക്കണം എന്നും എംഎൽഎ ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി രൂപത മുൻ ബിഷപ്പിനെ ഉൾപ്പെടെ നിരവധി വൈദികരെയും സന്യസ്ഥരെയും പി.സി ജോർജ് മുൻപും അധിക്ഷേപിച്ചിട്ടുണ്ട്. മുസ്ലിം, ഈഴവ, ദളിത് സമൂഹങ്ങളെയും Read More…

Erattupetta

ഈരാറ്റുപേട്ട ഫെസ്റ്റ് 2025 UAE

ദുബൈ: ഈരാറ്റുപേട്ട അസോസിയേഷൻ UAE യുടെ നേതൃതത്തിൽ ഷാർജയിൽ സംഘടിപ്പിച്ച ഈരാറ്റുപേട്ട ഫെസ്റ്റ് 2025 സമാപിച്ചു. വിവിധ കലാ കായിക മത്സരങ്ങൾ, ഫുഡ് സ്റ്റാൾ, കുട്ടികൾക്കായുള്ള വിനോദ പാർക്ക് , DSB ബാൻഡിന്റെ ഗാനമേള എന്നിവ ഫെസ്റ്റിന്റെ മുഖ്യ ആകർഷണമായിരുന്നു. ഈരാറ്റുപേട്ട അസോസിയേഷൻ യുഎയിയുടെ പ്രസിഡന്റ് നിഷാദ് വട്ടക്കത്തിന്റെ അധ്യക്ഷതയിൽ നടന്ന പ്രൗഢ ഗംഭീരമായ പൊതുസമ്മേളനം രക്ഷാധികാരി അബ്ദുൽ റഷീദ് മറകൊമ്പനാൽ ഉൽഘാടനം ചെയ്തു. സംഘടന ജനറൽ സെക്രട്ടറി യാസീൻ ഖാൻ സാഗതം ആശംസിച്ച സമ്മേളനത്തിൽ ജസ്റ്റിസ് Read More…

Erattupetta

കേരള വാട്ടർ അതോറിറ്റിയുടെ ജലസ്രോതസ്സ് കയ്യടക്കിയ സ്ഥാനാർത്ഥിക്കെതിരെ നോട്ടീസ്

ഈരാറ്റുപേട്ട : കേരള വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള തിടനാട് ജല വിതരണ പദ്ധതിയുടെ ജലസ്രോതസ്സ് ആയിരുന്ന കുഴൽ കിണറും അതിനോടനുബന്ധിച്ചുള്ള മോട്ടോറും, പമ്പ് ഹൗസും അനധികൃതമായി കയ്യടക്കി വെച്ചിരിക്കുന്നത് വിട്ടു നൽകണമെന്നും മോട്ടോർ നന്നാക്കാനും മറ്റും വസ്തുവിൽ കയറുന്നതിന് അനുവദിക്കണമെന്നും കാണിച്ച് പി.സി ചാർളി, പ്ലാത്തോട്ടം, അരുവിത്തുറ എന്നയാൾക്ക് കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നോട്ടീസ് അയച്ചു. മുൻ എംഎൽഎ പി.സി ജോർജിന്റെ സഹോദരനായ പി.സി ചാർളി ഇപ്പോൾ ഈരാറ്റുപേട്ട നഗരസഭയിലേക്ക് അരുവിത്തറ ഡിവിഷനിൽ Read More…

Erattupetta

പി.കെ.കുഞ്ഞാലിക്കുട്ടി ഡിസംമ്പർ 1 ന് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രചരണാർത്ഥം ഡിസംമ്പർ 1 ന് തിങ്കളാഴ്ച വൈകുന്നേരം 4 ന് പി.ടി എം.എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന യു.ഡി.എഫ് നഗരസഭ കൺവൻഷൻ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. നഗരസഭ യു.ഡി.എഫ് കൺവീനർ റാസി ചെറിയ വല്ലം. അധ്യക്ഷത വഹിക്കും. മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് അസീസ് ബഡായിൽ മുഖ്യ പ്രഭാഷണം നടത്തും. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി റഫീഖ് മണിമല ,ട്രഷറർ കെ.എ മുഹമ്മദ് അഷറഫ്, Read More…

Erattupetta

മെഗാ നേത്ര പരിശോധന ക്യാമ്പും, സൗജന്യ കണ്ണട വിതരണവും, മെഡിക്കൽ ക്യാമ്പും, ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: കാരക്കാട് എം എം എം യു എം യു പി സ്കൂളിന്റെയും ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെയും, പാലാ മാർസ്ലീവാ മെഡിസിറ്റിയുടെയും അമിതാ ഐ കെയർ തിരുവല്ലയുടെയും സംയുക്താഭിമുഖ്യത്തിൽ മെഗാ നേത്ര പരിശോധന ക്യാമ്പും സൗജന്യ കണ്ണട വിതരണവും, മെഡിക്കൽ ക്യാമ്പും, ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. പിടിഎ പ്രസിഡൻറ് ഒ എ ഹാരിസിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ കെ എ മുഹമ്മദ് അഷ്റഫ് നിർവഹിച്ചു. ലയൺസ് 318 B ചീഫ് Read More…

Erattupetta

ജില്ലാ പഞ്ചായത്ത്‌ തലനാട് ഡിവിഷനിൽ ബിന്ദു സെബാസ്റ്റ്യൻ യു. ഡി. എഫ്. സ്ഥാനാർഥി

ഈരാറ്റുപേട്ട: കോട്ടയം ജില്ലാ പഞ്ചായത്തിലെ പുതിയ ഡിവിഷനായ തലനാട് ഡിവിഷനിൽ യു. ഡി. എഫ്. സ്ഥാനാർഥിയായി ബിന്ദു സെബാസ്റ്റ്യൻ മത്സരിക്കും. മൂന്നിലവ് സ്വദേശിനിയാണ്. ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ പ്രസിഡന്റും മൂന്നിലവ് ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റും നിലവിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവുമാണ്. മൂന്നിലവ് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമാണ്. മൂന്നിലവ് നെടുങ്കല്ലുങ്കൽ കുടുംബാംഗമാണ്. ഭർത്താവ് ജോസ് (സെബാസ്റ്റ്യൻ ). മക്കൾ അനിറ്റാമോൾ സെബാസ്റ്റ്യൻ, ലെന സെബാസ്റ്റ്യൻ.

Erattupetta

ഈരാറ്റുപേട്ട നഗരസഭ മണ്ഡലം യു.ഡി.എഫ് ചെയർമാനായി കെ.ഇ.എ.ഖാദറിനെ നിയമിച്ചു

ഈരാറ്റുപേട്ട: നഗരസഭ മണ്ഡലം യു.ഡി.എഫ് ചെയർമാനായി.കെ.ഇ.എ.ഖാദറിനെ നിയമിച്ചതായി ജില്ലാ യു ഡി.എഫ് കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ് അറിയിച്ചു. പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, വീക്ഷണം, പ്രാദേശിക ലേഖകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.

Erattupetta

ആരോഗ്യരംഗത്ത് പുതിയ ചുവടുവെപ്പുമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ

ഈരാറ്റുപേട്ട : സമഗ്രഹ മാതൃ ശിശു പരിചരണ വിഭാഗത്തിന് തുടക്കം കുറിച്ച് കൊണ്ട് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ. സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ക്ലസ്റ്റർ C E O ശ്രീ. പ്രകാശ് മാത്യുവിന്റെ അധ്യക്ഷധയിൽ കൂടിയ ഔദ്യോഗിക ചടങ്ങിൽ, പ്രശസ്ത സിനിമ താരവും ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസറുമായ ശ്രീമതി ശ്രീവിദ്യ മുല്ലച്ചേരിയും ശ്രീ. രാഹുൽ രാമചന്ദ്രനും തിരി തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസ്‌തുത ചടങ്ങിൽ, ഗർഭധാരണം മുതൽ പ്രസവം വരെയുള്ള (ഒന്നാം മാസം മുതൽ ഒൻപതാം മാസം വരെയുള്ള Read More…

Erattupetta

ഈരാറ്റുപേട്ട സബ്ജില്ലാതല അറബി കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായി കടുവാമുഴി പിഎംഎസ് എ പിടിഎം എൽ പി സ്കൂൾ

ഈരാറ്റുപേട്ട സബ്ജില്ലാതല അറബി കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായി കടുവാമുഴി പിഎംഎസ് എ പിടിഎം എൽ പി സ്കൂൾ വിദ്യാർത്ഥികൾ പ്രശസ്ത സിനിമാതാരം മീനാക്ഷിയിൽ നിന്ന് ഓവറോൾ ട്രോഫി ഏറ്റുവാങ്ങി. നവംബർ 3,4,5 തീയതികളിലായി പൂഞ്ഞാർ സെന്റ് ആന്റണീസ് ഹൈസ്കൂളിൽ നടന്ന ഈരാറ്റുപേട്ട സബ്ജില്ല അറബിക് കലോത്സവത്തിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും – അധ്യാപകരെയും പിടിഎ കമ്മറ്റിയും, രക്ഷകർത്താക്കളും, പ്രദേശവാസികളും ചേർന്ന് അഭിനന്ദിച്ചു.