Erattupetta

പി എം എസ് എ പി ടി എം എൽ പി സ്കൂളിൽ ഹരിതം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സ്കൂൾ ബാഗുകൾ വിതരണം ചെയ്തു

ഈരാറ്റുപേട്ട: കടുവാമുഴി പി എം എസ് എ പി ടി എം എൽ പി സ്കൂളിൽ ഹരിതം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. ചടങ്ങിൽ ട്രസ്റ്റ് ഭാരവാഹികളായ ശ്രീ നാസർ വെള്ളൂ പറമ്പിൽ, ശ്രീ.പി എഫ് ഷഫീക്ക്,ശ്രീ.കെ. എച്ച് ലത്തീഫ്, പി. കെ നസീർ എന്നിവർ പങ്കാളികളായി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ജ്യോതി ആറിന്റെ നേതൃത്വത്തിലുള്ള അധ്യാപകർ ചേർന്ന് സ്കൂൾ ബാഗുകൾ ഏറ്റുവാങ്ങി.

Erattupetta

ഫാമിലി ഖുർആൻ സ്റ്റഡി സെൻ്ററിന് തുടക്കമായി

ഈരാറ്റുപേട്ട: ഖുർആൻ പഠനത്തിന് നവ്യാനുഭവുമായി ഫാമിലി ഖുർആൻ സ്റ്റഡി സെൻ്ററിന് തുടക്കം കുറിച്ചു. അൽമനാർ ഓഡിറ്റോറിയത്തിൽ ആരംഭിച്ച സ്റ്റഡി സെൻ്റർ ഖുർആൻ പണ്ഡിതനും ആയാത്തെ ദറസ് ഖുർആൻ സംസ്ഥാന കോഡിനേറ്ററുമായ ഇ. എം അമീൻ മൗലവി ഉദ്ഘാടനം ചെയ്തു. ഖുർസ്റ്റഡി സെൻ്റർ ഏരിയ രക്ഷാധികാരി പി.എ മുഹമ്മദ് ഇബ്രാഹീം അധ്യക്ഷത വഹിച്ചു.കുടംബത്തിലെ എല്ലാവർക്കും ഒന്നിച്ചിരുന്ന് ഖുർആൻ പഠനത്തിനും പാരയണത്തിനുമുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.അവിനാഷ് മുസ,സാജിദ് നദ് വി കെ പി ബഷീർ എന്നിവർ സംസാരിച്ചു.

Erattupetta

പൂർവ്വ വിദ്യാർത്ഥി സമ്മേളനവും ; സ്വദേശി ദർസ് പ്രഖ്യാപനവും.

ഈരാറ്റുപേട്ട: നൂറുൽ ഇസ്‌ലാം അറബിക് കോളേജ് സ്വദേശി ദർസ് പ്രഖ്യാപനവും പൂർവ്വ വിദ്യാർത്ഥി സമ്മേളനവും പുത്തൻ പള്ളി മിനി ഓഡിറ്റോറിയത്തിൽ നടത്തി ബുധനാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച സമ്മേളനം ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി കെ എ മുഹമ്മദ് നദീർ മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് വൈസ് പ്രസിഡൻ്റ് അബ്ദുറഷീദ് വലിയവീട്ടിൽ ആധ്യക്ഷത വഹിച്ചു. പുത്തൻ പള്ളി ചീഫ് ഇമാം ബി എച്ച് അലി ബാഖവി മുഖ്യപ്രഭാഷണം നിർവഹിച്ചു. മദ്റസ മാനേജർ പി.എം Read More…

Erattupetta

ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വായന ദിനം ആചരിച്ചു

ഈരാറ്റുപേട്ട : ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വായന ദിനം ആചരിച്ചു. സാഹിത്യകാരൻ രവി പുലിയന്നൂർ ഉദ്ഘാടനം ചെയ്തു. പി. ടി. എ.പ്രസിഡൻ്റ് അനസ് പാറയിൽ അധ്യക്ഷത വഹിച്ചു.എസ്. എം. ഡി. സി.ചെയർമാൻ വി. എം.അബ്ദുള്ള ഖാൻ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ എസ്.ജവാദ് വായന ക്കുറിപ്പ് പ്രകാശനം ചെയ്തു. കെ. ജെ.പ്രസാദ്,സോണി ജോണി,സിന്ധു,ബിൻസി മോൾ ജോസഫ്,അർച്ചന,ശ്രീലക്ഷ്മി സജി, ആലിയ ഫാത്തിമ എന്നിവർ പ്രസംഗിച്ചു.

Erattupetta

കടുവാമൂഴി പി എം എസ് എ പി റ്റി എം എൽപി സ്കൂളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ മരച്ചീനി കൃഷിയുടെ വിളവെടുപ്പ് നടത്തി

ഈരാറ്റുപേട്ട : കടുവാമൂഴി പി എം എസ് എ പി റ്റി എം എൽപി സ്കൂളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ മരച്ചീനി കൃഷിയുടെ വിളവെടുപ്പ് നടത്തി. ക്ലാസ്സ് ലീഡർമാരുടെമാരുടെ നേതൃത്വത്തിൽ നടത്തിയ വിളവെടുപ്പ് ഉത്സവത്തിൽ അധ്യാപകരും പങ്കാളികളായി. 2023-24 വർഷത്തിലെ പിടിഎ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് സ്കൂൾ കോമ്പൗണ്ടിൽ മരച്ചീനി കൃഷി നടത്തിയത്. ഇത്തരം വേറിട്ട അനുഭവങ്ങൾ കുട്ടികൾക്ക് കാർഷിക മേഖലയിലെ ആഭിമുഖ്യം സൃഷ്ടിക്കുവാൻ കാരണമാകുമെന്ന് വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്ത സ്കൂൾ എച്ച്. എം ജ്യോതി ആർ Read More…

Erattupetta

കേരള ബാങ്ക് ഇടപാടുകാരുടെ സംഗമം

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മെയിൻ, ഈരാറ്റുപേട്ട ഈവനിങ്ങ് തിടനാട് എന്നീ ബ്രാഞ്ചുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട വ്യാപരഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് ഇടപാടുകാരുടെ സംഗമം നടന്നു. കേരള ബാങ്ക് ഡയറക്ടർ .കെ.ജെ.ഫിലിപ്പ് കുഴികുളത്തിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം മുനിസിപ്പൽ ചെയർപേഴ്സൺ സുഹ്റാ അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു.ബാങ്ക് ജനറൽ മാനേജർ ലതാ പിള്ള. ഡെപ്പൂട്ടി ജനറൽ മാനേജർ ജോസഫ്.റ്റി.പി. സഹകാരികൾ മുതലായവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

Erattupetta

മേഘമൽഹാർ മ്യൂസിക് ക്ലബ് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട മുസ്ലീം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മേഘമൽഹാർ എന്ന പേരിൽ പുതിയ മ്യൂസിക് ക്ലബ് സ്കൂൾ മാനേജർ പ്രൊഫസർ എം കെ ഫരീദ് ഉദ്ഘാടനം ചെയ്തു. കലാപരമായി വളരെ മികവുള്ള സ്കൂളിൽ സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ താല്പര്യം ഉള്ള വിദ്യാർത്ഥികൾക്ക് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിദഗ്ധരെ കൊണ്ട് പരിശീലനം ലഭ്യമാക്കും. പരിശീലകരായ ബിനു ജോസഫ് സന്തോഷ് പാല തുടങ്ങിയവരാണ് വിവിധ സംഗീത ഉപകരണങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്. കുട്ടികളുടെ വിവിധ ശേഷികളെയും നൈപുണികളെയും പരിപോഷിപ്പിക്കുന്നതിനുള്ള വിവിധ Read More…

Erattupetta

കടുവാമൂഴി പിഎംഎസ് എ പി ടി എം സ്കൂളിൽ മൈലാഞ്ചിയിടിൽ മത്സരം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട : ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി കടുവാമൂഴി പിഎംഎസ് എ പി ടി എം സ്കൂളിലെ വിദ്യാർഥിനികളെ പങ്കെടുപ്പിച്ചുകൊണ്ട് മൈലാഞ്ചിയിടിൽ മത്സരം സംഘടിപ്പിച്ചു. വ്യത്യസ്തമായ രീതിയിൽ സംഘടിപ്പിച്ച മത്സരം കുട്ടികളിൽ ആകാംക്ഷ നിറയ്ക്കുന്നതും പുത്തൻ അനുഭവം പകർന്നു നൽകുന്നതായിരുന്നു പരിപാടികൾക്ക് അധ്യാപകരായ അൻസിയ എം. എം, ഷഹന നൗഷാദ്, ലാസിമ വി എ എന്നിവർ നേതൃത്വം നൽകി.

Erattupetta

കടുവാമുഴി പിഎംഎസ് എ പിടിഎം എൽപി സ്കൂളിൽ പിടിഎ പൊതുയോഗവും പിടിഎ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു

ഈരാറ്റുപേട്ട: കടുവാമുഴി പിഎംഎസ് എ പിടിഎം എൽപി സ്കൂളിൽ 2024 -25 അധ്യായനവർഷത്തെ പിടിഎ പൊതുയോഗവും പിടിഎ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. സ്കൂൾ മാനേജർ എം.എസ് പരീത് അവർകളുടെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ സ്കൂൾ ഹെഡ് മിസ്ട്രെസ് ശ്രീമതി. ജ്യോതി ആർ 2023-24 വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീ.സജീർ ഇസ്മായിൽ പ്രസിഡണ്ട്, ശ്രീ. നാസർ വാഴമറ്റം സെക്രട്ടറി, ശ്രീ ഫൈസൽ പ്ലാമൂട്ടിൽ വൈസ് പ്രസിഡന്റ് എം. പി.റ്റി.യെ പ്രസിഡന്റ്‌ ഷെമീന, കൊല്ലംപറമ്പിൽ വൈസ് പ്രസിഡന്റ്‌ – സുബൈദ പുളിക്കച്ചാലിൽഎന്നിവർ Read More…

Erattupetta

ലോകസഭ തിരഞ്ഞെടുപ്പ് ഫലം മോദി ഭരണത്തിനേറ്റ തിരിച്ചടി: അഡ്വ എ.കെ സലാഹുദ്ദിൻ

ഈരാറ്റുപേട്ട: ലോകസഭ തിരഞ്ഞെടുപ്പ് ഫലം മോദി ഭരണത്തിനേറ്റ തിരിച്ചടിയാണെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറർ അഡ്വ എ.കെ സലാഹുദ്ദിൻ. ഈരാറ്റുപേട്ട പുത്തൻപള്ളി മിനി ഓഡിറ്റോറിയത്തിൽ ഈരാറ്റുപേട്ട മേഖല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ അടിസ്ഥാന വർഗ്ഗം രാഷ്ട്രീയ അവബോധത്തോടെ ജനാധിപത്യത്തെ തിരിച്ചെടുത്തതാണ് തിരഞ്ഞെടുപ്പ് ഫലം. ഇന്ത്യയിലെ ജനങ്ങൾ സമാധാനവും സൗഹാർദ്ദവുമാണ് ആഗ്രഹുക്കുന്നതെന്നും വർഗീയ ,വിഭാഗീയ ശക്തികൾ ദീർഘകാലാടിസ്ഥാനത്തിൽ പരാജയപ്പെടാനുള്ളതാണെന്നുമുള്ള നല്ലൊരു പാഠവും, സന്ദേശവുമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ബിജെപിയും മോദിയും പ്രചരിപ്പിച്ച വിഷലിപ്തമായ വെറുപ്പിന്റെ രാഷ്ട്രീയം Read More…