ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ബുധനാഴ്ച ഉണ്ടായ കനത്ത കാറ്റിലും മഴയിലും 11 കെ വി ലൈൻ തകരാറിലായി. അഞ്ച്മല ട്രാൻസ്ഫോർമർ വൻമരം ഒടിഞ്ഞുവീണ് നിലത്ത് കിടക്കുകയാണ്. ഇവിടെ സപ്ലൈ ആകാൻ ദിവസങ്ങൾ വേണ്ടി വരും. മൂന്നിലവ് ഫീഡറിന് കീഴിലുള്ള മേലുകാവ്, മൂന്നിലവ് പ്രദേശങ്ങളിൽ സപ്ലൈ പുനഃസ്ഥാപിക്കുന്നതിന് ശ്രമം തുടരുന്നു. 11kv ഉൾപ്പെടെ 25 ഓളം പോസ്റ്റുകൾ ഒടിയുകയും മരങ്ങൾ വീണു കമ്പി പൊട്ടുകയും ചെയ്തിട്ടുണ്ട്. അപകടം ഒഴിവാക്കുന്നതിന് ഈ സ്ഥലങ്ങളിൽ സപ്ലൈ ഓഫ് ചെയ്തിട്ടുണ്ട്. കൂടാതെ Read More…
Erattupetta
എസ്ഡിറ്റിയു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് ദിന റാലിയും പൊതുസമ്മേളനവും ഈരാറ്റുപേട്ടയിൽ നടക്കുo
ഈരാറ്റുപേട്ട : ചൂഷകരില്ലാത്ത ലോകം ചൂഷണമില്ലാത്ത തൊഴിലിടം എന്നമുദ്രാവാക്യവുമായിമെയ് 1ന്ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് എസ്ഡിറ്റിയു (സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ ) കേട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റാലിയും പൊതുസമ്മേളനവും ഈരാറ്റുപേട്ടയിൽ വച്ച് നടക്കും. ഈരാറ്റുപേട്ട എം.ഇ.എസ്. ജംഗ്ഷനിൽ നിന്നും വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന റാലി ഈരാറ്റുപേട്ട ടൗൺചുറ്റി മുട്ടം ജംഗ്ഷനിൽ സമാപിക്കും. തുടർന്ന് എസ്ഡിറ്റിയു കോട്ടയംജില്ലാ പ്രസിഡൻ്റ് അയ്യൂബ് ഖാൻ കൂട്ടിക്കലിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അലി അക്ബർ, എസ്ഡിറ്റിയു Read More…
ഈരാറ്റുപേട്ടയിൽ ട്രാഫിക് പരിഷ്കാരം കർശനമാക്കുന്നു
ഈരാറ്റുപേട്ട: നഗരത്തിൽ ദിനംപ്രതി വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി ഏർപ്പെടുത്തിയ പുതിയ ട്രാഫിക് പരിഷ്കാരങ്ങൾ വെള്ളിയാഴ്ച മുതൽ കർശനമായി നടപ്പിലാക്കുന്നു. വാഹനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും നഗരത്തിലെ ഗതാഗതം കൂടുതൽ സുഗമമാക്കാനും ലക്ഷ്യമിട്ടാണ് അധികൃതർ നടപടികൾ ശക്തമാക്കിയിരിക്കുന്നത്. ട്രാഫിക് പരിഷ്കരണത്തിന്റെ പ്രധാന ഭാഗമായി നഗരത്തിലെ തിരക്കേറിയ മേഖലകളിൽ ഗതാഗതം നിയന്ത്രിക്കുന്നതിനായി കൂടുതൽ ഡിവൈഡറുകൾ സ്ഥാപിച്ചു കഴിഞ്ഞു. അതനുസരിച്ച്, മാർക്കറ്റ് റോഡിൽ നിന്നും ഈരാറ്റുപേട്ട മുനിസിപ്പൽ റോഡിൽ നിന്നും കുരിക്കൽ റോഡിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം പൂർണ്ണമായും നിരോധിച്ചു. യു-ടേൺ പാടില്ല: Read More…
ഈരാറ്റുപേട്ടയെ അപകീർത്തിപ്പെടുത്തുവാനുള്ള ശ്രമം അവസാനിപ്പിക്കണം: സജി മഞ്ഞക്കടമ്പിൽ
ഈരാറ്റുപേട്ട: ഇക്കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ ഉണ്ടായ വാഹന അപകടവുമായി ബന്ധപ്പെട്ട് വർഗീയപരമായി പരാമർശം നടത്തി ഈരാറ്റുപേട്ടയെ അപകീർത്തിപ്പെടുത്താൻ ചില ആളുകൾ നടത്തിയ ശ്രമം അപലപനീയമാണ്. നമുക്കറിയാം സ്വാഭാവികമായും വാഹനാപകടങ്ങൾ ഉണ്ടാവാറുണ്ട് അപകടം ഉണ്ടാകുമ്പോൾ അപകടമുണ്ടാക്കിയ ആളെ കൈകാര്യം ചെയ്യുവാനുള്ള അധികാരം ഇവിടെ ആർക്കുമില്ല നിയമപരമായി പോലീസിനെ അറിയിക്കുക, മറ്റ് നടപടികളുമായി മുന്നോട്ടു പോകുക എന്നതാണ് അഭികാമ്യം.പകരം സംഘടനം ഉണ്ടാക്കി വിവാദം ഉണ്ടാക്കിയതിന് പിന്നിൽ ആരാണ് പ്രവർത്തിച്ചിരിക്കുന്നത് എന്നതിനെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെടുകയാണ് . മതസൗഹാർദ്ദത്തിന്റെ പേരുകേട്ട Read More…
യാത്രക്കാരെ അപകടത്തിൽ തള്ളിവിടുന്ന മോശം കണ്ടീഷനിൽ ഓടുന്ന പ്രൈവറ്റ് ബസ് AIYF ന്റെ നേതൃത്വത്തിൽ തടഞ്ഞു
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിൽ ഓടുന്ന പ്രൈവറ്റ് ബസ് കഴിഞ്ഞ ദിവസങ്ങളിലായി മോശം ടയറുകൾ ഉപയോഗിച്ച് ഓടുന്ന സാഹചര്യം കാണാനിടയായത്. നാട്ടുകാർ അപകട സാധ്യത മുന്നറിയിപ്പ് നൽകിയെങ്കിലും ബസ്സിന്റെ ഉത്തരവാദിത്തപ്പെട്ടവർ കാര്യമായി എടുക്കാത്ത സാഹചര്യത്തിലാണ് AIYF ഇടപെട്ടത്. ഇതുപോലുള്ള വാഹനങ്ങൾ നിരത്തിലിറക്കി ഓടുന്നത് സാധാരണക്കാരായ യാത്രക്കാർക്കും, നാട്ടുകാർക്കും ജീവന് തന്നെ ഭീഷണിയാവുന്നതാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റും, പോലീസും ഇത്തരം വാഹനങ്ങൾക്കെതിരെ കർശന നടപടി എടുക്കേണ്ടതാണെന്ന് ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് അഭിപ്രായപ്പെട്ടു.
എം. കെയർ അക്യുപങ്ചർ അക്കാദമിയുടെ ബിരുദദാന ചടങ്ങ് ഈരാറ്റുപേട്ടയിൽ റിട്ടയേർഡ് ഡി.ജി.പി അലക്സാണ്ടർ ജേക്കബ്ബ് ഉദ്ഘാടനം ചെയ്യും
ഈരാറ്റുപേട്ട :എം. കെയർ അക്യൂപങ്ചർ അക്കാഡമിയുടെ ബിരുദദാന ചടങ്ങ്ഏപ്രിൽ 27(തിങ്കളാഴ്ച) രാവിലെ 9 മണി മുതൽ 5 മണി വരെ ഈരാറ്റുപേട്ട ശാദി മഹൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് റിട്ടയേർഡ് ഡിജിപി അലക്സാണ്ടർ ജേക്കബ് ആണ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്. എം കെയർ അക്കാദമി ഡയറക്ടർ പി എസ് മാഹിൻ പരിപാടിയിൽ അധ്യക്ഷത വഹിക്കും. കോഴിക്കോട് ഒമിനിസ്റ്റ് സൊസൈറ്റി പ്രസിഡൻറ് സ്വാമി ആത്മദാസ് യമി മുഖ്യാതിഥിയായി പങ്കെടുക്കും. അഡ്വക്കറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, Read More…
ആരോഗ്യരംഗത്ത് പുതിയ ചുവടുവെപ്പുമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ
ഈരാറ്റുപേട്ട: സൺറൈസ് ഹോസ്പിറ്റലിൽ പ്രത്യേക അലർജി/ആസ്ത്മ ക്ലിനിക്കും, ശസ്ത്രക്രിയയില്ലാതെ കാൽമുട്ട് വേദന പരിഹരിക്കാനുള്ള Knee Preservation ക്ലിനിക്കും പ്രവർത്തനമാരംഭിച്ചു. സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ക്ലസ്റ്റർ സി.ഇ.ഒ ശ്രീ. പ്രകാശ് മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. ശ്രീ. വി പി നാസർ ആസ്ത്മ/അലർജി ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കാൽമുട്ടുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായുള്ള Knee Preservation ക്ലിനിക്കിന്റെ ഉദ്ഘാടനം നഗരസഭാ പ്രതിപക്ഷ നേതാവ് ശ്രീ. ഇ എ സവാദ് നിർവ്വഹിച്ചു. പ്രസ്തുത യോഗത്തിൽ Read More…
പി. സി. ജോർജിന്റെയും, ഷോൺ ജോർജിൻ്റെയും ക്രൈസ്തവ മത മേലധ്യക്ഷന്മാർക്ക് ക്കെതിരായ പ്രസ്താവനകൾ അപലപനീയം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
ഈരാറ്റുപേട്ട : പരാജയ ഭീതി മൂലം ക്രൈസ്തവ മത മേലധ്യക്ഷന്മാരെ അധിക്ഷേപിക്കാനുള്ള പി സി ജോർജിന്റെയും, ഷോൺ ജോർജിന്റെയും പ്രസ്താവനകൾ അങ്ങേയറ്റം അപലപനീയമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. ബിജെപി നേതാക്കളായ ഇരുവരുടെയും പ്രസ്താവനകൾ ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിൻ്റെ ഭാഗമായി കാണേണ്ടി വരുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ ചൂണ്ടിക്കാട്ടി. മത മേലധ്യക്ഷന്മാർ ആർക്കും വഴിയിലിട്ട് തട്ടാനുള്ള ചെണ്ടകളാണെന്ന് ധരിക്കരുതെന്നും അത്തരം സമീപനവുമായി കടന്നു വരുന്നവർക്ക് എതിരെ അതിശക്തമായി പ്രതികരിക്കാനുള്ള ആർജ്ജവം ക്രൈസ്തവ സഭ അംഗങ്ങൾക്ക് ഉണ്ട് Read More…
ഈരാറ്റുപേട്ട ഗവ.ഹയർ സെക്കന്ററി സ്കൂളിൽ എത്തി പി സി ജോർജ് വോട്ട് രേഖപ്പെടുത്തി
ഈരാറ്റുപേട്ട ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ബൂത്ത് നമ്പർ 21 പി സി ജോർജ് വോട്ട് രേഖപ്പെടുത്തി.ഭാര്യ ഉഷ ജോർജ്,മകൻ ഷെയ്ൻ ജോർജ് തുടങ്ങിയവർക്കൊപ്പമാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
നാടിന്റെ സാമ്പത്തിക പുരോഗതിക്ക് നടപടി സ്വീകരിക്കും
ഈരാറ്റുപേട്ട: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ കാർഷിക വ്യാപാര മേഖലയായ പൂഞ്ഞാർ നിയോജകമണ്ഡല ത്തിലെ ജനങ്ങളുടെ സാമ്പത്തിക പുരോഗതിക്ക് സമഗ്രമായ നടപടി സ്വീകരിക്കുമെന്ന് പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അഡ്വ സെബാസ്റ്റിയൻ എംജെ (സജി ജോസഫ്) പറഞ്ഞു. യുഡിഎഫ് തിരഞ്ഞെടുപ്പുപ്രചരണാർത്ഥം ഈരാറ്റുപേട്ട വടക്കേക്കര മേഖലയിലെ കുടുംബ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്തുവർഷത്തെ എൽഡിഎഫ് ഭരണം മൂലം ജനങ്ങളുടെ സാമ്പത്തികസ്ഥിതി തകർന്നിരിക്കുകയാണ്. കാർഷിക വിളകളുടെ വില തകർച്ചയും കച്ചവടമാന്ദ്യവുംമൂലം ജനങ്ങൾ ആകെ ദുരിതത്തിൽ ആക്കിയിരിക്കയാണ്. മീൻപിടിച്ചു നൽകുകയല്ല, മീൻ Read More…











