ഈരാറ്റുപേട്ട ബ്ലോക്കിലെ LSGD സെക്ഷനിലെ ക്ലാർക്ക് ലിൻസി തോമസിന്റെ കോൺട്രാക്ടർമാരെ ദ്രോഹിക്കുന്ന നടപടികൾക്കെതിരെ KGCF മീനച്ചിൽ താലൂക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
യോഗത്തിൽ ബിനു മണ്ഡപത്തിൽ അധ്യക്ഷനായിരുന്നു.KGCF ജില്ലാ പ്രസിഡണ്ട് എം എസ് സാനു ഉദ്ഘാടനം ചെയ്തു. KGCF ജില്ലാ സെക്രട്ടറി VO മഹേഷ് അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. KGCF ഏരിയ സെക്രട്ടറി പി ബി ഫൈസൽ സ്വാഗതവും, TN വിനോദ് നന്ദിയും അർപ്പിച്ചു.
ട്രഷറി നിയന്ത്രണം പിൻവലിച്ചിട്ടും മനഃപൂർവം ബില്ലുകൾ പിടിച്ചുവച്ച് കരാറുകാരെ ബുദ്ധിമുട്ടിപ്പിച്ചത് അവസാനിപ്പിക്കണമെന്നും. അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കാനുള്ള നടപടി ബ്ലോക്ക് പഞ്ചയാത്ത് ഭരണാസമിതിയും LSGD ജോയിന്റ് ഡയറക്ടറും തയ്യാറാകണമെന്നും പ്രതിഷേധ യോഗം ഉൽഘാടനം ചെയ്തു KGCF ജില്ലാ പ്രസിഡന്റ് ശ്രീ M S സാനു ആവശ്യപ്പെട്ടു.