ലഹരിയുടെ പിടിയിൽ നിന്ന് പുതുതല മുറയെ മോചിപ്പിക്കണമെന്ന സന്ദേശവുമായി ഒറ്റച്ചക്ര യുണിക് സൈക്കിളിൽ കേരളം ചുറ്റുന്ന പാറശാല സ്വദേശി എ. അബി ഈരാറ്റുപേട്ടയിലെത്തി. കഴിഞ്ഞ മേയ് 31ന് പാറശാല യിൽ നിന്ന് ആരംഭിച്ച യാത്ര ഇതിനോടകം നാല് ജില്ലകൾ പിന്നിട്ട് മുന്നേറുകയാണ്. ബി. ബി.എ പഠനം പൂർത്തിയാക്കിയ 20കാരനായ അബിയുടെ ലക്ഷ്യം കേരളത്തിലെ 14 ജില്ലകളിലും എത്തി ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ്. യാത്രയ്ക്കിടെ വിവിധ പ്രദേശങ്ങളിലെ ആളുകളുമായി ആശയവിനിമയം നടത്തുകയും യുവാക്കളെ ബോധവത്കരിക്കുകയും ചെയ്യുന്നുണ്ട്. യാത്രയ്ക്കാവശ്യമായ Read More…
Erattupetta
ആശാവർക്കർ നിയമനം
ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രത്തിൽ ആശാ വർക്കറെ (എൻഎച്ച്എം) നിയമിക്കുന്നു. 25- 45 വയസ് പ്രായവും പ്രവൃത്തി പരിചയവുമുള്ള നഗരസഭ പതിനൊന്നാം വാർഡിലെ സ്ഥിരതാമസക്കാരായ വിവാഹിതരായ സ്ത്രീകൾക്ക് അപേക്ഷിക്കാം. യോഗ്യത, ((10 ക്ലാസ്സ് പാസ്) പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ജൂൺ 12 രാവിലെ 10.30ന് ഈരാറ്റുപേട്ട നഗരസഭയിൽ ഹാജരാകണം.
സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കണം: യു.ഡി.എഫ് ഈരാറ്റുപേട്ട
ഈരാറ്റുപേട്ട: ദിവസേന നൂറ് കണക്കിന് രോഗികൾ എത്തിച്ചേരുന്ന ഈരാറ്റുപേട്ട പ്രാഥമിക ഹോസ്പിറ്റലിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്ന് യു.ഡി.എഫ് മണ്ഡലം കമ്മറ്റി എം.എൽ എ യ്ക്കും ആരോഗ്യ മന്ത്രിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ജന സാന്ദ്രത വളരെയേറെയുള്ള നഗരസഭയിൽ ആധുനിക ചികിത്സാ സംവിധാനം വളരെ അപര്യപ്തമാണ്. വളെരെയധികം സാധാരണക്കാർ അധിവസിക്കുന്ന ഇവിടെ ബഹുഭൂരിപക്ഷം ജനങ്ങളും അശ്രയിക്കുന്ന ഈ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തോടൊപ്പം നിലവിലുള്ള ഡോക്ടർമാർക്കും സ്റ്റാഫുകൾക്കും പുറമെ രാത്രി ഡ്യൂട്ടിക്കായി ഡോക്ടർമാരെയും സ്റ്റാഫുകളെയും നിയമിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. Read More…
ഇന്ധന – പാചകവാതക വിലവർധനവിനെതിരെ സി.പി.ഐ.എം പ്രതിഷേധം; റബ്ബർ ബോർഡ് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
ഈരാറ്റുപേട്ട: പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് സി.പി.ഐ.എം പൂഞ്ഞാർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഈരാറ്റുപേട്ടയിലെ റബ്ബർ ബോർഡ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. വർധിച്ചു വരുന്ന ഇന്ധനവില സാധാരണ ജനങ്ങളുടെ ജീവിതച്ചെലവ് കുത്തനെ ഉയർത്തുന്നതായും കേന്ദ്ര സർക്കാരിന്റെ നയങ്ങൾ ജനദ്രോഹപരമാണെന്നും ആരോപിച്ചു. ധർണ്ണ സി.പി.ഐ.എം കോട്ടയം ജില്ലാ കമ്മിറ്റി അംഗം രമാ മോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, ഏരിയ സെക്രട്ടറി ടി.എസ്. സിജു, രമേഷ് ബി. വെട്ടിമറ്റം, സി.കെ. ഹരിഹരൻ, Read More…
വാഗമൺ ഗുണ്ടാ ആക്രമണം; പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക: സമസ്ത
ഈരാറ്റുപേട്ട: വാഗമണിൽ വിനോദ സഞ്ചാരത്തിന് എത്തിയ ഈരാറ്റുപേട്ട സ്വദേശികളെ ഗുണ്ടാ സംഘം കയ്യേറ്റം ചെയ്തത് അങ്ങേയറ്റം അപലപാനീയമാണെന്നും, കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നു മാതൃകാപരമായ ശിക്ഷ നൽകണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജനങ്ങൾ ഉല്ലാസത്തിന് എത്തുന്ന പ്രദേശങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും, ലഹരി ഉപയോഗവും വ്യാപകമാവുകയാണ്. സർക്കാരും പോലീസും സത്വരനടപടികൾ സ്വീകരിക്കണം. വാഗമണിൽ ക്രൂരമായ മർദ്ദനമാണ് അക്രമികൾ അഴിച്ചുവിട്ടത്. അക്രമത്തിനു ഇരയായവരിൽ ഭിന്നശേഷിക്കാരിയായ ബാലികയുമുണ്ടെന്നത് മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. പോലീസ് നടപടി Read More…
ഇഡി രാഷ്ട്രീയ വേട്ടയ്‌ക്കെതിരെ എൽ.ഡി.എഫ് പ്രതിഷേധ പ്രകടനം
ഈരാറ്റുപേട്ട: സി.പി.ഐ (എം) പൊളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ രാഷ്ട്രീയ വേട്ടയ്‌ക്കെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മുൻ മുഖ്യമന്ത്രിയും കേരളത്തിന്റെ ജനകീയ നേതാവുമായ പിണറായി വിജയനെ ലക്ഷ്യമിട്ട് വിവിധ സ്ഥലങ്ങളിൽ നടന്ന ഇഡി റെയ്ഡുകളിൽ പ്രതിഷേധിച്ചായിരുന്നു പരിപാടി. തെക്കേക്കരയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗൺ ചുറ്റി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം സി.പി.ഐ (എം) ഏരിയ സെക്രട്ടറി ടി. എസ്. സിജു Read More…
ബലിപെരുന്നാൽ ദിനത്തിൽ സ്പോർട്ടി ഗോ ടർഫിൽ ഈദ് ഗാഹ് ; രാവിലെ 7:15 ന്
ഈരാറ്റുപേട്ട : ത്യാഗത്തിൻ്റെയും സമർപ്പണത്തിൻ്റെയും ആൾ രൂപമായിരുന്ന മഹാനായ പ്രവാചകൻ ഇബ്രാഹിം നബിയുടെയും കുടുംബത്തിൻ്റെയും സ്മരണകളുണർത്തുന്ന ബലിപെരുന്നാൽ ദിനത്തിൽ ഈരാറ്റുപേട്ട സംയുക്ത ഈദ്ഗാഹിൻ്റെ ആഭിമുഖ്യത്തിൽ പെരുന്നാൽ ദിനത്തിൽ രാവിലെ 7:15 ന് സ്പോർട്ടി ഗോ ടർഫിൽ ഈദ് ഗാഹ് നടക്കും. പണ്ഡിതനും വാഗ്മിയുമായ മൗലവി ഹാരിസ് സ്വലാഹി നേതൃത്വം നൽകും.
ഇരട്ട വിദ്യാത്ഥിനികളുടെ എ പ്ലസ് നേട്ടം ഇരട്ടി മാധുര്യമായി
ഈരാറ്റുപേട്ട: ഇരട്ട സഹോദരിമാർക്ക് ഒന്നിച്ച് ഉന്നത വിജയംകരസ്ഥമാക്കിയ സന്തോഷത്തിലാണ് നാട് ഒന്നാകെ. ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാത്ഥിനികളായ തെക്കേക്കര കരോട്ട് പറമ്പിൽ സക്കീർ ഷാഹിന ദമ്പതികളുടെ മക്കളായ ഫാത്തിമ നൗറിനും ഫാത്തിമ നസ്റിനും ആണ് പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയത്. കഠിനാധ്വാനം ചെയ്ത് പരസ്പരം പിന്തുണച്ച് പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഈ മിടുക്കികൾക്ക് എല്ലാവിധ പ്രോത്സാഹനം നൽകി മാതാപിതാക്കൾ കൂടെ നിന്നു.
ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂളിൽ ആൺകുട്ടികൾക്കുള്ള പ്രവേശനം തുടരുന്നു
ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2026- 27 അധ്യായന വർഷം മുതൽ ആൺകുട്ടികൾക്ക് കൂടി പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് ലഭിച്ചതായി മാനേജർ എം.കെ. അൻസാരി അറിയിച്ചു. (ഉത്തരവ് നമ്പർ DGE /8073/2026-H 4 തിയതി 14-05-2026) ഈ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ആൺകുട്ടികളും ഈ സ്കൂളിൽ പ്രവേശനം നേടി വരുന്നു. മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ കോ-എജുക്കേഷൻ ആരംഭിച്ചതിനെ തുടർന്ന് ആണ്‍കുട്ടികളിൽ നിന്ന് പ്രവേശനത്തിനായി വലിയ തോതിൽ അപേക്ഷകൾ ലഭിച്ചിരിക്കുകയാണ്. Read More…
ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂളിൽ ആൺകുട്ടികൾക്ക് പ്രവേശനം നൽകുന്നു
ഈരാറ്റുപേട്ട: ഈ വർഷം മുതൽ എം.ജി.എച്ച്.എസ്.എസ് ൽ സഹവിദ്യാഭ്യാസത്തിന് സർക്കാർ അനുമതി. മെയ്15 മുതൽ ആൺ കുട്ടികൾക്ക് 5 മുതൽ 10 വരേ ക്ലാസുകളിലേക്ക് അഡ്മിഷൻ ആരംഭിക്കും. എം.ജി.എച്ച്.എസ്.എസ് ൽ 2026-27 അധ്യയന വർഷം മുതൽ സഹവിദ്യാഭ്യാസം (Co-Education) ആരംഭിക്കുന്നതിനായി കേരള സർക്കാർ ഔദ്യോഗിക അനുമതി നൽകിയതായി സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. സംസ്ഥാന സർക്കാർ 2022-ൽ പ്രഖ്യാപിച്ച സഹവിദ്യാഭ്യാസ പ്രോത്സാഹന നയത്തിന്റെ ഭാഗമായാണ് ഈ അനുമതി ലഭിച്ചിരിക്കുന്നത്. ഈ പ്രദേശത്തെ രക്ഷിതാക്കൾ, പി.ടി.എ., വിദ്യാഭ്യാസ പ്രവർത്തകർ, പൊതുസമൂഹം Read More…











