Erattupetta

കെ.എസ്.ആര്‍.ടി.സി.യുടെ ഓണ്‍ലൈന്‍ കണ്‍സഷന്‍ പാളി, കുട്ടികള്‍ ദുരിതത്തില്‍; ഡിപ്പോ ഉപരോധിക്കുമെന്ന് രക്ഷിതാക്കള്‍

കെ.എസ്.ആര്‍.ടി.സി.യുടെ കണ്‍സഷന്‍ ഓണ്‍ലൈന്‍ വഴി വിതരണം ആരംഭിച്ചത് വിജയകരമായി ദ്രുതഗതിയില്‍ പൂര്‍ത്തിയായി വരുന്നുവെന്ന് മാനേജിംഗ് ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും പത്രക്കുറിപ്പ് ഇറക്കിയിട്ടും നാളിതുവരെ ഒരൊറ്റ കുട്ടിക്ക് പോലും കണ്‍സഷന്‍ നല്കാനാവാതെ ഈരാറ്റുപേട്ട ഡിപ്പോ അധികാരികള്‍. വിദ്യാഭ്യാസ സ്ഥാപന മേധാവി അംഗീകരിച്ച് കെ.എസ്.ആര്‍.ടി.സിയില്‍ എത്തുന്ന മുഴുവന്‍ കണ്‍സഷനും അതാത് ദിവസം തന്നെ നല്‍കി വരുന്നുണ്ടെന്നാണ് കെ.എസ്.ആര്‍.ടി.സി. എം.ഡി.യുടെ വാദം. എന്നാല്‍ സ്‌കൂള്‍ തുറന്ന് രണ്ടാഴ്ചയായിട്ടും ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്നും ഒരു കുട്ടിക്ക് പോലും ഇന്നേവരെ അങ്ങനെ കണ്‍സഷന്‍ നല്കിയിട്ടില്ലെന്ന് Read More…

Erattupetta

യൂത്ത് ഫ്രണ്ട് എം പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ പഠനോപകരണ വിതരണം

ഈരാറ്റുപേട്ട :യൂത്ത് ഫ്രണ്ട് എം പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയോജകമണ്ഡലത്തിലെ വിവിധ മണ്ഡലങ്ങളിലായി 2000 ത്തിലധികം കുട്ടികൾക്കുള്ള സൗജന്യ പഠനോപകരണ വിതരണം അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഈരാറ്റുപേട്ട ഗവൺമെന്റ് ഹൈസ്കൂളിൽ വെച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. അബേഷ് അലോഷ്യസ് അധ്യക്ഷത വഹിച്ചു. യശശരീരനായ കെ എം മാണി സാർ കാണിച്ചുതന്ന കാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ ഏറ്റെടുത്തു നടത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള Read More…

Erattupetta

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും ഇസാഫ് ബാങ്ക് ഈരാറ്റുപേട്ടയും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെയും ഇസാഫ് ബാങ്ക് ഈരാറ്റുപേട്ടയും സംയുക്തമായി ജൂണ് 5 ലോക പരിസ്ഥിതി ദിനം ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് വൃക്ഷതൈ നടുകയും പ്രതിജ്ഞ ചൊല്ലികൊടുക്കകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ നെല്ലുവേലില്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അജിത്കുമാര്‍.ബി, മേഴ്സി മാത്യൂ, ഓമന ഗോപാലന്‍, അംഗങ്ങളായ ബിന്ദു സെബാസ്റ്റ്യന്‍, ഇസാഫ് ബാങ്ക് പ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Erattupetta

കടുവാമു ഴി പിഎംഎസ് എ പിടിഎം എൽ പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കടുവാമു ഴി പിഎംഎസ് എ പിടിഎം എൽ പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ഈരാറ്റുപേട്ട പ്രദേശത്തെ വിവിധ സർക്കാർ ഓഫീസുകളിൽ വിദ്യാർത്ഥികൾ നേരിട്ട് എത്തി വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു. പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ശ്രീ അർഷദ് പി അഷ്റഫ് ശ്രീമതി. ലാസിമ വി എ എന്നിവർ നേതൃത്വം നൽകി.

Erattupetta

പരിസ്ഥിതി ദിനം ആചരിച്ചു

ഈരാറ്റുപേട്ട : ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു.എസ്. എം.ഡി.സി.ചെയർമാൻ വി. എം.അബ്ദുള്ള ഖാൻ സന്ദേശം നൽകി. ഹെഡ്മിസ്ട്രസ്സ് എസ്.ബീനാ മോൾ അധ്യക്ഷത വഹിച്ചു. അഗസ്റ്റിൻ സേവ്യർ,സന്തോഷ് മാത്യു എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതി ദിന ക്വിസ്സിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി.

Erattupetta

നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് അപകടം

ഈരാറ്റുപേട്ട : നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ ചൂണ്ടച്ചേരി സ്വദേശി ജിൻസിനെ ( 39) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 6.30യോടെ ഈരാറ്റുപേട്ട് ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

Erattupetta

വാകേഴ്‌സ് ക്ലബ്ബ് പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഈരാറ്റുപേട്ട : വാകേഴ്‌സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിലെ വിവിധ സ്കൂളുകളിലെ തൊണ്ണൂറോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നല്കി.1200 മുതൽ 1500 രൂപാ വരെ ഓരോന്നിനും വിലവരുന്ന കിറ്റ്കളാണ് നൽകിയത്. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് അനസ് പാറയിൽ അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സുഹാന ജിയാസ്,വാകേഴ്‌സ് ക്ലബ് രക്ഷാധികാരി വി. എം.അബ്ദുള്ള ഖാൻ എന്നിവരിൽ നിന്നും ഗവ.ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള കിറ്റ്കൾ ഹെഡ്മിസ്ട്രസ്സ് എസ്.ബീനാ Read More…

Erattupetta

ടീം നന്മക്കൂട്ടം പ്രസിഡന്റ് ഷാജി കെ.കെ.പി, സെക്രട്ടറി എബിന്‍ (ഉണ്ണി)

ഈരാറ്റുപേട്ട: സന്നദ്ധ സേവന രംഗത്ത് ഈരാറ്റുപേട്ടയിലും പരിസര പ്രദേശങ്ങളിലുമായി ഒരു പതിറ്റാണ്ടിനടുത്ത് പ്രവര്‍ത്തിച്ചുവരുന്ന പ്രസ്ഥാനമാണ് ടീം നന്മക്കൂട്ടം. ഏട്ടുവര്‍ഷമായി വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ച് വരുന്ന ഈ കൂട്ടായ്മയില്‍ 100 ഓളം പ്രവര്‍ത്തകരുണ്ട്. ഏത് ദുരന്ത മേഖലയിലും സജീവ സന്നിധ്യമാണ് ടീം നന്മക്കൂട്ടം. ഒരു വര്‍ഷമാണ് ഭരണ സമിതിയുടെ കാലയളവ്. 2024-25 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാജി കെകെപി (പ്രസിഡന്റ്), അന്‍സര്‍ നാകുന്നത്ത് (വൈസ് പ്രസിഡന്റ്), എബിന്‍ (ഉണ്ണി)- (സെക്രട്ടറി) റമീസ് ബഷീര്‍, പി പി നജീബ് (ജോ.സെക്രട്ടറിമാര്‍) അഫ്‌സല്‍ Read More…

Erattupetta

കെ എം അലിയാർ അനുസ്മരണം

ഈരാറ്റുപേട്ട : അന്തരിച്ച സിപിഐഎം മുൻ ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറിയും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന കെ എം അലിയാറിന്റെ അനുസ്മരണം നടത്തി. ഈരാറ്റുപേട്ട വ്യാപാര ഭവനിൽ നടന്ന യോഗത്തിൽ വിവിധ കക്ഷി നേതാക്കന്മാരും ട്രേഡ് യൂണിയൻ പ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. സിപിഐഎം ജില്ല കമ്മിറ്റി അംഗം ജോയി ജോർജ്, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ലോക്കൽ കമിറ്റി അംഗങ്ങളായ വി പി അബ്‌ദുൾ സലാം, കെ ആർ അമീർഖാൻ, ഈരാറ്റുപേട്ട നഗരസഭ വൈസ് ചെയർമാൻ വി Read More…

Erattupetta

വാകേഴ്‌സ് ക്ലബ്ബിൽ ആരോഗ്യ ബോധവൽകരണ ക്ലാസ്സ് നടത്തി

ഈരാറ്റുപേട്ട : വാക്കേഴ്‌സ് ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികൾ ചാർജെടുക്കുന്നതിനോടനുബന്ധിച്ച് നടത്തിയ കുടുംബ സദസ്സിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസും ആരോഗ്യ ചെക്കപ്പും നടത്തി. വാകേഴ്‌സ് ക്ലബ്ബ് രക്ഷാധികാരി വി. എം.അബ്ദുള്ള ഖാൻ കുടുംബ സദസ്സ് ഉദ്ഘാടനം ചെയ്തു. എ. കെ.ജ്യോതിവാസ് ആരോഗ്യ ബോധവൽക്കരണ ക്ലാസെടുത്തു. പ്രസിഡൻ്റ് നൈസൽ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു. അജീബ് മുത്താരംകുന്ന്,സക്കീർ അക്കി,അനസ് കൊച്ചേപ്പറമ്പിൽ, ടി.എൻ.മനോജ്,സുബൈർ കല്ലുപുരക്കൽ എന്നിവർ പ്രസംഗിച്ചു. ഹജ്ജ് കർമ്മത്തിൽ പങ്കെടുക്കാൻ പുറപ്പെടുന്ന ക്ലബ്ബിലെ അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി. ക്ലബ് ഭാരവാഹികളെ പൊന്നാട Read More…